വരട്ടുതത്വവാദങ്ങളെ സ്വസ്തി
വരട്ടുതത്വവാദങ്ങളെ സ്വസ്തി
ചോരയിൽ ചുവന്ന മണ്ണും പെണ്ണും വിളിക്കുന്നു
ഈങ്ക്വലാബെന്ന ഈരടി പാട്ടിന്റെ ജിഹ്വകൾ
ചോരയാൽ നിറമണിയും കൊടികളുയർത്തുന്നു
വിപ്ലവ വീര്യത്തിൻ മലരണി പാട്ടിന്റെ ശീലുകൾ
മണ്ണിൽ കുരുത്തൊരു നാമ്പും നവചേതനനാവും
ഉശിരാർന്നു കണ്ഠത്തിൽ നിന്നാർക്കുന്നൊലിയിൽ
മലയജമൊന്നാകെ പേർത്തും മീട്ടുമലാപനങ്ങളിൽ
ഉതിർക്കും ഒരുമതൻ രാഗലയങ്ങൾ തീർക്കും ഗാനം
വിണ്ണിലെ താരതിളക്കങ്ങളെന്നുമേറ്റുപാടുന്നഗീതം
വിഹായസ്സിൻ തിരയിളക്കങ്ങളിൽ പ്രകീർത്തിക്കും
മണ്ണിന്റെ മണമുയർത്തുന്ന യുവത്വത്തിന്റെ രൂപം
മേധകൾ തീർത്തങ്ങു വിളങ്ങുന്ന കേരജഭൂമി......
കള്ളപ്പറകൾ മറഞ്ഞൊരു കാലത്തിൻ മധുര്യമുട്ടും
കാവ്യങ്ങൾ പാടുന്ന ജനപഥം മരുവുന്ന ദേശം
കഥകളിൽ നിറയുന്ന മാബലിരാജന്റെ പാദുകം
കവിതകളാലെന്നും കനവുകളുട്ടുന്ന മലയാളം
Comments
Post a Comment