ശകുനിയും ദുശ്ശാസനനും പിന്നെ ചിരിക്കുന്ന ദുര്യോധനനും
ശകുനിയും ദുശ്ശാസനനും പിന്നെ ചിരിക്കുന്ന ദുര്യോധനനും
1957-ൽ ഇന്നുവരെ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല തെരഞ്ഞെടുത്ത ഗവർമെന്റിനെ വർഗ്ഗീയ ഫാസിസ്റ്റ് കളെയും ക്രിമിനലുകളെയും കൂട്ടുപിടിച്ച് കേരളമെങ്ങും അക്രമത്തിന്റെയും നാശത്തിന്റെയും തീകുനകൾ എരിച്ചു മേലാളൻമാരെ കൊണ്ട് ഗളഹസ്തം ചെയിച്ച ഇന്നത്തെ ഭരണ മേലാളൻമാർ അതിനെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്ല. എന്നാൽ അതിന് നെടുനായകത്വം വഹിച്ച എല്ലാ മത
ജാതീയനായകരും കേരള ജനമനസാക്ഷിയുടെ മുൻപിൽ തെറ്റ് ഏറ്റുപറഞ്ഞ് കുന്പസരിച്ചിട്ടുണ്ട്, നായന്മാരുടെ നേതാക്കൾ ഒഴിച്ച്. ഇന്ന് കേരളം ലോക ജനാധിപത്യവാദികളുടെ മുൻപിൽ ലജ്ജിതരായി, അറബികളുടെ പത്രത്തിൽ ഫോട്ടോ വന്നു എന്നൊക്കെ വിലപിക്കുന്ന കപട മതേതര ജനാധിപത്യ സംരക്ഷകരെ നിങ്ങൾ തിരിഞ്ഞ് നോക്കുക അല്ലെങ്കിൽ സ്വന്തം മനസാക്ഷിയുടെ ചോദ്യങ്ങൾക്ക് അൽപ്പമെങ്കിലും വില കൽപ്പിക്കുന്നു എങ്കിൽ അവയെ നേരിടുക. ഭുരിപഷം ജനാധിപത്യ സംവിധാനത്തിന് വളരെ പ്രധാനവും അത്യാന്തികാപേക്ഷിതവും ആണ്. അതുള്ള ഒരു ജനകീയ സർക്കാരിനെ കഴുത്ത് അരിഞ്ഞുവീഴ്ത്താൻ അന്നത്തെ പ്രതിപക്ഷ രാഷ്ട്രീയ ചിത്രഗുപതന്മാർ കുട്ടികുരങ്ങുകളെ കയറുരി വിടുക എന്നാ സാമന്യം ചെറിയ ബുദ്ധിയാണ് പ്രയോഗിച്ചത്. അതിലൂടെ കുടത്തിൽ നിന്നും പുറത്തുവന്ന തീതുപ്പുന്ന ഭുതത്തെ കേരളക്കരയാകെ കത്തിക്കാൻ നിയോഗിച്ചപ്പോൾ അവിടെ കറുത്ത കളങ്കം വീണത് ഇന്ത്യൻ ജനാധിപത്യത്തിന് മാത്രമല്ല. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ ജനങ്ങൾ അധികാരം ഏൽപ്പിച്ച ആ സർക്കാരിന്റെ പ്രധിനിധികൾ ആരെല്ലാം എന്ന് ഒന്ന് പരിശോധിക്കാം,
General Info > Council of Ministers since 1957
COUNCIL OF MINISTERS SINCE 1957 - FIRST KLA
Chief Minister: Shri E.M.S. NAMBOODIRIPAD
(5th April, 1957 - 31st July, 1959)
Shri. E.M.S.Namboodiripad Chief Minister
Shri. C.Achutha Menon Finance
Shri. T.V.Thomas Transport and Labour
Shri. K.C.George Food and Forests
Shri. K.P.Gopalan Industries
Shri. T.A.Majeed Public Works
Shri. P.K.Chathan Local Self Government
Shri. Joseph Mundassery Education and Co-operation
Smt. K.R.Gouri Land Revenue
Shri. V.R.Krishna Iyer Law
Dr. A.R.Menon Health
ഇവർ ഓരോരുത്തരും ആരാണ്? അവർ കേരളത്തിന് എന്ത് സംഭാവന ചെയ്തു എന്ന് പിൽകാല കേരള ചരിത്രം സാക്ഷി. ഈ സർഗ്ഗധനൻമാർ തികച്ചും കേരളം ഭരിക്കാൻ അവസരം ലഭിച്ചെങ്കിൽ പിൽക്കാല കേരള മക്കൾ ലോകം മുഴുവൻ പിച്ചച്ചട്ടിയുമായി തെണ്ടില്ല എന്നെങ്കിലും ഉറപ്പിക്കാമായിരുന്നു, അപ്പോൾ അറബിപത്രത്തിൽ വാർത്ത വന്നതിൽ ക്ലേശിക്കേണ്ടി വരില്ലായിരുന്നു.
വിമോചന സമരം എന്തിനായിരുന്നു എന്നറിയുക, ഒന്നാമത്തെ കാരണം മുണ്ടശ്ശേരി മാഷ് കൊണ്ടുവന്ന ഏയ്ഡഡ സ്കുൾ നിയമനം പീ സ് സി ക്ക് വിടുക എന്നത് തന്നെ ആയിരുന്നു. അതിൽ പിടിച്ച് തുടങ്ങിയ സമരം ആണ് ഒരണയിലും പിന്നെ കേരളം കത്തുന്നതിലും ചെന്നെത്തിയത്. ഇന്ന് ഈ അൻപതില്പരം വർഷങ്ങൾക്കിപ്പുറം വിദ്യാഭ്യാസകച്ചവടം എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കുക. അതിൽ എത്ര പങ്ക് ഈ കുട്ടി കുരങ്ങുകളും അവരുടെ കുടെ നിന്നവരും വീതിച്ചെടുത്തു എന്നും ചിന്തിക്കുക. ഭരിച്ച ഓരോസമയത്തും സ്റ്റെറ്റിന്റെ പണം തനിക്കും സ്വന്തക്കര്ക്കും പിണിയാളുകൾക്കും അവരുടെ എത്രയോ വരും തലമുറകൽക്കുമായി ഇവർ എടുത്ത് വച്ചു, എന്നിട്ടും മതിവരാഞ്ഞോ അതോ കൊണ്ടുപോയത് സംരക്ഷിക്കാനോ വീണ്ടും തുടരുകയാണ്. ഇവർക്കായി കുഴലൂത്തു നടത്തുന്നവരെ ഒന്നോർക്കുക നിങ്ങൾ വെറും ആയുധം ഉപയോഗിച്ചു വയിത്തലയുടെ മൂർച തീരുന്പോൾ വലിച്ചെറിയാനുള്ള ആയുധം. അല്ലെങ്കിൽ അതിന്റെ നെടുനായകത്വം വഹിച്ച ആദർശത്തിന്റെ ആട്ടിന്റതോൽ അണിഞ്ഞ മഹാന്മാർ ഇന്നും കേരള രാഷ്ട്രീയത്തിൽ ഉണ്ടല്ലോ, അൽപ്പമെങ്കിലും ആത്മാർത്ഥത പ്രകടനപരതമായ ആദർശത്തിൽ ഉണ്ടങ്കിൽ നെഞ്ചിൽ കൈ വച്ച് പറയട്ടെ ഞങ്ങൾ അന്ന് ബുദ്ധി ഉറയ്ക്ക പ്രായത്തിൽ പറ്റിയ അബദ്ധമാണ് എന്ന്. അന്ന് വിമോചന സമരം പല അജണ്ടകളുടെ സമ്മേളനം എന്ന് കാലം തെളിയിച്ചു, ലോക സാമ്രാജിത്വ മുതലാളിത്വ ശക്തികൾ ഇന്ത്യൻ കന്പോളത്തിന്റെ അനന്ത സധ്യതകളിൽ അന്നേ അവബോധരായിരുന്നു, ഇവിടെ ഇടതുപക്ഷ ചിന്ത വെരോടിയാൽ അത് ഇന്ത്യ ആകെ പടർന്നാൽ ലോക കന്പോളത്തിന്റെ മൂന്നിൽ ഒന്നിന്റെ നഷ്ട്ടം അവർ അന്ന് മുന്നിൽ കണ്ടു. ( കൊക്കകോളെയെപ്പോൾ ഒരു ഭീമന്റെ ആദ്യ പരാജയം കൂട്ടി വയിക്കുക) അജണ്ട രണ്ട്, ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രി ഒരിക്കൽ ഒരു വിദേശിയുമായുള്ള അഭിമുഖത്തിൽ പിൻഗാമിയെ പറ്റിയുള്ള ചോദ്യത്തിനുത്തരമായി പറഞ്ഞത് ചരിത്രം, അത് അദ്ദേഹത്തിൻറെ പാർട്ടിയിലെ അധികാര, പണ, മോഹികളെ ഇരുത്തി ചിന്തിപ്പിച്ചു. അതിന് അവർ കണ്ടെത്തിയ പരിഹാരം ഇതായിരുന്നു. ഇനി മുന്നാം അജണ്ട അന്നത്തെ കേരളത്തിലെ ഭുസാമിമാരും ജാതിമത ദുഷ്പ്രഭുക്കളും സ്വന്തം അധികാര നഷ്ട്ടത്തിൽ ചകിതർ ആയിരുന്നു അവരുടെ രക്ഷക്ക് അവർ കണ്ടത്തിയ മാർഗ്ഗമായിരുന്നു ഇത്. ഇവിടെ നമ്മുടെ നാടിന് നഷ്ട്ടമായത് അതിന്റെ നല്ല നാളേകൾ ആയിരുന്നു. പലതിനും ലോകത്ത് തുടക്കം കുറിച്ച കേരളം അങ്ങനെ ജനാധിപത്യത്തിനും അതിന്റെ കശാപ്പിനും ഒരുപോലെ തുടക്കകാരായി.
ഇനി അടുത്ത കാല സംഭവങ്ങൾ, 356 എന്ന് കേട്ടപ്പോൾ ചിലരുടെ എങ്കിലും സിരകളിൽ ഭയത്തിന്റെ, നടുക്കത്തിന്റെ മിന്നോളികൾ പാഞ്ഞു എന്ത് കൊണ്ട്? ഇന്നലെ വരെ വേട്ടക്കാരൻ ആയിരുന്നവൻ ഇന്ന് വേട്ടയാടപ്പെടും എന്നറിഞ്ഞപ്പോൾ ഉള്ള ഭയം അല്ലെങ്കിൽ കഴിഞ്ഞ കാലങ്ങളിൽ സർക്കാർ സംവിധാനത്തിന്റെ വരിഉടച്ചും ആണത്തം പണയം വെച്ച, അല്ലെങ്കിൽ വെപ്പിച്ച സ്തുതിപാടകരും സർവ്വോപരി ഇലനക്കികളുടെ ചിറിനക്കികളുമായ വലിയ ഗുമസ്ത പടയുടെ സ്വാതന്ത്രിയ പ്രഖ്യാപനത്തെ ഭയന്നിട്ടോ?എന്നും അറിയില്ല. ഒന്നറിയാം മടിയിൽ കനമുള്ളവനെ വഴിയെ ഭയക്കെണ്ടതായിട്ടുള്ളൂ, എന്നാ ചൊല്ല് ഓർക്കുക. ഇന്നലെ വരെ ധാർഷ്ട്ട്യത്തിന്റെ മുഖമുദ്ര മുഖതാവിൽ അണിഞ്ഞ്, മദ്ധ്യമ ക്യാമറകളുടെ മുൻപിൽ നെഞ്ചുവിരിച്ച് എതിരാളികളെ പുലഫ്യം പറഞ്ഞ, സ്വന്ത പക്ഷത്തിന്റെ ചാവേറുകളുടെ മുഖം ഇപ്പോൾ ഭയത്തിന്റെ കനലാട്ടങ്ങലിൽ വിങ്ങി തുടങ്ങി. ഒന്നൊർക്കുക, സഹനത്തിന്റെ, അഹിംസയുടെ സാമുഹിക മാറ്റത്തിന്റെ, നന്മയുടെ സാഹോദ്യര്യത്തിന്റെ വെണ്മയെ ഒപ്പികലിന്റെ, പിടിച്ചുപറിയുടെ, കൈക്കുലിയുടെ തട്ടിപ്പിന്റെ നേരുപറയുന്നവനെ ചാരനാക്കുന്ന സത്യത്തെ വികല ന്യായവുമായി പുകമറയുടെ ഉള്ളിൽ സംസ്കാരം ചെയ്യുന്നവന്റെ അടയാളമാക്കിയ, ആദർശ രാഷ്ട്രീയത്തിന്റെ, ഗാന്ധിയുടെ പ്രിയപ്പെട്ട ഖദറിനെ ഇന്നത്തെ പതനത്തിൽ എത്തിച്ചവനെ ഇനി വേണോ എന്ന് ഉത്തര ഇന്ത്യയെ പോലെ ഇവിടെയും ചിന്തിക്കുന്ന കാലം മുന്നിൽ പ്രതീക്ഷിക്കുനുണ്ടാകാം. ഒരു കാര്യം സത്യമാണ് ഇന്നലെ വരെ ഇല്ലാത്ത ഒരു മൂന്നാമനെ ഇവർ പേടിച്ചു തുടങ്ങിയിരിക്കുന്നു. അതിന് ഇവർ തന്നെ പലവട്ടം എടുത്തുപയോഗിച്ച ഭരണഘടനയെന്ന പരിപാവനമായ അഭിനവ ഭാരത്തിന്റെ വേദപുസ്തകം കാരണമാകുന്നു എന്നത് സന്തോഷകരം തന്നെ, അതിൽ ഒപ്പുവൈക്കാൻ അവസരം കിട്ടുന്നവൻ ഇവർ തന്നെ വളർത്തി കസേരയിൽ ഇരുത്തിയവൻ എന്നത് വിധിവൈപരീത്യം എന്നെ കരുതാൻ ന്യായമുള്ളൂ.
കുറച്ച് കാലം മുൻപ് വരെ രാഷ്രീയ പ്രവർത്തനം സമുദായ സേവനവും ത്യാഗവും ആയിരുന്നു, അവരെ സമൂഹം ആരാധിച്ചിരുന്നു. ആ വഴിയിൽ മനുഷ്യർ മുതൽ മാദ്ധ്യമങ്ങൾ വരെ അവരുടെ മുദ്ര പതിപ്പിച്ചിരുന്നു. ആ തലമുറയിലെ സത്യനോഷികൾ എന്നും അറിയാതെ പറ്റിയ തെറ്റിനെ ജനമധ്യത്തിൽ കുന്പസരിച്ചു ആ തെറ്റിൽ നിന്നും മോചിതർ ആയിരുന്നു. എന്നാൽ ഇന്നോ തെറ്റിൽ നിന്നും തെറ്റിലേക്ക് കൂപ്പുകുത്തിയ അഭിനവ കുരുവംശർ കാട്ടികുട്ടുന്ന മതൃകകൾ ഭാവിതലമുറയെ തന്നെ വഴിതെറ്റിക്കുന്നതാണ്. നിയമ സഭ എന്ന കുരുസഭയിൽ എന്താണ് നടന്നത്? സംസാരിക്കുന്ന ദൃശ്യങ്ങൾ സാക്ഷിപത്രം, അഭിനവ ദുശ്ശാസനൻ കരയുന്നു ഞാൻ പാഞ്ചാലിയെ വിവസ്ത്രയാക്കാൻ ശ്രമിച്ചിട്ടില്ല, നിങ്ങൾ വീണ്ടും വീണ്ടും അത് ജനങ്ങളെ കാണിക്ക്, ലജ്ജയില്ലേ തനിക്ക്, അഭിമാനത്തിന്റെ അൽപ്പമെങ്കിലും ആ ശരീരത്തിൽ ശേഷിചിട്ട് ഉണ്ടങ്കിൽ സ്വന്തം നാട്ടുകാർ പണ്ട് കൈവച്ചപ്പോൾ ഈ പണി നിർത്തിയേനെ. ഇവർ സ്ത്രീയുടെ മാനഭിമാനത്തെ എങ്ങനെ അറിയാൻ സ്വന്തം പാർട്ടിയിലെ വനിതാ പ്രവർത്തകയുമായി ഉത്തരകേരളത്തിൽ വീടെടുത്ത് ഹൈക്കംമാണ്ട് ചർച്ച നടത്തിയവരും വനിതാ സിനിമാ പ്രവർത്തകരെ സിനിമാക്കാർ ആയതിനാൽ പൊതുവേദിയിൽ എന്തും ചെയാം എന്ന് വാദിച്ചവരും അല്ലേ കുടെയുള്ളവർ. മാധ്യമ പ്രവർത്തനം എങ്ങനെ ആകണം അല്ലെങ്കിൽ അതിന്റെ പരിപാവനത എന്ത് എന്ന് കേരളത്തെ കാട്ടികൊടുത്തവരുടെ ഒരു നിരതന്നെ ഉള്ള കൊച്ച് കേരളത്തിൽ അതിലെ മഹാരഥന്മാരെ പ്രസവിച്ച ഒരു പത്ര മുത്തശ്ശിയുടേ നവ പ്രതിനിധികൾ പാഞ്ചാലി വസ്ത്രാക്ഷേപം ആഘോഷിക്കുന്നതുകണ്ട് കേഴുക പ്രിയ നാടേ എന്ന് പറയേണ്ടി വന്നു, കേവലം പത്ര മുതലാളിയുടെ വ്യക്തി വിദ്വേഷം കുടിപ്പകയായ നിമിഷം. നാടിൻറെ ദുഃഖം രാമന്റെ ദുഖമാകിയ ആ മഹാ പ്രതിഭ അങ്ങനെ ചെയ്യാൻ പറയില്ല പിന്നെ ആര്?, ഈ രാജാവിനെക്കാൾ വലിയ രാജഭക്തിക്കാർ, അതോ അതിലും കുരുവംശജിതർ കയറിക്കുടിയോ? ആർക്കറിയാം. ഇവിടെ കുറിക്കാൻ ONV യുടെ രണ്ട് വരി കവിത മാത്രം "ഈനിയും മരിക്കാത്ത ഭുമി നിന്റെ ആസന്ന മൃതിയിൽ...............
Comments
Post a Comment