Posts

Showing posts from 2017

വരട്ടുതത്വവാദങ്ങളെ സ്വസ്തി

വരട്ടുതത്വവാദങ്ങളെ സ്വസ്തി ചോരയിൽ ചുവന്ന മണ്ണും പെണ്ണും വിളിക്കുന്നു   ഈങ്ക്വലാബെന്ന ഈരടി പാട്ടിന്റെ ജിഹ്വകൾ   ചോരയാൽ നിറമണിയും കൊടികളുയർത്തുന്നു   വിപ്ലവ വീര്യത്തിൻ മലരണി പാട്ടിന്റെ ശീലുകൾ   മണ്ണിൽ കുരുത്തൊരു നാമ്പും നവചേതനനാവും   ഉശിരാർന്നു കണ്ഠത്തിൽ നിന്നാർക്കുന്നൊലിയിൽ   മലയജമൊന്നാകെ പേർത്തും മീട്ടുമലാപനങ്ങളിൽ   ഉതിർക്കും ഒരുമതൻ രാഗലയങ്ങൾ തീർക്കും ഗാനം   വിണ്ണിലെ താരതിളക്കങ്ങളെന്നുമേറ്റുപാടുന്നഗീതം വിഹായസ്സിൻ തിരയിളക്കങ്ങളിൽ പ്രകീർത്തിക്കും   മണ്ണിന്റെ മണമുയർത്തുന്ന യുവത്വത്തിന്റെ രൂപം   മേധകൾ തീർത്തങ്ങു വിളങ്ങുന്ന കേരജഭൂമി ...... കള്ളപ്പറകൾ മറഞ്ഞൊരു കാലത്തിൻ മധുര്യമുട്ടും   കാവ്യങ്ങൾ പാടുന്ന ജനപഥം മരുവുന്ന ദേശം   കഥകളിൽ നിറയുന്ന മാബലിരാജന്റെ പാദുകം   കവിതകളാലെന്നും കനവുകളുട്ടുന്ന മലയാളം

അപഥസഞ്ചാരം...

അപഥസഞ്ചാരം ... ആ പാടവരന്പിന്റെ സുഖശീതളിമയിലൂടെ പ്രഭാതത്തിലുള്ള നടത്തം ദേവൻ മുതലാളിയിൽ ഒരു പുതിയ ഉന്മേഷം കൊണ്ടുവന്നു .... എങ്ങും എവിടെയും പാടശേഖരങ്ങളിൽ പൂത്തുനിൽക്കുന്ന കറുകപുല്ലിന്റെ പച്ചപ്പിൽ ശോഭിതമാണ് ആ ഗ്രാമം ... ഇടയ്ക്കിടയ്ക്ക് അഗാധമായ കുഴികളിൽ ആ ഡിസംബറിന്റെ തണുപ്പുള്ള വരൾച്ചയിലും കെട്ടി നിൽക്കുന്ന വെള്ളം . അതിൽ കളിച്ചു പുളക്കുന്ന മാനത്തുകണ്ണികളും ചെറുമീനുകളും അവിടെ പായലുകൾ കാണ്മാൻ തന്നെ ഇല്ല ...   കാൽചുവടുകളെ തഴുകി പോകുന്ന പുൽനാന്പുകളിലെ മഞ്ഞുതുള്ളികൾ പകരുന്ന ചെറിയ തണുപ്പിൽ കാൽപാദം മാത്രമായിരുന്നില്ല മുഴുകിയത് . ആ തരിപ്പ് a കടന്ന് കയറിയപ്പോൾ നെറുകയിലെ രോമം പോലും എഴുന്നു വന്നു .. അപ്പോൾ അയാൾ ഓർത്തു .. താൻ ഇതിനായി എത്ര കൊല്ലങ്ങൾ കാത്തിരുന്നു ... അതിൽ ആദ്യം പലായനങ്ങളുടെ അശിനിപാതം തിരിയിട്ട നാളുകൾ ആണെങ്കിൽ പിന്നെ പിടിച്ചു നിൽപ്പിന്റെ പോരാട്ടം നൽകിയ തളർച്ച ഉണ്ടായിരുന്നു ..   കാലുകൾ ഉറപ്പിക്കാം എന്നായപ്പോൾ ആശ്വസിച്ചു ... ഇനി പിടിച്ചു കയറണം .. കയറേണ്ടത് ചെറിയ പർവ്വതം ആയിരുന്നില്ല എന്ന്...

പായും പെരുവിരലിൻ ചിന്തകൾ

പായും പെരുവിരലിൻ ചിന്തകൾ   കനലെരിഞ്ഞീടുന്ന മനസ്സിൻ ചിതക്കൂട്ടിങ്കൽ   കഥനകവിതതൻ ഇളനീർക്കുടങ്ങളെ തേടട്ടെ   കവനങ്ങളോ കതിരാറ്റും കുരുവിക്കരച്ചിലോ കാതിൽ തിക്കുന്ന ഗദ്ഗദമർമ്മര ശബ്ദങ്ങളും   വിടപറയുന്ന വർഷ നഷ്ട്ടങ്ങളിൽ തിരയുന്നു   വദനമൊഴിമുത്തിന്റെ അക്ഷരപുണ്യരാഗങ്ങളും   വിപിനമായ് , അടവിതൻഘോരാന്ധകാരമായ്   വിധിവിളയാട്ടങ്ങൾ നിറയുംനഗരവിസ്മയങ്ങളും   ഒരക്ഷരകൂട്ടമായ് പൊഴിയും കരിയിലകിലുക്കവും ഒരന്താക്ഷരിക്ക് കോപ്പുകൂട്ടും സിംഫണിതിളക്കവും   ഒരു തളിരില ചിരിക്കുന്നു മാമരാഗ്രകുസുമങ്ങളിൽ   ഒരുനാൾവരും തൻ വിധിയെന്ന് അജ്ഞാതമായ്   വിണ്ണിലെ കർണ്ണികാര കുസുമക്കൂട്ടങ്ങൾ വിടരട്ടെ   വിനിതമായ് പായുന്ന എൻനവ ചിന്തകൾ വിരിയട്ടെ വിലസിത ഗാത്രിയാം കാലചക്രമാം   മണിപൊന്നിൻ   വികിരചിറകടിയൊച്ചകൾക്കായി   കാതോർക്കയാം   കാത്തിരിക്കയായ് പുതുദിനം വർഷപെരുക്കത്തിലോ   കാമന അശ്വാരൂഡനായി ചിനക്കുന്നു മനസ്സിലും   കാവ്യകല്ലോലിനി ചിറകളിൽ ഈറൻമാറുമ്പോൾ   ...

ആമി

ആമി   ആമി അവൾ ഒരു തളിരിലയായിരുന്നു .... ഗ്രാമത്തിന്റെ നെറുകയിൽ ചാർത്തിയ തിലകക്കുറി .... പാട്ടുപാവാടയിലും തിളങ്ങുന്ന ബ്ലൗസിലും പൊതിഞ്ഞ തുളസിക്കതിരിന്റെ നൈർമല്യം .... അവളുടെ ചിരിയിൽ കവിളിൽ വിടരുന്ന നുണകുഴികളെ മാരിവില്ലിന്റെ ശോഭയോട് ഉപമിച്ചത് ആരായിരുന്നു എന്നോർക്കുകയായിരുന്നു അവൻ .... ചിരിയുടെ ശബ്ദം അരുവിയുടെ കളകളാരവത്തോട് ചേർത്തുവച്ചവനെയും ... എങ്കിലും അവൾ ആ ഗ്രാമത്തിന്റെ ചിലങ്ക തന്നെ ആയിരുന്നു എന്നവൻ ഓർത്തു ...   പതിനേഴിന്റെ നിറവിൽ ഗ്രാമം വിട്ട് അങ്ങ് ദൂരെ നഗരത്തിലെ എൻജിനീയറിങ് കോളേജിലേക്ക് കൗമാരം പറിച്ചുനടും വരെ അവനും ആ ഗ്രാമത്തിന്റെ ഇടവഴികളിലും വിശുദ്ധിയിലും ഓടി നടന്ന ബാല്യകൗമാരം തന്നെ ആയിരുന്നു ... ഗ്രാമത്തിലെ ഏക പലവ്യഞ്ജന കടയുടെ ഉടമയും നടത്തിപ്പുകാരനും ആയ തെക്കേവയലിൽ ഗോപാലൻനായരുടെ മകൻ ... ഇടനേരങ്ങളിൽ അച്ഛനെ സഹായിക്കാൻ അമ്മ ഓടിച്ചു വിടുന്ന , കടയിലെ സഹായിയുടെ വേഷവും കെട്ടാറുണ്ടായിരുന്ന കൗമാരക്കാരൻ ...     അവൻ പഠിക്കാനായി നാടുവിടും മുൻപ് വരെ മുത്തശ്ശൻ ഭാസ്കരപിള്ളയുടെ കൈകളിൽ...

മനുസ്മൃതിയെ വിലക്കുന്പോൾ........

മനുസ്മൃതിയെ വിലക്കുന്പോൾ ........ അതിലേക്ക് കടക്കും മുൻപ് എന്താണ് മനുസ്മൃതി എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു .... അത് ആർഷ ഭാരതത്തിൽ മാത്രമല്ല ലോകത്താകയും ആദ്യമായി ഉണ്ടായ വ്യക്തി നിയമ സംഹിത എന്ന് പറയേണ്ടി വരും ... ഒരു സമൂഹത്തിന്റെ ഭാഗമായി വ്യക്തി എങ്ങനെ മാറണം .... അല്ലെങ്കിൽ ഇഷ്ടികകൾ കൊണ്ട് മനോഹരമായി പടുത്തുണ്ടാക്കുന്ന ഗോപുരം പോലെ വ്യക്തികളെ കൊണ്ട് എങ്ങനെ ഒരു മഹത്തരമായ സമൂഹത്തെ പടുത്തുണ്ടാക്കാം എന്നാണ് മനുപ്രജാപതി മനുസ്മൃതിയിലുടെ നമ്മളെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് എനിക്ക് എന്റെ പരിമിതമായ അറിവുകൾ കൊണ്ട് പറയാൻ തോന്നുന്നത് ...   അപ്പോൾ ആരാണ് മനു പ്രജാപതി ... ഇന്ന് പലരും പറഞ്ഞു പരത്താനും അതാണ് സത്യം എന്ന് സ്ഥാപിക്കാനും ശ്രമിക്കുംപോലെ അദ്ദേഹം ഒരു വരേണ്യ വംശനായ ഗോസായി ആണോ ? ചിലർ അവകാശപ്പെടും പോലെ ആർഷഭാരതത്തെ കൈപ്പിടിയിൽ ഒതുക്കാനും ഇവിടെ നിലനിന്ന മഹത്തരമായ മാനവസംസ്കാരത്തെ കാൽകീഴിൽ ചവിട്ടി അരക്കാനും വന്ന വൈദേശിക സംസ്കാരത്തിന്റെ പിണിയാളോ ?... അവർക്ക് വേണ്ടി നിയമസംഹിതകൾ എഴുതി ഉണ്ടാക്കുകയ...