അനാഥനായ സനാഥൻ
ഫ്രാങ്ക് ഫർട്ട് എയർപോർട്ടിന്റെ ലോബിയിലേക്ക് ഓടി കിതച്ചാണ് അയാൾ എത്തിയത്, വിമാനം പുറപ്പെടാൻ മണിക്കുറുകൾ ബാക്കിയുണ്ടയിരുന്നെങ്കിലും അയാളുടെ മനസ്സിൽ ധൃതി ചുരം കുത്തി ഒഴുകിയിരുന്നു. ടാക്സ്സിബേയിൽ നിന്നും ദ്രുതഗതിയിൽ അയാൾ ഫ്ലൈറ്റ് കൌണ്ട്ടറിൽ എത്തി തിരക്കില്ലാത്തതിനാൽ പെട്ടന്ന് ചെക്ക് ഇൻ ചെയ്ത് എമിഗ്രഷ്റേൻ കഴിഞ്ഞ് അയാൾ എയർ ഫ്രാൻസിന്റെ വീ ഐ പീ ലോഞ്ചിൽ എത്തി. സൌകര്യമുള്ള ഒരുസീറ്റിൽ ഹാൻഡ് ലഗേജ് വച്ചതും അയാളെ കാത്തിരുന്നപോലെ ഒരു യുവതി എത്തി ഫ്രഞ്ച് ചുവയുള്ള ഇംഗ്ലീഷിൽ ഉപചാരം ചൊല്ലി, എന്നിട്ട് അയാൾക്ക് വേണ്ട സേവനം ചോദിച്ചു. ഒരു കപാക്കിചീനോയും സാൻവിച്ചും അവിശ്യപ്പെട്ടിട്ട് അയാൾ കുഷ്യനാൽ അലംകൃതമായ കസേരയിൽ അമർന്നിരുന്നു. നരകൾ കേറിയ മുടിയിഴകൽ കൈയ്യിൽ കൊതി ഒതുക്കി പിന്നിൽ കേട്ടിവച്ചിരുന്ന റബർ ബാന്റ ഒന്നുകൂടി മുറുക്കി നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുമണികളെ തൂവാലയിൽ തുടച്ച് മനസിലെ അവേഗത്തെ മുഖത്ത് നിന്നും ആട്ട...