Posts

Showing posts from 2021

വലയിൽ കുരുങ്ങിയാടുന്ന ജീവിതങ്ങൾ

വലയിൽ കുരുങ്ങിയാടുന്ന ജീവിതങ്ങൾ  ************************************ കുറേ കാലത്തിന് ശേഷമായിരുന്നു അവൻ  ആ വലിയ നഗരത്തിലെ ഭക്ഷണശാലയിലേയ്ക്ക് കടന്ന് ചെന്നത്. പ്രവാസജീവിതത്തിലെ ജോലിത്തിരക്ക് എന്നും മരുഭൂമിയുടെ ചുറ്റളങ്ങളിൽ ആയിരുന്നതിനാൽ കമ്പനിയുടെ പ്രധാന ഓഫീസ് നിലനിൽക്കുന്ന ആ നഗരംപോലും അന്യമായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഗ്രാമത്തിന്റെ നൈർമല്യത്തിൽ ജനിച്ച്, നഗരത്തിന്റെ തിരക്കിലും, വേഗതയിലും വളർന്നും പഠിച്ചും, ശീലിച്ച അയാൾക്ക് ഇന്ന് അതെല്ലാം ജീവിതയാത്രയിലെ എവിടെയൊക്കെയോ മിന്നിമറയുന്ന അപ്രധാന ചിന്ത മാത്രമാണ്. പിന്നെ ഭക്ഷ്യശാലയിലെ തിരക്കിലൂടെ അവിടേയ്ക്ക് വന്നാൽ സ്ഥിരം ഇരിയ്ക്കാൻ ശ്രമിക്കുന്ന ജാലകവാതിലിന്റെ അരികിലെ ഇരിപ്പിടത്തിനടുത്തേയ്ക്ക് നടന്നു.  ഭാഗ്യം അവിടെ ഒരു ഇരിപ്പിടം ഒഴിഞ്ഞു കിടപ്പുണ്ട്. സൂരജിന് അങ്ങനെ ചില ശീലങ്ങൾ ഉണ്ട്, മരുഭൂമിയിലെ താൽക്കാലിക കമ്പനി ക്യാമ്പിലെ ഭോജനശാലയിൽ ചെന്നാലും ഒരു സ്ഥിരം ഇരിപ്പിടം. മറ്റുള്ളവർക്ക് അവന്റെ സ്വഭാവം ശീലമായതിനാൽ അവൻ വരുന്ന സമയങ്ങളിൽ അത് ശൂന്യമായിരിക്കും, അല്ലെങ്കിൽ സപ്ലയർ ബോയ് ഒഴിച്ചിടും. മാസങ്ങളുടെ ഇടവേളയിൽ നാട്ടിലേയ്ക്ക് തിരിയ്ക്കാന...

ബ്രഹ്മ്മ യാമങ്ങൾ കഥപറയുമ്പോൾ

ബ്രഹ്മ്മ യാമങ്ങൾ  കഥപറയുമ്പോൾ                                               നരേന്ദ്രൻ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ വെളിച്ചം മങ്ങി തുടങ്ങിയിരുന്നു. തെളിഞ്ഞ ആകാശത്തിന് കീഴെ ചുറ്റിനടക്കുന്ന ചെറിയ കിളികളും തുമ്പികളും. അങ്ങ് പടിഞ്ഞാറ് സൂര്യൻ വിറങ്ങലിച്ചു താഴാൻ നിമിഷങ്ങൾ ബാക്കിയായിരുന്നു. അയാൾ തന്റെ കഴുത്തിലെ കോണകകെട്ട് ഇടത് കൈകൊണ്ട് ചെറുതായി ഇളക്കി കോട്ട് നന്നായി പിടിച്ചിട്ട് ആ നക്ഷത്ര ഹോട്ടലിന്റെ പോർട്ടിക്കോയിൽ വന്നു നിന്ന മുന്തിയ ഇനം കാറിലേക്ക് ഡ്രൈവർ തുറന്ന് കൊടുത്ത പിൻവാതിലിലൂടെ കയറി ഇരുന്നു. ഇപ്പോൾ വണ്ടി നഗരത്തിൽ നിന്ന് പുറത്തേക്ക് പായുകയാണ്.. പിൻസീറ്റിൽ ചാരി ഇരുന്ന അയാളുടെ കണ്ണിലേക്ക് അസ്തമന സൂര്യന്റെ ചുവന്ന കിരണങ്ങൾ അസ്വസ്ഥത പടർത്തികൊണ്ട് പതിച്ചു. എന്നും അസ്തമനത്തെ വെറുത്തിരുന്ന അയാൾക്ക് ആ കാഴ്ച അരോചകമായിരുന്നു. ഇന്നലെകളുടെ ഗഹ്വരങ്ങളിലേക്ക്, ഓർമ്മകളുടെ തീനാമ്പുകൾ നക്കിത്തുടയ്ക്കുന്ന ആ യാഥാർഥ്യങ്ങളെ, നഷ്ടങ്ങളുടെ, ജീവിതസത്യങ്ങളുടെ സുവർണ്ണത ഒഴുകികൊണ്ടുപോയ ദ...

അപരാജിതൻ

അപരാജിതൻ  അവൻ അന്നും ഉറങ്ങിയത് മുത്തശ്ശിയുടെ അർജ്ജുനപ്പത്ത് കേട്ട് തലമുടിയിഴകളിലെ തലോടലും അനുഭവിച്ചാണ്. എന്നും അമ്മയേക്കാൾ മുത്തശ്ശിയെ ആയിരുന്നു ഇഷ്ട്ടം, അതങ്ങനെ അല്ലാതെ വരില്ലല്ലോ. മാസം, എ. ടി.എം. ഛർദിക്കുന്ന നോട്ടുകളുടെ മണം മാത്രമായിരുന്ന അമ്മ, പ്രസവിച്ച് പതിനാറാം നാൾ പിഞ്ചുപൈതലിന്റെ കരച്ചിലിനേക്കാൾ ആറക്ക ശമ്പളത്തിന് പ്രാധാന്യം നൽകി, അച്ഛനൊപ്പം വിദേശത്തേയ്ക്ക് പറന്നപ്പോൾ, കൂട്ടിരിയ്ക്കാനും നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ച് ചൂടുനൽകാനും പിന്നെ കുപ്പിപ്പാൽ ഇറ്റിച്ചു നൽകാനും മുത്തശ്ശിയല്ലാതെ ആരും ഉണ്ടായിരുന്നില്ലല്ലോ. സമ്പാദിക്കാനും പിടിച്ചെടുക്കാനും മത്സരിക്കാനും ഉള്ള നെട്ടോട്ടങ്ങളിൽ, സ്വപ്നങ്ങളും, പിടിച്ചുനടക്കാനുള്ള ചൂണ്ടുവിരലും, താരാട്ട് പാട്ടും നഷ്ടമാക്കി പൈതങ്ങളെ അല്ലേ, മാറ്റിനിർത്താൻ കഴിയൂ, അതിനിടയിൽ വല്ലാതെ ഒറ്റപ്പെടുന്ന അവന്റ നെറുകയിൽ തലോടലായും, പകച്ചു പോകുന്ന മനസിലേയ്ക്ക് ധൈര്യം വിളമ്പുന്ന മിത്തുകളുടെ ഘോഷയാത്രയായും പെയ്തിറങ്ങാൻ മുത്തശ്ശിമാർ കൂടി ഇല്ലങ്കിൽ, അതോർക്കുമ്പോൾ പരിമിതൻ വല്ലാതെ വിയർക്കും.   അർജ്ജുനൻ ആയിരം അസ്ത്രങ്ങൾ തൊടുത്ത് പതിനായിരമാക്കുന്ന പാണ്ഡുപുത്രൻ, അ...

ഹർഷശാലീനം

ഹർഷശാലീനം         പതിഞ്ഞ താളത്തിൽ ചിതറിയും കടുംതുടി പെരുക്കത്തിൽ കത്തികയറിയും പെയ്ത് തോരാത്ത കർക്കടക മഴപോലെ അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അയാൾ ആത്മഃസാക്ഷാത്കാരത്തിന്റെ നെറുകയിൽ ആയിരുന്നു. യുഗ്മ രാഗത്തിന്റെ ഈണത്തിൽ ചിതറിവീണ വേനൽ മഴ, ആഭേരിരാഗം പോലെ പതിഞ്ഞും പോകപ്പോകെ കരുത്താർജ്ജിച്ച ചാറ്റലായി, അവേഗം പൂണ്ട് കുലംകുത്തി ഇടിയുടെയും മിന്നലിൻറെയും അകമ്പടിയോടെ തകർത്തുപെയ്ത് കാലാവർഷമായും പകർന്നാടിയപ്പോൾ അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു, കരുതിവച്ച ഊർജ്ജമെല്ലാം പെട്ടന്ന് ഊർന്നുപോയി പഞ്ഞിക്കെട്ട് പോലെ അന്തരീക്ഷത്തിലേക്ക് ഉയർന്ന് പോകുമെന്ന അവസ്ഥയിൽ ആ പാറപ്പുറത്ത് മലർന്ന് കിടന്ന് അയാൾ ആകാശത്തെ നിരന്ന നക്ഷത്രങ്ങളെ സാക്ഷിയാക്കി പുഞ്ചിരിച്ചു. ഓർമ്മവച്ച നാൾ മുതൽ കണ്ട കനവ്, മധ്യവയസ്സ് കടന്ന കാലത്തെങ്കിലും അനുഭവവേദ്യം ആകുമെന്ന് തൊട്ട് മുൻപ് പൊഴിഞ്ഞ് വീണ നിമിഷങ്ങളിൽ പോലും അയാൾക്ക് ഉറപ്പുണ്ടായിരുന്നില്ല. കൗമാരപ്രണയത്തിൻറെ സാഫല്യം നുകർന്ന നിമിങ്ങൾ അയാളെ വല്ലാതെ വികാരാധീനനാക്കി. വിജനമായ പാറപ്പുറത്ത് പൂർണ്ണ നഗ്‌നനായി കിടന്ന് അയാൾ ഇടതുവശത്തേക്ക് പാളിനോക്കി. ചന്ദ്രികയിൽ കുളിച്ച ആ കുന്നിൻപുറം ...

ഭ്രാന്തി

ഭ്രാന്തി   " വരദരാജൻ മരിക്കണം ",   കയ്യിൽ കിട്ടിയ ചീട്ടുകൾ അടുക്കുന്നതിനിടയിൽ നാരായണകൈമൾ പിറുപിറുത്തപ്പോൾ , ആദ്യം ആരും ഒന്നും പറഞ്ഞില്ല ... പ്രതികരണം മോശമാണ് എന്ന് തോന്നിയപ്പോൾ അയാൾ അൽപ്പം ഉച്ചത്തിൽ പറഞ്ഞു , " വരദരാജനെ കൊല്ലണം "   അതുവരെ ചിരികളി നിറഞ്ഞ ആ ചങ്ങാതിക്കൂട്ടം പെട്ടെന്ന് നിശബ്ദമായി , ചിലരുടെ കൈകളിൽ ചീട്ട് കെട്ടുകൾ ഇരുന്ന് വിറച്ചു ... ആ മൗനം കുറച്ചേറെ നീണ്ടു .. അൽപ്പം കഴിഞ്ഞപ്പോൾ അതിനെ കീറിമുറിച്ച് ബഷീറിന്റെ ശബ്ദം ഉയർന്നു , കൈമൾ പറഞ്ഞതിൽ കാര്യമുണ്ട് .. പക്ഷേ .. എങ്ങനെ ? അഥവാ അങ്ങനെ സംഭവിച്ചാൽ പ്രഭാകരകൈമളിന്റെ പ്രതികരണം എന്താവും , അയാൾ അടങ്ങിയിരിക്കുമോ ?   ആ ചോദ്യം വ്യക്തമായിരുന്നു , അതിന്റെ അലയൊലി കാതങ്ങൾക്ക് അപ്പുറം സഞ്ചരിക്കാൻ വീര്യമുള്ളതും .. കളിച്ചുകൊണ്ടിരുന്നവരും കളികണ്ടുകൊണ്ടിരുന്നവരും മൗനം മുറിക്കാതെ പരസ്പരം നോക്കി .. ആർക്കും മറുപടി ഉണ്ടായിരുന്നില്ല .. അൽപ്പസമയത്തിന് ശേഷം വക്കീൽ ശാർങ്ഗധരൻ , നാരായണകൈമളിനോട് എന്നരീതിയിൽ പറഞ്ഞു ..   ചിറ്റപ്പാ .. വരദരാജന് എന്തെങ്കിലും സംഭവിച്ചാൽ പ്രഭാ...