സൌന്ദര്യലഹരി
സൌന്ദര്യലഹരി
കാവ്യമെഴുതുന്ന കാമനകൾ
കല്ലോലിനിയുടെ തീരങ്ങളിൽ
കാവ്യമേലാപ്പ് ചാർത്തുന്നസ്വപ്നങ്ങൾ
കാതിൽമൂളുന്നുവോ രാഗം.......
കാതിൽ മൂളുന്നുവോ......
പ്രണവമന്ത്രങ്ങൾ പ്രതിധ്വനിക്കുന്ന
പ്രകൃതിദേവിതൻ തിരുനടയിൽ......
പ്രപഞ്ചസത്യം തേടി അലയും ഭിക്ഷുവല്ലോ
പ്രാകൃതലോകത്തേ ഭിക്ഷുവല്ലോ ഞാൻ.......
നയന സൌകുമാര്യം വിളങ്ങി നിൽക്കുന്ന
നവ ക്ഷണപ്രഭാചഞ്ചലങ്ങളിൽ........
നടനഭംഗി തൻ വർണ്ണവിസ്മയം തീർക്കും
നവമുകുളമാം നൃത്തമയൂഖമോ......
ഞാൻ നൃത്ത മയൂഖമോ.......
കനവു കാണുമാ പുലരിയിൽ
കവിത പാടുന്ന കളകൂജനം.......
കതിരവ, രശ്മി തട്ടുന്ന രേഷ്മവും
കാണുവാനി ജൻമം കാക്കണം.... എത്ര നാളുകൾ കാക്കണം
തരളമാകും പ്രകൃതിയും പിന്നെ, തളിർത്തുനിൽക്കും ലതകളും......
തെളിനീർ നനക്കും അംബരം
തനുവിൽ പടരും തണുവുമായ്.....
കതിരുകൊയ്ത് ഒഴിയും പാടത്ത്
കനകമണികൾ പൊഴിയും പാടത്ത്.......
കവനമോഹവുമായ് വന്ന ഞാൻ
കവിത തേടും യവനരൂപനോ......
വിതയെറിയാൻ ഒരുങ്ങിയോ
വിധുതേ നിൻ ജഘനങ്ങൾ....
വിത്ത് നിറയും കൈകുടന്നയിൽ
വിരിയാനായ് നവകുസുമങ്ങൾ....
നവചേതനതളിർത്ത് നിറയും
നവോഢയാം വയലേലകളിൽ....
നഭസ്സിൽ പുഞ്ചിരിതൂകി നിൽക്കും
നാരായണനാം അർക്കബിംബം...
വിരിയും താമരയിതളിൽ മരുവും
വിധാതാവിൻ കരപല്ലവങ്ങൾ....
വരങ്ങളായി ഭുവിൽ ഉയരുന്നു
വർണ്ണിക്കയെളുതോ പാമരവിപിതത്താൽ
Comments
Post a Comment