രതിയുടെ കാണാപ്പുറങ്ങൾ


 

രതിയുടെ കാണാപ്പുറങ്ങൾ

 

റോഡുവഴിയുള്ള ദീർഘ നേരത്തെ യാത്ര അവസാനിച്ചത് പാതിരയോടെ ആയിരുന്നു, യൂറോപ്പിലെ റോഡുകളിലൂടെ ആയിരുന്നു സഞ്ചാരം എങ്കിൽ ആ ദൂരത്തിന് കേവലം തങ്ങൾ സഞ്ചരിച്ച സമയത്തിന്റെ പകുതിയുടെ പകുതിയെ എടുക്കുമായിരുന്നുള്ളു എന്ന് നെൽ ആലോചിച്ചു. എങ്കിലും രാജീവ് നല്ല നർമ്മ സംഭാഷണ ചതുരനും, വാഹനം ഓടിക്കുന്നതിൽ മിടുക്കനും ആയിരുന്നതിനാൽ ആ സഞ്ചാരം അത്രയ്ക്ക് ബോറായിരുന്നില്ല. ഇടയ്ക്ക് നിർത്തി വിശ്രമിച്ചും, ഭക്ഷണ, പാനീയങ്ങൾ കഴിച്ചും, രാവിലെ തുടങ്ങിയ യാത്രയുടെ ക്ഷീണം തീർക്കാനായി, രാജീവ്  ചൂണ്ടി കാണിച്ച ചെറുഭവനത്തിലെ, വൃത്തിയുള്ള മുറിയിലേയ്ക്ക്   നേരെ കയറി, കിടക്കയിലേയ്ക്ക് തലചായ്ച്ചു.

 

മുനിയാണ്ടിയെന്ന തന്റെ ഗുരുവിന്റെ നിർദേശത്താൽ രാജീവിന്റെ പിന്നാലെ ഇറങ്ങി തിരിക്കുമ്പോൾ താൻ ഏൽക്കുന്ന ഉത്തരവാദിത്വത്തെ പറ്റി, നെല്ലിന് വലിയ ബോധ്യം ഒന്നുമുണ്ടായിരുന്നില്ല. ഇത് നിനക്ക് പറ്റും, അല്ല നിനക്കെ പറ്റു, എന്ന് മുറി ഇംഗ്ലീഷിൽ മുനിയാണ്ടി പറഞ്ഞപ്പോൾ, രാജീവ് ആണ് അത് തന്നെ ബോധ്യപ്പെടുത്തിയത്. കരിങ്കല്ലിൽ കവിത രചിക്കുന്ന കല അദ്ദേഹം ചെറിയ കാലം കൊണ്ട് തന്നിലേയ്ക്ക് ആവാഹിച്ചു തന്നിരിക്കുന്നു, നെല്ലിന് ആദ്യമായി തന്നിൽ അഭിമാനം തോന്നി.

 

ഗുരുകുല സമ്പ്രദായം ഇന്നും പിന്തുടരുന്ന കാവേരി തടത്തിലെ ആ ക്ഷേത്രകലയ്ക്ക് അന്യം നിന്ന് തുടങ്ങി എന്ന മുനിയാണ്ടിയുടെ ജൽപ്പനങ്ങൾക്ക്, ഒരു അവസാനമാണ് തന്നിലൂടെ എന്ന് അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറയാറുള്ളത് അവൻ ഓർത്തു. കുലത്തൊഴിൽ ആയ ശിൽപ്പകല പഠിക്കാൻ സ്വന്തം സമുദായം പോലും വിമുഖത കാട്ടുന്നതിൽ അദ്ദേഹം ഖിന്നനായിരുന്നു, കിട്ടുന്ന വരുമാനത്തിലും. കരിങ്കല്ല് ചീളുകളിലും, അതിന്റെ പൊടിയിലും, അവസാനിച്ചു പോകുന്ന ജന്മങ്ങളിൽ നിന്ന് ഒരു രക്ഷ ചിലപ്പോൾ മുനിയാണ്ടിയും ആഗ്രഹിക്കുന്നു, എന്ന് അവന് തോന്നി. കരിങ്കല്ലിൽ കവിത രചിക്കുക എന്നതൊക്കെ വെറും കാൽപ്പനികത മാത്രം എന്നദ്ദേഹം പുലമ്പി.

 

ഉറക്കത്തിന്റെ ഏതോ തലത്തിൽ സ്ഥലകാല ബോധവും, താൻ ഏറ്റെടുത്ത ഉത്തരവാദിത്വവും ഓർമ്മകളിലിൽ തുടിച്ചപ്പോൾ അവൻ കിടക്ക വിട്ട് എഴുതുന്നേറ്റു. വീടിന്റെ പ്രധാന വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ കാഴ്ച്ച അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. പുലരിവെളിച്ചം തെന്നി വീഴുന്ന മലയടിവാരത്തിൽ, കുണുങ്ങി ഒഴുകുന്ന ഡാന്യുബ്. മുകളിൽ നിന്ന് താഴെവരെ ഭൂമിയെ പൊതിഞ്ഞ് പച്ചമരക്കാട്.. തന്റെ വിയന്നപ്രാന്തത്തിലെ വീടിന്റെ മുന്നിൽ നിൽക്കുന്ന അതെ അനുഭവം, ഒരേ ഒരു വ്യത്യാസം മാത്രം. അതിലൂടെ തെന്നി നീങ്ങുന്ന ആഡംബര നൗകകൾക്കും, ചരക്ക് കപ്പലുകൾക്കും പായ്‌വഞ്ചികൾക്കും, പകരം, മുകൾ മറച്ചതും, മറയ്ക്കാത്തതുമായ ചെറിയ തോണികൾ.. അതിൽ അർധ നഗ്നരായ തുഴക്കാർ.  

അയാളുടെ അധോമനസ്സ് പെട്ടെന്ന് ചില ചിന്തകളിൽ ഉടക്കി, നിരാശയുടെ ആഴക്കടലിലേയ്ക്ക് തന്നെ തള്ളിവിട്ട ആ ദിവസങ്ങളും, പിന്നെ ആയ സായാഹ്നവും. ആ ചിന്ത അടിയിൽ നിന്ന് ഉപരിതലത്തിലേയ്ക്ക് തികട്ടി വന്നപ്പോൾ, അയാൾ തന്റെ കൈകളിലേക്ക് ഉറ്റുനോക്കി, അതിൽ ഇപ്പോൾ കരിങ്കല്ല് ചീളുകൾ ബാക്കിവച്ച വടുക്കലും, കാരിരുമ്പിന്റെ ദൃഢതയുമാണ്.. അതിന് ഒരു ശിൽപിയുടെ കർമ്മകുശലതയിൽ തീർത്ത ശക്തിയും, കരുത്തുമുണ്ട്, അതിൽ എല്ലാം മാഞ്ഞു പോയിരിക്കുന്നു.

 

ഒലിവ് മരങ്ങൾ തണൽ തീർത്ത ഡാന്യുബിന്റെ കരയിൽ മലയുടെ മുകളറ്റത്തെ ചരുവിൽ തീർത്ത ഡാഡിയുടെ, താൻ പിറന്ന് വളർന്ന വീടിന്റെ മുറ്റത്ത്, നദിയിലേക്ക് നോക്കി ഇരുന്നപ്പോൾ, തന്നെ ഭരിച്ചിരുന്ന വികാരം, എന്തായിരുന്നു എന്ന് പറയുക അസാധ്യമായിരുന്നു. കൗമാരം കടന്ന പുതുയൗവനക്കാരൻ, ആകെ പകച്ചുപോയ ദിവസങ്ങൾ. യൂണിവേഴ്സിറ്റി പരീക്ഷകൾ അവസാനിപ്പിച്ച് വീട്ടിൽ എത്തിയ മകന്റെ മനസ്സും വികാരങ്ങളും ഡാഡി പഠിച്ചിരിക്കാം.. അദ്ദേഹം തന്നെയാണ്, തന്നെ ഭാരതത്തിലേക്ക് വഴിതിരിച്ചു വിട്ടത്.

 

വെറും മെഴുകിലും മരത്തിലും മാത്രം തന്റെ കഴിവ് പരീക്ഷിച്ചിരുന്നു ചെറുബാല്യക്കാരനെ ... ഖജൂരുഹോ, എന്ന കരിങ്കല്ല് ശിൽപ്പ വൈവിധ്യത്തിലേയ്ക്കും, അവിടെ നിന്ന് അജന്ത, എല്ലോറ എന്ന ഭാരതീയ ശിൽപ്പ കലയുടെ മഹാസാമ്രാജ്യത്തിലേയ്ക്കും, അവസാനം മുനിയാണ്ടിയുടെ കർമ്മമണ്ഡലമായ കാവേരിതടത്തിലേയ്ക്കും, നെൽ എന്ന ചെറുപ്പക്കാരൻ  എത്തിപ്പെട്ടത് വെറും യാദൃശ്ചിമായി ആണ്. അതിന് കാരണം റിച്ചാർഡ് എന്ന തന്റെ ഡാഡിയുടെ ഉൾക്കാഴ്ച എന്നെ പറയേണ്ടു, എന്നവന് തോന്നി.

 

വിയന്നയിലെ യുണിവേഴ്സിറ്റിയിലേയ്ക്ക് ശിൽപ്പകല പഠിക്കാൻ നെൽ എന്ന കൗമാരക്കാരൻ ഇറങ്ങി തിരിച്ചത് പഠനത്തിന് വേണ്ടി മാത്രമായിരുന്നില്ല, യൂറോപ്യൻ സംസ്കാരത്തിൽ പിന്തുടരുന്ന കൗമാരത്തിലെ പറിച്ചുനടൽ എന്ന കർമ്മത്തിന്റെ വേര് കൂടി ആയിരുന്നു. ഫൈനാർട്സ് കോളേജിൽ, കണ്ടെത്തിയ ഹെലൻ എന്ന കൗമാര സുന്ദരിയിലേയ്ക്ക് തന്നെ അടുപ്പിച്ചത്, അവളുടെ സൗന്ദര്യം മാത്രമായിരുന്നില്ല, സംഭാഷണ ചാരുതയും, നൃത്തം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രഭാപൂരവും, അവളുടെ ചടുല സംസാരത്തിലെ വശ്യതയും കൂടി ആയിരുന്നു.

 

ആ അടുപ്പം ഡേറ്റിംഗിലേയ്ക്കും, ഒന്നിച്ചുള്ള താമസത്തിലേയ്ക്കും, നീണ്ടപ്പോൾ, വീക്കെൻഡുകളിൽ പരസ്പരമുള്ള, അവരവരുടെ വീടുകളിലെ ഒന്നിച്ചുള്ള സന്ദർശനത്തിലേയ്ക്കും നീണ്ടു. ബിരുദവും, താന്താങ്ങളുടെ കരിയർ ഉറപ്പിക്കാനുള്ള, വ്യഗ്രതയും, രണ്ടുപേരെയും ഭരിച്ചിരുന്നതിനാൽ, മുന്നോട്ടുള്ള, യാത്ര പരസ്പര പൂരകവും ആയിരുന്നു.

 

ആ ദിവസം, വളരെ ആഹ്‌ളാദകരമായിരുന്നു, അവസാന പരീക്ഷകളുടെ സമ്മർദം എല്ലാം ഒഴിഞ്ഞ പ്രഭാതത്തിൽ ഒന്നിച്ചുള്ള, നഗരപ്രദിക്ഷണം, കഫേകളിലും, റെസ്റ്റോറന്റുകളും, ചുറ്റി വളരെ വൈകിയാണ് രണ്ടുപേരും തിരികെ തങ്ങളുടെ താമസ സ്ഥലത്ത് എത്തിയത്. ആ ഒരു രാത്രികൂടെ അവർ ഒന്നിച്ചുണ്ടാകു... അടുത്ത പ്രഭാതത്തിൽ രണ്ടുപേരും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരികെ നടക്കും, പിന്നെ അവന്റെ ലക്‌ഷ്യം പാരീസ് ആണ്.. അവൾ നൃത്തം ഇനിയും പഠിക്കണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്...

 

എന്നാൽ അടുത്ത നിമിഷങ്ങളിൽ എല്ലാം തകിടംമറിയാൻ പോകുകയാണ് എന്ന് അവർ അറിഞ്ഞിരുന്നില്ല, അല്ല അവൻ എന്ന് പറയുന്നതാകും ശരി, ഒരു പക്ഷേ... അത്രയും ചിന്തിച്ചപ്പോൾ അവൻ ശരീരത്തിലാകെ ഒരു വിറയൽ ബാധിച്ചു.. അത് ബോധതലത്തെയും മറയ്ക്കും എന്ന് തോന്നിയപ്പോൾ പിറകിൽ രാജീവിന്റെ ശബ്ദം ഉയർന്നു.  

"നെൽ, സുപ്രഭാതം, എങ്ങനെ ഉണ്ടായിരുന്നു നിന്റെ രാത്രി, ഉറങ്ങാൻ കഴിഞ്ഞോ"???

 

നന്നായിരുന്നു രാജീവ്... നിനക്കും ഒരു നല്ല ദിവസം ആശംസിക്കട്ടെ, ഇതാരാണ്, നിന്റെ സുഹൃത്ത് ആണോ??? അവൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..

 

ക്ഷമിക്കണം... സഹോ?? ഇത് അനൂപ്.. മന്നാഡിയാർ... നമ്മുടെ പ്രോജക്റ്റ് ഇദ്ദേഹമാണ് ഫണ്ട് ചെയ്യുന്നത്.. അല്ല .. ഇദ്ദേഹത്തിന് സമയം ഇല്ലാത്തതിനാൽ.. അദ്ദേഹത്തിന് വേണ്ടി ഈ ജോലി ഞാൻ ചെയ്യുന്നു, അത്രേ ഉള്ളൂ.. ഇദ്ദേഹം ഉടനെ തന്നെ അമേരിക്കയിലേയ്ക്ക് മടങ്ങും.. രാജീവ് തന്റെ കൂടെയുള്ള ആളെ പരിചയപ്പെടുത്തി.

 

നെൽ തന്റെ വലതുകൈ നീട്ടി ആഗതന് ഹസ്‌തദാനം നൽകി.. വീടിന്റെ ഉമ്മറത്തേക്ക് അവരെ ഇരിക്കാൻ ശ്രമിച്ച് ഒരു ആതിഥേയനാകാൻ ശ്രമിച്ചു.

 

അനൂപ് ഒരു അധികാരി എന്നപോലെ ശുദ്ധമായ അമേരിക്കൻ സ്ലാങ്ങിൽ തന്റെ സംഭാഷണം ആരംഭിച്ചു...

 

മി. നെൽ.. രാജീവ് കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു എന്ന് വിചാരിക്കട്ടെ..  ഞാൻ എടുത്ത് പറയുന്നത് താങ്കൾ ഒരു പാശ്ചാത്യൻ ആയതിനാൽ ആണ്... ഈ പ്രോജക്റ്റ് നന്നായി നടക്കാൻ ചില ചിട്ടവട്ടങ്ങൾ ആചരിക്കേണ്ടത് അത്യാവശ്യമാണ്.. അത് പ്രധാനമായും  ശിൽപിയുടെ കയ്യിലും..

 

ഇവിടെ പണിയാൻ ഉദ്ദേശിക്കുന്ന പ്രൊജക്റ്റ് ഒരു ടെമ്പിൾ ആണ്, അതും ഞങ്ങളുടെ കുലദൈവത്തിന്റേത്... അതും നിരവധി വർഷങ്ങളായി നിലനിന്നതും, കാലക്രമത്തിൽ നശിച്ചുപോയതുമായ ഒന്നിനെ പുനർക്രമീകരിക്കുകയാണ്... അതിന് ചില ആചാരങ്ങളും, മാമൂലുകളും ആവശ്യമായി പാലിക്കപ്പെടേണ്ടതുണ്ട്.. ഒരു ഭാരതീയനായ ശിൽപ്പിക്ക് അത് അന്യമല്ല... താങ്കൾക്ക് അത് എത്രത്തോളം പാലിക്കപ്പെടാൻ കഴിയും എന്നത് എനിക്ക് നിശ്ചയവുമില്ല.. മന്നാഡിയാർ അർദ്ധവിരാമത്തിൽ ഊന്നി..

 

മി. അനൂപ് നിങ്ങൾ പറഞ്ഞു വരുന്നത്... ഈ നാട്ടിലെ വിശ്വാസത്തെയും, മിത്തിനെയും പാട്ടി ആയിരിക്കും... അതിൽ കുറേയൊക്കെ മുനിയാണ്ടിയിൽ നിന്ന് ഞാൻ വശത്താക്കിയിട്ടുണ്ട്... ബാക്കി രാജീവ് പറഞ്ഞിരിക്കുന്നു..

 

അതിൽ പ്രധാനം... ശിൽപ്പി ആചരിക്കേണ്ടുന്ന ബ്രഹ്മചര്യം ആണല്ലോ??? ഞാൻ ഇപ്പോഴും വെർജിൻ ആണ്, രണ്ടാമത്തെ കാര്യം, വെജിറ്റേറിയൻ ഫുഡ് അല്ലേ... ഞാൻ നോൺവെജിറ്റേറിയൻ ഭക്ഷിക്കാറില്ല... മൂന്നാമത്തേത് ശിൽപ്പി ആവശ്യം അറിഞ്ഞിരിക്കേണ്ടുന്ന ഭാരതീയ പൂജാ കർമ്മങ്ങളും, പിന്നെ ശിലകളെ തിരിച്ചറിയലും.. അത് മുനിയാണ്ടി എന്ന എന്റെ ഗുരു എന്നെ ശീലിപ്പിച്ചിട്ടുണ്ട്... അതിൽ അദ്ദേത്തിന്റെ നിരവധി പരീക്ഷകളെ ഞാൻ അതിജീവിച്ചിട്ടും ഉണ്ട്.. അതുകൊണ്ട് നൂറ് ശതമാനവും... അർപ്പണബോധത്തോടെ എന്റെ സേവനം നിങ്ങൾക്ക് പ്രതീക്ഷിക്കാം..

 

നോക്കൂ.. മി. നെൽ... ഞാൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജീവിക്കുന്ന ഒരാൾ ആണ്.. പക്ഷേ.. ഈ ഗ്രാമക്കാർ അങ്ങനെ അല്ല.. ഇന്നും സ്വയം തളച്ചിട്ട ഒരു ലോകത്ത് അവരുടേതായ വിശ്വാസവും, മാമൂലും പിന്തുടർന്ന് കാലം കഴിക്കുന്ന ഒരു സമൂഹം, അവർക്ക് എല്ലാത്തിലും വലുത് അവരുടെ വിശ്വാസം തന്നെയാണ്.. എല്ലാം മണ്മറഞ്ഞ പതിറ്റാണ്ടുകൾക്ക് ശേഷവും, അവർ ഇന്നും വിശ്വസിക്കുന്നത്.. അവരുടെ എല്ലാ മോശകലത്തിനും ഉത്തരവാദിത്വം, തകർന്ന് മണ്ണടിഞ്ഞ ആ ആരാധനാമൂർത്തിയുടെ കോപം ആണെന്ന്..

 

അത് തിരിച്ചറിഞ്ഞത് കൊണ്ടാണ്... ഒരു ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും, എല്ലാം പുനരുജ്ജീവിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നത്.. അതിന് മുടക്കുന്ന തുക അൽപ്പം വലുത് ആയിട്ടും, അത് തെറ്റല്ല എന്ന് ഞാൻ എന്നെ ബോധ്യപ്പെടുത്തുന്നത്.. താങ്കളുടെ പ്രവർത്തിയിൽ അൽപ്പമെങ്കിലും, ഒരു കുറവ് ഉണ്ടായാൽ അവർ എങ്ങനെ പ്രവർത്തിക്കും എന്ന് എനിക്ക് ഒരു തീർച്ചയുമില്ല.. അതുകൊണ്ട്...

 

മി. അനൂപ്... നിങ്ങൾ ഭയപ്പെടേണ്ട ... നിങ്ങൾ വിചാരിക്കുന്നത് ഒന്നും സംഭവിക്കില്ല.. ഇവിടെ നിങ്ങൾ സ്വപ്‍നം കാണുന്നത് നിർമ്മിക്കപ്പെടും, എല്ലാ ആചാരാനുഷ്ഠാത്തോടും.. അത് എന്റെ വാക്കാണ്...  

മുന്നിലെ ലാപ്ടോപ്പിൽ മന്നാഡിയാർ നൽകിയ ത്രിമാന ചിത്രങ്ങൾ മനനം ചെയ്ത് തന്റെ സൃഷ്ടിയുടെ വഴികൾ ഉറപ്പിക്കുമ്പോൾ നെൽ ഒരു ഉപാസകനായി മാറിയിരുന്നു... ചുവപ്പ് തറ്റുടുത്ത് മുഹൂർത്തം കുറിച്ച് ക്ഷേത്രത്തിനായി ഉറപ്പിച്ച സ്ഥലത്തേയ്ക്ക് നടക്കുന്നതിന് മുൻപ് പുഴയിൽ കുളിച്ച് ഈറനാകാൻ അയാൾ മറന്നില്ല.. അവിടെനിന്ന് അധികം ദൂരയല്ലാത്ത ക്ഷേത്രപ്പറമ്പിലേക്ക് രാജീവിന്റെ അകമ്പടിയോടെ ചെന്നെത്തിയപ്പോൾ  ചെറിയ കാറ്റിന്റെ അകമ്പടിയോടെ ചാറ്റൽ മഴ പെയ്തു മാറിയപ്പോൾ അവിടെ കൂടിയവർ പിറുപിറുത്തത് രാജീവ് തർജ്ജിമ ചെയ്തത് അയാൾ ഊഹിച്ചത് തന്നെ ആയിരുന്നു..

 

അധികദൂരത്തല്ലാത്ത കരിങ്കല്ല് ക്വറിയിൽ നിന്ന് തനിക്ക് വേണ്ടുന്ന പാറ കഷ്ണങ്ങൾ.. തിരഞ്ഞെടുക്കുമ്പോൾ മല്ലന്മാരെപ്പോലെ കുറേ ചെറുപ്പക്കാർ സഹായികളായി ഉണ്ടായിരുന്നു.. മതിലിനും മണ്ഡപത്തിനും, ഉപദൈവ സ്ഥാനത്തിനും പറ്റിയ പാറകൾ ശേഖരിച്ച് അടയാളപ്പെടുത്തി മാറ്റിവയ്ക്കാൻ എല്ലാവരും ഉല്സാഹത്തോടെ കൂടി..

 

നെല്ലിന്റെ പ്രയത്നം ഒറ്റയ്ക്കായിരുന്നു... ഒരു നിയോഗം എന്നപോലെ അയാൾ കല്ലുകൾക്ക് രൂപം നൽകി.. മതിലുകൾക്കും, ദ്വാരപാലകർക്കും, നപുംസക ശിലകൾ കൊത്തിയെടുത്തപ്പോൾ, ഉപദൈവ സ്ഥാനങ്ങൾക്ക് അവയുടെ ലിംഗത്തെ അടിസ്ഥാനപ്പെടുത്തി കല്ലുകൾ രൂപപ്പെടുത്തി.. ക്ഷേത്രകണക്കുകൾ പഠിച്ച് അവൻ വരച്ചിട്ട.. ചതുരങ്ങൾ, വാസ്തുശില്പികൾ പരിശോധിച്ച് അത്ഭുതം കൂറി.. അവർ പഠിച്ചതിലും കൃത്യതയോടെ ഒരു സായിപ്പ് അതെല്ലാം സൃഷ്ടിക്കുന്നത് ആശ്ചര്യത്തോടെ കണ്ടുനിന്നു..

 

കൊത്തിവച്ച കല്ലുകൾ അതാതിന്റെ സ്ഥാനത്ത് പൂശാരിമാരുടെ സഹായത്തോടെ പടുത്ത് കേറുമ്പോൾ ഓരോ ദിവസവും കാഴ്ചക്കാരുടെ എണ്ണവും ഏറി വന്നു. അവിടെ കരിങ്കല്ലിൽ ഒരു കവിത വിടർന്ന് വരികയായിരുന്നു. എങ്കിലും അപ്പോഴും പ്രധാന സ്ഥാനം ഒഴിഞ്ഞു കിടന്നു.. ഒരു കടംകഥപോലെ ..

 

നെൽ തന്റെ മനസിന്റെ പിന്നാലെ പായുകയായിരുന്നു.. പറഞ്ഞുറപ്പിച്ച ദിവസങ്ങൾ തീർന്നു തുടങ്ങിയിരുന്നു, കടുംവെയിലിൽ സൂര്യനുദിക്കും മുൻപേ തുടങ്ങി, രാത്രിയുടെ കമ്പളം മൂടി കഴിഞ്ഞും തുടരുന്ന അയാളുടെ കർമ്മത്തിൽ എവിടെയോ ഒരു ഘടികാരത്തിന്റെ സൂചി അയാളെ നയിക്കുന്നപോലെ.. ഒരിക്കലും ക്ഷീണം അലട്ടിയിരുന്നില്ല, ചുറ്റുമതിലിൽ നിന്ന് തുടങ്ങി, ഓരോ ദേവസ്ഥാനവും, പാറയിൽ തന്നെ പടുത്ത് മുന്നേറി, അവസാനം ചുറ്റമ്പലവും നടസ്ഥാനവും പടുത്ത് അവസാനിപ്പിച്ചപ്പോൾ കല്ലുകൾ അവസാനിച്ചിരുന്നു.. അതും അളന്ന് മുറിച്ചപോലെ.. 

പ്രധാന ക്ഷേത്ര സമുച്ചയത്തിനും, പിന്നെ വിഗ്രഹങ്ങൾക്കും വേണ്ടി, അവൻ കല്ല് തേടി കുറേ നടന്നു. അവസാനം ആ വലിയ മലയുടെ അങ്ങേച്ചരുവിൽ, പുതിയ സ്ഥലം തെളിച്ച്, കല്ലുകൾ കണ്ടെത്തി തമര് കൊണ്ട് കുഴിച്ച് പൊട്ടിച്ച് വീണ്ടും പണി ആരംഭിക്കാൻ മാസം ഒന്ന് കാത്തിരിക്കേണ്ടി വന്നു...

 

ഇപ്പോൾ ക്ഷേത്രസമുച്ചയം പണിത് കഴിഞ്ഞിരിക്കുന്നു, എല്ലാം ദേവസ്ഥാനത്തും വിഗ്രഹം അടക്കം, പക്ഷേ... പ്രധാന ദേവിയുടെ വിഗ്രഹം അപ്പോഴും ബാക്കിയാണ്.. അതുവരെ കൊണ്ടുവന്ന ശിലകൾ പോലും തീർന്നിരിക്കുന്നു... അനൂപ് നൽകിയ രൂപകലയിലും, ദിവസത്തിൽ പലതവണ ആവർത്തിക്കുന്ന ഫോൺ വിളിയിലും, ആവർത്തിക്കുന്ന ആ ദേവീ വിഗ്രഹം പൂർണ്ണകായത്തിൽ ഉള്ളതാണ്.. യൗവനയുക്തായ ഒരു കന്യകയുടെ അംഗങ്ങളും അഴകളവുകളും ചേർന്ന് രൂപ സൗകുമാര്യങ്ങൾ മിഴിവേക്കേണ്ടുന്ന, തേജസ്സാർന്ന ദേവീരൂപം.

 

നെൽ എത്ര ശ്രമിച്ചിട്ടും, അങ്ങനെ ഒരു രൂപം മനസിലേയ്ക്ക് ആവാഹിക്കാൻ കഴിയുന്നില്ല, അതിന് വേണ്ട ശില കണ്ടെത്താനും. മെഴുകിൽ അവൻ പലവുരു മനോഹരമായ സ്ത്രീ ശിൽപ്പങ്ങൾ മെനഞ്ഞിരിക്കുന്നു, മാർബിളിലും, അത് പലരും പുകഴ്ത്തിയിട്ടുള്ളതും ആണ്.. അതിനൊക്കെ ഉപരി തന്റെ ടീച്ചർ ആയ മുനിയാണ്ടി.. സുന്ദരിയായ ഒരു കരിങ്കല്ല് പ്രതിമ എങ്ങനെ സൃഷ്ടിക്കണം എന്ന് ഉദാഹരണ സഹിതം പഠിപ്പിച്ചിട്ടുണ്ട്.. എന്നാൽ ആ അളവുകൾ ചേർത്ത് ഉണ്ടാക്കുന്ന മാതൃകകൾ ഒന്നും ശരിയാവുന്നില്ല.. ഒന്ന് രണ്ട് കല്ലുകൾ കണ്ടെത്തിയെങ്കിലും ആദ്യ ഉളി വയ്‌പ്പിൽ തന്നെ അതിൽ പൊട്ടലുകൾ ഉണ്ടാവുന്നു.. അയാൾ ആകെ വിഷണ്ണനായി.. 

തികച്ചും ശൂന്യമായ മനസ്സ് അലക്ഷ്യമായി മേയാൻ വിട്ട് ആ നാട്ടിലൊക്കെ അയാൾ അലഞ്ഞു നടന്നു... ഒരിക്കൽ എങ്കിലും ഒരു പെൺകുട്ടി തന്റെ മുന്നിൽ വന്നുപെടുമോ എന്ന സന്ദേഹത്തിലും ആശയിലും ആയിരുന്നു അത്.. പക്ഷേ എല്ലാ ദിവസങ്ങളും അയാൾക്ക് നൽകിയത് നിരാശ മാത്രമായിരുന്നു.

 

ഇതിനിടയിൽ ദിവസവും വിഗ്രഹത്തിന്റെ പണിയുടെ പ്രോഗ്രസ്സ് സ്റ്റാറ്റസ് അന്വേഷിച്ച് എത്തുന്ന ആൾക്കാരും, കരാർ ദിവസങ്ങൾ അവസാനിച്ചു എന്നോർമ്മിപ്പിക്കുന്ന രാജീവും, തന്റെ ധർമ്മ സങ്കടം എങ്ങനെ അറിയാൻ. അവരെ ഒക്കെ മാനേജ് ചെയ്യുന്നത് എളുപ്പമായിരുന്നു, ശിൽപ്പം പൂർത്തിയാകാതെ പണിപ്പുരയിൽ കയറിക്കൂടാ എന്ന മുനിയാണ്ടി ലോജിക്ക് ... പക്ഷേ സ്റേറ്സിൽ നിന്നുള്ള അനൂപിന്റെ കോളിന് എങ്ങനെ മറുപടി പറയും എന്നറിയാതെ കുഴങ്ങുകയാണ്... അയാൾ എപ്പോൾ വിളിച്ചാലും ആവർത്തിക്കുന്നത് ഒരേ പല്ലവി, പ്രതിഷ്‌ഠ.. കലശം.. അതിനനുസരിച്ചുള്ള... അയാളുടെ വെക്കേഷൻ.. എല്ലാം മുക്കിലും മൂളലിലും അവസാനിപ്പിക്കുകയെ താരമുണ്ടായിരുന്നുള്ളു...

 

പക്ഷേ... ഡാഡിയുടെ വിളി... മമ്മയുടെ ഗദ്ഗദം ... അവിടെ തോൽക്കുകയെ വഴിയുണ്ടായിരുന്നുള്ളു... താൻ എത്തിപ്പെട്ട സന്ധിയിൽ, ഒരു പരിഹാരം അവർക്കും അജ്ഞാതമായിരുന്നു..

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ