കോതണ്ട രാമന്റെ കദന കഥകൾ

കോതണ്ട രാമന്റെ കദന കഥകൾ  


            രാമന്റെ മരണം കാട്ടുതീ  പോലെ പടർന്നു നാട്ടിൽ ഉള്ളവർ എല്ലാം മുക്കത്ത് വിരൽവച്ചു ഓരോരുത്തരും അവരവരുടെ അഭിപ്രായം രേഖപ്പെടുത്തി. ഒരാൾ പറഞ്ഞു ഇത് വളരെ പൈശാച്ചികവും മ്യഗീയവും ആകുന്നു എന്ന്.  അപ്പോൾ  അടുത്തുനിന്ന സ്വന്തം ലേഖകൻ എന്തുകൊണ്ട് എന്ന് ചൊദിച്ചപ്പോൾ അല്ല മരണം അല്ലങ്കിലും അങ്ങനെ അല്ലേ എന്ന് അഭിപ്രായം പറഞ്ഞ് അയാൾ തടിത്തപ്പി. വേറൊരാൾ കുടുംബത്തിന്റെ ഭാവിയിൽ ആശങ്ക  രേഖപ്പെടുത്തി. ചിലരാകട്ടെ  അകൈതവമായ  സഹതാപവും. അങ്ങനെ ഗ്രാമവാസികൾ  കൊതണ്ടരാമന്റെ വീട്ടിൽ ഒത്തുകൂടി, ആകാലത്ത് മോർച്ചറികൾ ഇല്ലാതിരുന്നതിനാലും  പ്രവാസികൾ  ജനിക്കതിരുന്നതിനാലും, ഫോട്ടോ വീഡിയോ തുടങ്ങിയ ജിമിക്കുകളും  കലാകാരന്മാരും  ചടങ്ങുകളിൽ വിളിക്കപ്പെടതിരുന്നതിനാലും  സർവ്വോപരി ആളുകൾക്ക്  മരണവീട്ടിൽ മദ്യസേവ നിഷിദ്മയതിനാലും മരണനാന്തര ചടങ്ങുകൾ വേഗം തുടങ്ങി.എന്നാൽ അവിടെനിന്നും പോകാൻ ഇഷ്ട്ടമില്ലത്ത ഒരാൾ ഉണ്ടായിരുന്നു  അത് മറ്റാരും അല്ല സാക്ഷാൽ കൊതണ്ട രാമന്റെ ആത്മാവ്. അയാൾക്ക് ദുഃഖം അടക്കാൻ കഴിഞ്ഞില്ല നാട്ടുകാർക്ക് ഇത്ര സ്നേഹം തന്നോട് ഉണ്ടായിരുന്നു എന്ന് അപ്പോൾ ആണ് അയാൾക്ക് മനസിലായത്, അതിൽ പലവ്യജ്ഞനകടം തരാഞ്ഞവൻ മുതൽ പലിശക്കാരൻ വരെ ഉണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായി അയാൾ ഭാര്യയെയും മക്കളേയുംപ്പറ്റി വേവലാതിപ്പെട്ടു  അയാൾ ആലോചിച്ചു, ഇനി എങ്ങനെ അവർ കഴിയും  താൻ ജീവിച്ചിരുന്നപ്പോൾ  എത്ര നരകത്തിൽ ആയിരുന്നു അവർ കഴിഞ്ഞിരുന്നത്  അപ്പോളാണ് അയാൾക്ക് ബോധ്യം വന്നത്. അയാൾ പാശ്ചാതാപ വിവശനായി  ആത്മാവ് അങ്ങനെ ആയിട്ട് ഒരു കാര്യവും ഇല്ലല്ലോ. അയാൾ ആലോചിച്ചു. ശവം ദഹിപ്പിച്ചു നാട്ടുകാർ ഇനി തിരിച്ച് കയറാനുള്ള സാധനം വെന്ത് വെണ്ണിറായി, അങ്ങനെ ആ വഴിയും അടഞ്ഞു. ഇനി നാലു നാളുകൾ അഞ്ചാം പക്കം വിട്ടു പൊക്കോണം മുകളിലേക്ക്. ആത്മാക്കൾക്ക് അത്രേയുള്ളൂ പിറന്ന വീടുമായുള്ള ബന്ധം. അതുകഴിഞ്ഞാൽ യാത്രയാണ് നീണ്ട യാത്ര അത് എത്രനാൾ  ദൈർഘ്യം ജീവിച്ചിരുന്നപ്പോൾ ഉള്ള കൈയ്യിൽ ഇരുപ്പുപോലെ അറിയില്ല. അയാൾ ഓരോനാളും എണ്ണാൻ തുടങ്ങി അഞ്ചനാൾ വരല്ലേ എന്നാണ് പ്രാർത്ഥന, അന്ന് ചടങ്ങുകൾ തീർന്നാൽ യാത്ര തുടങ്ങണം ഓർത്തപ്പോൾ എവിടെയോ നീറ്റൽ തുടഞ്ഞി തന്നെ ഓർത്തല്ല വീട്ടുകാരുടെ കാര്യം ഓർത്ത്. സഞ്ചയനം നടത്തുന്നത് എങ്ങനെ എന്നറിയാതെ അവർ പകക്കുകയാണ്. മുന്നാം നാൾ സന്ധ്യ കഴിഞ്ഞപ്പോൾ ഒരു ചുട്ടുകറ്റ വെട്ടം വീട്ടിലേക്ക് കടന്ന് വന്നു അയാൾ സുക്ഷിച്ചു നോക്കി മറ്റാരുമല്ല ദണ്ടപാണി എന്താണ് അയാൾ ഇപ്പോൾ  താൻ മരിച്ചു ഇത്രനാൾ ആയിട്ട് ഇവിടം വരെ വന്നില്ല അത്മമിത്രം ആണ് പോലും. എങ്ങനെ വരാൻ അത്തരം ആട്ട് ആട്ടിയല്ലേ താൻ അന്ന് ഓടിച്ച് വിട്ടത് കാഷ്ട്ടമായിപ്പോയി വേണ്ടിയിരുന്നില്ല  അയാൾ ഓർത്തു.  ഇപ്പോൾ എന്തിനാണ് അയാൾ വന്നത് നേരേ  വീട്ടിനത്തെക്കാണ് പോകുന്നത് അയാൾ ഉള്ളിലേക്ക് എന്റ്തി വലിഞ്ഞ് നോക്കി  ഭാര്യ അയാളെ സീകരിച്ച് ഇരുത്തുന്നു. മരിച്ചിട്ട് മൂന്നു ദിവസമായപ്പോഴേക്കും  ഇങ്ങനെയോ അയാളിലെ ഭർത്താവ് ഉണർന്നു, എന്താ സംഭവിക്കുന്നത് എന്നുനോക്കാം  അപ്പോൾ ദന്ധപാണി ഒരു വലിയ സഞ്ചി എടുത്ത് വച്ചു നിറയെ പണം, അയാളുടെ ഭാര്യ പറഞ്ഞു വേണ്ട ഇവിടെ വേണ്ട കടന്നു പോണം നിങ്ങൾ ഇപ്പോൾ. അപ്പോൾ അയാൾ പറഞ്ഞു സഹോദരി ഇത് എന്റെ പണം അല്ല രാമന്റെ ആണ് അയാൾക്ക് അറിയാമായിരുന്നു  പെട്ടന്ന് മരിക്കും എന്ന് അത്ര ഭക്തൻ ആയിരുന്നല്ലോ  അതിനാൽ ഇത് എന്നെ ഏൽപ്പിച്ചിരുന്നു ഞാൻ മരിച്ചാൽ മുന്നാം പക്കം ഇത് ഇവിടെ ഏൽപ്പിക്കണം എന്ന്. വാക്കുപാലിക്കാൻ വേണ്ടി ഞാൻ പോയിരിക്കുക ആയിരുന്നു അതിനാൽ മരണ ദിവസം വരാൻ പോലും കഴിഞ്ഞില്ല. അപ്പോൾ ആണ് രാമന് മനസിലായത് അത്മാവിന് കണ്ണ് നിറയും എന്ന് നാല്ല കുട്ടുകാർ ഉണ്ടായാൽ  അയാൾ അഞ്ചാംനാൾ കാത്തിരുന്നു മഹായാത്ര തുടങ്ങാനായി 

നിങൾക്കെന്റെ അഭി വാദ്ങ്ങൾ.



Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ