വീണ വായിക്കുന്ന നീറോമാർ...

വീണ വായിക്കുന്ന നീറോമാർ...

ഈ പ്രയോഗം വീണ് കിട്ടിയത് പുരാതന റോമിൽ നിന്നാണ് എന്നാണ് വിശ്വാസം, ജൂലിയസ് സീസറിന്റെ പരമ്പരയിലെ അവസാന ചക്രവർത്തിയായ നീറോ, തലസ്ഥാനമായ റോം കത്തിയെരിയുമ്പോൾ വീണ വായിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തിയിയിരിക്കുന്നു. അത് പിന്നെ പിൽക്കാലത്തെ മിത്തായി മാറി. രാജ്യം നശിക്കുന്നത് കണ്ട് നോക്കി ഇരിക്കുന്ന ഭരണാധികാരികളെ വിശേഷിപ്പിക്കുന്ന പദമായി മാറി നീറോയുടെ വീണ വായന.

ഇവിടെ ഒരു ചരിത്രം കൂടി ചിന്തിക്കണം, പട്ടിണി കിടന്ന ഫ്രാൻസിലെ ജനത തെരുവിലേക്കിറങ്ങിയപ്പോൾ അവിടുത്തെ രാജ്ഞി ചോദിച്ച ചോദ്യം. അവർക്ക് റൊട്ടി കഴിക്കാൻ ഇല്ലെങ്കിൽ കേക്ക് കഴിച്ചു കൂടെ എന്ന്. ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും ഓർമ്മ വരുന്നു എങ്കിൽ നല്ലത്, നിങ്ങൾ ഇപ്പോഴും നിങ്ങളുടെ മസ്തിഷ്‌കം സ്വതന്ത്രമായി വച്ചിരിക്കുന്നു.

എന്തുകൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് തോന്നുന്നുണ്ടോ, എങ്കിൽ എന്റെ പിന്നാലെ വരുക, ഈ കുറിപ്പ് വായിക്കുക, എന്തെങ്കിലും മനസിലാകാതെ വരില്ല.

ചെറുപ്പത്തിൽ വായിച്ച ബാലരമയിലാണോ, അതോ പൂമ്പാറ്റയിലാണോ എന്നറിയില്ല ഒരു കഥയുണ്ട്, വേട്ടക്കാരൻ ശംഭുവിനോട് ( ശിക്കാരി ശംഭു.) ദൊപ്പയ്യ ചോദിക്കുന്ന ഒരു ചോദ്യം,

അല്ല അസ്സേ... ഈ സിംഹത്തിനെ എങ്ങനെ പിടിക്കാം. ദൊപ്പയ്യയും സാമാന്യം നല്ലൊരു വേട്ടക്കാരനാണ്.

ശിക്കാരി ശംഭു ഒന്ന് ഞെളിഞ്ഞിരുന്നു, മനസ്സിൽ ചിന്തിച്ചത് ഇങ്ങനെ ആണ്... ങ്ങും.. അപ്പോൾ ഇവൻ നമ്മളെക്കാൾ പോക്കാണ്... ഉള്ളത് പറഞ്ഞാൽ ഒരു പക്ഷേ നമുക്ക് ഒരു വിലയും തരില്ല.. അതോണ്ട്... നമ്മൾ സിംഹത്തിനെ പിടിക്കേണ്ട രീതി അങ്ങ് പറഞ്ഞു കൊടുക്കാം.. കിട്ടിയാൽ അവന് ഒരു സിംഹം ... അതിന്റെ ക്രഡിറ്റ് എനിക്ക്.. ഇനി പോയാലോ അവന്റെ ജീവൻ.. പറഞ്ഞത് ശരിയായി ചെയ്യാനറിയാത്ത വിഡ്ഡി കുശ്മാണ്ടം എന്ന് മേനി നടിക്കുകയും ആവാം... രണ്ടായാലും നമ്മൾ സേഫ്...

എഡേ.. ദോപ്പു... ദേ ഇവിടെ നോക്ക്... നീ ഒരു ഇത്തിരിപ്പൂരം.. നെയ്, അതും പറ്റിയാൽ നല്ല മിൽമയുടെ നെയ് തന്നെ എടുക്കണം...

ദോപ്പു ഇടക്ക് കയറി... അത് എന്തിരന് അണ്ണാ.. തോക്കിൽ പുരട്ടാനാ...

പോടേയ്.... അഴുക്ക പയലേ.. നീ ഇടക്ക് കയറി നുളക്കാതെ... ചുമ്മാ തുടിക്കാതെ.. കയ്യിൽ ഇരിക്കണ മലപ്പുറം കത്തി കണ്ടാ... അത് തള്ളി നിന്റെ പണ്ടത്തിലോട്ട് കേറ്റികളയും... കൊതുകിനെ കൊല്ലാനും കഴിവില്ലാത്ത അപ്പി...

അണ്ണാ നീ പറഞ്ഞു തൊലക്കഡേ.. നമ്മ ഒരു സംശയങ്ങള് ചോദിച്ചത് തന്നെ...

ഓ... തന്നെ... എന്നാ കേട്ടോ.. സിംഹങ്ങളും നമ്മ മാതിരി തന്നെന്ന്... കാലയില് അതുങ്ങളും ഇറങ്ങുവടേ... ഇത്തിരിപ്പൂരം വെയില്കള് കൊള്ളാനെക്കൊണ്ട്... അപ്പോൾ ഈ നെയ് ഉണ്ടല്ലോ... തള്ളേ... പിന്നിലൂടെ പോയ് അതിന്റെ തലകളിൽ ഉച്ചിനോക്കി അങ്ങ് തള്ളണം... അത് അറിയരുതും... പിന്നെ കുറച്ചു നേരം ഇരിക്കണം.. ഏതേലും മരങ്ങളുടെ മുകളിൽ ഇരുന്നാൽ ഭേഷ്...

പിന്നെ ഉണ്ടല്ലോ ആ നെയ് അവന്റെ കണ്ണിൽ ഇറങ്ങും... അങ്ങനെ ആയാൽ പറയേണ്ടല്ലോ.. അവന്റെ കണ്ണ് അടിച്ചു പോയത് തന്നെ.. പിന്നെ എല്ലാം എളുപ്പം ...

ഓ... തന്നെ... അണ്ണാ... ഇങ്ങള് പുലിയാണ് കേട്ടോ വെറും പുലി അല്ല പുള്ളിപ്പുലി.. എന്തരാണ് ബുദ്ധി... ഈ മൊതല് മൊതല് തന്നെ... ന്റെ പാപ്പാനാവാ...

ഇത് കേട്ട് ചിരിച്ചോ? വേണ്ട... ചിരിക്കേണ്ട... കാരണം ഇത് നിങ്ങളുടെ ഇടയിൽ അല്ലെങ്കിൽ നിങ്ങൾ തന്നെ ഇതിലെ കഥാപാത്രങ്ങൾ ആകുകയാണ്.

കഴിഞ്ഞാഴ്ച ആണ് കൊട്ടിഘോഷിച്ചു ഒരു പ്രതിമ വച്ചത്.. എന്തിന്? നമ്മൾ അങ്ങനെ ആരെങ്കിലും ചോദിച്ചാൽ എന്താ മറുപടി പറയുക.. എന്തരിനോ എന്തോ? അറിയില്ല പുള്ളെ ന്ന്.. അല്ലേ? എന്നാൽ അങ്ങനെ അല്ല..

3000 കോടി ചിലവാക്കി.. അതിൽ പകുതി നമ്മക്കിട്ട് മാലതീർക്കുന്ന ചൈന അണ്ണമാരുടെ വായിലേക്ക് തള്ളി... എന്തിനാണ് അത് ഉണ്ടാക്കിയത്... മത്തായി ചുമ്മാ കള്ള് കുടിക്കില്ല എന്ന് പറഞ്ഞപോലെ... അതിലും ചില ലക്ഷ്യങ്ങൾ ഉണ്ട്... അതും ആരും അറിയാത്ത രഹസ്യം..

ബാക്കി ഞാൻ പറഞ്ഞു തരാം... ചിലവായ "ക" 3000... പിന്നെ കൊറേ പൂജ്യം... വരുന്ന "ക" യോ 19 ലക്ച്ചം ദിനംപ്രതി... അങ്ങനെ പോയാൽ മുകളിൽ പറഞ്ഞ ഈ ക തിരിച്ചു വരണം എങ്കിൽ നാൽപ്പത് വർഷം... അത് കഴിഞ്ഞു വരുന്ന ഓരോ "ക" നാട്ടിന്റെ വികസനത്തിന്... പിന്നെ ആസേതുഹിമാചലം ജിങ്കാ... ലാല.. ഇത് ശരിയല്ലേ? നാട്ടിലെ വികസനത്തിനെ എന്തിനാണ് എതിർക്കുന്നത്... പോരാത്തതിന് നിറയെ രഹസ്യവും... കേൾക്കുന്ന നമുക്കും സുഖം.. പറയുന്ന ആൾക്കും സുഖം.

ഇനി വേറെ ഒരു കണക്ക് ഈ പൈസ ആരുടെ... നമ്മുടെ നാട്ടിൽ ഉപ്പ് തൊട്ട് പെട്രോൾ വരെ വിലക്കെ വാങ്ങിക്കു എന്ന് ശപഥം ചെയ്യുന്ന നമ്മളും.. പിന്നെ എണ്ണിച്ചുട്ടപ്പം പോലെ മാസശമ്പളം വാങ്ങുന്ന മനുഷ്യരും നൽകുന്ന നികുതിപ്പണം.. അത് ആരുടെ പണം.. അത് ഞങ്ങളുടെ പണം... അത് ഞങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ പ്രഖ്യാപനമായി നിങ്ങൾക്ക് തരും.. ഞങ്ങളുടെ കരുണ...

പോട്ടെ.... പ്രജ... അവർ, അവരാൽ തിരഞ്ഞെടുക്കുന്ന അവരുടെ പ്രതിനിധി ആണ് നമ്മളെ ഭരിക്കുന്നത്, അല്ല ഭരിക്കേണ്ടത്.. അപ്പോൾ പണം അവരുടേതാണ്.. അപ്പോൾ നമ്മളുടേതും.

വീണ്ടും ഒരു കണക്ക്.... ആകെ തുക 3000 കോടി... അത് സാധാരണ ബാങ്കിൽ നമുക്ക് കിട്ടുന്ന പലിശക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടാൽ.. എത്ര കിട്ടും... മാസം 21 കോടി... അപ്പോൾ വർഷത്തിലോ 252 കോടി...

അങ്ങനെ ഈ കാലങ്ങളിൽ പട്ടിണി രാജ്യങ്ങൾക്ക് എല്ലാം കൊടുക്കാം എന്ന് പറഞ്ഞ തുകയും... പിന്നെ പലരൂപത്തിലും ഭാവത്തിലും വാങ്ങി പാസ്സ്പോര്ട്ടും കുടുംബവുമായി നാടുവിട്ട പിച്ചക്കാരായ മൊയലാളിമാരുടെ "ക" യും.. പിന്നെ ഇത്രയും കാലം രാജ്യത്ത് നിന്ന് ലോകത്തിലെ എല്ലാ തരികിടബാങ്കുകളിലേക്ക് കടത്തിയ തുകകൾ എല്ലാം കൂടി നുമ്മടെ ആ കടുവയും പനയും ചേർന്ന ബാങ്കിലേക്ക് അങ്ങോട്ട് തള്ളിയിട്ടാൽ റുപ്പിയ്ക്ക് ഏഴെകാൽ ശതമാനം വച്ച് വരവ് കാക്കത്തൊള്ളായിരം കോടി ആവൂല്ലേ... അത് ഈ 140 കോടി വരുന്ന ബ്ലഡി ഇന്ത്യൻസിന് വീതിച്ചു കൊടുത്താൽ... സാം അണ്ണൻ മുതൽ എല്ലാ ലോകപോലീസുകാരും നമ്മുടെ തിണ്ണ നിരങ്ങാൻ വരും തീർച്ച.

ഇനി വേറെ ഒരു കണക്ക്.. ചിലവ് "ക" 3000... അത് ബാങ്കിൽ ഇട്ടാൽ ഇന്നത്തെ പലിശക്ക് കിട്ടുന്ന 'ക' 252 കോടി വർഷം.. അത് അങ്ങനെ വീണ്ടും ഇട്ടാൽ എട്ടര വർഷം.. ഒരു ഏകദേശ കണക്കാണ് സിഎ ക്കാർ ക്ഷമിക്കുക... ഇരട്ടി... അപ്പോൾ ദിനംപ്രതി വരവുക വച്ച് നാൽപ്പത് വർഷം കൊണ്ട് തിരിച്ചുപിടിക്കേണ്ട സമയം ആകുമ്പോൾ ആ തുകയുടെ മൂല്യം ഏതാണ്ട് 100000 കോടി... ഇത് കണ്ട് നിങ്ങടെ കണ്ണ് തള്ളി അടിച്ചു പോയാൽ ഞാൻ ഉത്തരവാദി അല്ല. ടിക്കറ്റ് വച്ച്.. ആ തുകയുടെ തന്നെ ഉടമസ്ഥർ നൽകുന്ന ചില്ലിക്കാശ് വച്ച് തിരിച്ചു പിടിക്കുന്നതോ?

ഗോവിന്ദ... ഗോവിന്ദ... അനാരെ ഗോവിന്ദാ...

ഒരു നല്ല ഗാനം വീണയിൽ നമ്മളും അങ്ങനെ വായിക്കാം... ല്ലേ..

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ