പ്രവാസി എന്നും പ്രഹേളിക
പ്രവാസി എന്നും പ്രഹേളിക
മഴ പെയ്ത് നനഞ്ഞ് ഒട്ടിയ ശരീരവും ആയി പടികൾ ചവിട്ടികയറുന്പോൾ അയാളുടെ ശരീരത്തിലെ തണുപ്പിനേക്കാൾ അലട്ടിയത് മനസ്സിന്റെ വിചാരവിഗതികൾ ആണ്, പാറക്കല്ല് എടുത്തുവച്ച ഭാരം. ഇടവപ്പാതിയിലെ കോരിചൊരിയുന്ന കാലവർഷത്തുള്ളികൾ ശരീരത്തിൽ സപ്തസ്വരസല്ലാപങ്ങൾ നടത്തിയിട്ടും അതൊന്നും അയാളിൽ ഒരു മാറ്റവും വരുത്തിയില്ല. അപ്പോൾ അയാൾക്ക് തോന്നിയത് പ്രിയപ്പെട്ടവരുടെ ബലി കുളിച്ച് ഈറനായി വരുന്നതാണ്. വീടിന് രണ്ട് ഫർലൊങ്ങ് ദൂരെയുള്ള ബസ്സ് സ്റ്റാൻഡിൽ ബസ് ഇറങ്ങി അയാൾ നടന്നു, ചെറുപ്പകാലത്ത് നടന്നു തീർത്ത ആ കുണ്ടനിടവഴികൾ ടാർ റോഡിന് വഴിമാറിയിരിക്കുന്നു. എന്നാലും ആ നടത്തം പോലും ഇന്നയാൾക്ക് അപരിചിതം ആണ്, കിലോമീറ്റർ നടന്നു തീർത്ത കാലുകൾക്ക് ആ വഴി ഇന്നും ചിരപരിചിതം തന്നെ. ബോധമനസ്സ് അശാന്തിയുടെ തിരയും കാറും കോളുമാൽ കലുഷിതമായിരുനെങ്കിലും ഏതോ ഒരു കോണ് ബാല്യകൗമാരത്തിലേക്ക് കൂട്ടി കൊണ്ട് പോയോ? അയാളുടെ സ്ക്കുൾ കാലം ഈ വഴികളിളുടെ ആണ് വളർന്നത്. എന്നും നഗ്നപാതനായി ഈ വഴികൾ അയാൾ നടന്ന് തീർത്തിരുന്നു. കൊച്ചുക്ലാസ്സ്കളിൽ അത് ദിവസം രണ്ടു തവണ ആയിരുന്നെങ്കിൽ വലിയ ക്ലാസ്സുകളിൽ എത്തിയപ്പോൾ നാലായി കുടി. അന്ന് സർക്കാർ സ്ക്കുളുകളിൽ യുനിഫോറവും ഷുസും സ്ക്കുൾ വാഹനവും ഇല്ലായിരുന്നു. കുട്ടികൾ വന്നാൽ സന്തോഷം ഇല്ലങ്കിലും സന്തോഷം, ഇന്നത്തെ പോലെ കുട്ടികളിലെങ്കിൽ ടീച്ചറുടെ പണി പോവില്ല. അതിനാൽ സാറിനും സന്തോഷം കുട്ടികൾക്കും. പഠിക്കാൻ വന്നവൻ പഠിക്കും എന്നായിരുന്നു അദ്ധ്യാപകരുടെ പക്ഷം. അന്ന് സ്ക്കുൾ തുറക്കുന്ന അന്ന് തന്നെ കാലവർഷത്തിന്റെ ഹുങ്കാരവുമായി മഴ എത്തും. രാവിലകൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പുസ്തക കെട്ട് തോൾ ബാഗ്ഗിൽ ഇട്ട് നടക്കും മഴ ശക്തി പ്രാപിച്ചാൽ തൊട്ടടുത്ത കടത്തിണ്ണ ശരണം. വീണ്ടും ശക്തി കുറയുന്പോൾ അടുത്ത കട ലക്ഷ്യമാക്കി ഓട്ടം ഇങ്ങനെ സ്ക്കുളിൽ എത്തുമ്പോഴേക്കും പകുതി നനഞ്ഞിരിക്കും എങ്കിലും ശരീരത്തിന്റെ ചൂടിൽ വസ്ത്രങ്ങൾ ഉണങ്ങും. വൈകിട്ടേ യാത്രയാണ് ബഹുകേമം, എന്തെന്നാൽ കടകളിൽ കയറില്ല കോരിച്ചൊരിയുന്ന മഴയിൽ നടന്ന് കെട്ടികിടക്കുന്ന വെള്ളത്തിൽ കളിച്ച് കൊണ്ടുള്ള ആ ദിനങ്ങൾ ഉപബോധമനസ്സിന്റെ വെള്ളിത്തിരയിൽ ശ്ലഥ ചിത്രങ്ങൾ തീർത്തുവൊ? അപ്പോൾ നഷ്ട്ട പെട്ട ബാല്യകൌമാരങ്ങളെ യൌവന തീഷ്ണതയെ തേടുകയയിരുന്നോ, അറിയില്ല, ജീവിത യാത്രയുടെ വെട്ടിപിടിക്കാനുള്ള വെന്പലിൽ നഷ്ട്ട പെട്ടതിന്റെ കണക്കുകൾ ഇനിയും എത്രയോ ബാക്കി. മുന്നിൽ വലിയ മണിമാളികയും അതിന്റെ മുന്നിലെ വലിയ ചിത്ര പണികൾ പതിച്ച ഇരുന്പും ഗയിറ്റും ചിന്തകളെ ബോധ തലത്തിലേക്ക് എത്തിച്ചു. അത്ഭുതത്തോടെ ഒട്ട് ഞെട്ടലോടയും തുറിച്ച് നോക്കിയ കാവൽക്കരനെയും അയാൾ തുറന്ന് കൊടുത്ത വഴിയും കടന്ന് അയാൾ പൂമുഖം ലക്ഷ്യമാക്കി നടന്നു. നനഞ്ഞൊട്ടിയ തണുത്ത ശരീരവും ആയി പൂമുഖത്തെ പടികൾ ചവുട്ടി ഡോർ ബെല്ല് മുഴയ്ക്കുന്പോൾ അയാൾ നിസംഗനായിരുന്നു. രൂപം എവിടെയോ അയാൾക്ക് നഷ്ട്ടപെട്ട വർത്തമാന കാലത്തിന്റെ സംസാരിക്കുന്ന നോക്കുകുത്തിയും. മുന്നിൽ തുറന്ന വാതിലിൽ സർവാഗ വിഭുഷിതയും മേദസ്സിന്റെ ധവളിപ്പിലും ധാരാളിത്തത്തിലും വിളങ്ങി രാത്രി വസ്ത്രത്തിന്റെ പൊലിമയിൽ തിളങ്ങി നിന്നത് അയളുടെ സ്വന്തം ഭാര്യ തന്നെ ആയിരുന്നു. അവളുടെ മുഖത്തും ആശ്ചര്യത്തിന്റെ നതോന്നത താള മേളങ്ങൾ പുരികക്കൊടി ഉച്ചര്ശ്യത്തിൽ മീട്ടുനുണ്ടായിരുന്നു. അവരെ കണ് മുൻപിൽ കണ്ടു എന്ന് ഭാവിക്കാതെ അയാൾ നടന്ന് തങ്ങളുടെ ബെഡ് റൂമിലേക്ക് കയറി.
അടുത്ത ദിവസം രാവിലെ ഭാര്യ ചായയുമായി വിളിച്ചപ്പോൾ ആണ് അയാൾ ഉറക്കത്തിൽ നിന്നും ഉണർന്നത് എല്ലാ അവധിക്കലത്തെയും പോലെ അതുമായി അയാൾ പൂമുഖത്ത് എത്തി അയാളുടെ മാത്രം കസേര അവിടെ ഒരിക്കിയിരുന്നു. ചായയുമായി പത്രം നോക്കിയിരുന്ന അയാളുടെ അടുത്തേക്ക് ഭാര്യ എത്തി, ചോദ്യങ്ങളുടെ ഒരു പരന്പരയായിരുന്നു പിന്നെ, വിദേശത്തുനിന്നും എപ്പോൾ വന്നു, എന്തെ വണ്ടി അയക്കാൻ പറഞ്ഞില്ല, ഇത്രയും രോഗങ്ങൾ ഉള്ള നിങ്ങൾ എന്തിന് മഴ നനഞ്ഞു, എയർപോർട്ടിൽ നിന്നും എങ്ങനെ ഇവിടെ എത്തി കുടെ പതിവായുള്ള കെട്ടുകൾ എവിടെ അങ്ങനെ മറുപടിക്ക് സമയം തരാതെ മറുപടിക്ക് വേണ്ടിയുള്ള ചോദ്യങ്ങൾ അവസാനം പരിഭവത്തിനും കണ്ണിരിനും വഴിമാറി, തനിക്ക് സ്നേഹം ഇല്ല അവരെ പറ്റി വിചാരമില്ല സ്വന്തം ആരോഗ്യം സുക്ഷിക്കുന്നില്ല, അത് നീളുകയാണ്. പത്രത്തിൽ നിന്നും കണ്ണെടുക്കാതെ ഉള്ള അയാളുടെ ചോദ്യം ആണ് അതിന് അറുതി വരുത്തിയത്. അയാൾ മക്കളെ പറ്റി ചോദിച്ചു, വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും അതിനുള്ള മറുപടിയിൽ ബാക്കിയെല്ലാം അലിഞ്ഞു പോയി. എങ്കിലും ചോദ്യങ്ങളിൽ ചിലത് അയാളെ ചെറുതായി ആലോരസപെടുത്തതിരുന്നില്ല. താൻ ഇത്ര കാലം പിന്നെ ആരെയാണ് സ്നേഹിച്ചത്, ആയുസ്സ് വിദേശ മണ്ണിൽ പണയം വച്ച് ഒരു ജീവപര്യന്തതടവുകാരനെ പോലെ നിന്നു തോരുക്കുട്ടിയതെല്ലാം എന്തിനാണ് വിനയോഗിച്ചത്, ആ നാട്ടിലെ ഏറ്റവും വലിയ മാളിക ചുറ്റും പരന്നുകിടക്കുന്ന സ്ഥലങ്ങൾ മക്കൾക്ക് ഇഷ്ട്ടമുള്ളതെല്ലാം, പുതിയ ഫാഷനിലുള്ള രണ്ട് വണ്ടികൾ ബൈക്കുകൾ ഭാര്യക്കാവിശ്യം ആഭരണങ്ങൾ എന്ന് വേണ്ട ഒരു മുകൾത്തട്ടിലുള്ള ഇടതട്ടുകാരന്റെ മോടിക്കുവേണ്ടതെല്ലാം, എന്നിട്ടും സ്നേഹമില്ല പോലും അയാൾ ഉള്ളിൽ ഊറി ചിരിച്ചു. എങ്കിലും അയാൾക്കറിയാം അവർ തന്നെ നന്നായി സ്നേഹിക്കുന്നു, അതിന്റെ ബഹീർസ്പുരണം മാത്രമാണ് ഈ പരിഭവം എന്ന്. അവൾ ചോദിച്ചതിലും കാര്യമുണ്ട്, ഇന്നുവരെ വീട്ടിൽ അറിയിച്ച് വണ്ടി വരുത്താതെ അയാൾ അവധിക്ക് വന്നിട്ടില്ല. നാട്ടിൽ വന്നാൽ വാഹനം ഇല്ലാതെ പുറത്തിറങ്ങാറില്ല. പ്രവാസിയുടെ എല്ലാ ഗരിമയും ഇല്ലാതെ വീട്ടിലെ ഗൈറ്റ് കടക്കാറില്ല. വഴിയിൽ കണ്ടുമുട്ടുന്ന നാട്ടുക്കാർ കൊടുക്കുന്ന ബഹുമാനം നന്നായി ആസ്വദിക്കാറുമുണ്ട്. പണം എല്ലാം കൊണ്ടുത്തരും എന്ന് പണ്ടാരോ പറഞ്ഞത് ശരിയാണ് എന്ന് അയാൾക്ക് പലപ്പഴും തോന്നിയിട്ടുമുണ്ട്. അപ്പോഴാണ് ചിലപ്പെഴെങ്കിലും നഷ്ട്ടപ്പെട്ടു പോയി എന്നയാൾ വിചാരിക്കുന്ന യൌവനം നേടിത്തന്ന ലാഭത്തെ അയാൾക്ക് ബോധ്യം വരുന്നത്.
അന്നും പതിവുപോലെ ഗൾഫിൽ രാവിലെ ഓഫിസ്സിൽ ചെന്നപ്പോൾ സെക്രട്ടറി കമ്പനിയുടെ പുതിയ കാരാർ ഒപ്പിടാനുള്ള മീറ്റിങ്ങിനെ പറ്റി പറയുന്നത് പത്തുമണിക്ക് എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുന്പോൾ അവൻ വാതിലിൽ തന്നെ നിൽക്കുകയാണ്, ഫോണ് നാട്ടിൽ നിന്നും തുടർച്ചയായി അടിക്കുന്നു, വീട്ടിൽ നിന്നും അല്ല വേറെ നമ്പർ ആണ് എന്ന്. അവൻ പുതിയവൻ ആണ് ഹിന്ദിക്കാരൻ, സ്ഥിരം സെക്രട്ടറി സുകു നാട്ടിൽ ആണ്, അവൻ ഇത്തരം സാഹചര്യങ്ങൾ നന്നായി കൈകാര്യം ചെയും അവനെ ക്കാൾ വിദ്ധ്യാഭ്യാസവും സൌന്ദര്യവും ഒക്കെയുണ്ടന്കിലും ഇവാൻ വെറും മണകോണാഞ്ചൻ തന്നെ എന്ന് വിചാരിച്ച് കൊണ്ട് ഫോണ് വാങ്ങി നാട്ടിലേക്ക് വിളിച്ചു, അവിടുന്ന് വന്ന വാർത്ത ശ്രവിച്ചതും അയാൾ മുന്നിലെ സോഫയിൽ തളർന്നിരുന്നു. കുറച്ച് കഴിഞ്ഞ് നോർമ്മൽ ആയപ്പോൾ അയാൾ അവനോട് അലറുകയായിരുന്നു, അടുത്ത് നാട്ടിലേക്ക് പറക്കുന്ന വിമാന ടിക്കറ്റിനായി, കിട്ടിയ ടിക്കറ്റ്മായി എയർപോർട്ടിലേക്ക് പാഞ്ഞ അയാളെ നോക്കി എല്ലാരും അന്തിച്ചു നിന്നു. ആരും ഒന്നും ചോദിച്ചില്ല കാരണം അയാളുടെ അപ്പോഴത്തെ അവസ്ഥ എല്ലാരേയും അയാളെ അഭിമുഖികരിക്കുന്നതിൽ നിന്നും വിലക്കി. ഇതിനിടയിൽ അയാൾ നാടും വീടും പോലും മറന്നു എന്താണ് സത്യം, അപ്പോൾ അയാളുടെ മനസ്സിൽ സുകു മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവനെ കാണണം. ആരായിരുന്നു തനിക്കവൻ സഹോദരനൊ? മകനോ? അറിയില്ല. അന്നാണ് ആ ചോദ്യം അയാളെ കൂടുതൽ കുത്തി നോവിച്ചത്. വർഷങ്ങൾക്കുമുൻപ് തന്റെ കമ്പനി പിച്ച വച്ച് വളരുന്ന കാലം. പുതിയ കമ്പനി അറബിയുമായി ചേർന്ന് തുടങ്ങിയതാണ്, ബിസ്സിനസ്സിന്റെ മർമ്മം അറിയാമായിരുന്ന അയാൾ എല്ലാ പ്രയത്നവും കമ്പനിക്കായി ഇടുകയായിരുന്നു. അങ്ങനെ വലിയ ഒരു കരാർ കിട്ടി. അതിനായി കൂടുതൽ ആൾക്കാരെ നാട്ടിൽ നിന്നും കൊണ്ടുവരണം. അപ്പോഴാണ് കൂട്ടുകാരൻ സുരേഷ് ഒരു പയ്യന്റെ വിവരങ്ങളും ആയി സമീപിക്കുന്നത്, പരിചയമുള്ള ആളാണ്, വീട്ടില് ഇത്തിരി കഷ്ട്ടപ്പാടും പീ ഡീ സി വരെ പഠിച്ചിട്ടുണ്ട് പറ്റുവെങ്കിൽ ഓഫീസ് ബോയിയുടെ പണി വല്ലതും. ശരി സുരേഷേ കൊടുക്കാം താൻ പറഞ്ഞതല്ലേ, ശരിക്കും പാവം തന്നെ ഇവിടെ വരുന്പം വിധം മാറുമോ? കേട്ടപ്പോൾ സുരേഷും അയാളും ഒന്നായി ചിരിച്ചു, ഒരുപാട് ജീവിതങ്ങൾ ആ മരുഭുവിൽ അവർ കണ്ടിരുന്നു ഉള്ള കാലത്തെ പരിചയത്തിൽ.
വിസ യെല്ലാം പെട്ടന്ന് കിട്ടി കുറെ ആൾക്കാരെയും കൊണ്ടുവന്നു, കൂട്ടത്തിൽ സുകുവിനെയും അതായിരുന്നു സുരേഷ് കൊടുത്ത പയന്റെ പേര്. ഒരുദിവസം ഫോട്ടോ കോപ്പിയും ആയി വന്ന പുതിയ ആളുടെ പേര് ചോദിച്ചപ്പഴാണ് അത് അവനാണ് എന്നറിയുന്നത്. അങ്ങനെ കുറേക്കാലം, ഒരിക്കൽ അടുത്ത് വന്നു സങ്കടം പറഞ്ഞു, സുരേഷ് പറഞ്ഞിട്ടാ പോലും ശന്പളം തീരെ കുറവാണ് ഓവർ ടൈമും ഇല്ല എന്തെങ്കിലും സഹായം ചെയ്യണം എന്ന് പറഞ്ഞു. നാട്ടിൽ അമ്മ മാത്രമേ ഉള്ളു ചികിത്സക്കായി കുറെ ചിലവും. കേട്ടപ്പോൾ ശരി നോക്കട്ടെ എന്ന് പറഞ്ഞു. പിന്നെ സുരേഷിനെ കണ്ടപ്പോൾ എല്ലാം സത്യം തന്നെ എന്ന് പറഞ്ഞു. എന്തെങ്കിലും ചെയ്തുകൊടുത്താൽ നിനക്ക് പുണ്യം കിട്ടും എന്ന്. അങ്ങനെ എന്നും അവൻ അയാൾ ഇരിക്കും വരെ ഓഫിസ്സിൽ നിൽക്കും യാത്ര അയാളുടെ വണ്ടിയിൽ, അന്ന് ഒറ്റയ്ക്ക് താമസിക്കുന്ന അയാൾക്ക് ഹോട്ടൽ ഭക്ഷണം അലർജി ആയപ്പോൾ പേർസണൽ കുക്കും പിന്നെ കൂടെ താമസവും ആയി, അവിടെ നിന്നും അവൻ മുടങ്ങി കിടന്ന അവന്റെ പഠനം തുടങ്ങി അത് എം ബി എയിൽ ആണ് അവസാനിപ്പിച്ചത്. അതിനിടയിൽ നീണ്ട പത്ത് വർഷം അവരുടെ കമ്പനി മിഡിൽ ഈസ്റ്റിൽ തന്നെ അറിയപ്പെടുന്ന കമ്പനി ആയി. അതിന്റെ എക്സികൂട്ടിവ് ചെയർമാൻ അയാളും. പലതവണ പല പോസ്റ്റും ഓഫർ ചെയ്തിട്ടും സുകു മാറിയില്ല ഇന്നും അന്നും അയാളുടെ പേർസണൽ സെക്ക്രട്ടറി തന്നെ. താമസം അയാൾക്ക് ഒപ്പം. ഇന്നും അയക്കുള്ള ആഹാരം അവൻ തന്നെ ഉണ്ടാക്കി നൽകും. ചില വൈകുന്നേരങ്ങൾ കള്ളുകുടിച്ചു നശിപ്പിക്കുന്ന വീട് പോലും അവൻ ഒറ്റയ്ക്ക് വൃത്തിയാക്കും. ഇതിന് എന്നാണ് അറുതി എന്ന് ചോദിച്ചാൽ എന്റെ കല്യാണം കഴിഞ്ഞ് എന്ന് മറുപടി, എന്നാ നിന്റെ കല്യാണം ഒരു നല്ല വീട് പണി കഴിഞ്ഞ് എന്നും. ഇതിനുള്ളിൽ അവൻ അയാളുടെ ആരോക്കയോ ആയിരുന്നു. ജീവിതത്തിന്റെ കൂടുതൽ സമയം അയാൾ അവന്റെ കുടെ ആയിരുന്നു, ഒരു പക്ഷെ അയാളുടെ മക്കളെക്കാളും ഭാര്യയെ ക്കാളും അവന് അയാളെ അറിയാമായിരുന്നു. ബിസ്സിനസ്സ് ട്രിപ്പുകളിൽ അവൻ എന്നും ഒപ്പം ഉണ്ടാകും അയാൾ കഴിക്കുന്ന മരുന്നുകൾ അവനെ പോലെ കൃത്യമായി വേറെ ആർക്കും അറിയാമോ എന്ന് സംശയം. കൂടുതൽ കുടിക്കുന്പോൾ സ്ഥിരം മുല്ല ഭക്ഷണ ക്രമം തെറ്റുന്പോൾ ഉപദേശിക്കാൻ വരുന്ന അവനെ എത്ര വഴക്ക് പറഞ്ഞിരിക്കുന്നു. അപ്പോൾ പറയും ഞാൻ കുടെ ഉള്ളതുകൊണ്ടല്ലേ ഇത്ര അഹങ്കാരം ഞാൻ കല്യാണം കഴിക്കട്ടെ പിന്നെ കാണാം. അതിനാണ് അവൻ ഈ അവധിക്ക് പോയത്. ടൌണിൽ കുറെ സ്ഥലം വാങ്ങി നല്ല ഒരു വീടും വച്ച്, ഒരു വർഷം മുൻപ് ഒരു പെണ് കുട്ടിയുമായി വിവാഹവും ഉറപ്പിച്ചു. കുട്ടിയുടെ പഠനം കഴിഞ്ഞാൽ കല്യാണം, ഇതിനിടക്ക് അവന്റെ അമ്മയും മരിച്ചിരുന്നു, പഠന കാലത്ത് അച്ഛനും. ഇടയ്ക്കിടയ്ക്ക് അവൻ പറയുമായിരുന്നു കല്യണത്തിനു അച്ഛനും അമ്മയും ഒരുങ്ങേണ്ടത് സാറും ചേച്ചിയും ആണ് എനിക്ക് വേറെ ആരും ഇല്ല. അപ്പോൾ അയാൾ ചിരിക്കറാണ് പതിവ് എങ്കിലും വിവാഹത്തിന് രണ്ട് നാൾ മുൻപേ വരാൻ അയാൾ ടിക്കറ്റ് ചെയ്തിരുന്നു വീട്ടിൽ വിളിച്ചു ഭാര്യയെയും ക്കുട്ടികളെയും തയ്യറായി ഇരിക്കാനും പറഞ്ഞിരുന്നു. പക്ഷേ ഏല്ലാം ഇങ്ങനെ അവൻ തകിടം മറിക്കും എന്ന് കരുതിയില്ല.
എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങിയത് രാവിലെ ആണ് ഉടനെ അയാൾ ഡോക്ടർക്ക് ഫോണ് ചെയ്തു, അദ്ദേഹം അപ്പോഴും അവന്റെ അടുക്കൽ ഉണ്ടായിരുന്നു.നഗരത്തിലെ അറിയപ്പെടുന്ന ആശുപത്രിയിലെ പ്രധാന ഡോക്ടർ ആണ് അദ്ദേഹം. ഫോണ് എടുത്തതും എവിടെ എന്നാണ് ചോദിച്ചത്. ആശുപത്രിയിൽ എത്തി നേരെ റിസപ്ഷനിസ്റിനെ കാണാൻ പറഞ്ഞു അവർ ഉടനെ ഡോക്ടറിന്റെ അടുത്തെത്തിക്കാൻ പറഞ്ഞെർപ്പെടുത്താം എന്ന് പറഞ്ഞു. അയാൾ ഫ്ലൈറ്റ് ലാൻഡ് ചെയ്തതും ഉടനെ ഗ്രീൻ ചാനൽ വഴി പുറത്തിറങ്ങി, മുന്നിൽ കണ്ട ടാക്സിയിൽ നഗരത്തിലെ ആ പ്രശസ്തമായ ആശുപത്രിയിലേക്ക് പാഞ്ഞു. അവിടെ അയാളെ കാത്തിരിക്കും പോലെ തോന്നി, വളരെ പെട്ടന്നയാളെ ഹോസ്പിറ്റലിന്റെ ഐ സി യൂ വിലേക്ക് ആനയിച്ചു. അവിടെ സുകുവിനെ കിടത്തിയിരിക്കുന്നു കൂടെ തന്നെ ഡോക്ടറും. അയാളെ കണ്ടതും അവന്റെ മുഖം വികസിച്ചു. കണ്ണുകൾ വിടർന്നു, ഏറെ നേരമായി കാത്തിരിക്കുന്ന ഭാവം. അയാൾ അടുത്ത് ചെന്നതും അവൻ അയാളുടെ കൈയിൽ കടന്നു മുറുകെ പിടിച്ചു. അവന്റെ മുഖത്തേക്കും ചുണ്ടുകളിലും അയാൾ സുക്ഷിച്ച് നോക്കി, അവൻ എന്തോ പറയാൻ വെന്പുംപോലെ അവന്റെ കണ്ണുകൾ തിളങ്ങുന്നു പിന്നെ അത് മുകളിലോട്ടും പുറകോട്ടും മറിഞ്ഞു. അയാളുടെ കൈയിൽ മുറുകെ പിടിച്ചിരുന്ന കൈകൾ അയഞ്ഞ്, തളർന്ന് കട്ടിലിലേക്ക് വീണു. അയാൾ എന്തുചെയണം എന്നറിയാതെ അസ്തപ്രഞ്ഞനായി നിന്നു. ഡോക്ടർ അയാളെ പുറത്തും മുതുകത്തും പിടിച്ചു അടുത്ത കസേരയിലേക്ക് ഇരുത്തി. അയാൾ ഭ്രാന്തനെ പോലെ അദ്ദേഹത്തോടെ പുലന്പി, ഡോക്ടർ എത്ര പണം വേണമെങ്കിലും മുടക്കാം ലോകത്ത് എവിടെ വേണമെങ്കിലും കൊണ്ടുപോകാം അവനെ എനിക്ക് തിരിച്ച് വേണം ദയവായി എന്തുചെയ്യണം എന്ന് പറയൂ. ഒരു വേദന നിറഞ്ഞ നേർത്ത ചിരിയോടെ അദ്ദേഹം പറഞ്ഞു, സാർ ഈ ലോകത്ത് ഇച്ചാ മരണം അധികം പേർക്ക് പറഞ്ഞിട്ടില്ല, അതിൽ ഒരാൾ ആണ് അവൻ. അങ്ങയെ കണ്ടു മരിക്കണം എന്നായിരുന്നു അവന്റെ ആഗ്രഹം അത് അവൻ സാധിച്ചെടുത്തു. ഇന്നലെ അൽപ്പ പ്രാണനുമായി എന്റെ അടുത്ത് കൊണ്ടുവരുന്പോൾ അവനു ബോധം ഇല്ലായിരുന്നു, ബോധം വന്നപ്പോൾ താങ്കളുടെ നമ്പർ പറഞ്ഞു തന്നിട്ട് വിളിക്കാൻ പറഞ്ഞത് അവനാണ്, ഒന്ന് കാണണം സംസാരിക്കണം എന്ന് പറഞ്ഞു. ഇന്നലെ നേരം വൈകിക്കും എന്നുപോലും എനിക്ക് സംശയം ആയിരുന്നു, പക്ഷേ അവൻ ഇന്ന് ഈ സമയം വരെ ഇരുന്നില്ലേ താങ്കളെ കാണാൻ മാത്രം. ഇടക്ക് അവനും സംശയം തോന്നിയിരുന്നു, അപ്പോൾ എന്നെ വിളിച്ചു താങ്കളോട് പറയാനുള്ളത് ഫോണിൽ റെക്കോർഡ് ചെയ്യാൻ പറഞ്ഞു, ഇതാ കേട്ടോളു. ഓണ് ചെയ്ത ഫോണിൽ നിന്നും അവന്റെ ചിലംന്പിച്ച ശബ്ദം പരന്നു, സാർ നിങ്ങളെ ഞാൻ ഒരിക്കലെങ്കിലും അച്ഛാ എന്ന് വിളിച്ചോട്ടെ, എനിക്കറിയാം എന്റെ പ്രായത്തിലുള്ള മകനുണ്ടാകാനുള്ള പ്രായം സാറിനില്ല എന്ന്, എങ്കിലും ഓർമ്മ വയ്ക്കും മുൻപ് കടന്ന് പോയ എന്റെ അച്ഛന് ഞാൻ അങ്ങയെ കണ്ടത് മുതൽ ആ മുഖമാണ് ഞാൻ കൊടുത്തിട്ടുള്ളത്, എന്റെ അച്ഛന്റെയും അമ്മയുടെയും ലോകത്തേക്ക് ഞാനും പോകുന്നു, കാത്തിരിക്കാനും സ്നേഹിക്കാനും ആരുമില്ലാത്ത ഈ ലോകത്ത് ഇനിയും വായ്യ. അങ്ങയെ മറന്ന് കൊണ്ടല്ല, ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്റെതെന്ന് ഞാൻ കരുതിയ അവളുമായുള്ള ജീവിതം. പക്ഷേ ഒരിക്കലും അവൾ എന്റെതായിരുന്നില്ല, കഴിഞ്ഞ ഒരുവർഷം എത്ര എത്ര സ്വപ്നങ്ങൾ അവളുമായി കണ്ടു ഒരിക്കലെങ്കിലും ഒരു സൂചന തരാമായിരുനില്ലേ, ഇല്ല, അവസാനനിമിഷം ഒരു എസ് എം എസിൽ ഗൂഡബൈ പറയാൻ അവൾക്ക് കഴിഞ്ഞു, അവൾ പോകുകയാണത്രേ അവളുടെ കാമുകനോടൊപ്പം അത് അവളുടെ ബന്ധുക്കളെയും അറിയിക്കാൻ കരുണ കാട്ടണം എന്ന അഭ്യർത്ഥനയും ഇനിയും മറ്റൊരു പെണ്ണ്, പക്ഷേ എനിക്ക് കഴിയുന്നില്ല, എന്നേ സാറിന് മനസ്സിലാകും കാരണം ഈ ജീവിതമെല്ലാം കുടുംബത്തിന്റെ ശ്രേയസ്സിനും ഭാവിക്കും വേണ്ടി പ്രവാസം എന്ന അതുരവസ്ഥയെ സന്തോഷത്തോടെ അണിയുന്ന സാറിനെ പോലെയുള്ളവർക്കെ മനസ്സിലാവൂ. എന്നോട് ക്ഷമിക്കുക ഇനിയും ഒരു ജന്മം ഉണ്ടങ്കിൽ ഞാൻ തീർച്ചയായും അങ്ങയുടെ മകനായി തന്നെ പിറക്കും, വിട. കണ്ണുനീരിൽ നിറഞ്ഞ മിഴികളുമായി അവന്റെ മുഖത്തേക്ക് തിരിഞ്ഞ് നോക്കിയ അയാൾ കണ്ടത് തെളിഞ്ഞ് കത്തുന്ന നിലവിളക്ക് പോലുള്ള അവന്റെ മുഖത്ത് മായാതെ നിൽക്കുന്ന കുസൃതി നിറഞ്ഞ ആ സ്വസിദ്ധമായ പുഞ്ചിരി ആയിരുന്നു.
Comments
Post a Comment