സ്വപ്നങ്ങൾ സ്വന്തമാക്ക്
സ്വപ്നങ്ങൾ സ്വന്തമാക്ക്
കാത്തിരുന്നു കാത്തിരുന്ന് കനവ് കണ്ടു
കതരമാം നിൻമിഴിയിണയിൽ കടലുകണ്ടു
കമിനിനിൻ മുടിയിഴയിൽ താഴുകി വന്ന മാരുതനും
എൻ നാസികാരന്ത്രത്തിൽ നിറച്ചോ പുഷ്പഗന്ധം
ധനുമാസ്സനിലാവുകളിൽ മരംപെയ്യും നിശീധത്തിൽ
ധന്യനായ് നിന്നുടെ മൊഴികൾ കേട്ടുനിന്നു
കടലുകൾ ഇരമ്പിയില്ല കറ്റൊട്ടും വീശിയില്ല
കഥനത്തിൻ കാലമിന്നും തീർന്നതില്ല
കന്മഷംമിയർന്നൊരു കാതരമാം കർണ്ണപടം
കാര്യങ്ങൾ ഒന്ന്ഒന്നായി തുള്ളി തുളുന്പിടുന്നു
സരയുനദിക്കരികിൽ രാമന്റെ വിഷണ്ണഭാവം
സമാനമില്ലാത്ത സ്വത്വത്തെ തെടലല്ലേ
കാളിന്ദി നദിക്കരികിൽ രാധതൻ രാഗഭാവം
കണ്ണന്റെ മനസ്സിനെ ഇന്നും മാടി വിളിക്കുകല്ലേ
പ്രണയത്തിൻ പാരവശ്യംപതിവ്രതതൻ പാണീഗ്രഹം
പ്രപഞ്ച സത്യത്തിന്റെ ബഹിർസ്പുരണം തന്നെ
പർണ്ണശാലയിലും കൊട്ടാരശയ്യയിലും
പ്രണയത്തിൻ പാരവശ്യം ഒന്നുതന്നെ
രാജാവിൻ മണിയറയിൽ രാജ്യത്തിൻ പണിഅറയിൽ
പ്രജതന്റെ തുണിരത്തിൽ പ്രക്രതിതൻ ആരാമത്തിൽ
പണ്ഡിത പാഠശാല പാമരൻ പണിശാല
എവിടയും പ്രണയം പ്രണയം തന്നെ
എവിടയും പ്രണയം പ്രണയം തന്നെ
അനുരാഗ വിവശമാകും രാകേന്തു വിലസമാകും
കാലങ്ങൾ എപ്പഴും മോഹം തന്നെ
അസുരത വാഴുന്ന അസുരന്മാർ നിറയുന്ന
അഭിനവ കാലമിത് മിത്രരെ കേട്ടുകൊൾക
ഈ നദി തീരം വിട്ട് പോകുന്ന കാലമാത്രേ
നമ്മിലെ നമ്മളെ ഇനി നമുക്ക് സ്വന്തമാകു.

Comments
Post a Comment