പെരുമാൾ മുരുകൻ ഒരു പിൻഎഴുത്തോ?


  അടുത്ത കാലത്ത് പത്രങ്ങളിലെ ഒരു ചെറിയ കോളം വാർത്തയിൽ കണ്ണ് ഉടക്കി പെരുമാൾ മുരുകൻ എഴുത്ത് നിർത്തുന്നു. അതോരുകൗതുകകരം ആയ വാർത്ത അല്ലായിരുന്നു, എന്തെന്നാൽ  മുപ്പത്തിമുക്കോടി എഴുത്തുകാർ ഉള്ള നാട്ടിൽ ഒരുത്തൻ നിർത്തിയാൽ അത്രയും നല്ലത് എന്നാണ് മനസിൽ തോന്നിയത്. എന്നാൽ മനസ്സിൽ ഉണ്ടായ കുതുഹുലം കണ്ണുകളെ തലക്കെട്ട്ടിന്റെ അടിയിലേക്ക് നടത്തി. അവിടെ കണ്ടത് പെരുമാൾ മുരുകൻ എന്ന മിടുക്കനായ അദ്ധ്യപകനും നല്ലൊരു എഴുത്തുകാരനും ആയ ശ്രീമാൻ പീ മുരുകൻ ഇനിമുതൽ വെറും സാദാ മനുഷ്യൻ ആയിരിക്കും എന്നും ഉപജീവനത്തിനായി  അദ്ധ്യാപനം തുടരും അതിനാൽ ഇനി ശല്യം ചെയ്യരുത് എന്നും അച്ചടിച്ച് കണ്ടു. അത് കൗതുകകരം ആയി തോന്നി. എന്തെന്നാൽ  ഇത് കന്പോളവൽകരണത്തിന്റെയും കച്ചവട വൽക്കരണത്തിന്റെയും കാലമല്ലേ? അപ്പോൾ ഇതും? അങ്ങനെ ചിന്തികുന്നതിന്  തെറ്റ് പറയാൻ പറ്റില്ലല്ലോ? എല്ലാം പരസ്യമല്ലോ? നവ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും സജ്ജിവമായ ഈ കാലത്ത് എല്ലാം പരസ്യമല്ലേ മക്കൾക്ക് വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടം മുതൽ സഞ്ചരിക്കുന്ന നാട്ടിലെ വിസർജ്ജിക്കാൻ പണിത നക്ഷത്രമുറിയുടെ ചിത്രങ്ങൾ വരെ സോഷ്യൽ മീഡീയയിലുടെ നമുക്കുമുന്നിൽ എത്തും വീട്ടിൽ ഇരിക്കുന്ന മുതുമുത്തശ്ശിമാരുടെ കവിളിലെ ചുംബനം മുതൽ അവർക്ക് കൊടുക്കുന്ന ഭക്ഷണം ഉണ്ടാക്കിയ ഹോട്ടലിന്റെ വിലാസം വരെ. എന്തിനന്ന് വച്ചാൽ എടാ കുവേ ഞാൻ എന്റെ ആൾക്കാരെ ഇങ്ങനെ ആണ് നോക്കുന്നത്  എന്ന പുറംമേനി അല്ലെങ്കിൽ  സ്വന്തം മനസ്സിലെ അപകർഷധാബോധത്തിനുള്ള ഒരു ചെറിയ ഓർമ്മപ്പെടുത്തൽ. എന്തായാലും ആ കാലത്ത് ഇതും ഒരു നാൾവഴി എന്ന് തോന്നി. അല്ലെങ്കിൽ എഴുത്ത് നിർത്തുന്നവൻ അതങ്ങ് നിർത്തിയാൽ പോരെ എന്ന് മനസ്സ് പറഞ്ഞു. 
                     കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സംഗതി ചുടായി  പത്രാധിപകുറിപ്പുകൾ മലയാളി എഴുത്തുകാരുടെ കൂട്ടായ്മകൾ  പ്രതികരണങ്ങൾ എന്നുവേണ്ട കാലാവസ്ഥാ നിരീക്ഷകർ പറയും പോലെ  കാറുംകോളും നിറഞ്ഞ് പെയ്യാനും പെയ്യതിരിക്കാനും ഉള്ള ലക്ഷങ്ങൾ ആകാശത്ത് നിറഞ്ഞു. അപ്പോൾ ഇത് കുറച്ച് പ്രാധാന്യമുള്ള എഴുത്തുനിർത്തൽ ആണ് എന്ന് മനസിലായത്. ലോകത്ത് എന്ത് നടന്നാലും അതിൽ എല്ലാം കേറി അഭിപ്രായം പറയുക എന്നത് നമ്മുടെ ജന്മ അവകാശം ആണല്ലോ, എങ്കിൽ പറഞ്ഞ് കളയാം എന്ന് നീരിച്ചു. കൊച്ച് കേരളത്തിന്റെ നഭസ്സിൽ എന്ത് നടന്നാലും ഈ ഉള്ളവർ നിർഗ്ഗുണ പരബ്രമങ്ങൾ ആയി ഇരുന്നാലും ലോകത്ത് എന്തുനടന്നാലും അതിനു ഐക്യദാർഡ്യം പ്രഖ്യാപിക്കണം  അല്ലെങ്കിൽ  എതിർക്കണം. ഒബാമയോ  അല്ലെകിൽ സദ്ദാമിന്റെ എതിരികളോ ഗുണ്ടകളെ വിട്ട് കാലുതല്ലി ഓടിക്കില്ലല്ലോ. അങ്ങനെ ചിന്തിച്ചപ്പോൾ ഈ പീ മുരുകൻ ആര് എന്നറിഞ്ഞാലല്ലേ  പറ്റു. കാര്യം കുഴഞ്ഞു, കാരണം ഈയുള്ളവന് തമിഴുഎഴുതാനും വായിക്കാനും അറിയില്ല, പിന്നെ എന്ത് വഴി, ഉള്ള മലയാളം അറിവുവച്ച് പത്രതാളുകൾ പരതി അതിൽ നിന്നും കിട്ടിയ അറിവിന്റെ സാഗരത്തിൽ നിന്നും കോരി ഒഴിക്കുന്ന ജലധാരയിൽ നിന്നും ഈ നദി പിറക്കുന്നു. അതിൽ കുത്തൊഴുക്കുകൾ ഉണ്ടാകാം ചുഴികൾ വൻ തിമിഗലങ്ങൾ ല്ലാം  ക്ഷമിക്കുക സഹിക്കുക, ഇതും നിങ്ങളുടെ വിധി. ആദ്യമായി പറഞ്ഞാൽ എനിക്ക് പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ പുതുഅറിവാണ്. ഇതിന് മുൻപ് ഞാൻ അയാളെ വായിച്ചിട്ടില്ല. അയാൾ എന്തിനെ പ്രതിധാനം ചെയുന്നു എന്നും അറിയില്ല എങ്കിലും ഒന്നറിയാം ഈ എഴുതുനിർത്തിലേക്ക് നയിച്ച ആ നോവൽ ഒരു കോവിലിനെയും അതിനെ ചുറ്റിപറ്റിയുള്ള ജനതതിയെയും പറ്റിആണ് എന്ന്. അപ്പോൾ മനുഷ്യൻ  സർവോപരി ഒരു എഴുത്തുകാരൻ  മനസിലാക്കേണ്ടത്  അവൻ ഒരു സാമുഹ ജീവി ആണ് എന്നും  അതിൽ നിന്നും വിട്ട് അവന്റെ സർഗ്ഗശക്തിക്ക് ഒരു നിലനിൽപ്പും ഇല്ല എന്നതും ആണ്. അയാൾ ജീവിക്കുന്ന ചുറ്റുപാടിൽ നിന്നും അനുരണവും വത്യസ്തമായ അവസ്ഥയിൽ പല സർഗ്ഗ സ്ര്ഷ്ട്ടിയും മാതൃക ആക്കവുന്നതും ആണ്. ഇവിടെ പെരുമാൾ മുരുകൻ എന്നാ എഴുത്തുകാരൻ അറിഞ്ഞോ അറിയാതെയോ പല തെറ്റുകളും വരുത്തി വച്ചിട്ടുണ്ട്. ഈ നോവൽ പടപുറപാടിന് മുൻപ് അയാൾക്ക് കോവിലെന്റെ തട്ടകം വായിക്കാമായിരുന്നു. അതിൽ അദ്ദേഹം കേരളത്തിലെ ഒരുകാലഘട്ടത്തെ വളരെ നന്നായി വരച്ച് വച്ചിട്ടുണ്ട്. അതൊരു ഗ്രാമകഥയായിട്ടാണ് എഴുതി വച്ചിരികുന്നതെങ്കിലും  അത് ഒരുകാലത്തെ കേരളത്തിന്റെ പരിച്ചെദമാണ്. ഒപ്പം അന്ന് നിലനിന്ന കേരളത്തിലെ ഒരു ജാതിയുടെ നേർകാഴ്ചയും അത് അന്ന് വായിച്ച് ഇവിടുത്തെ ഒരു ജാതികോമരങ്ങളും അലറി വിളിച്ചില്ല  ആ പുസ്തകം നിരോധിച്ചുമില്ല. അതിലുപരി അതിന് ആ വർഷത്തെ സാഹിത്യ അക്കദമി പുരസ്കാരം നല്കി. അതിന് കാരണങ്ങൾ നിരവധി ആണ്. ഒന്നാമതായി എനിക്ക് തോന്നുന്നത് കേരള സമുഹം അത്തരം രചനകളെ ആസ്വദിക്കാൻ പക്വത ആ കാലത്ത് നേടിയിരുന്നു എന്നാണ് ( ഇന്ന് അതുപോലെ ഒന്നേ എഴുതിയാൽ എന്താകും എന്ന് കാത്തിരുന്നു കാണാം) മറ്റൊന്ന്  അന്ന്  ഇത്തരം ആൾക്കാർ വായന എന്നാ ദുശീലം തീരെ ഇല്ലാത്തവർ അയിരിക്കാം എന്നാണ്. അല്ലെങ്കിൽ അതിലെ സൂചനകളുടെ അർഥം മനസിലാക്കാൻ  കഴിഞ്ഞിരിക്കില്ല. ഏതായാലും കോവിലൻ എന്ന സർഗ്ഗധനന്റെ വിളയാട്ടം അതിൽ നമുക്ക് ദർശിക്കാം. 
          ഇനിയും മലയാളത്തിലേക്ക് താന്നെ വന്നാൽ എം.ടി. യുടെ സർഗ്ഗ സ്ര്ഷ്ട്ടിയിൽ വിരിഞ്ഞ എക്കാലത്തേയും മനോഹരകുസുമം ഒരുവടക്കൻ വീരഗാഥ തനി സ്ത്രീ വിരുദ്ധമാണ് എന്ന് നീരീക്ഷിച്ച് കൂടെ? എന്താണെന്ന് ചോദിച്ചാൽ  അന്ന് വരെ ഉണ്ടായിരുന്ന വടക്കൻ പാട്ടിന്റെ എല്ലാ സ്ത്രീ വീരപരിവേഷത്തെയും കുടഞ്ഞെറിഞ്ഞ് ആ കഥ തന്നെ സ്ത്രീയുടെ വഞ്ചനയുടെ, സത്യത്തിന്റെ വളചോടിക്കൽ ആയി പറയാതെ പറഞ്ഞില്ലേ ആ മഹാനായ എഴുത്തുകാരൻ. അവിടെ വില്ലനായ പുരുഷൻ മഹാനായ ത്യാഗിയും വീരനായ നായകനായും ഉയര്തെഴുന്നെൽക്കുകയായിരുന്നു. അവിടെ വില്ല പരിവേഷം കിട്ടിയതോ സ്ത്രീയുടെ ചപലതക്കും പരിശുദ്ധ പ്രേമത്തിനും ഒപ്പം അവളുടെ പ്രതികാരവഞ്ച്ചയെ കണക്കറ്റ് കളിയാക്കുകയും ചെയ്യ്തിരിക്കുന്നു എഴുത്തുകാരൻ. അതുകണ്ട് മലയാളം കൈയ്യടിക്കുകയയിരുന്നു, ആ സാഹിത്യകാരനെ വഴ്ത്തുകയയിരുന്നു. ഒപ്പം ചേർത്തുവയിക്കേണ്ടത്  എന്തെന്നാൽ  സ്ത്രീ വിമോചനത്തിന് വേണ്ടി യുഗങ്ങൾക്ക് മുൻപ് ജീവിച്ച മനുവിനെ പോലും വെറുതെ വിട്ടവർ അല്ല നമ്മൾ എന്നാണ്, കുടാതെ ലോകചരിത്രത്തിൽ പോലും വളരെ ദുർലഭമായ  സ്തീ ശക്തിയുടെ ഉദാത്തതെയെ ആണ് അവിടെ തകർത്തെറിഞ്ഞത്. എന്നിട്ടും നമ്മൾ എം.ടി.യെ  എഴുതാൻ പ്രേരിപ്പിച്ചു കുടുത്തൽ കൈയ്യടിച്ച് .ഇനി ഇന്ത്യൻ സാഹിത്യ ചരിത്രത്തിൽ പോയാൽ യശ്പാലും ഭീഷ്മാസഹിനിയും ഒക്കെ തീഷ്ണമായ മാത്യകകൾ തന്നെ. ഇതിലെക്കൊന്നും പോകാതെ സ്വന്തം അനുവാച്ചകരുടെ  വായനയുടെ ആഴത്തെ അളക്കാതെ, ആസ്വാദകന്റെ  വീക്ഷണകോണ് എഴുത്തിൽ വരുത്താതെ സ്വയം വ്യാസനും വാത്മീകിയും ആയി പ്രതിഷ്ടിക്കാൻ തുനിഞ്ഞിറങ്ങിയാൽ  അവിടെ അകാലമരണം  എന്നെ ജാതകവിധി. വിശ്വാസവും അവിശ്വാസവും  ഓരോരുതരുടെയും  കണ്ടത്തെൽ ആണ്. കാരണം ചിലർ പറയും  ലോകത്ത് യാഥാർത്ഥ്യങ്ങൾ രണ്ട് എന്ന്  സത്യവും അസത്യവും  എന്നാൽ ഞാൻ പറയും ഒന്നേ ഉള്ള് എന്ന്, സത്യം.  സത്യം ആണ് അസത്യത്തെ പ്രസവിക്കുന്നത്. അത് പോലെ. ഇവിടെ വിശ്വാസം മാത്രമേ ഉള്ളൂ, ഉണ്ട് എന്ന് ഉള്ളതും ഇല്ലാ എന്ന് ഉള്ളതും വിശ്വാസം മാത്രം. ഇയാൾ പറയുന്നു പുനർജെനിയിൽ വിശ്വാസം ഇല്ലാ എന്ന്,  അതിൽ വിശ്വസിക്കാത്ത ആദ്യ ആളൊന്നും അല്ല പെരുമാൾ, അവസാനക്കാരനും. അവിടെ പെരുമാൾ പ്രാർത്ഥിക്കാൻ ശ്രമിക്കുകയാണ്  ജനിമ്ര്തികർമം എനിക്കിനി വേണ്ട പരിപാലയമാം എന്ന്. 

                ഇന്ന് എന്ത് വിവാദം ഉണ്ടായാലും അതിന്റെ ഒരറ്റത്ത് സംഘികളെ നിർത്താൻ ചിലർ ബോധപുർവ്വം ശ്രമിക്കുന്നു എന്ന തോന്നൽ, എവിടെയും മാധ്യമങ്ങൾ നോക്കിയാൽ കാണാം  അത്  നവധാര മാധ്യമങ്ങൾ ഉൾപ്പെടെ പടർന്നിട്ടുണ്ട് ഇല്ലെങ്കിൽ പടർത്തിയിട്ടുണ്ട്. ഇതിന് വളം വെക്കുന്ന എല്ലാരും മനസ്സിലാക്കേണ്ടത് എന്തെന്നാൽ  ലോകത്തിന് കീഴെ ഏതുആരാധനാലയങ്ങളെയും  ബാധിക്കന്ന കാര്യങ്ങൾ അറിയുന്നവരും അഭിപ്രായം പറയേണ്ടവർ ആരെന്ന് തീട്ടുരം ചാർത്താൻ നടക്കുന്ന  ഈ ശ്രമങ്ങൾ ആർഷഭാരത സംസ്കാരത്തിന്റെ മുകളിൽ നിങ്ങൾ നടത്തുന്ന കുതിര കയറ്റങ്ങൾ അവയുടെ പ്രീണനങ്ങൾ ഒരിക്കലും കാലത്തിന്റെ ചുവരിൽ ബാക്കിനിൽക്കില്ല എന്നതാണ്. ഇവിടെ. കൂട്ടിവായിക്കേണ്ട ഒരുകാര്യം പെരുമാൾ മുരുകന്റെ കാര്യത്തിൽ സംഭവിച്ചത് തീർത്തും നിർഭാഗ്യകരം തന്നെ പക്ഷേ ആ എഴുതുകൾക്കിടയിൽ പറയാതെ പറയുന്നത് ആ ഗ്രാമത്തിൽ നടന്ന കാര്യങ്ങൾ  എല്ലാം നടത്തിയത്  കാവിരാഷ്രീയത്തിന്റെ    കുലപതികൾ എന്നരീതിയിൽ ആണ്. എനിക്ക് തോന്നുന്നത് മറിച്ചാണ്  കേരളത്തിന്റ്റ് പ്രത്യേക അസ്ഥയിൽ അങ്ങനെ നടന്നു എന്ന് തന്നെ വിശ്വസിക്കാം. എന്നാൽ തമിഴുനാടുപോലെ ഒരു സംസ്ഥാനത്തിലെ ഉൾഗ്രാമങ്ങളിൽ  ഇന്നും സംഘശക്തി വേരോടി ഇതുപോലെ ഉള്ള കര്യങ്ങളിൽ  ചാലകമായി പ്രവർത്തിക്കും എന്ന് തോന്നുന്നില്ല. കാരണം അവിടുത്തെ ഇരുവശങ്ങളും ഇന്നും നിയന്ത്രിച്ച് പോകുന്നത് ദ്രാവിഡ ആദിരൂപങ്ങൽ തന്നെ. ഇവിടുത്തെപ്പോലെ കമ്യുനിസ്റ്റ്രു പോപ്പുമാർ അന്പല്ങ്ങൾ അവരുടെ അംഗങ്ങൾക്ക് അപ്രാപ്യമാക്കത്തതിനാൽ  ഇന്നും അവർ തന്നെ അവിടം കൊണ്ടുനടക്കുന്നു. പിന്നെ എന്ത് നടന്നിരിക്കാം  എന്ന് ചിന്തിച്ചാൽ തെളിയുന്നത് മറ്റൊരു ചിത്രമാണ്. അപ്പോഴാണ് ഫ്രാൻസിൽ നടന്നിനെ പറ്റിയുള്ള സാക്ഷാൽ മാർപ്പാപ്പയുടെ അനുപച്ചാരിക സംഭാഷണത്തിന്റെ പ്രസക്തി. ലോകത്ത് ഏതുതരത്തിലുള്ള വിശ്വാസിയും അപ്പനും അമ്മക്കും വിളിച്ചാൽ പ്രതികരിക്കും, വിളിച്ചാൽ മാത്രമല്ല വിളിച്ചെന്ന് ആരെങ്കിലും പറഞ്ഞാലും. എത്ര ന്യുജെൻ ആയാലും നാഭിനോക്കി ചവിട്ടും  അങ്ങനെ ചെയ്തില്ലങ്കിൽ  അവൻ അച്ഛന്റെയും അമ്മയുടെയും വില അറിയാത്തവൻ ആവണം. സർഗ്ഗ സ്ര്ഷ്ട്ടി എന്ന് പറഞ്ഞ് ഒരു ഗ്രാമത്തെ  അതിന്റെ പൈതൃകത്തെ ആകെ ചെളിവാരി എറിഞ്ഞാൽ പിന്നെ എന്താകും  എന്നുള്ളതിന്റെ  മകുടോദാഹരണം ആണ് ഇത് സുചിപ്പിക്കുന്നത്. ഇത് ഒരു അനുഭവപാഠം ആകണം ആർക്കും തന്റെ ഭ്രാന്താത്മകം  ചിന്തകൾ യാഥാർത്ഥ്യത്തിന്റെ മേന്പൊടി ചേർത്ത് ചരിത്രത്തിന്റെ ചുവരിൽ ഒട്ടിക്കാൻ ശ്രമിക്കുന്പോൾ  ഒരല്പം പുനർവിചിന്തനം നല്ലതാണ്  ഒന്നുമല്ലങ്കിൽ തന്റെ അനുവാചകർ അല്ലെങ്കിൽ സമൂഹം അതിനെ വരവേൽക്കാൻ പാകമായോ എന്ന് ചിന്തിക്കാൻ  ഇത് തിരി തെളിക്കട്ടെ. അൽപ്പ വിശ്വാസത്തിന്റെ  അല്ലെങ്കിൽ ശ്ലഥവും  ഉപരിപ്ലവും ആയ ചരിത്ര വിജ്ഞാനത്തിൽ നിന്നും ഉരുത്തിരിയുന്ന  ചിന്തകളെ അനുവാച്ച സമുഹത്തെ ധരിപ്പികണം എന്നുണ്ടെകിൽ പെരുമാൾ മുരുകന് 
 ഓ.വി യെയോ  അല്ലെങ്കിൽ മറ്റു പലെരെയോ  മാതൃക ആക്കാമായിരുന്നു. ഇത് ധാർഷ്ട്ടിയത്തിന്റെ അല്ലെങ്കിൽ അമിതമഹത്ത്വകാംഷയുടെ ബഹിര്സ്പുരനങ്ങൾ ആയി പ്പോയി എന്ന് ഞാൻ പറയും. 
           വേറൊന്ന് ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ആപ്ത വാക്യം യാഥാർത്ഥ്യം ആക്കുന്ന സാഹിത്യ പ്രവർത്തനവും മാദ്ധ്യമ പ്രവർത്തനവും നമ്മുടെ യുവതയെ എന്നും വഴിത്തെററിച്ചിട്ടെ ഉള്ളു. ലോകത്ത് എന്ത് നടന്നാലും അത് എന്റെ വിശ്വാസപ്രമാണം അനുസരിച്ചാണ് എന്ന് വാശി പിടിക്കരുത് എന്ന് വെഗ്യം. വിശ്വാസ ഗോപുരങ്ങൾ അത് അന്പലം ആയാലും പള്ളി ആയാലും ചർച്ച് ആയാലും അത് വിശ്വാസിയുടെ ആണ്, ഏതുവിശ്വാസിയും  ഒരിക്കലും ഇതര വിശ്വാസത്തെ തള്ളി പറയില്ല, എന്തെന്നാൽ അവൻ എല്ലാറ്റിലും ദൈവത്തെ കാണുന്നു സാഹോദര്യം ദർശിക്കുന്നു. എല്ലാ വിശ്വാസങ്ങളും അത് മാത്രമാണ് ഉത്ഘോഷിക്കുന്നത്. എന്റെ  വിശ്വാസം മാത്രമാണ് ശരി എന്ന്  വാദിക്കുന്നവൻ ഒരിക്കലും വിശ്വാസി ആകുന്നില്ല പകരം അവൻ വിശ്വാസ പ്രമാണങ്ങളെ ഹനിക്കുകയാണ്. എന്തെന്നാൽ എല്ലാ വിശ്വാസ പ്രമാണങ്ങളും സഹിഷ്ണതയിലും  സാഹോദര്യത്തിലും അഹിംസയിലും ആണ് ഊന്നിരിക്കുന്നത്. എവിടെയെങ്കിലും അവൻ വാൾ എടുത്തു എങ്കിൽ  എല്ലാ ജീവജാലങ്ങളെയും പോലെ നിലനിൽപ്പിന്റെ സമരത്തിനുമാത്രം, അതാണ് സത്യവും. ഇവിടെ പെരുമാൾ മുരുകന്റെ പ്രസാധകൻ പറയുന്നു അയാളെ ചെന്നയ്ക്കൾക്ക് എറിഞ്ഞ കഥ, അവിടെ ലേഖകർ ഓർക്കേണ്ടത് ആർ.ഡി. ഓ. നിയമവും സമാധാനവും ഉറപ്പ് വരുത്തേണ്ടവൻ ആണ് അല്ലാതെ ഏതെങ്കിലും വിശ്വാസ പ്രമാണത്തിന്റെ വക്താവല്ല. അപ്പോൾ നാട്ടിൽ സമാധാനത്തിന്റെയും  ശാന്തിയുടേയും വിത്ത് എറിയാൻ അയാൾക്ക് ബാധ്യത ഉണ്ട്, പിന്നെ എഴുത്തുകാരൻ എന്ത് എഴുതും എന്ന ചോദ്യം  ഇവിടെ പ്രസക്തമാവുകയാണ്. അവിടെയാണ്  അനുവാചകന്റെ  അസ്വാദന ശീലത്തിന്റെ മർമ്മം അറിഞ്ഞ എഴുത്തിന്റെ  സ്വത്വം അവനെ തേടി എത്തെണ്ടതിന്റെ ഔചിത്യം. അപ്പോൾ ഒരു ദുഷ്ട്ട ശക്തിക്കും  വായനക്കാരനെ ആട്ടിതെളിച്ച് കൊണ്ടുപോകാൻ കഴിയില്ല. ഇവിടെ കാലങ്ങളായി വിശ്വാസ ഗോപുരങ്ങളെ  സ്വന്തം അജണ്ടകളുടെ  ചട്ടുകങ്ങളും  വിശ്വാസ പ്രമാണങ്ങളെ  ദുർവ്യാഖ്യാനം ചെയ്ത് അതിനുള്ള  ഉൾപ്രേരകങ്ങളും  ആക്കുന്നവരുടെ  ശ്രേദ്ധക്ക്  അവ അഷ്ട്ടിക്കുവേണ്ടി  പകലന്തിയോളം  പാടുപെടുന്നവന്റെ അവസാന ആത്താണി ആണ് അവരുടെ ദുഖങ്ങളും  സന്തോഷങ്ങളും  നിശബ്ദമായി പങ്കുവെക്കപെടുന്ന  പുണ്യസ്ഥലം  അതിന്റെ നിലനിൽപ്പിന് വേണ്ടി അവൻ സ്വന്തവും എതിർത്തുനിൽക്കുന്നവന്റെയും ജീവൻ ബലിയായി നൽകും എന്താന്നാൽ അതിനുമുകളിൽ വേറെ ആശ്രയം അവനില്ല. കലയിലും  സാഹിത്യത്തിലും ആയി അവനെ മോചിപ്പികുവാൻ  പാടുപെടുന്നവൻ ഒന്ന് മനസ്സിലാക്കണം നിങ്ങളെ അവൻ തിരിച്ചറിയാതെ  നിങ്ങളുടെ ശ്രമം വിജയിക്കില്ല, അതിനാണ് നിങ്ങൾ മുന്നെറണ്ടത്. ആ തിരിച്ചറിവാണ് ദാവിഞ്ചിയെയും ടോൽസ്റൊയിയെയും ഗോർക്കിയെയും എന്തിന് വ്യാസനെ പ്പോലും ഇപ്പഴും ജീവിപ്പിക്കുന്നത്. ഇവരെല്ലാം തിരിച്ചടിയിൽ തകർന്നിരുന്നു എങ്കിൽ കാലം അവർക്ക് മുകളിൽ കടന്നു പോയേനെ, അവർ കലച്ചക്ടത്തിനു മുകളിൽ ഇന്നും ജീവിക്കുന്നു, നമുക്ക് മാതൃകയായി. 
             

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ