കൊതണ്ട റോക്ക്സ്

      കൊതണ്ട റോക്ക്സ് 

 വലിയ കൂന്പൻ തൊപ്പിയും മാറിൽ പോർച്ച്ചട്ടയും കാലിൽ മുൻപ് കൂർന്പിച്ച കാൽചട്ടയും അണിഞ്ഞ  ഭടൻ അയാളെ  മുൻപോട്ട് ആനയിച്ചു. ആ വലിയ കൊട്ടാരത്തിന്റെ  മുൻവാതിലുകൾ അവർക്കായി മലർക്കെ തുറന്നു, രാമനും ഭടനും ആ വലിയ വാതയങ്ങൾ കടന്ന് അകത്തേക്ക് കയറി രാമന്റെ മുൻപിൽ അത്ഭുതങ്ങളുടെ  ഒടുങ്ങാത്ത  പ്രവാഹം വീണ്ടും പീലി വിരിച്ച്ചാടി. ആകാശം മുട്ടേ മേൽകുരയുള്ള  വലിയ ഇടനാഴി അതിന്റെ നോക്കെത്താ ഉയരത്ത് നിന്നും താഴേക്ക് വരുന്ന ചങ്ങല്കളിൽ തുങ്ങി ആടും ശരറാന്തലുകൾ  ചുവരുകളിൽ ജീവൻ തുടിക്കും ശിൽപ്പങ്ങളും ചിത്രങ്ങളും. നോക്കെത്താ ദുരം നീളമുണ്ട് ആ ഇടനാഴിക്ക്. നിരവധി വാതിലുകൾ അതിലേക്ക് തുറക്കുന്നു  ചിലവാതിലുകൾ തുറന്ന് ആൾക്കാർ ഇറങ്ങുന്നു  മറ്റുവഴികളിളുടെ കടന്ന് പോകുന്നു  ആരും പരസ്പരം സംസാരിക്കുന്നത്  കാണുന്നില്ല ചില ചോദ്യംങ്ങൾ മനസ്സിൽ വന്നത് പെട്ടന്ന് വിഴുങ്ങി കാരണം ഭടന്റെ പഴയ ഉപദേശം തന്നെ. കാഴ്ച്ചയിൽ ഒരു വലിയ യന്ത്രം പോലെ തോന്നി, ആരുടെയോ നിർദ്ദേശങ്ങൾക്ക്  അനുസരിച്ച് ഓടുന്നുന്ന യന്ത്രം. എല്ലാ കാര്യങ്ങളും  എഴുതി വയ്ക്കപ്പെടുന്നു, അതിന് ഗുണത്തിനും ദോഷത്തിനും  ഓരോരുത്തരും ഉത്തരവാദികളും. അതിനാൽ ആണത്രേ ചിത്രഗുപ്ത മഹാരാജന്റെ  കൊട്ടാരത്തിൽ സമരം എന്നാൽ എന്ത് എന്ന് ആർക്കും അറിയില്ല പോൽ.
 അവസാനം ഭടൻ ഒരു വാതിൽക്കൽ നിന്നു  അവിടെ നിന്ന ദ്വരപാലകൻ കതക് തുറന്ന് അവരെ അകത്തേക്ക് ആനയിച്ചു. അതായിരുന്നു മഹാരാജാവിന്റെ ദർബാർ. മനോഹരമായി  അലങ്കരിച്ച വിശാലമായ ഹാൾ തോരണങ്ങളും കിന്നരികളും ചിത്രങ്ങളും അലങ്കരിച്ച ചുവരുകൾ. രണ്ട് വശങ്ങളിലും  ഉയർന്ന ഇരിപ്പിടങ്ങളിൽ നിരന്നിരിക്കുന്ന സദസ്യർ  അവരുടെ സ്ഥാനം അനുസരിച്ചുള്ള  അംഗവസ്ത്രങ്ങൾ, ഒരു ഗാംഭീര്യമാർന്ന സദസ്സിന്റെ പരിചേദം. മറുവശത്ത് മദ്ധ്യത്തിൽ  സിംഹാസനത്തിൽ  മുന്നിൽ വച്ചതടിച്ച പുസ്തകമായി ഇരിക്കുന്നു  രാജാവ്. കണ്ടാൽ അൽപ്പം അല്ല ഇമ്മിണി ഒത്തിരി ഭയം തോന്നും രൂപം കണ്ടാൽ. മൊട്ടതല വലിയ നരച്ച മീശ, ഉരുണ്ട കണ്ണുകൾ, ഇരിപ്പിൽ തന്നെ അറിയാം അജനബാഹു എന്ന്. ചിത്രഗുപ്തരാജാവിന്റെ മുൻപിൽ രാമൻ ഭയബഹുമാനത്തോടുനിന്നു. അപ്പോൾ മുഴങ്ങുന്ന ശബ്ദത്തിൽ ചോദ്യങ്ങൾ, കൊതണ്ട രാമൻ അല്ലേ. അയാൾ വിചാരിച്ചത് ഭഗവൽദാസൻ ആയ തന്നെ വളരെ ആചാരത്തോടും  ബഹുമാനത്തോടും  സ്വീകരിച്ചു ഇരുത്തി കുശലം ചോദിച്ചു ഭഗവാന്റെ അടുത്തേക്ക് വിടും എന്നാണ് അതിനാണ് കാത്തുനിൽക്കുന്നതും.  എന്നാൽ സംഭവിച്ചതോ? കൊടുംചതി. അദ്ദേഹം വിചാരണ തുടങ്ങി. ഒരു കർമ്മവും ചെയ്യാതെ അമ്മ അച്ഛൻ  ഭാര്യ കുഞ്ഞുങ്ങൾ എന്നിവരെ പട്ടിണിക്കിട്ട് അല്ലെ? അപ്പോൾ ഒരുത്തൻ പ്രധാനസദസ്യൻ ആണ് പോരാത്തതിന് ആത്മഹത്യയും. ഇല്ല എന്ന് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ നാവ് ചലിച്ചില്ല. കുട്ടുകാരനെ സംശയിച്ചു, പണി ചെയ്യാൻ പറഞ്ഞവനെ ഭർസിച്ചു. പലിശക്ക് പണം കടം വാങ്ങി തുടങ്ങി കുഞ്ഞുംനാളിൽ കിടന്ന് മുള്ളിയത് വരെ അവിടെ വിചാരണ ചെയ്തു. അവസാനം ശിക്ഷയും വിധിച്ചു. അപ്പോഴാണ് രാമനിലെ നീതിമാനും വക്കീലും ഒന്നിച്ച് ഉണർന്നത് മഹാരാജൻ ഇത് അനീതിയാണ്, എന്റെ വശം കുടി കേൾക്കണം എന്നായി രാമൻ. അയാളുടെ കൂടെ നിന്ന ഭടൻ മിണ്ടരുത് എന്ന് പറഞ്ഞങ്കിലും അയാൾ പറഞ്ഞു പിന്നെ എന്റെ ഭാഗം താൻ പറയുമോ എന്ന്. അത് വരെ മുന്നിലെ പുസ്തകത്തിൽ  നോക്കിയിരുന്ന  രാജാവ് രാമനെ തലയുയർത്തി നോക്കി എന്താണ് താങ്കൾക്ക് പറയാനുള്ളത് പറയുക. ഞാൻ ജീവിത്തിൽ ചെയ്തത് മുഴുവൻ ഈശ്വര പൂജയാണ് മോഷത്തിനുള്ള മാർഗ്ഗമാണ് അത് എന്ന് എല്ലാ ഗ്രന്ഥങ്ങളും പറയുന്നു എന്നിട്ടിപ്പോൾ എന്താ ഇങ്ങനെ? ഈ ചോദ്യം കേട്ട സദസ്സ് മുഴുവൻ പൊട്ടിച്ചിരിച്ചു. അപ്പോൾ രാജാവ് എല്ലാവരെയും നിശബ്ദം ആക്കിയിട്ട് പറഞ്ഞു പൊട്ടാ, രാമാ മോഷത്തിനുള്ള ഒരു മാർഗ്ഗം ആണ് അത്. പരമായ മാർഗ്ഗം കർമ്മം ആണ് കർത്തവ്യം അത് നീ മറന്ന് ഈശ്വര മാർഗ്ഗത്തിൽ നീ ഒളിച്ചിരുന്നു അതാണ് സത്യം  നിന്റെ വാദത്തിനായി  ഞാൻ ഒരവസരം തരാം. നിന്നെ ഭടന്മാർ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും  കവാടത്തിനരികിൽ  എത്തിക്കും ഈശ്വര വിശ്വാസത്തിന്റെ കവചം നിനക്കുംടെങ്കിൽ  നീ സ്വർഗ്ഗത്തിൽ പോകും. ശിക്ഷ നിന്റെ കർമ്മം നിനക്കുതരും. അദ്ദേഹം ഭടന്മാർക്ക് ആജ്ഞ കൊടുത്തു അയാളെ ആ കവാടത്തിൽ എത്തിക്കാൻ.

നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ