വഴിവക്കിലെ ഭാണ്ഡക്കാരൻ

വഴിവക്കിലെ ഭാണ്ഡക്കാരൻ 
 
     അയാൾ എഴുതാൻ ഇരിക്കയാണ്, എവിടെ തുടങ്ങണം എന്ന് അയാൾക്ക് അറിയില്ല. എഴുതി എറിഞ്ഞ പേപ്പർ തുണ്ടുകൾ ആ മുറിയിൽ നിറഞ്ഞു, ഇതിനെ എഴുത്തുകാരന്റെ പേറ്റ് നോവ് എന്ന് പറഞ്ഞ് വിളിക്കാമോ? എവിടെ, തുടക്കക്കാരന്റെ വിഹ്വലത അതാണ് നന്നായി ചേരുക. അതുകേട്ടാൽ മാലോകർ ചിരിക്കും. ലോക മലയാളി നെഞ്ചിലേറ്റിയ എഴുത്തിന്റെ ആശാൻ തുടക്കക്കാരന്റെ വിഹ്വലതയിൽ രമിക്കയോ? ലജ്ജാവഹം, അയാൾ ഓർത്തു. കഴിഞ്ഞുപോയ വർഷത്തെ മലയാളത്തിന്റെ ഒട്ടെല്ലാ അവാർഡുകളും വാരിക്കുട്ടിയ കഥാസമാഹാരത്തിന്റെ കർത്താവാണ് അയാൾ, ആസ്വാദകവൃന്തം മാത്രമല്ല വിമർശക കലാപ്രസ്ഥാനത്തിന്റെ കുലപതികൾ പോലും വഴ്ത്തിയ മഹാപ്രതിഭ. അഞ്ചോളം കഥാ സമാഹാരങ്ങൾ, പത്തോളം ലക്ഷണമൊത്ത നോവലുകൾ പിന്നെ കവിതയുടെ തുലാവർഷ മഴപെയ്ത്തുകൾ  എന്നുവേണ്ട മലയാള സാഹിത്യത്തിന്റെ  വർണ്ണ നഭസ്സിൽ സുവർണ്ണ ലിപിയിൽ പുഞ്ചിരിതുകി നിൽക്കുന്ന സർഗ്ഗാധനൻ, ഈ വർഷമിറക്കേണ്ട  മലയാളത്തിന്റെ പുകൾപെറ്റ പത്രത്തിന്റെ  ഓണപ്പതിപ്പിൽ ചേർക്കേണ്ട അയാളുടെ രചനക്കായി കാത്തിരിക്കുകയാണ്. അവരുടെ ഈ വർഷത്തെ മുഖ്യ ആകർഷണമായി വിളംബരപെടുത്തി കഴിഞ്ഞു അയാളുടെ കൃതി, അതിന്റെ പിറവിക്കായി അയാൾ പണിപ്പെടുകയാണ്. വീട്ടിൽ നിന്നും മാറി പുഴയിറന്പിൽ അയാൾ പണി തീർപ്പിച്ച ആ രമ്യഹർമ്മത്തിൽ കുടിയിരുപ്പ് തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു, പക്ഷേ ഇതുവരെ ഒരു കഥയുടെ ശീർഷകം പോലും ആയിട്ടില്ല പിന്നല്ലേ കൃതി. പ്രസാധകരുടെ പ്രതിനിധി ഒപ്പ് വപ്പിച്ച കരാറിൽ പ്രത്യേകം എഴുതി ചേർത്തിരുന്നു ഈ വർഷത്തെ വേറെ ഓണപ്പതിപ്പുകളിൽ അയാളുടെ രചന വരാൻ പാടില്ല എന്ന്. അതിനായി അയാൾ ചോദിച്ചതിന്റെ ഇരട്ടി പണം അവർ പ്രതിഫലം ആയി നൽകി. അയാളുടെ നിലവിലുള്ള  മാർകെറ്റ് വാല്യൂ അവർ മുതലെടുക്കയാണ്. തൊട്ടതെല്ലാം പൊന്നാക്കിയ ആ എഴുത്തുകാരനെ  അവർ നന്നായി വിറ്റ് കാശക്കുകയാണ്. അതിനായി അയാൾ തീർത്ത അയാളുടെ തന്നെ തടവറയിൽ അവർ അയാളെ അടച്ചിട്ട് കാത്തിരിക്കുന്നു.  അവിടെ അവർ തന്നെ കവൽക്കാരനെയും ഏർപ്പെടുത്തിയിരിക്കുന്നു. പാചകക്കാരൻ, അവന്റെ അനുമതിയില്ലാതെ സ്വന്തം ഭാര്യക്കുപോലും അവിടെ പ്രവേശനമില്ല, പിന്നെ അല്ലേ മറ്റ് പ്രസാധകർ.

           അയാൾ സുഖവാസത്തിനായി പണികഴിപ്പിച്ച മണിമാളികയാണ് അത്, അയാൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം. പുഴയുടെ ക്യാൻവാസിൽ തീർത്ത രണ്ടുനില വീട്. താഴെ വിശാലമായ സ്വീകരണ മുറിയും അടുക്കളയും പുറത്ത് പുഴക്ക് അഭിമുഖമായി  ഒരു  വരാന്തയും. പുഴയിലുടെ തോണിയിലും വീടിന് പിന്നിലുടെ വാഹനത്തിലും വീട്ടിൽ എത്താം. മുകളിൽ വലിയ ഒരു വിശ്രമമുറി, അതിൽ എശുത്തുമേശ ഇരിക്കാനുള്ള വിവിധ തരത്തിലുള്ള സോഫകൾ കസേരകൾ മധ്യത്തിൽ വലിയ  ടേബിൾ  കൂടെ ഒരു ബില്യാഡസ്സ് ടേബിളും സജ്ജികരിച്ചിരിക്കുന്നു. വശത്ത് മനോഹരമായി  ബാറ് ഒരിക്കിയിരിക്കുന്നു. അതിൽ മുന്തിയ ഇനം മദ്യകുപ്പികൾ ചിരിക്കുന്നു. എന്നാലും അയാൾക്ക് ഇഷ്ട്ടം നെല്ലും പറങ്കിമാങ്ങയും ഇട്ട് വാറ്റിയ നല്ല നാടൻ റാക്കും കൂടെ തണുപ്പിച്ച ഇളനീരും ആണ്. അത് കൂട്ടാൻ ഒരാളെ ഉള്ളു ഉലകിൽ ദിനേശൻ അയാളുടെ കളിക്കുട്ടുകാരൻ അവൻ വരുന്പോൾ മാത്രമേ അയാൾ മദ്യപിക്കാറുള്ളൂ. അവൻ പട്ടാളത്തിൽ ആണ്, വർഷത്തിൽ രണ്ട് മൂന്ന് പ്രാവശ്യം നാട്ടിൽ വരും നാട്ടിലെ വിശേഷ സമയങ്ങളിൽ. അപ്പോൾ അവർ കുടും യൌവനത്തിലെ പോലെ പുഴയുടെ ഓരത്ത് കുപ്പികളിൽ വെള്ളത്തിൽ തണുപ്പിക്കാൻ കെട്ടിയിട്ട റാക്കും ഇളനീരുമായി, ആസ്വാദനത്തിന്റെ പുത്തൻ മേച്ചിൽ പുറങ്ങളിലുടെ എല്ലാം മറന്നുള്ള യാത്ര. പിന്നെ വീട്ടിൽ ഇതെന്തിനാഎന്നുള്ള ചോദ്യം, ഇന്ന് സാമൂഹിക ബന്ധത്തിനും സൌഹൃദ ബന്ധത്തിനും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ വിദേശിയായ ഈ സോമരസം, അവൻ ഇല്ലെങ്കിൽ എന്ത് സ്നേഹം എന്ത് ജീവിതം, ഇപ്പം മരണം പോലും ഇവന്റെ അകന്പടിയോടെ ആണ് ആചരികൂന്നത്. പിന്നെ പുഴക്കഭിമുഖമായി കിടക്കമുറിയും തുറന്ന ടെറസ്സും, അവിടെ ഇരിക്കുന്പോൾ പുഴയുടെ താരാട്ടും തലോടലും അനുഭവിക്കാം. ചില രാത്രികളിൽ നിശബ്ദംമായി അവിടെ ഇരുന്നാൽ ദുരെ മീൻപിടിക്കുന്ന വള്ളങ്ങളും,ഒപ്പം മണൽ വാരലും കാണാം, അപ്പോൾ തോന്നും പുഴ കരയുകയാണ് എന്ന്,  നീണ്ട മണൽപ്പുറങ്ങളിൽ കുഞ്ഞോളങ്ങളാം കൈകൾ തല്ലി കരയുന്ന പുഴ, മനുഷ്യൻ കാർന്നു കാർന്ന് തിന്ന് ഗളഹസ്തം ചെയുന്പോൾ അവൾ കരയുകയല്ലാതെ എന്തുചെയ്യാൻ. 

       ഈ വീട്ടിൽ ആഴ്ചകളായി അയാൾ തടവിൽ ആണ്  ആ പ്രസാധകന്റെ, അവർ നിയമിച്ച പാചകക്കാരനായ  ജയിലർ  ഭക്ഷണവും കൊടുത്തുകൊണ്ട് കാവൽ ഇരിക്കയാണ്, ഇടക്കിടക്ക് ചോദിക്കും എന്തായി എന്ന്, ഒന്നുമായില്ല എന്ന് പറഞ്ഞാൽ മുഖം കറുത്ത് തിരിഞ്ഞ് പോകും. അയാൾക്കറിയാം ആ ചോദ്യം അവൻ അവന്റെ അന്നദാതാക്കൾക്കായി ചോദിക്കയാണ് എന്ന് പക്ഷേ അതിൽ അവന്റെ മുഖം കറുക്കുന്നത് എന്തിനാവോ അറിയില്ല, അയാൾ ചോദിച്ചും ഇല്ല. പക്ഷേ ഒന്നയാൾക്ക് അറിയാമായിരുന്നു, അയാളുടെ ഭാണ്ഡത്തിൽ ഇനി കഥകൾ ഒന്നും മിച്ചമില്ല എന്ന്. ഈ പ്രാണവേദന എന്ന് തീരും എന്ന് അയാൾക്ക് നിശ്ചയമില്ലായിരുന്നു, സമയത്ത് പത്രക്കാർക്ക് വേണ്ടത് കൊടുത്തില്ലങ്കിൽ എന്ത് സംഭവിക്കും എന്ന് അയാൾക്ക് തീര്ച്ചില്ലയിരുന്നു. ഒന്നറിയാം അവർ താൻ ജീവിചിരിക്കുന്പോൾ തന്നെ അയാളുടെ ചരമം ആഘോഷിക്കും, ആദ്യമൊക്കെ അപേക്ഷയുടെ സ്വരത്തിൽ സംസാരിച്ചിരുന്ന പത്രമനേജർ ഇപ്പോൾ സ്വരത്തിന്റെ രൂപം മാറ്റിയിരിക്കുന്നു. അവർക്കറിയില്ലോ താൻ ഇരുളിൻ  മറയത്ത് ഒളിപ്പിച്ച ആ രഹസ്യം. ആരോടും പറയാനും പറ്റില്ല. പറഞ്ഞാൽ താൻ ഇന്നുവരെ കെട്ടിയുയർത്തിയ ഈ പ്രശസ്തിയുടെ കൊടുമുടി ചീട്ടുകൊട്ടാരം പോലെ നശിക്കും, അതിന്റെ പിൻ ശക്തിയിൽ ഉണ്ടാകുന്ന ഓളങ്ങൾ സുനാമി തിരമാല കണക്കെ എവിടെ എല്ലാം തച്ചുടക്കും എന്നറിയില്ല. ഈ ചിന്തകൾ കാടുകയറിയപ്പോൾ അയാളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. മുകളിലേ സ്വീകരണമുറിയിൽ തുറന്ന ജനലിൽ കുടി വന്ന കാറ്റിന് പോലും അയാളെ തണുപ്പിക്കാൻ കഴിഞ്ഞില്ല. സമാധാനം നഷ്ട്ടപ്പെട്ട മനസ്സുമായി അയാൾ മുറിയിൽ ഉലാത്തി. പെട്ടന്നാണ് അയാളുടെ കണ്ണുകൾ അലമാരിയിലെ നീല കളറിൽ ഉടക്കിയത്, പേരറിയാത്ത ഏതോ മുന്തിയ തരം വിദേശി, അതിന്റെ കഴുത്തിൽ അയാൾ കടന്നു പിടിച്ചു,ഇരയെ മുന്നിൽ കണ്ട വിടനെപോലെ ഫ്രീസറിലെ തണുത്ത സോഡയുടെ അകമ്പടിയോടെ അയാൾ അൽപ്പാൽപ്പമായി അവളെ അറിയുകയായിരുന്നു, അവൾ അയാളുടെ സിരകളെ ച്ചുടുപിടിപ്പിച്ചു, ഉന്മാദത്തിന്റെ  നിന്മോന്തങ്ങളിൽ അയാൾ കയറ്റിറക്കം നടത്തി പിന്നെ തളർച്ചയുടെ അഗാധ ഗർത്തത്തിൽ  പതിച്ചു.

      അയാൾ ഉണർന്നപ്പോൾ രാവേറെ ചെന്നിരുന്നു എത്ര നേരം അങ്ങനെ ഉറങ്ങി എന്നായാൾക്ക് മനസ്സിലായില്ല. കിടക്കയിൽ നിന്നും ഉണർന്നു ചുറ്റും നോക്കുന്പോൾ കുറ്റാകുറ്റിരുട്ട്, എഴുനേറ്റ് ലൈറ്റ് ഇട്ടു, കിടക്ക മുറിയുടെ കതക് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. ഉടുത്തിരുന്ന മുണ്ട് ശരിയാക്കി അയാൾ സ്വീകരണ മുറിയിലേക്ക് നടന്നു, സ്റ്റബിലിസെറിന്റെ മുന്നിലുള്ള ചെറിയ ചുമന്ന ബൾബിൻറെ അരണ്ട വെളിച്ചത്തിൽ അയാൾ ഫ്രീസർ കണ്ടു, അതിൽ നിന്നും ഒരു ബോട്ടിൽ തണുത്ത വെള്ളവുമായി അയാൾ പുറത്തെ ടെറസ്സിൽ ഉള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു. തലയിലെ ഉന്മാദത്തിന്റെ സ്ഥാനത്ത് ഇപ്പോൾ വല്ലാത്ത ഭാരവും ചെറിയ വേദനയും എങ്കിലും  പുഴയിൽ നിന്നും വരുന്ന കുളിർ കാറ്റ്മേറ്റ് അയാൾ ഇരുന്നു,ദുരെ അങ്ങിങ്ങായി മുനിഞ്ഞ് കത്തുന്ന വിളക്കുകൾ മീൻ പിടുത്തക്കാരും പോലിസിനെ വെട്ടിച്ച് മണൽ വാരുന്നവരും ആകാം, രാത്രിയിലെ ആ ഇരുപ്പ് ഒരു വല്ലാത്ത സുഖം തരുന്ന പോലെ. സമയം എന്തായി എന്നയാൾക്ക് അറിയില്ല എന്തിന് അറിയണം? അയാൾ ഓർത്തു. മുൻപിൽ പുഴ ഒഴുകുന്നു, ചെറിയ താളഗതിയുമായി, അതിന്റെ സംഗീതം ഇപ്പോൾ കളിയാക്കി ചിരിച്ചു ഓടി പോകുന്ന യുവതിയുടെ പോലെ തോന്നി അയാൾക്ക്. ആ ചിരിയുടെ ഓർമ്മ അയാളെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയി, ജീവിതം തന്നെ അവസാനിപ്പിക്കണം എന്ന് തോന്നിച്ച ആ നാളുകൾ, തനിക്ക് എന്ന് പലവട്ടം മനസ്സിൽ ഉറപ്പിച്ഛവൾ, അമ്മാവന്റെ മകൾ, പണക്കാരനായ പേർഷ്യക്കാരനെ കണ്ടപ്പോൾ അമ്മാവന്റെ കണ്ണ് മഞ്ഞളിച്ചു, കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്നറിഞ്ഞ് വഴിവക്കിൽ കാത്ത് നിന്നപ്പോൾ  അന്പലത്തിൽ നിന്നും വന്നവൾ ഇതുപോലെ ഒരുചിരിയും ചിരിച്ചാണ് ഓടിപോയത്, ആ ചിരി ഇന്നും തന്നെ പിന്തുടരുന്നുണ്ട്, ജീവിതത്തിൽ പിന്നെ ആകസ്മികമായി എല്ലാം കിട്ടിയിട്ടും സ്നേഹനിധിയായ ഭാര്യയെയും നല്ല കുട്ടികളെയും പേരും പ്രശസ്തിയും എല്ലാം ആ നഷ്ട്ടബോധം അയാളെ വിട്ടുപിരിഞ്ഞില്ല. ഇപ്പോൾ  അതെല്ലാം കൈവിടാൻ പോകയാണ്  ഒരു പക്ഷേ വാധ്യര് സാറിന്റെ  ശാപം ഇപ്പോഴാണ് തന്നെ പിടികൂടാൻ പോകുന്നത്, അയാളുടെ ഓർമ്മയിൽ സാറിന്റെ മുഖം തെളിഞ്ഞു. പെട്ടന്നാണ് അയാൾക്ക് തലചുറ്റും പോലെ തോന്നിയത്, അയാൾ കസേരയിൽ അമർന്നിരുന്നു. മുന്നിൽ പുഴയുടെ നടുവിൽ മുടൽമഞ്ഞു രൂപം കൊള്ളുന്നു, അത് വട്ടം ചുറ്റി അയാളുടെ മുൻപിലായി കൂടുന്നു, അത് കട്ടി പ്രാപിക്കയാണ്, മുകളിൽ നിന്നും കൂടുതൽ മഞ്ഞ് താഴേക്ക് വരുന്നു, ഇപ്പോൾ അത് അയാളുടെ ദുരെ കാഴ്ച്ചയെ മൂടി. തന്റെ തോന്നൽ ആണോ?, സ്വപ്പ്നമോ, അയാൾ ശരീരത്തിൽ നുള്ളി, അല്ല മുന്നിൽ ഒരു വെളുത്ത മലപോലെ മഞ്ഞ്, ഇപ്പോൾ അതിന്റെ നടുക്കായി ഒരു ചെറിയ പ്രകാശം മെഴുകുതിരി കത്തിച്ച പോലെ പോക പോകെ അത് വളരുന്നു, ഇപ്പോൾ അത് വലിയ വെള്ളിവെളിച്ചത്തിന്റെ സ്തുപം പോലെ ആയി അതിന്റെ നടുക്ക് ഒരു രൂപം. നരച്ച തലമുടിയും വെളുത്ത മുണ്ടും ഷർട്ടും ഒരുകൈയിൽ നീണ്ട കാലൻ കുടയും മറുകൈയിൽ  തോളിൽ തുങ്ങുന്ന ഭാണ്ടവും പിടിച്ചിരിക്കുന്നു. എന്നാൽ ഭാണ്ഡം ഒഴിഞ്ഞതാണ്, തുണി പുറകിൽ വെറുതെ തുങ്ങി കിടക്കുകയാണ്. ഇത് വധ്യാര്  സാറ് അല്ലെ, അയാൾ കണ്ണുകൾ തിരുമി വീണ്ടും നോക്കി, അതെ അദ്ദേഹം തന്നെ. അദ്ദേഹം ഇപ്പഴാണ് ശരിക്കും തന്നെ തിരിച്ചറിഞ്ഞത്, ഇത് ശിക്ഷിക്കാനുള്ള വരവുതന്നെ, പേടിച്ചരണ്ട അയാൾ മിണ്ടാനാകാതെ, ഓടി ഒളിക്കാൻ ആകാതെ, അവിടെ അങ്ങനെ അസ്ത്രപ്രഞ്ഞനായി ഇരുന്നു. വാധ്യാര് സാറിന്റെ ഘനഗംഭീര ശബ്ദമാണ് അയാളെ വിഹ്വലതയിൽ നിന്നും ഉണർത്തിയത്. കുഞ്ഞാ നീനക്ക് എന്ത് പറ്റി, വീണ്ടും കുഴപ്പത്തിൽ ചാടിയോ?, ഇനി തരാൻ എന്റെ കൈയിൽ ഒന്നും ഇല്ല, ഭാണ്ടവും കാലി, ഇനി എന്താ ചെയുക, അയാൾ ആ ലോകം ഭ്രാന്തൻ എന്ന് മുദ്ര കുത്തിയ അയ്യാൾ മാത്രം മനസിലാക്കിയ മഹാരഥനെ മനസ്സുകൊണ്ട് വണങ്ങി പറഞ്ഞു, സാറ്, എനിക്ക് കഴിയില്ല എഴുതാൻ  പക്ഷേ എഴുതിയില്ലങ്കിൽ ഇന്നലെ വരെ അങ്ങയുടെ ചിറകേറി നടന്ന ഈ പടുവിഡി അവസാനിക്കും, എന്നേക്കുമായി. ആരുപറഞ്ഞു അങ്ങനെ ഒന്നുമുണ്ടാകില്ല,നീ എഴുതുക  നിന്നെ പറ്റി എന്നെ പറ്റി നമ്മുടെ പിത പുത്ര സ്നേഹത്തിന്റെ ആഴത്തേപറ്റി, ഞാനുണ്ടാകും നിന്നോടൊപ്പം, ശങ്ക വേണ്ട, അയാളുടെ മൂർദ്ദാവിൽ തണുത്ത കൈപത്തിയുടെ സ്പർശം അയാൾ അറിയുകയായിരുന്നു, ആ കുളിർമ്മയിൽ അയാളുടെ കണ്ണുകൾ അടഞ്ഞ്.  പ്രഭാതസുര്യന്റെ  പ്രകാശം മുഖത്ത്  പതിച്ചപ്പോൾ ആണ് അയാൾ കണ്ണ് തുറന്നത്. രാത്രി നടന്ന കാര്യങ്ങൾ അയാളെ പുതുമനുഷ്യൻ ആക്കിയിരുന്നു, അപ്പോൾ എഴുത്തിന്റെ പേറ്റ് നോവ് അൽപ്പാൽപ്പമായി അയാളെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു.
                 പ്രഭാത ഭക്ഷണവുമായി  അയാളുടെ കാവൽക്കാരൻ വന്നപ്പോൾ അയാൾ പതിവിലും പ്രസരിപ്പോടെ എഴുതുകയായിരുന്നു, അത് കണ്ടതും അവന്റെ മുഖം പ്രസന്നതയോടെ വികസിച്ചു. അവൻ അയാളെ പാളി നോക്കി. ഇന്നലെ എന്തായിരുന്നു സാറിന്റെ അവസ്ഥ ഒരു മുഴുവൻ കുപ്പി ആണ് ഒന്നിച്ചു അകത്താക്കിയത്, ഞാൻ വരുന്പോൾ ഛർദ്ദിച്ച് നിലത്ത് കിടക്കയാണ്, മേശയിൽ ഒഴിഞ്ഞ കുപ്പിയും, പിന്നെ സാറിനെ മുറിയിൽ കിടത്തി എല്ലാം വൃത്തിയാക്കി ഞാൻ താഴെ പോയി, രാവിലെ വന്നു നോക്കിയിരുന്നു, ബാത്ത് റുമിൽ  ശബ്ദം കേട്ടപ്പോൾ തിരിച്ചുപോയി, പ്രാതൽ റെഡി ആക്കാൻ, അവൻ പറഞ്ഞു നിർത്തി, അയാൾ പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. അപ്പോൾ കഥ തുടങ്ങി അല്ലെ? അവൻ വീണ്ടും. അത് നിനക്ക് എങ്ങനെ മനസ്സിലായി എന്നയാൾ, സാറേ എത്ര കാലമായി ഈ വിവിധങ്ങൾ ആയ എഴുത്തിന്റെ ഉരപുരകൽക്കുമുൻപിൽ ഞാൻ കാവൽ നിൽക്കുന്നു, പേറ്റ് നോവിന്റെ ലക്ഷണങ്ങൾ വയറ്റാട്ടികൾ അറിഞ്ഞില്ലങ്കിൽ പിന്നെ ആരറിയാൻ, അവൻ ചിരിച്ചു ഒപ്പം അയാളും.
              അയാളുടെ എഴുത്ത് മേശയുടെ മുൻപിൽ കാലം കുറെ പിന്നോട്ട് പോയി  രാജീവൻ ഇപ്പോൾ പ്രൈമറി സ്കുളിൽ പഠിക്കയാണ്, എന്നും ബാഗുംപുറത്ത് തൂക്കി സ്കുളിലേക്കും തിരിച്ചും ഒരു മൈൽ നടത്തം, കുടെ കുറെ കൂട്ടുകാരും. പോകുന്ന വഴിയിൽ കുറെ കടകൾ അതിൽ ഒരുകട അടഞ്ഞു കിടപ്പുണ്ട്, അതിന്റെ മുൻപിൽ എന്നും കാണാം ഒരു വയസ്സൻ, തല നരച്ച  തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ  സമീപത്തായി ഒരു കാലൻ കുടയും പിന്നെ വലിയ ഭാന്ധകെട്ടും ഒരു മനുഷ്യൻ, കൈലുള്ള പേപ്പറിൽ എപ്പോഴും കുത്തികുറിക്കുന്ന ആരെയും നോക്കാത്ത ഒരാൾ. ചിലപ്പോൾ ഭാണ്ഡവും തോളിൽ തുക്കി കുടയും ഊന്നി അയാൾ പുഴക്കടവിൽ പോകും കുളിച്ച് വസ്ത്രങ്ങൾ കഴുകാൻ. എല്ലാം കഴിഞ്ഞ് തിരിച്ച് വന്ന് വീണ്ടും അവിടെ തന്നെ തുടരും. ഒരിക്കൽ അമ്മയുടെ കൈയും പിടിച്ച് ടൌണിൽ പോകുന്പോൾ ചോദിച്ചു ആരാണമ്മേ അയാൾ. അതോ വധ്യര് സാറ്, പറഞ്ഞാൽ കേൾക്കാത്ത, മാമുണ്ണാൻ കരയുന്ന കുട്ടികളെ പിടിച്ച് ആ ഭാണ്ഡത്തിൽ ഇടും, അവനെ ഭയപ്പെടുത്താൻ പറഞ്ഞു. വർഷങ്ങൾ കുറെ കടന്നു പോയി രാജീവൻ ഇപ്പോൾ അപ്പർ പ്രൈമറി സ്കുളിൽ ആണ് പഴയതുപോലെ നടത്തം തന്നെ വഴിയരികിലെ കാഴ്ചകൾ മാറി വന്നു ഒന്നുമാത്രം മാറിയില്ല, ആ ഭ്രാന്തനും അയാളുടെ ഇരിപ്പും. ഒരു ദിവസം രാവിലെ സ്കുളിൽ പോകാൻ അവന് മനസ്സ് വന്നില്ല തലേദിവസം കണക്കിന്റെ ഹോംവർക്ക് അവൻ ചെയ്തില്ല അറിയില്ല എന്നത് തന്നെ കാരണം, സ്കൂളിൽ പോകാതിരിക്കാനും പറ്റില്ല അച്ഛൻ നല്ല പിട പിടക്കും, പതിവിലും നേരത്തേ അവൻ വീട്ടിൽ നിന്നും ഇറങ്ങി രാവിലെ കടകൾ തുറക്കുന്നത്തെ ഉണ്ടായിരുന്നുള്ളു. വാധ്യര് സാറിന്റെ മുൻപിൽ എത്തിയപ്പോൾ അവൻ അവിടെ കയറി ഇരുന്നു അവനെ കണ്ടതും അയാൾ മുഖം ഉയർത്തി നോക്കി ചോദിച്ചു കുഞ്ഞൻ എന്താ വിഷമിചിരിക്കുന്നത്, ആ വിളി അവനിഷ്ട്ടപ്പെട്ടു. അവൻ ചിരപരിചിതനോടെന്നപോൽ കാര്യങ്ങൾ പറഞ്ഞു, കണക്ക്  നിക്ഒന്നും മനസ്സിലാവുന്നില്ല. അത്രേ ഒള്ളു, അതിനാണോ ഇങ്ങനെ വിഷമിച്ച് സ്കൂളിൽ പോകാതെ ഇരിക്കുന്നത്. അയാൾ അവന്റെ ബുക്ക് നോക്കി അത് അവനെ പഠിപ്പിച്ചു, ക്ഷണനേരം കൊണ്ട് അവന് കാര്യങ്ങൾ മനസ്സിലായി, അവൻ ഹോം വർക്കും ചെയ്ത് സ്കുളിൽ പോയി, അന്ന് മുതൽ അവനും അയാളും തമ്മിൽ ഒരു പുതിയ ബന്ധം വളരുകയിരുന്നു. ഏത് പ്രയാസമുള്ള കാര്യമായാലും അവൻ അയാളുടെ അടുത്ത് എത്തും നിമിഷ നേരം വളരെ മനോഹരമായി അവനെ അയാൾ പഠിപ്പിക്കും, വളരെ ഈസ്സിയായ മാർഗ്ഗത്തിൽ കുറുക്കുവഴികളിൽ. 

               രാജീവന് വേറയും ഉണ്ടായിരുന്നു പ്രായത്തിൽ സമശീർഷ്യർ അല്ലാത്ത സുഹൃത്തുക്കൾ നാട്ടിൽ, ബീഡി തെറുപ്പുകാരൻ ചെല്ലയൻ, പലചരക്കുകടക്കാരൻ വാസു, കുഞ്ഞിരാമൻ വൈദ്യൻ, ചായക്കടക്കാരൻ കുഞ്ഞാമു അങ്ങിനെ. ഇവെരെല്ലാം അവനെ വിളിക്ക കുട്ടൻ എന്നാണ്, എന്നാൽ വാധ്യാരുസാറ് മാത്രം അവനെ കുഞ്ഞാ എന്നാണ് വിളിക്കുക അത് അവന് വളരെ ഇഷ്ട്ടവുമാണ്. ഒരിക്കൽ കുഞ്ഞിരാമൻ വൈദ്യർ ചോദിച്ചു, കുട്ടാ നീയും ആ ഭ്രന്തനുമായി എന്താ സൗഹൃദം. ഏത് ഭ്രാന്തൻ അവൻ ചോദിച്ചു, വാധ്യാര് വൈദ്യർ പറഞ്ഞു. ആര് പറഞ്ഞു അദ്ദേഹം ഭ്രാന്തൻ ആണ് എന്ന്? അവന് ദേഷ്യം വന്നു. അവൻ. അപ്പോൾ കുട്ടന് കഥകൾ ഒന്നും അറിയില്ലേ? അയാൾ പറഞ്ഞു തുടങ്ങി, കുറച്ച് വടക്കുള്ള ഒരു വലിയ ബ്രാമിണ് തറവാട്ടിലെ മൂത്ത പുത്രൻ ആണ് അയാൾ വേദങ്ങളും ശാസ്ത്രങ്ങളും എല്ലാം പഠിച്ച ചെറുപ്പക്കാരൻ, പഠിച്ചു പഠിച്ച് നോസ്സായി എന്ന് വീട്ടുകാർക്ക് സംശയം. അങ്ങനെ അവർ ഒരു വൈദ്യരെ കാണിച്ച് പോലും, മാഗലം ആണ് പ്രതിവിധിയായി അയാൾ പറഞ്ഞത്, ഒരു വലിയ വീട്ടിൽ നിന്നും വേളിയും കഴിച്ചു, എന്നിട്ടും വ്യത്യാസം ഒന്നും കണ്ടില്ല. പതിവ് പോലെ അക്ഷരശ്ലോകം കഥകളി പൂരം അത് തന്നെ ദിനചര്യ, അങ്ങനെ ഒരിക്കൽ രാത്രി വൈകി വീട്ടിൽ എത്തിയ അദ്ദേഹം കണ്ടത് അനിയനുമായി ശയിക്കുന്ന വേളിയെയാണ്, അന്ന് അദ്ദേഹം അവിടുന്നിറങ്ങി, എവിടെയെക്കയോ ചുറ്റി അവസാനം നമ്മുടെ നാട്ടിൽ എത്തി, പിന്നെ എങ്ങോട്ടും പോയിട്ടില്ല. കൈയിൽ നിറയെ പണമുണ്ടുപോലും എല്ലാം ആ ഭാണ്ഡത്തിൽ കെട്ടി കൊണ്ട് നടക്കയാണ്, അത് തൊടാൻ ആരെയും അനുവദിക്കാറില്ല, കുട്ടൻ ചോദിക്ക് ചിലപ്പോൾ തരും, അയാൾ പറഞ്ഞു നിർത്തി. 

          രാജീവൻ ഇപ്പോൾ മാസ്റ്റെർ ഡിഗ്രിക്ക് പഠിക്കയാണ് ഇപ്പോൾ പഠിത്തത്തിലെ എന്ത് സംശയവും തീർക്കുന്നത് വാധ്യാര് സാർ തന്നെ, കറുത്ത മുഖവുമായി അവനെ കാണുന്പോൾ തന്നെ അദ്ദേഹം വിളിക്കും കുഞ്ഞാ എന്തുപറ്റി, അതുമതി അവന്റെ മുഖം തെളിയാൻ, അദ്ദേഹം വേറെ ആരുമായും സംസാരിച്ച് കണ്ടിട്ടില്ല. നാട്ടുകാർക്കും അത് അത്ഭുതം ആയിരുന്നു. അങ്ങനെ ഇരിക്കെ  അവന്റെ അമ്മാവന്റെ മകളുടെ കല്യാണം അത് അവനെ വല്ലാതെ തളർത്തി, അന്നും അവൻ തന്റെ സാറിനെ കാണാൻ എത്തി, വല്ലാതെ ഇരിട്ടിയിരുന്നു. നിലാവെളിച്ചത്തിൽ  അവന്റെ  മുഖം കണ്ടു അദ്ദേഹം ചോദിച്ചു കുഞ്ഞാ എന്തുപറ്റി, അവൻ എന്നെയും പോലെ കാര്യങ്ങൾ വിശദമാകി, ഒരു ചെറുപുഞ്ചിരി ആയിരുന്നു അതിന് മറുപടി. അവസാനം പറഞ്ഞു കുഞ്ഞാ സ്ത്രീ എന്നും ഒരു പ്രഹേളികയാണ്, അവളുടെ മനസ്സ് കടലുപോലെ, ശാന്തയായി രുദ്രയകുന്നവൾ, രൗദ്രമായി സംരക്ഷിക്കുന്നവൾ, എല്ലാം മുന്നിൽ ഉണ്ടായാലും ഇല്ലാത്തത് തേടി നടക്കുന്നവൾ, രാജീവൻ കരയുകയായിരുന്നു, അവന്റെ ശിരസ്സ് മടിയിൽ വച്ച് അയാൾ തലോടി, ആ ഉറക്കത്തിൽ നിന്നും ഉണർന്ന അവൻ കണ്ടത് കടയുടെ നിരയിൽ ചാരി ഉറങ്ങുന്ന സാറിനെ ആണ്. കുറച്ചകലെ ആയി ഭാണ്ടവും. അവൻ മടിയിൽ ഉറങ്ങുന്നതിനാൽ അദ്ദേഹത്തിന് കിടന്നുഉറങ്ങാൻ പറ്റിയില്ല. പെട്ടന്നാണ് കുഞ്ഞിരാമൻ വൈദ്യരുടെ വാക്കുകൾ മനസ്സിൽ തട്ടിയത്, ഭാണ്ഡം നിറച്ചും നിധിയാണ് ആർക്കും കൊടുക്കാതെ കൊണ്ടുനടക്കുന്ന നിധി, പിന്നെ അവൻ ഒന്നും ആലോചിച്ചില്ല, തനിക്കും ഇപ്പോൾ പണം ആണ് വേണ്ടത്, അതിനാൽ ആണെല്ലോ ആഗ്രഹിച്ച പെണ്ണും വിട്ടുപോയത് ഇതുകൊണ്ട് അവരെ അസൂയാലുക്കൾ ആക്കും വിധം വളരണം. അയാൾ വളരെ പതുക്കെ എഴുന്നേറ്റു ശബ്ദമുണ്ടാക്കാതെ  ആ ഭാണ്ടവുമായി അവിടെ നിന്നും രക്ഷപെട്ടു. 
             രാജീവൻ അവിടെ നിന്നും നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു, ഭാന്ധത്തിന്റെ ഭാരം അയാളെ തളർത്തിയിരുന്നു, അതിൽ നിറയെ ധനം എന്നയാൾ ഉറപ്പിച്ചു. ഈ വയസ്സനായ മനുഷ്യൻ ഈ ഭാരം ഇത്ര കാലം എങ്ങനെ കൊണ്ട് നടന്നു എന്നതിൽ അയാൾക്ക് അൽഭുതം തോന്നി. അയാൾ വടക്കോട്ടുള്ള ആദ്യ വണ്ടിയുടെ ജനറൽ കാമ്പര്ട്ടുമെന്റ്റ്റിൽ കയറിക്കുടി. അയാൾ സാറിനെ പറ്റി ആലോചിച്ചു, അദ്ദേഹം ഉറക്കം ഉണർന്നു നോക്കുന്പോൾ കെട്ട് കണ്ടില്ല എങ്കിൽ വിഷമിക്കുമായിരിക്കും, അടുത്തിരുന്ന ആളിന്റെ ചോദ്യമാണ് അയാളെ ചിന്തയിൽ നിന്നും ഉണർത്തിയത്, സുരേഷ് കേരളത്തിലെ ഒരു പ്രശസ്ത  വാരികയുടെ  ഒഫീസിലെ ജോലിക്കാരനാണ്, അക്ഷര നഗരിയിൽ ആണ്, രാജീവൻ തൽക്കാലം നിൽക്കാൻ തൊഴിൽ തേടി അലയുന്ന വിദ്യ സന്പന്നൻ എന്ന് തട്ടിവിട്ടു, സുരേഷ് അയാൾക്ക് അവന്റെ വാരികയിൽ ഒരു പ്രുഫ് റീഡറുടെ  താൽക്കാലിക അവസരം ഉണ്ട് വന്ന് മനേജരേ കാണുഎന്നായി. ആ ജോലി രാജീവനെ തേടി വന്നപോലെ ആയി, ജോലിക്കൊപ്പം അയാൾക്ക് താമസവും ശരിയായി. അക്ഷരനഗരിയിൽ എത്തി ആഴ്ച ഒന്ന് കഴിഞ്ഞു, ഇത് വരെ ഭാണ്ഡം തുറന്ന് നോക്കിയില്ല നോക്കാൻ ജിജ്ഞാസ ഇല്ലാഞ്ഞല്ല റുമിൽ മറ്റുള്ളവർ ഒഴിഞ്ഞ സമയം വേണ്ടേ. അങ്ങനെ ഞായറാഴ്ച വന്നു. കൂടെയുള്ളവർ  നാട്ടിലേക്കും മറ്റും പോയി തക്കം പാർത്ത് അയാൾ കെട്ട് അഴിച്ചു അകത്തേ സാധനങ്ങൾ കണ്ട് അയാൾ തലയിൽ കൈ വച്ച് ഇരുന്നുപോയി, ഒരുജോടി വെള്ള വസ്ത്രം, കുടാതെ അന്നുവരെ അദ്ദേഹം കുത്തികുറിച്ച കടലാസ്സുകൾ വെറും കടലാസ്സല്ല ഭംഗിയായി അടുക്കിവച്ച ജീവിതഗന്ധിയായ നോവലുകളും കഥകളും കവിതകളും, അയാൾ പുറത്തുപോയി ഒരു നല്ല പെട്ടി വാങ്ങി അതിൽ അവ അടുക്കി വച്ചു.മുകളിൽ വസ്ത്രവും. അദ്ദേഹം നിധിയായി സൂക്ഷിച്ച ഇതെല്ലാം തിരികെ കൊടുക്കണം എന്ന് മനസ്സ് പറഞ്ഞു. അടുത്ത ആഴ്ച അയാൾ നാട്ടിലേക്ക് വണ്ടികേറി. ടൌണിൽ നിന്നും വീട്ടിലേക്ക് വന്നത് വേറെ വഴിയിൽ ആണ് രാവിലെ അദ്ദേഹത്തെ പോയി കണ്ട് മാപ്പ് പറയണം എന്നും എല്ലാം തിരിച്ചു കൊടുക്കണം എന്നും തീരുമാനിച്ചിരുന്നു. അത്താഴം കഴിക്കാൻ ഇരിക്കുന്പോൾ അമ്മ പറഞ്ഞു, നീ അറിഞ്ഞോ? നമ്മുടെ വാധ്യാര് സാറ് മരിച്ചു കഴിഞാഴ്ച, അദ്ദേഹത്തിൻറെ ഭാന്ധം ആരോ കള്ളന്മാർ കൊണ്ടുപോയി, അത് കഴിഞ്ഞ് രണ്ടു നാൾ, വഴിയെ പോയ ആരോടോ വെള്ളം ചോദിച്ചു, അത് വാങ്ങി കുടിച്ചു ആ കിടപ്പ് പിന്നെ എഴുനെറ്റില്ല. രാജീവൻ തകർന്നു പോയി, ഇനി എന്ത്? പിറ്റേന്ന് തന്നെ അയാൾ തിരിച്ച് പോയി, കുറെ നാളത്തെ ആലോച്ചനക്കുശേഷം അയാൾ അയാളുടെ വാരികയുടെ എഡിറ്ററെ കണ്ടു, അതിൽ ഏറ്റവും മനോഹരമായ ഒരു രചന കാണിച്ചു, എഡിറ്റർക്ക് നന്നേ ബോധിച്ചു, പിന്നെ എത്ര എത്ര കഥകൾ നോവലുകൾ  വീ എസ് ആർ എന്ന സാഹിത്യകാരൻ അവിടെ ജനിക്കുകയായിരുന്നു. ആ അനർഗ്ഗനിർഗ്ഗളമായ ഒഴിക്കിൽ രാജീവൻ സംന്പാതിച്ചത് പേരും പെരുമയും ഒപ്പം കണക്കിൽ കൊള്ളാത്ത സന്പത്തും. പല കഥകളും സിനിമയായി പല ഭാഷകളിൽ മൊഴിമാറ്റം ചെയപ്പെട്ടു. പക്ഷേ യഥാർത്ഥ കലാകാരൻ കളയവനികകുള്ളിൽ  നിന്നും അയാളെ നോക്കി ചിരിച്ചു. കാലം നാളുകളായും ആഴ്ചകൾ ആയും വർഷങ്ങൾ ആയും കടന്ന് പോയി ഇന്ന് രാജീവൻ മലയാള സാഹിത്യത്തിന്റെ കുലപതിയാണ്, സാഹിത്യ സൃഷ്ട്ടിയുടെ മർമ്മം എന്തെന്നറിയാത്ത കുലപതി, അത് അറിയാവുന്നത് അയാൾക്ക് മാത്രം, അവസാന കൃതിയും അച്ചടി മഷി പുരണ്ടു കഴിഞ്ഞപ്പോൾ അയാൾ പകച്ച് നിന്നു ഇനി എന്ത്, അന്ന് രാത്രി, എല്ലാ തെറ്റിനും ഗുരുനാഥനോട് മാപ്പിരക്കാൻ  ആത്മഹത്യയിൽ  അഭയം തേടാൻ ശ്രമിച്ച അയാളെ മഞ്ഞിന്റെ കുളിർമ്മയിൽ നെഞ്ചിലെറ്റി  സ്വർഗ്ഗ കവാടത്തിലേക്ക് ആനയിക്കാൻ അവന്റെ കുടെ ഗുരുനാഥനും ഉണ്ടായിരുന്നു. 
            അയാൾ എഴുത്ത് നിർത്തി പുറകോട്ട് നോക്കി, മുറിയിൽ തലേ രാത്രിയിലെ പ്പോലെ മഞ്ഞ് അടിച്ച് കയറുന്നു, മുക്കിൽ പഴയ വാധ്യാര് സാറിന്റെ ഗന്ധം നിറയുന്നതും അയാൾ അറിഞ്ഞു. വാതിലുകളും ജനലുകളും അടഞ്ഞിരുന്നെങ്കിലും ഒരു മഞ്ഞിന്റെ തണ്പ്പും  വെള്ളിവെളിച്ചത്തിന്റെ പ്രഭയും ഉൾക്കൊണ്ട ഒരു കാറ്റ് അയാളെ തഴുകി മുറിയിൽ നിന്നും പുറത്തേക്ക് ഒഴുകി, അതിന്റെ മർമ്മരം കുഞ്ഞാ, എന്റെ കുഞ്ഞാ എന്നുവിളിക്കും പോലെ അയാൾക്ക് തോന്നി. കൃതി തെറ്റ് തിരുത്തി പെട്ടന്ന് പ്രസാധകർക്ക് അയച്ചു, അയാളുടെ അന്നദാതാവിന്റെ മുഖം തെളിഞ്ഞ് കത്തി, കാര്യമറിയാൻ തിരക്കിയപ്പോൾ അവൻ പറഞ്ഞു, ഇനി എനിക്ക് വീട്ടിൽ പോകാമല്ലോ സാറ് എഴുതി തീർക്കാതെ അവർ എനിക്ക് അവധി തരില്ല. പോരാത്തതിന് മൂത്ത കുട്ടിക്ക് സുഖമില്ലാതെ ഇരിക്കയാണ് എന്ന് ഭാര്യ ഫോണ് ചെയ്തു പറഞ്ഞിരുന്നു, അതിന്റെ വിഷമം, അവൻ പറഞ്ഞ് നിർത്തി. ഇപ്പോൾ എല്ലാം ശരിയായില്ലേ, കൊടുംകാറ്റും പ്രളയവും പേമാരിയും കഴിഞ്ഞ കുറെ ദിവസങ്ങൾക്ക് ശേഷം അയാൾ സ്വതന്ത്രിയത്തിന്റെ കുളിർ കാറ്റിലേക്ക് നടന്നിറങ്ങുക ആയിരുന്നു.  

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ