Posts

Showing posts from March, 2015

പ്രവാസി എന്നും പ്രഹേളിക

                         പ്രവാസി എന്നും പ്രഹേളിക   മഴ പെയ്ത് നനഞ്ഞ് ഒട്ടിയ ശരീരവും ആയി പടികൾ ചവിട്ടികയറുന്പോൾ അയാളുടെ ശരീരത്തിലെ തണുപ്പിനേക്കാൾ അലട്ടിയത് മനസ്സിന്റെ വിചാരവിഗതികൾ ആണ്, പാറക്കല്ല് എടുത്തുവച്ച ഭാരം. ഇടവപ്പാതിയിലെ കോരിചൊരിയുന്ന കാലവർഷത്തുള്ളികൾ ശരീരത്തിൽ സപ്തസ്വരസല്ലാപങ്ങൾ നടത്തിയിട്ടും അതൊന്നും അയാളിൽ ഒരു മാറ്റവും വരുത്തിയില്ല. അപ്പോൾ അയാൾക്ക് തോന്നിയത്  പ്രിയപ്പെട്ടവരുടെ ബലി കുളിച്ച് ഈറനായി വരുന്നതാണ്. വീടിന് രണ്ട് ഫർലൊങ്ങ് ദൂരെയുള്ള ബസ്സ്  സ്റ്റാൻഡിൽ ബസ് ഇറങ്ങി അയാൾ നടന്നു, ചെറുപ്പകാലത്ത്  നടന്നു തീർത്ത ആ കുണ്ടനിടവഴികൾ ടാർ റോഡിന് വഴിമാറിയിരിക്കുന്നു. എന്നാലും ആ നടത്തം പോലും ഇന്നയാൾക്ക് അപരിചിതം ആണ്, കിലോമീറ്റർ നടന്നു തീർത്ത കാലുകൾക്ക് ആ വഴി ഇന്നും ചിരപരിചിതം തന്നെ. ബോധമനസ്സ് അശാന്തിയുടെ തിരയും കാറും കോളുമാൽ കലുഷിതമായിരുനെങ്കിലും ഏതോ ഒരു കോണ് ബാല്യകൗമാരത്തിലേക്ക് കൂട്ടി കൊണ്ട് പോയോ? അയാളുടെ സ്ക്കുൾ കാലം ഈ വഴികളിളുടെ ആണ് വളർന്നത്. എന്നും നഗ്നപാതനായി ഈ വഴികൾ അയാൾ നടന്ന് തീർത്തിരുന്നു. കൊച്ചു...

ശകുനിയും ദുശ്ശാസനനും പിന്നെ ചിരിക്കുന്ന ദുര്യോധനനും

        ശകുനിയും ദുശ്ശാസനനും പിന്നെ ചിരിക്കുന്ന ദുര്യോധനനും   1957-ൽ ഇന്നുവരെ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല തെരഞ്ഞെടുത്ത ഗവർമെന്റിനെ വർഗ്ഗീയ ഫാസിസ്റ്റ് കളെയും ക്രിമിനലുകളെയും കൂട്ടുപിടിച്ച് കേരളമെങ്ങും അക്രമത്തിന്റെയും നാശത്തിന്റെയും തീകുനകൾ എരിച്ചു മേലാളൻമാരെ കൊണ്ട് ഗളഹസ്തം ചെയിച്ച ഇന്നത്തെ ഭരണ മേലാളൻമാർ അതിനെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്ല. എന്നാൽ അതിന് നെടുനായകത്വം വഹിച്ച എല്ലാ മത ജാതീയനായകരും കേരള ജനമനസാക്ഷിയുടെ മുൻപിൽ തെറ്റ് ഏറ്റുപറഞ്ഞ് കുന്പസരിച്ചിട്ടുണ്ട്, നായന്മാരുടെ നേതാക്കൾ ഒഴിച്ച്. ഇന്ന് കേരളം ലോക ജനാധിപത്യവാദികളുടെ മുൻപിൽ ലജ്ജിതരായി, അറബികളുടെ പത്രത്തിൽ ഫോട്ടോ വന്നു എന്നൊക്കെ വിലപിക്കുന്ന  കപട മതേതര ജനാധിപത്യ സംരക്ഷകരെ നിങ്ങൾ തിരിഞ്ഞ് നോക്കുക അല്ലെങ്കിൽ സ്വന്തം മനസാക്ഷിയുടെ ചോദ്യങ്ങൾക്ക് അൽപ്പമെങ്കിലും വില കൽപ്പിക്കുന്നു എങ്കിൽ അവയെ നേരിടുക. ഭുരിപഷം ജനാധിപത്യ സംവിധാനത്തിന് വളരെ പ്രധാനവും അത്യാന്തികാപേക്ഷിതവും ആണ്. അതുള്ള ഒരു ജനകീയ സർക്കാരിനെ കഴുത്ത് അരിഞ്ഞുവീഴ്ത്താൻ അന്നത്തെ പ്രതിപക്ഷ രാഷ്ട്രീയ ചിത്രഗുപതന്മാർ കുട്ടികുരങ്ങുകളെ കയറുരി വിട...

വഴിവക്കിലെ ഭാണ്ഡക്കാരൻ

വഴിവക്കിലെ ഭാണ്ഡക്കാരൻ         അയാൾ എഴുതാൻ ഇരിക്കയാണ്, എവിടെ തുടങ്ങണം എന്ന് അയാൾക്ക് അറിയില്ല. എഴുതി എറിഞ്ഞ പേപ്പർ തുണ്ടുകൾ ആ മുറിയിൽ നിറഞ്ഞു, ഇതിനെ എഴുത്തുകാരന്റെ പേറ്റ് നോവ് എന്ന് പറഞ്ഞ് വിളിക്കാമോ? എവിടെ, തുടക്കക്കാരന്റെ വിഹ്വലത അതാണ് നന്നായി ചേരുക. അതുകേട്ടാൽ മാലോകർ ചിരിക്കും. ലോക മലയാളി നെഞ്ചിലേറ്റിയ എഴുത്തിന്റെ ആശാൻ തുടക്കക്കാരന്റെ വിഹ്വലതയിൽ രമിക്കയോ? ലജ്ജാവഹം, അയാൾ ഓർത്തു. കഴിഞ്ഞുപോയ വർഷത്തെ മലയാളത്തിന്റെ ഒട്ടെല്ലാ അവാർഡുകളും വാരിക്കുട്ടിയ കഥാസമാഹാരത്തിന്റെ കർത്താവാണ് അയാൾ, ആസ്വാദകവൃന്തം മാത്രമല്ല വിമർശക കലാപ്രസ്ഥാനത്തിന്റെ കുലപതികൾ പോലും വഴ്ത്തിയ മഹാപ്രതിഭ. അഞ്ചോളം കഥാ സമാഹാരങ്ങൾ, പത്തോളം ലക്ഷണമൊത്ത നോവലുകൾ പിന്നെ കവിതയുടെ തുലാവർഷ മഴപെയ്ത്തുകൾ  എന്നുവേണ്ട മലയാള സാഹിത്യത്തിന്റെ  വർണ്ണ നഭസ്സിൽ സുവർണ്ണ ലിപിയിൽ പുഞ്ചിരിതുകി നിൽക്കുന്ന സർഗ്ഗാധനൻ, ഈ വർഷമിറക്കേണ്ട  മലയാളത്തിന്റെ പുകൾപെറ്റ പത്രത്തിന്റെ  ഓണപ്പതിപ്പിൽ ചേർക്കേണ്ട അയാളുടെ രചനക്കായി കാത്തിരിക്കുകയാണ്. അവരുടെ ഈ വർഷത്തെ മുഖ്യ ആകർഷണമായി വിളംബരപെടുത്തി കഴിഞ്ഞു അയാളുടെ കൃതി, അതിന്റെ പ...