അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും. അദ്ധ്യായം ഒന്ന് ഭാഗം-- 2
അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും. അദ്ധ്യായം ഒന്ന്
ഭാഗം-- 2
=======================
കാലം പിന്നെയും മുന്നോട്ട്ട്, പൊടിമീശക്കാരൻ സുലൈമാൻ കറുത്ത മീശക്കാരൻ ആയി ഗേളി വെറും സുഹൃത്തിൽ നിന്നും ഗേൾഫ്രണ്ട് പിന്നെ കാമുകിയും ആയി അവരുടെ സ്വപ്നങ്ങൾ ഒറ്റക്ക് വിദേശത്തിൽ നിന്നും ഒന്നിച്ച് എന്നായി അവർ അങ്ങനെ ജുഹുവിലും ഇന്ത്യഗേറ്റിലും ജഹാംഗീർ ആർട്ട് ഗ്യലറിയിലും ഒക്കെ കൊക്കുരുമി മെയ്ഉരുമി സ്വപ്നങ്ങൾ കണ്ടുതുടങ്ങി. അവൾ നല്ല കുട്ടിയായിരുന്നു, സുലൈമാനോ മുഹബത്തിന്റെ അല്കകടലിൽ ജെന്നത്തുൽ ഫിർദൌസ്സിന്റെ ലഹരിയിൽ അങ്ങനെ ഒഴുകി നടന്നു. അങ്ങനെ ഒരുദിവസ്സം അവരുടെ ഒഫീസ്സിലേക്ക് ഒരാൾ കടന്നു വന്നു, ഒരു 40 വയസ്സിനടുത്ത് പ്രായം വരും വട്ടത്താടി ബെൽബോട്ടം പാന്റും പട്ടിനാക്ക് ഷർട്ടും മുഖത്ത് പെട്രോൾ ഗ്ലാസും.പുതിയ ജയൻ പടമായ ശരപഞ്ചരം ലുക്ക്.പച്ചപരിഷ്കാരി. മുറിയിലേക്ക് കടന്നു വന്നപ്പോൾ നല്ല അത്തറിന്റെ മണം.കാഴ്ചയിൽ തന്നെ അറിയാം ഗൾഫിൽ നിന്നും വന്ന ഒരു മലയാളി ആണ് എന്ന് പക്ഷെ അയാൾ എന്ത്തിനു ഇവിടെ? ചിന്തിച്ചു തീരും മുൻപ് ചോദ്യം വന്നു.മാനേ!!! ഇവിടെ മാനേജർ സാറിന്റെ മുറി ഏതാണ് നല്ല കോയിക്കോടൻ മലയാളം. ആനക്ക് ഹിന്ദിയിടെ ഹികകുമത് നല്ല പിടിയില്ല നിന്റെ മോറുകണ്ടാൽ മലയാളിയെ പോലെ ഇരിക്കന് അതാണ് നിന്നോട് ശോയിക്കണേ. അതിനെന്താണ് ഇക്ക നിഗളി കാര്യം പറയാണ് സുലൈമാൻ തിരിച്ചും. ഒന്നുല്ല പഹയ നമ്മക്കു ഗൾഫിലു ഒരു ബലിയ കമ്പനി ഇട്ടെക്കാന് അവിടെ പണിക്ക് ആളെ ബേണം.ബിസ നമ്മുടെ കൈയിൽ ഉണ്ട് ഇവിടെ വന്നാൽ ആളെക്കിട്ടും എന്ന് പറഞ്ഞീനി.ഉവ്വോ? അപ്പോൾ സുലു. എന്ത്തോപ്പ ഇപ്പോൾ പണി? കണക്ക് നോക്കണം.കായു വരുന്നതും പോകുന്നതും ഒക്കെ ശരിയാക്കാണം.അങ്ങനെ ഒക്കെ അതിന് ഒരു പേര് ഒണ്ടല്ലോ???? സുലൈമാൻ പറഞ്ഞു അക്ക്റെന്റ്ടോ അതന്നേ എന്നയാൾ. എന്ത് കിട്ടും പെരുത്ത പണം. ഭാര്യയെ കൂടെ കുട്ടാൻ പറ്റോ?പിന്നെ ബലിയ കമ്പനി അല്ലേ എല്ലാം പറ്റും.സുലൈമാന്റെ മനസിൽ ലഡു പൊട്ടി.ഇത് തന്നെ അവസരം. തേടിയവള്ളി കാലിൽ ചുറ്റുന്നു.അയാൾ മനസ്സിൽ ഓർത്തു.ഉച്ച സമയമായതിനാൽ ആരും അവിടെ ഇല്ലായിരുന്നു. അയാൾ മമ്മതിക്കാന്റെ കൈയിൽ നിന്നും എല്ലാ പേപ്പറും വാങ്ങി.അവിടുത്തെ വിലാസവും. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു മേഡിക്കലും വിസ അടി എല്ലാം.മമ്മത് എല്ലാം കൊടുത്തിട്ട് പിറ്റേന്നത്തെ വിമാനത്തിൽ കയറി ഗൾഫിലേക്ക് പോയി.എല്ലാം ശരി ആയിട്ടു അറിയിക്കുക നീ നമ്മൾ ആളെ സ്വീകരിക്കാൻ ബിമാനതാവളത്തിൽ ബരാം എന്നും പറഞ്ഞിട്ട്.
ഈ വിവരം അയാൾ ഗെളിയോടു മാത്രമേ പറഞ്ഞുള്ളൂ. നമ്മൾ വിദേശത്തേക്ക് പോകുന്നു വിസ എന്റെ ഒരു ബന്ധു തന്നു അയാളുടെ കമ്പനിയിൽ അക്കൗണ്ട് മാനേജർ ആയി എന്നാണ് അവളോട് പറഞ്ഞത്.അവിടെ എത്തിയാൽ ഉടനെ ഫാമിലി വിസ ശരിയാക്കി നിന്നയും കൊണ്ടുപോകും പിന്നെ ഒരു കമ്പനിയിൽ ഒന്നിച്ച് ജോലി. അങ്ങനെ പോകാനുള്ള ദിവസം അടുത്ത് അടുത്ത് വന്നു. അന്ന് അവർ രണ്ടു പേരും അവധി എടുത്ത് ചുറ്റി കറങ്ങി ഇനിയും എന്ന് പരസ്പരം കാണും എന്ന് പേർത്തും പേർത്തും പറഞ്ഞ് അവർ കരഞ്ഞു. മദ്ധ്യാനം അടുത്തപ്പോൾ ഗേളി പറഞ്ഞു നമുക്ക് എന്റെ വീട്ടിൽ പോകാം.ഇന്ന് ആഹാരം എന്റെ കൈകൊണ്ട് വച്ച് കഴിപ്പിക്കണം എനിക്ക്, അയാൾ സമ്മതിച്ചു. അവർ അവിടെ എത്തി വീട്ടിൽ ആരും ഇല്ലായിരുന്നു. അവളുടെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു.ആഹാരം അവർ പരസ്പരം കഴിപ്പിച്ചു, ഊണിനു ശേഷം അവളുടെ മുറിയിൽ സംസാരിച്ചിരുന്നു. ആ ഇരുപ്പിൽ അവർ പരസ്പരം സമാശ്വസിപ്പിക്കാൻ തുടങ്ങി. അത് രണ്ടു ശരീരങ്ങൾ തമ്മിൽ ഉള്ള ഉരസൽ ആയും ഒന്ന് ചേരൽ ആയും മാറാൻ അധികം സമയം വേണ്ടി വന്നില്ല.അവർ പരസ്പരം അവരെ അറിയുക ആയിരുന്നു. അവളുടെ നിന്മ്നോന്നതങ്ങിൽ അവനും അവന്റെ കാരിരുമ്പിൻ കരുത്തിൽ അവളും കവിതകൾ രചിക്കുകയായിരുന്നു. ആദ്യനുഭുതികളിൽ അവൾ പുതുമഴ പെയ്തു നനയുന്ന ഭുമി ആയപ്പോൾ അവൻ ആർത്തു പെയും പെരുമഴ ആയിമാറി. അടുത്ത ദിവസം എയർപോർട്ടിൽ വിമാനം കത്തിരിക്കുപോഴും അവന്റെ മനസ്സ് ആ മധുരനുഭവത്തിന്റേയും, അവളുടെ പ്രേമ സമർപ്പണത്തിന്റെയും ലഹരിയിൽ മദിക്കുന്നതിനോടോപ്പം അവയെ വിട്ടുപിരിയുന്നതിൽ അത്മാർത്ഥമായും കരയുക ആയിരുന്നു.
••••••••••••••••••••••••••
(തുടരും)
Comments
Post a Comment