പായും പെരുവിരലിൻ ചിന്തകൾ

പായും പെരുവിരലിൻ ചിന്തകൾ 

കനലെരിഞ്ഞീടുന്ന മനസ്സിൻ ചിതക്കൂട്ടിങ്കൽ  
കഥനകവിതതൻ ഇളനീർക്കുടങ്ങളെ തേടട്ടെ 
കവനങ്ങളോ കതിരാറ്റും കുരുവിക്കരച്ചിലോ
കാതിൽ തിക്കുന്ന ഗദ്ഗദമർമ്മര ശബ്ദങ്ങളും 

വിടപറയുന്ന വർഷ നഷ്ട്ടങ്ങളിൽ തിരയുന്നു 
വദനമൊഴിമുത്തിന്റെ അക്ഷരപുണ്യരാഗങ്ങളും 
വിപിനമായ്, അടവിതൻഘോരാന്ധകാരമായ് 
വിധിവിളയാട്ടങ്ങൾ നിറയുംനഗരവിസ്മയങ്ങളും 

ഒരക്ഷരകൂട്ടമായ് പൊഴിയും കരിയിലകിലുക്കവും
ഒരന്താക്ഷരിക്ക് കോപ്പുകൂട്ടും സിംഫണിതിളക്കവും 
ഒരു തളിരില ചിരിക്കുന്നു മാമരാഗ്രകുസുമങ്ങളിൽ 
ഒരുനാൾവരും തൻ വിധിയെന്ന് അജ്ഞാതമായ്  

വിണ്ണിലെ കർണ്ണികാര കുസുമക്കൂട്ടങ്ങൾ വിടരട്ടെ 
വിനിതമായ് പായുന്ന എൻനവ ചിന്തകൾ വിരിയട്ടെ
വിലസിത ഗാത്രിയാം കാലചക്രമാം  മണിപൊന്നിൻ 
വികിരചിറകടിയൊച്ചകൾക്കായി  കാതോർക്കയാം 

കാത്തിരിക്കയായ് പുതുദിനം വർഷപെരുക്കത്തിലോ 
കാമന അശ്വാരൂഡനായി ചിനക്കുന്നു മനസ്സിലും 
കാവ്യകല്ലോലിനി ചിറകളിൽ ഈറൻമാറുമ്പോൾ 

കതിര് കാണക്കിളി ചിലക്കുന്ന പുലരിവെട്ടങ്ങളും         

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ