നന്മ നിറഞ്ഞൊരു മലയാളം

നന്മ നിറഞ്ഞൊരു  മലയാളം
 
നങ്ങേളിയമ്മയെ എങ്ങാനും കണ്ടവരുണ്ടോ
നാത്തുനാരുടെ കാവിലെ പാട്ടിനുപോയോ
നാടന്പാട്ടിന്റെ നല്ല ശീലുകൾ പാടാൻ  
നാട്ടിലെ കുട്ടികൾ കുടെ കൂട്ടിട്ടു പോയീ
 
ആടുത്തെ പാട്ട് അങ്ങ് മകരത്തിൽ പാടും
ഈടുത്തെ പാട്ട് അങ്ങ് കുംഭത്തിൽ പാടും
ആടുത്തെ ഭാവോതി തല്യിന്മേൽ  ആടും  
ഈടുത്തെ ഭാവോതി തോളിന്മേൽ ആടും
 
മകരത്തിൽ നാട്ടിലെ മാട്ടകൾ എടുക്കും
മഞ്ഞിന്റെ കുളിരിൽ നോയ്പും തുടങ്ങും
മലരിന്റെ ഉയിരിൽ പശിയെ അടക്കും
മാലോകരെല്ലാം മനസ്സിൽ ദേവിയെ കാണും
 
കുംഭത്തിൽ പത്തിന് തിറയിന്മേൽ കേറ്റം
കുംഭം നിറയിന്പോൾ ഞാങ്ങ ഉത്സവമേളം
കുംബ നിറച്ചങ്ങു കാര്യങ്ങൾ വന്നാൽ
കുംബിടിപോലും നല്ല ആട്ടത്തിൽ തന്നെ
 
മീനം പുലരുന്പോൾ പാടത്തെ പുണരും
മേടത്തിൻ മഴയിൽ വിത്തുകൾ ചേറും
ഇടവത്തിൻ പാതിക്ക് കളകൾ പറിച്ചു
മാനത്തെ വർഷത്തിൽ മാരിയെ കാക്കും
 
മിഥുനത്തിൽ കാറിനാൽ മാനത്തെമുടും
മൈഥുന കാലമെന്ന് ഉച്ചത്തിൽ പാടും
മിഥുനന്റെ തപവുമായി നാളുകൾ നീക്കും
മൈഥുനി നന്നായി വർണ്ണം വിടർത്തൂം

കർക്കിട മഴയിൽ നനയുന്ന ഭുവിന്റെ മാറിൽ
കർമ്മങ്ങൾ പിതൃക്കൾക്ക് പഥ്യമായി  നിൽക്കും
കാലക്ഷേപത്തിന് വിത്തുകൾ മാത്രമായ് സ്വന്തം
കാരസ്കരത്തിൻ കുരു അപ്പോൾ  ആഹാര രൂപം
 
ചിങ്ങത്തിൽ ചിരിക്കുന്ന അർക്കാംശബിംബം
ചേട്ടയെച്ചാടിച്ചു ദേവിയെ വരുത്തി ഇരുത്തി
ചായങ്ങൾ തേച്ചിട്ട് മമ വീടിനെ വാഴ്ത്തി
ചാരെ നിറയുന്ന നെല്ല്മണി കൂനതൻ കാഴ്ച
 
കന്നിയിൽ പാടത്ത് കാണാം വിതതൻ സമൃദ്ധി
കന്നുകൾ ഇണകളായി നീളെ ഉഴുതുമറിക്കും
കന്നികൾ മോഹന രൂപത്തെ പുൽകുന്ന കാലം
കനവുകൾ മാനത്ത് പൂചെണ്ട് വിടർത്തും  
 
തുടരുന്ന വർഷത്തിൻ തുണുകൾ പാടെ
തുണീരം ഒഴിക്കുന്ന ശരമാരിപോലെ
തുന്പകൾ പോലും മണ്ണിനെ പുൽകും
തേവർക്ക് പൂജക്ക് പൂക്കളേ തേടും
 
വൃശ്ചചികമാസം ഈശന്റെ ഈശൽ നിറക്കും
വ്രതശുദ്ധി തേടുന്ന കറുപ്പിൻറെ കാലം
വാരിധി തോൽക്കും സ്വാമിതൻ മന്ത്രം
വന്നികൾ തത്ത്വമസി സവിധങ്ങൾ പൂകും
 
ധനുവിലെ കുളിരിന്റെ ആമോദകാലം
ധനുർധരർ പോലും കോച്ചുന്നമേയ്യാൽ
ധരത്രിയിൽ ആഗ്നിക്ക് ആലയം തീർക്കും
ധനമിത് മലയാള നാടിന്റെ പുണ്യം  
 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ