വിരഹഗാനങ്ങൾ

വിരഹഗാനങ്ങൾ

വിരഹമേ നിന്നരുകിൽഞാനെത്തുമ്പോൾ
കരളിൽ നിന്നുയരുന്ന വിഷാദഗാനാലാപനം
കുളിരുമായ് പ്രണയം വിരുന്നൂട്ടിയാനാളിതിൽ
വിടരും സ്വപ്നമയൂഖമോ പീലിക്കാവടിയുമായ്.

കുതിരുമാമിഴിയിണകൾ നനയുമാകവിളും
കതിര് കാണാക്കിളിപാട്ടിന്നീണം മുഴങ്ങിയോ
കനവിലോ ദാഹാർത്ത നയനങ്ങൾ തീർത്ത
കുവലയപുഷ്പാരാമത്തിൻ ചമയപ്പെരുക്കമോ

ഉടലിൻ വിറയലാൽ കുഴയും ശരീരധ്വനികളോ
പരിരംഭണചുറ്റിൻ മോഹാർദ്ധ മയക്കമോ
അധരത്തിനനുഭൂതി നിറക്കും വരൾച്ചയോ
അമലേ നിന്നുരാഗത്തിൻ ലയമറിയാഞ്ഞതോ

ഇന്നീ മരുപ്പച്ചയിൽ വിരഹത്താൽ പിടയുമ്പോൾ
എന്നിണക്കിളി പാട്ടിന്നീണം മൃതിസ്മരണിക
എങ്ങോ മുഴങ്ങുമേതോ രാക്കിളി പാട്ടുപോൽ
കണ്ണീർ ചാലുകളുണങ്ങിയ മരീചികതിളക്കവും

ഞാനും പാടട്ടെയാ പൊയ് വസന്തത്തിൻ ഗീതകം
എന്റെ വീണയിൻ പഴംതന്ത്രികൾ പൊട്ടിയോ
വികടസ്വരങ്ങളാൽ എൻനാവിലെ സരസ്വതി
വിധിവിളയാട്ടങ്ങൾ പാണന്റെ വീണക്കുമാവിധി

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ