നിശാചരന്മാർ

നിശാചരന്മാർ 
                       കറുത്ത് നീണ്ട ആ രാജവീഥിയിലൂടെ അവൻ ഒറ്റക്ക് വണ്ടി ഓടിച്ചുകൊണ്ടേ ഇരുന്നു, ലക്ഷ്യമില്ലാത്ത യാത്ര, തുടങ്ങുന്പോൾ തന്നെ അതിന്റെ അവസാനം അവന് നിശ്ചയമില്ലാത്തതായിരുന്നു, ആ ദിവസം അവൻ മറക്കാൻ ഇഷ്ട്ടപെടുന്ന ഒന്നാണ്. അതിൽ നിന്നും ഒരുമോചനം തേടാനുള്ള യാത്ര. ഇങ്ങനെ പലപ്പഴും അവൻ ചെയ്യാറുണ്ട്, തിരക്ക് നിറഞ്ഞ ആഴ്ചകളുടെ ഒടുവിൽ ആരെയും കൂട്ടാതെ വിജിനതകളുടെ മാറിലൂടെ എങ്ങോട്റെനില്ലാത്ത യാത്ര, കൂട്ടിന് സന്തത സഹചാരിയായ  BMW X5വും, കമ്പനിയുടെ വണ്ടിയാണെങ്കിലും അവന്റെ കുടെ കുടിയിട്ട് കുറെ കാലമായി. ഒരിക്കൽ മുതലാളിയായ അറബിയുമായി അയാൾക്ക് പ്രിയപ്പെട്ട വിലകൂടിയ വണ്ടി വാങ്ങാൻ ദുബായിയിലെ കടയിൽ പോയപ്പോൾ അവനോട് ചോദിച്ചു നിനക്ക് ഏറ്റവും ഇഷ്ട്ടപെട്ട വണ്ടിയേത് എന്ന്, അതിന്റെ മറുപടിയായി ഈ പേര് പറയുന്പോൾ അവൻ ഒരിക്കലും ഓർത്തില്ല അടുത്ത ആഴ്ചയിൽ തന്നെ അയാൾ അവനുവേണ്ടി ഈ വണ്ടി തന്നെ വാങ്ങി കൊടുക്കും എന്ന്. അന്നുമുതൽ അവർ ചെങ്ങാതിമാരായി. അവൻ എവിടെ പോയാലും ഇതിൽ തന്നെ. അവൻ നാട്ടിൽ പോയിട്ട് അഞ്ച് വർഷമായി, കൂട്ടുകാർ കളി പറയും വണ്ടിയെ വിട്ട് പോകാനുള്ള മടിയാണ് എന്ന്. സത്യം അവനല്ലേ അറിയൂ. ഗൾഫിലെ മനോഹരമായ ആ സ്ഥലത്ത് അവൻ എത്തിപെട്ടിട് അഞ്ച് വർഷമായി, അവന്റെ പേര് രജീഷ്, അവൻ വരുന്പോൾ അതോര് ചെറിയ കന്പനിയായിരുന്നു. ഇന്ന് അത് വളർന്ന്, ആ രാജ്യം മുഴുവൻ ബ്രാഞ്ചുകൾ ആയി.അതിൽ അവന്റെ കഠിന പ്രയത്നവും ഉണ്ട്.അറബി പറയും അവന്റെ രാശിയാണ് എന്ന്, അതിനാൽ അവൻ എന്ത് ചോദിച്ചാലും കൊടുക്കും, എന്നാൽ അവൻ ഒരിക്കലും നനേഞ്ഞിടം കുഴിക്കാറില്ല. 

             പഴയ കാര്യങ്ങൾ ഓർത്തുകൊണ്ട് അവൻ അങ്ങനെ വണ്ടി ഓടിച്ചുകൊണ്ടെ ഇരുന്നു. നാട്ടിൽ ആകുന്പോൾ അവൻ പണ്ട് സൈക്കളിൽ ആണ് ഇങ്ങനെ ഒറ്റക്ക് പോകുന്നത്, രാത്രി എട്ടുമണി കഴിഞ്ഞ് ഇങ്ങനെ പോകും പരിചിതവും അപരിചിതവുമായ വഴികലിലൂടെ ഒറ്റക്കുള്ള യാത്ര, അതോര് വല്ലാത്ത ഹരമായിരുന്നു, എല്ലാ ജീവിത പ്രശ്നങ്ങളെയും മറന്നുള്ള യാത്ര അത് അവസാനിപ്പിക്കുന്പോൾ നിശയുടെ അന്ത്യയാമം ആയികഴിഞിരിക്കും. അന്നൊക്കെ സന്ധ്യക്ക് വീട്ടിൽ ഇരിക്കുക അസഹനീയം ആയിരുന്നു, അതിൽ നിന്നുള്ള മോചനമായിരുന്നു അത് പിന്നെ അത് ഹരമായി,പലരും ചോദിക്കാറുണ്ടായിരുന്നു എന്നും എവിടെക്കെന്ന് ഗൂഡമായ ഒരു ചിരിയെ അതിന് മറുപടി കൊടുത്ത് താൻ കടന്ന് പോകാറാണ് പതിവ് തന്റെ ചെറിയ സുഖങ്ങൾ എന്തിന് മറ്റുള്ളവർ അറിയണം. വീട്ടിൽ അവൻ രണ്ടാമത്തെ കുട്ടിയായിരുന്നു,അവന്റെ താഴെ ഒരു പെണ്കുട്ടിയും, പഠിക്കാൻ മിടുക്കാനയിരുന്നതിന്നാൽ അവൻ MBA വരെ  പഠിച്ചു, വീട്ടിലെ സാഹചര്യം വളരെ മോശം ആയിരുന്നു, സാന്പത്തികമായും സാമുഹികമായും. അച്ഛൻ മേസ്തിരി പണിക്കുപോയി കിട്ടുന്നതാണ് ആകെ വരുമാനം അത് ചിലവിന് മാത്രം അമ്മക്ക് കൊടുത്തിട്ട് ബാക്കി പണം ഷാപ്പിൽ കൊടുക്കും. വൈകിട്ട് വീട്ടിൽ വന്ന് ബഹളം ആണ്. പിന്നെ അടിയായി ഇടിയായി, ചുറ്റുമുള്ളവർക്ക് ചിരിക്കാൻ ഉള്ള ഒരു നിത്യ ചടങ്ങ്. ആദ്യം അച്ഛൻ മാത്രമാണെങ്കിൽ പിന്നെ ചേട്ടനും കൂടിയായി, പത്താം ക്ലാസ്സ് തൊറ്റിട്ട്,അച്ഛന്റെ കുടെ കുടി, അതുകൊണ്ട് അമ്മക്ക് നേരെയുള്ള ആക്രമണം കുറെ കുറഞ്ഞു, അങ്ങനെ ഇരിക്കുന്പോൾ പഴയ കളികൂട്ടുകാരൻ റഷീദ് രക്ഷകനായി അവതരിച്ചു, ഇവിടുത്തെ വിസയുമായി. അവന്റെ മനോരാജ്യം അങ്ങനെ വർഷങ്ങൾ പിന്നിലൂടെ കടന്ന് വന്നു. 

           അവന്റെ യാത്ര കിലോമീറ്ററുകൾ പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്, വണ്ടിയുടെ സ്പീഡോമീറ്റർ ഇപ്പോൾ നുറ്റന്പതും പിന്നിട്ട് മുകളിലേക്ക് പോയി, ജർമ്മൻ ടെകനോനോളാജി അവന്റെ വീറുകാണിക്കുന്നു, വണ്ടിക്കുള്ളിലെ പാട്ട് പെട്ടി ഇപ്പോൾ ബാബുരാജിൽ നിന്നും യേശുദാസിലേക്ക് കടക്കുന്നു. ആയിരം കാതമകലെ എന്ന് അദ്ദേഹം നീട്ടി പാടുന്നു, തന്റെ മനസും ആയിരം കാതമാകലെ ഉള്ളവരുടെ പ്രവർത്തിയാൽ  കലുഷിതം തന്നെ. എത്ര കിട്ടിയാലും മതിവരാത്ത മനസ്സുള്ളവർ, ജോലിയുടെ പ്രശ്നങ്ങൾ മറക്കാൻ അവരെ വിളിച്ചാൽ അവർ കൂടുതൽ തീ കോരിയിടും, എരി തീയിൽ നിന്നുമും വറുചട്ടിയിലെക്കെന്നപോൾ. അഞ്ച് വർഷം കൊണ്ട് കുറച്ച് സ്ഥലം വാങ്ങി അവിടെ നല്ല വീട് വച്ചു, ഒരേ പെങ്ങളെ നല്ലനിലയിൽ കെട്ടിച്ച് വിട്ടു, ചേട്ടനെ നാട്ടിൽ നിർത്തിയാൽ ശരിയാകാത്തതിനാൽ ഗൾഫിൽ എത്തിച്ചു, രണ്ട്  വർഷം കഴിഞ്ഞ് അവൻ കല്യാണവും കഴിച്ചു, എന്നാൽ ഇന്നുവരെ ആരും തന്നെ പറ്റി തിരക്കാറില്ല, പണം എന്നയക്കും എന്ന് കൃത്യമായി ചോദിക്കും. ഇപ്പോൾ പെങ്ങൾക്ക് പത്ത് ലക്ഷം വേണം, എല്ലാ കടവും വീട്ടി രണ്ടു മാസം കഴിഞ്ഞ് നാട്ടിൽ പോകണം എന്ന് കരുതിയതാണ് അത് നടക്കും എന്ന് തോന്നുനില്ല. പാട്ട് പെട്ടി ഇപ്പോൾ നാളികേരത്തിന്റെ നാട്ടിൽ എന്ന പാട്ട് നീട്ടി പാടുകയാണ്. ഇനി എന്നാണാവോ  ആ ഓല കോണ്ക്രീറ്റ് പുരയിൽ നോയ്പ് നോറ്റിരിക്കാൻ  ഒരാള് വരിക,അതോ ഇനി തനിക്കായ് ആരും ജനിച്ചിട്ടില്ലേ?  അവൻ നെടുവീർപ്പ് വിട്ടു. വണ്ടി സ്പീഡിൽ മുന്നോട്ട് ടാർ റോഡിലൂടെ പായുകയാണ് ഇരുട്ട് കനത്ത് വന്നു. വണ്ടി ടൌണ് കടന്ന് ജനവാസ മേഖല പിന്നിടുകയാണ്, ഇപ്പോൾ ഇരുവശത്തെ  മുനിഞ്ഞ് കത്തുന്ന വിളക്കുകൾ കുറഞ്ഞ് വന്നു, പിന്നെ പിന്നെ വിളക്കുകളെയും പിന്നിട്ട് ഘോരന്ധകാരത്തെ പുൽകി തുടങ്ങി,ഇപ്പോൾ വളരെ ദൂരെ വെളിച്ചങ്ങൾ കാണാം, അതും പിന്നിട്ട് വണ്ടി മുന്നോട്ട് കുതിച്ചു. ഇപ്പോൾ വണ്ടി ഓടുന്നത് അതിന്റെ ഹൈ ബീം വെളിച്ചത്തിൽ മാത്രം,  ആ വെളിച്ചത്തിൽ മുന്നിൽ കുറെ ദൂരം കണാൻ കഴിയും സ്പീഡ് ഡ്രൈവിന്റെ ഹരം അവനെ പൂർണ്ണമായും ഗ്രസിച്ചു കഴിഞ്ഞിരുന്നു. മുന്നിൽ വിശാലമായി നീണ്ട് നിവർന്ന് കിടക്കുന്ന റോഡും, എതിരെ വല്ലപ്പഴും മുളികൊണ്ട് കടന്ന് പോകുന്ന വലിയ ചരക്ക് വണ്ടികളും വലിയ ട്രക്കുകളും സ്റ്റീരിയൊയിൽ മലയാളത്തിന്റെ ഭാവഗായകർ ഒന്ന് ഒന്നായി വന്ന് ശബ്ദ വിസ്മയം തീർത്ത് കൊണ്ടേ ഇരുന്നു. 

            രാവേറെ ചെന്നു, അയാളുടെ കണ്ണുകൾ നിദ്രാ ദേവിയുടെ തലോടലുകളിൽ രോമാഞ്ചം കൊണ്ട് തുടങ്ങിയിരുന്നു, അവൻ വഴിയുടെ വശങ്ങളിൽ കടകൾ തിരഞ്ഞു,വണ്ടി നിർത്താം എന്ന് തോന്നിയിരുന്നെങ്കിലും ഈ മരുഭുമിയുടെ നടുവിൽ അത് സുരക്ഷിതമല്ല. വഴിയരുകിൽ പെട്രോൾ പന്പുകളും അവയോടെ ചേർന്ന് ചായമാക്കാനികളും കാണേണ്ടതാണ്, മുന്നോട്ട് പോകുക തന്നെ,അവൻ വിചാരിച്ചു,ദുരെപോലും ഒരു വെട്ടവും കാണുന്നുമില്ല, എതിരെ വണ്ടികളും വളരെ കുറവ്, അവൻ വണ്ടി ചവുട്ടി വിട്ടു, പെട്ടന്നാണ് മുന്നിൽ ദൂരെ ആയി നല്ല പ്രകാശം,റോഡിൽ നിന്നും അൽപ്പം മാറിയാണ്, ആകാശ ചെരുവോളം എത്തി നിൽക്കുകയാണ് പ്രകാശ ജ്വാല. അവൻ വണ്ടിയുടെ സ്പീഡു കുറച്ചു. എന്തായിരിക്കും അത്, മരുഭുമിയിൽ ക്യാന്പ് ഹൌസ് നടത്തുന്നത് കേട്ടിടുണ്ട്, വലിയ കമ്പനികൾ അവരുടെ ജീവനക്കാരെയും ഗസ്റ്റ്കളെയും വാരാന്ത്യത്തിൽ മരുഭുമികളിൽ ഉള്ള സ്ഥിരം താൽക്കാലിക താമസ സ്ഥലത്ത് പാർട്ടികൾ  നടത്തും. അതായിരിക്കുമോ? എന്തായാലും പോയി നോക്കാം അവൻ പതുക്കെ വണ്ടി ഫോർ വീൽ ഡ്രൈവിലേക്ക് മാറ്റി വണ്ടി റോഡിൽ നിന്നും മരുഭുമിയിലേക്ക് ഇറക്കി വെളിച്ചം ലക്ഷ്യമാക്കി വിട്ടു, അടുത്ത് വരുമ്പോഴേക്കും വെളിച്ചം കൂടുതൽ പ്രശോഭിതം ആയി. അയാളുടെ മനസ്സ് കാത്തിരുന്ന് മഴ കണ്ട മയിൽ പേടയെ പോലെ ആയി. വിശാലമായ കമാനവും വാതിലുമാണ് അയാളെ അവിടെ എതിരേറ്റത്, അവ അയാൾക്ക് മുൻപിൽ മലർക്കെ തുറന്നു. അവൻ അവന്റെ വണ്ടിയിൽ ഉള്ളിലേക്ക് കടന്നു. വലിയ രാജ വീഥികൾ  രണ്ടു വശത്തും പൂചെടികൾ മനോഹരമായി ചെത്തി നിർത്തിയിരിക്കുന്നു. അവൻ ആ വഴികളിലൂടെ മുന്നോട്ട് പോയി അത് ചെന്നെത്തിയത്  വിശാലമായ ഒരു ഉദ്ദ്യാനത്തിന്റെ മുന്നിൽ ആണ്. അവിടെ വശത്തായി നിരനിരയായി വണ്ടികൾ നിരത്തി ഇട്ടിരിക്കുന്നു. അയാളും വണ്ടി അതിന്റെ കുടെ കയറ്റി നിർത്തി. അത് ലോക്ക് ചെയ്ത് മുന്നോട്ടു അവൻ മുന്നിൽ കണ്ട മണി മാളിക ലക്ഷ്യമാക്കി നടന്നു. മനസ്സിൽ അയാൾ അത്ഭുതം കൊണ്ട്  വിജ്രംഭിച്ചു നിൽക്കുകയായിരുന്നു, ഇത്രയും വലിയ മരുഭുമിയുടെ നടുക്ക് സുന്ദരവും വിശാലവുമായ പച്ചപ്പോരുക്കുക  അത് മനുഷ്യ നിർമ്മിതം തന്നെ, എണ്ണ പണത്തിന്റെ ശക്തി.    

           പടികെട്ടുകൾ ചവുട്ടി കയറിച്ചെന്ന  മാളികയുടെ അങ്കണത്തിൽ  അയാളെ പ്രതീക്ഷിച്ച പോലെ രണ്ട് തരുണീമണികൾ നില്ക്കുണ്ടായിരുന്നു, പഴയകാല രാജകൊട്ടാര തോഴിമാരെ അനുകരിച്ച വേഷത്തിൽ അവൻ അവരെ വണങ്ങി,വന്നാലും രാജകുമാര എന്നുള്ള സ്വാഗത വചനം കേട്ടപ്പോൾ അവന്റെ പുരികകൊടി വളഞ്ഞത് കണ്ട കുട്ടത്തിലെ  കൂടുതൽ സുന്ദരിയായ കുട്ടി മൊഴിഞ്ഞു ഇന്നത്തെ ഇവിടുത്തെ തീം അക്ബർ ബാദുഷയുടെ രാജധാനി ആണ്, അതാണ് ഇങ്ങനെ, അവൻ ആ തേൻ മൊഴിയിൽ അലിഞ്ഞുപോയി, അവർ അവനെ മുന്നോട്ട് കൊണ്ടുപോയി. അവർ കൊട്ടാരവും കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി, അവിടെ മധ്യത്തിൽ വിശാലമായ തടാകവും ചുറ്റും ചിരാതുകളും ചെറിയ വെള്ളിവെളിച്ചവുമുള്ള പൂന്തോട്ടത്തിന്റെ നടുവിലെക്കാണ് അവർ അവനെ ആനയിച്ചത്. അവിടെ ചെറിയ പുൽ കുടിലുകളും, അവക്ക് നടുവിൽ ചെറു മുയലുകളും  കുഞ്ഞ് മാൻ പേടകളും ഓടിനടക്കുനടയിരുന്നു. മുയലുകളുടെ കണ്ണുകൾ പ്രകാശത്തിൽ വൈര കല്ലുകളെ പോലെ പ്രകാശിച്ചു. അവിടെ ഒരുക്കിയിരുന്ന തൽപ്പത്തിൽ അവനെ ഇരുത്തി അവർ പറഞ്ഞു കുമാരൻ ഇരുന്നാലും അങ്ങയെ സേവിക്കാൻ കുമാരി പാനിയങ്ങളും ഭക്ഷണവുമായി ഇപ്പോൾ വരും. ആ പട്ടുമെത്തയിൽ അവൻ ഉപ വിഷ്ട്ടനായി, മുഗൾ രാജ കുമാരനെ പോലെ. ചെവിയിൽ കങ്കണ ശബ്ദം കേട്ടപ്പോൾ  അവൻ അവിടേക്ക് തല തിരിച്ചു. മുന്നിൽ അലസ ഗമനയയി താലത്തിൽ പഴങ്ങളും  പാനീയവുമായി  ഒരു അപ്സര കന്യക നടന്നു വരുന്നു, സർവ്വാഭരണ വിഭൂഷിതയാണവൾ ശരീരത്തിന്റെ വെണ്മ വേണ്നയെയും തോൽപ്പിക്കും, അവൾ മന്ദം മന്ദം അവന്റെ മുന്നിലേക്ക് നടന്നു വന്നു, അപ്പോൾ അവന്റെ കാതുകളിൽ ചക്രവർത്തിനി നിനക്ക് ഞാനെന്റെ ശിൽപ ഗോപുരം തുറന്നു തരും ചിത്ര പാദുകം അഴിച്ചു  വച്ച് നീ നഗ്ന പാദയായി അകത്ത് വരൂ എന്ന ഗാനം മുഴങ്ങി.   

          മൃദു പദ ചലനയായ് അവൾ അവനൊപ്പം ആ തൽപ്പത്തിൽ ഇരുന്നു, അവളുടെ ആഗമത്തിൽ  ആ ആരാമം പ്രകാശ പൂരിതമായി,ചെറിയ ജീവികളും കിളികളും അമോദത്താൽ തുള്ളി കളിച്ചു. അവളുടെ മേനിയിലെ ചന്ദന ഗന്ധം അവിടെ ആകെ പറന്നു, അതിന്റെ അനോഖമായ ശക്തി അവന്റെ നാസരന്ദ്രങ്ങളെ ഉത്തേജിപ്പിച്ചു, അവന്റെ വിടർന്ന കണ്ണുകളെ നോക്കി അവൾ പറഞ്ഞു, നാഥാ നിനക്കായി ഞാൻ എത്രകാലമായി കാത്തിരിക്കുന്നു നീ എന്തെ വൈകി, അവനൊന്നും മനസ്സിലായില്ല, ഏതോ മായിക ലോകത്തെത്തിയ അവസ്ഥയിൽ അവൻ ആസ്ത്രപ്രഞ്ഞനായി  ഇരുന്നു. ആ രാത്രി അവർക്കുള്ളതയിരുന്നു. അവർ രചനയുടെ ഉതുംഗ ശ്രിഗത്തിൽ സുഖലോലുപതയുടെ  അഗതതയിൽ ആടി തിമിർത്തു. അവൻ അവളെയും അവൾ അവനെയും അറിഞ്ഞു.അവൻ ആ രാത്രി തീരല്ലേ എന്ന് പ്രാർത്ഥിച്ചു. രാത്രിയുടെ ഏതോ അന്ത്യ യാമങ്ങളിൽ അവർ തളർന്നുറങ്ങി. മുഖത്ത് ശക്തിയായി വെയിൽ അടിച്ചപ്പോൾ രജീഷ് ഉണർന്നു, അപ്പോഴും തലേ രാത്രിയുടെ ലഹരി അവനെ വിട്ട് പോയിരുന്നില്ല. അവൻ കണ്ണ് തുറക്കാതെ കൈകൊണ്ട് ചുറ്റിലും പരതി, അവന്റെ കൈകൾ പൂഴി മണലിൽ ചിത്രം വരച്ചു. വീണ്ടും വീണ്ടും കൈകൾ തേടിയെങ്കിലും ഒന്നും തടഞ്ഞില്ല. ഞെട്ടി എഴുന്നേറ്റ അവൻ കണ്ടത് ചുറ്റും മരുഭുമിയും അതിന്റെ നടുവിൽ പുഴിമണലിൽ കുത്തിയിരിക്കുന്ന അവനെയും ആണ്. സൂര്യൻ തലക്കുമുകളിൽ ഉദിച്ചിരുന്നു.അവൻ കൈയിലെ വിലകൂടിയ വാച്ചിൽ നോക്കി സമയം പത്തുമണി, കുറെ ദൂരെയായി അവന്റെ കാറ് കാണാം. പിന്നെ ചെറിയ കാറ്റിൽ ചുഴി കുത്തി പറക്കുന്ന മണലും അതിന്റെ ദൂളികൾ അവന്റെ ചെവിയിൽ എന്തോ മൂളി കടന്നു പോയി. അവന്റെ എതിർ ദിശയിൽ കുടി കിടന്ന മണൽ മല അവനെ നോക്കി ഊറി ചിരിക്കും പോലെ അവനുതോന്നി. അയഞ്ഞ് കിടന്ന വസ്ത്രം നേരയാക്കി പോക്കറ്റിൽ നിന്നും താക്കോൽ എടുത്ത് വണ്ടി സ്റ്റർട്ടാക്കി ടാർ റോഡിലേക്ക് വണ്ടി ഓടിക്കുന്പോൾ അവന്റെ മനസ്സ് തലേന്നത്തെ സംഭവങ്ങളെ കോർത്തിണക്കാൻ പാടുപെടുകയായിരുന്നു ഒപ്പം ശരീരത്തിന്റെ പല ഭാഗങ്ങളിലുമുള്ള  സുഖകരമായ നീറ്റലിന്റെ അർത്ഥവും.     

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ