പോരുന്നിരിക്കൽ
പോരുന്നിരിക്കൽ
നേരം പുലർന്നു പതിവുപോൽ നീലിമ കിടക്കവിട്ട് ഉണർന്നു, ഇന്നവൾ തികച്ചും ആവേശത്തിലാണ്, ഇന്നലെ അവളുടെ കാന്തൻ എത്തി, ദീർഘനാളത്തെ പ്രവാസത്തത്തിനുശേഷം. ആ രാത്രിയുടെ ആലസ്യം ഒരു ചെറുചുടൻ കുളിയിൽ കുടഞ്ഞെറിഞ്ഞു, അവൾ അടുക്കളയിലേക്കു കടന്നു. മൂളിപ്പാട്ടും പാടി അവൾ ആ അടുക്കളയെ ഉണർത്തി. ഒപ്പം അവളുടെ കാന്തനും അയാളുടെ മാതാപിതാക്കൾക്കും നല്ല ആവിപറക്കുന്ന കാപ്പിയും തയ്യാറാക്കി, ഗ്ലാസ്സുകളിൽ പകർന്നു. അപ്പോഴേക്കും അയാളുടെ ഇപ്പം അവളുടെയും അമ്മ അവളെ സഹായിക്കാനായി എത്തി. അവർക്ക് എല്ലാം അവളെ ജീവനാണ്, എന്തെന്നാൽ അവളാണ് ഇന്നവർ അനുഭവിക്കുന്നതിന്റെ എല്ലാത്തിന്റെയും കാരണക്കാരി. വന്നുകേറിയിട്ടു ഇത്ര നാളെ ആയുള്ളങ്കിലും ആ വീട് ഇന്ന് സമൃദ്ധിയിൽ ആണ്. അവളുടെ ചേട്ടന്മാർ ആണ് കാന്തനെ ദുബായിലെ വലിയകന്പനിയിലെ ഉദ്യോഗസ്ഥൻ ആക്കിയത്. വിവാഹം കഴിഞ്ഞു അധിക നാൾ ആയിരുന്നില്ല എങ്കിലും വിഷമത്തോടെ അവൾ സമ്മതം മൂളി. നാട്ടിൽ സമാന്തര കോളേജിൽ പഠിപ്പിച്ചു നടന്നാൽ കുടുബം പച്ചപിടിക്കില്ല എന്നവൾക്ക് അറിയാമായിരുന്നു. പിന്നെ വിരഹം അവളുടെ പിറന്ന വീട്ടിലെ നിത്യ സാനിധ്യവും. അവൾക്കു ചേട്ടന്മാർ ഏഴാണ്, അവർ എല്ലാം പ്രവാസികളും. അവരുടെ ഭാര്യമാരുടെ വിരഹദുഃഖങ്ങൾ കണ്ടു വളർന്ന അവൾക്ക്,ഇത് പുതുമയായി തോന്നിയില്ല. ഇന്ന് പുതിയ വീട്, അതിന് സൌകര്യങ്ങൾ ആധുനിക അടുക്കള എല്ലാം ദ്രുതഗതിയിൽ തയ്യാറാവുന്നു. കാന്തന്റെ ഈ വരവിന്റെ ഉദ്ദേശ്യം തന്നെ പുതിയ വീടിന്റെ കേറി താമസമാണ്. അവൾ തയാറാക്കിയ കാപ്പി അമ്മയെ എല്പ്പിച്ച്ചു, അവളുടെയും കാന്തന്റെയം കാപ്പി താലത്തിൽ എടുത്ത്, തെക്കിനിയിലെ അവരുടെ മുറിയും ലക്ഷ്യമാക്കി നടന്നു. ചുണ്ടിൽ ചെറിയ പാട്ടും അലസനടയായി, ലസ്യമായ ഭാവത്തോടും എന്നാൽ നവോഢയുടെ നാണം മനസ്സിൽ കരുതിയും ആ പഴയ എട്ടുകെട്ടിന്റെ നടുമുറ്റത്തുകൂടി, ആവിപറക്കും കാപ്പിയും കൈയിലേന്തി, കഴിഞ്ഞ രാത്രിയുടെ മാധുര്യം ചുണ്ടിൽ തുകി പുലരിയിലെ കാന്ത സമമഗമത്തിനായി, മുന്നോട്ട്. അവൾ വാതിലിനെ സമീപിക്കും തൊട്ട് മുൻപ് വലിയ ശബ്ദത്തോട് ആ മരവാതിൽ തുറക്കപ്പെട്ടു, ഞടുങ്ങിയ അവൾ ഇമവെട്ടാതെ അവിടെക്കുനോക്കി. വലിഞ്ഞുമുറുകിയ മുഖവും ചുവന്ന കണ്ണുകളും തീഷ്ണ നോട്ടവുമായി അവളുടെ കാന്തൻ അവിടെ പ്രത്യക്ഷപ്പെട്ടു, അയാൾ അവളെ നോക്കിയില്ല, ഉറച്ച ചുവട് വെയ്പ്പുകളുമായി കോണിയെ ലക്ഷ്യമാകി നടന്ന അവൻ പടികളെ ഞെരിച്ചുകൊണ്ട്, മുകളിലേക്ക് കയറിപ്പോയി. പടികളുടെ ദയനീയമായ കരച്ചിൽ ശബ്ദം മച്ചിന്പുറത്തും പ്രതിധ്വനിച്ചു. അധികം മനുഷ്യപ്പെരുമാറ്റമില്ലാത്ത അവിടുത്തെ നരിച്ചീറുൾ പ്രതിക്ഷേധസ്വരം ഉയർത്തി പറന്നുപോയി. പിന്നെ കേട്ടത് മരവാതിലുകൾ തള്ളിതുറക്കുന്ന ശബ്ദമാണ്, അത് വലിയ ശബ്ദത്തിൽ അടയുന്നതിന്റെയും. അവൾ എല്ലാം കണ്ടും കേട്ടും നിന്നു, എന്താ സംഭവിക്കുന്നത് എന്ന് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ചുടു കാപ്പിയും കൈയിലേന്തി ഇതികർതവ്യഥാമൂഢയായി അവൾ നിന്നു. തോളിൽ വീണ നനുത്ത സ്പര്ശ്യമാണ് അവളെ ഉണർത്തിയത്, അമ്മ, മുഖം ശാന്തമാണ്, എങ്കിലും പരിഭ്രമം ഒളിച്ചുവച്ച്തും. ആ ശബ്ദഘോഷങ്ങൾ തറവാട്ടിലെ മറ്റുള്ളവരെയും ഉണർത്തി, നീലിമയുടെ കുഞ്ഞു മകൾ അല്ലാതെ എല്ലാരേയും. എല്ലാരും നടുത്തളത്തിൽ മച്ചിൻപുറവും നോക്കി നില്പ്പാണ്, അച്ഛൻ, അമ്മ, മുത്തശ്ശി, മൂത്ത നാത്തുന്മാര്നും കുട്ടികളും, അവിടെ നിശബ്ദത തളം കെട്ടി നിന്നു.
ആ നിശബ്ദതയെ ഭംജിച്ചും കൊണ്ട് മുത്തശ്ശിയുടെ ശബ്ദം പൊങ്ങി, സോമശേഖരാ നീ എന്താണ് ഇങ്ങനെ നില്ക്കുന്നത്, അച്ഛനോടാണ്, അവൻ, നിരഞ്ജൻ ആ മുറി തുറന്നിരിക്കുന്നു, കറുത്തേടം മന്ത്രിച്ചു ബന്ധിച്ച പൂട്ടും, ഇനി എന്തൊക്കെ അനർത്ഥങ്ങൾ, എന്റെ വലിയേടത്തു ഭഗവതി നിനക്കെ അറിയൂ, രാമകൃഷ്ണൻ ഇതുതന്നെ ആണ് കാട്ടിയത്, അതും ആരും തടഞ്ഞില്ല, അവർ ചോദ്യചിഹ്നത്തിൽ നിർത്തി. മുത്തശ്ശി ഒന്ന് മിണ്ടാണ്ടിരിക്കുനുണ്ടോ, വെറുതെ ആൾക്കാരെ വിഷമിപ്പിക്കാതെ, മൂത്ത നാത്തുന്നാണ്, വന്നിട്ട് ഒരാഴ്ചയായി, അതെങ്ങനെയാ എല്ലാത്തിനും ഒരു കാലവും നേരവും ഇല്ലേ? അത്രയും പറഞ്ഞിട്ട് നീലിമയെ പാളി നോക്കി, ഗൂഢമായ എന്തോ അർത്ഥം വച്ചു പറഞ്ഞപോലെ. മുത്തശ്ശി പറഞ്ഞതിലും കാര്യമുണ്ട്, എല്ലാരും എന്നായാലും എല്ലാം അറിയേണ്ടേ? തൽക്കാലം എല്ലാം ഒതുങ്ങിയാലും അടക്കിവച്ച്ചത് പുറത്ത് വന്നല്ലേ മതിയാകു, രണ്ടാമത്തെ നാത്തുനാണ്, അവരുടെ ദൃഷ്ട്ടിയും തന്നിലാണ്, ചിറ്റപ്പനെ നഷ്ട്ടപെട്ടത് മുത്തശ്ശിക്കല്ലേ?, പെട്ടന്നാണ് അച്ഛന്റെ ശബ്ദം. പൊങ്ങിയത്, എല്ലാവരും അവരവരുടെ കാര്യങ്ങൾക്കു പോകുക, ഞാൻ ഇപ്പോൾ ഇവിടെ ജീവിച്ചിരിപ്പുണ്ടല്ലോ, പരിഹാരം ഞാൻ കണ്ടോളാം, പിന്നെയും. മുത്തശ്ശി, ശേഖരാ നീ ആ കണിയാനെ വിളിക്കുക, അവനല്ലേ. പറഞ്ഞത് സംബന്ധം എല്ലാത്തിനും പരിഹാരം എന്ന്, ഇപ്പം എന്തായി? അന്ന് അവനെ കൂടുതൽ പഠിക്കാൻ വിട്ടപ്പോഴെ ഞാൻ. പറഞ്ഞു, വീട്ടുപരന്പര്യം മറക്കരുത് എന്ന്, പ്രായമായവരുടെ വാക്കുകൾ ആര് കേൾക്കാൻ, ഇപ്പോൾ മറ്റൊരു ജീവിതം കൂടിയായി, ഭഗവതി നീ തന്നെ രക്ഷ. പോകുന്നപോക്കിൽ അവർ പറഞ്ഞുകൊണ്ടേ ഇരുന്നു. നിമിഷ ഇപ്പോൾ കൈയിലേ താലം അരമതിൽ പടിയിൽ വച്ചു നിശബ്ദയായി എല്ലാം ശ്രവിച്ചുകൊണ്ടിരുന്നു. അവളുടെ പിന്നിൽ അദ്ദേഹത്തിൻറെ അമ്മ അവൾക്ക് താങ്ങ് എന്നപോലെ നിന്നിരുന്നു. അവിടുത്തെ അന്തരീഷം പെട്ടന്ന് കനം വച്ചപോലെ അവൾക്ക് തോന്നി, ഏതോ മനസിലാകാത്ത ഭാഷ സംസാരിക്കുന്നവരുടെ ഇടയിൽ പെട്ടപോലെ, അവൾ തളർന്നിരുന്നു. ഇവർ എന്താ ഉദ്ദേശിക്കുന്നത് എന്നവൾക്ക് മനസ്സിലായില്ല, ഇന്നലെ വരെ അതിബഹുമാനത്തോട് പെരുമാറിയിരുന്ന നാത്തുന്മാർ അർത്ഥം വച്ചു സംസാരിക്കുന്നു. ഇവർക്കൊക്കെ എന്താ പറ്റിയത് സര്വ്വോപരി തന്റെ നിരജ്ഞന് എന്താ പറ്റിയത്? കല്യാണം കഴിഞ്ഞിട്ടു മകൾക്ക് രണ്ടു വയസായെങ്കിലും ഒന്നിച്ചു കഴിഞ്ഞത് കുറച്ചു നാളുകൾ മാത്രം, എങ്കിലും താൻ അഹങ്കരിച്ചിരുന്നു തന്റെ ഭർത്താവിനെ ആഴത്തിൽ മനസ്സിലാക്കിയിരുന്നു എന്ന്, പക്ഷെ തോന്നലാണോ? അവളുടെ മനസ്സിൽ സംശയത്തിന്റെ നാന്പുകൾ മുളപൊട്ടി. ആരോക്കയോ എന്തൊക്കയോ തന്നിൽ നിന്നും മറക്കുന്നു, അല്ല തന്റെ പ്രാണനാഥൻ മറക്കുന്നു, അപ്പോൾ ഇന്നലെവരെ കണ്ട സ്നേഹമെല്ലാം കളവായിരുന്നോ, ഇന്നുകണ്ടാതാണോ സത്യം, അവൾ ആകെ കുഴഞ്ഞുമറിഞ്ഞ ചിന്തകളുടെ ഭാണ്ഡാരമായി, ചുമലിൽ വീണ്ടും തണുത്ത സ്നേഹ സ്പര്ശം വീണപ്പോൾ അവൾ ചിന്തയിൽ നിന്നും ഉണർന്നു, അമ്മയാണ്, മോളെ കുഞ്ഞ് ഉണർന്നോ എന്ന് നോക്കുക അവൾക്കുള്ള പാൽ ഇതാ കാച്ചിയിട്ടുണ്ട്, അവൾ യാന്ത്രികമായി അതുവാങ്ങി, പിന്നെ തുറന്നുകിടന്ന വാതിൽ കടന്നു മകളുടെ അടുത്തേക്ക്. അവൾ കോലാഹലങ്ങൾ ഒന്നും അറിയാതെ ഉറങ്ങുകയാണ്, തണുത്ത പ്രഭാതത്തിലെ സുഖമുള്ള മയക്കം. അവളും കുഞ്ഞിനരികിൽ ചാഞ്ഞ് കിടന്നു.
നിമിഷ ആ ചെറിയ മയക്കത്തിൽ നിന്നും ഉണർന്നത് ഒരു ഫോൺ സംഭാഷണം കേട്ടുകൊണ്ടാണ്, ചേട്ടാ എത്രയും പെട്ടന്ന് വന്നു ഞങ്ങളെ വിളിച്ചുകൊണ്ടു പോകണം, ഇവിടെ അവനു വീണ്ടും ഇളകിയെന്ന തോന്നുന്നത്, രാവിലെ പഴയപോലെ മച്ചിൻപുറത്ത് കയറിയിട്ടുണ്ട്, അതെ എല്ലാം പൊളിച്ചു, ഇനി എന്താണാവോ, എന്റെ പേടി നമ്മുടെ സുധിയെയാണ്, അവൻ വളർന്നു, ഇനി പാരന്പര്യം എന്നൊക്കെ ആയാൽ ശരിയാവില്ല, വേഗം വരിക, അവളോ, അവൾ എന്ത് പറയാൻ, ഇനി കിട്ടാതിരുന്നു കിട്ടിയതുകൊണ്ട് ആക്രാന്തം കാട്ടിയതുമാകം, ആർക്കറിയാം, മൂത്ത നാത്തുൻ ഭർത്താവിനെ വിളിക്കയാണ്, എത്രപെട്ടന്നാണ് ആൾക്കാർ മാറുന്നത്, നിമിഷ ഓർത്തു. ഇന്നലെ വരെ കണ്ടത് വെറും മിഥ്യ, അവൾ അടുത്തുകിടന്ന കുഞ്ഞിനെ ചുറ്റി പിടിച്ചു, മോൾ കുഞ്ഞിളം മിഴികൾ തുറന്നവളെ നോക്കി പുഞ്ചിരിച്ചു, അതിൽ അവൾ എല്ലാം മറന്നു, അമ്മയായി, മേശയിൽ കുപ്പിയിൽ വച്ചിരുന്ന പാൽ അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു, പിഞ്ചു മുഖത്തെ മന്ദഹാസവുമായി, അവൾ നുണഞ്ഞിറക്കി, അപ്പോൾ അടക്കിപിടിച്ച സംസാരങ്ങൾ അടുത്തും അകന്നും പോയി, നിമിഷയുടെ മനസ്സും ആകുലമായി തുടങ്ങി, എന്താണ് ഇനി തന്റെയും കുഞ്ഞിന്റെയും ഭാവി, ഒരുഭ്രാന്തന്റെ ഭാര്യയും മകളുമോ? നിരഞ്ജന് അങ്ങനെ ആകാൻ പറ്റുമോ? തന്റെ അല്ല തങ്ങളുടെ സ്വപ്നങ്ങൾ, എല്ലാരും അറിഞ്ഞിരുന്നുകൊണ്ട് ചതിക്കുകയായിരുന്നോ? അതിന് താൻ എന്ത് തെറ്റ് ചെയ്തു? അപ്പോൾ താൻ ഇതുവരെ സ്നേഹിച്ചത് ഒരു ഭ്രാന്തനെ ആയിരുന്നോ? പക്ഷെ ഒരിക്കലും തനിക്ക് അത് തോന്നിയിട്ടില്ല, അവളുടെ നിശ്വസച്ചുടിന്റെ കാറ്റ് കൈകളിൽ തട്ടി കടന്നുപോയി. അച്ഛാ ഇപ്പോൾ അകത്തുനിന്നും പാട്ടും കൂത്തും കേട്ട് തുടങ്ങിയിട്ടുണ്ട്, മൂത്തു തുടങ്ങി, ഇളയ നാത്തുനാണ്, അച്ഛന്റെ ശബ്ദം ഉയരുന്നു, പിന്നെ നിശബ്ദതത.
ഗോവേണിയുടെ ഞരക്കവും പിന്നെ കാൽപെരുമാറ്റവും അവളെ ചിന്തകളിൽ നിന്നും ഉണർത്തി, അവൾ കട്ടിലിൽ എഴുനേറ്റിരുന്നു ആ ശബ്ദം ഇപ്പോൾ തെക്കിനിയിലേക്ക് അല്ല തന്റെ മുറിയിലേക്കാണ്, അവൾ ചെവിയോർത്തു, അതെ അത് അടുത്തു വരികയാണ്, നിമിഷാ എന്നവിളി അവളിൽ ഞെട്ടൽ ഉണ്ടാക്കി, അത് അവളുടെ കാന്തൻ ആയിരുന്നു, എന്നത്തേയുപോലയുള്ള ആ സ്നേഹമ്സൃണമായ വിളി അവൾക്ക് എന്തോ എന്ന് നീട്ടി തിരിച്ചു വിളികേൾക്കതിരിക്കാൻ കഴിഞ്ഞില്ല. വാതിൽക്കൽ അയാളുടെ കരുണാദ്രമായ മുഖം കണ്ടപ്പോൾ അവൾ എഴുനേറ്റു ഓടിച്ചെന്നു ഇറുകെ കെട്ടിപിടിച്ചു. നിമിഷാ നിനക്ക് എന്തുപറ്റി, കണ്ടില്ലേ മുറിതുറന്നുകിടക്കയാണ്, അയാൾ പ്രേമ പൂർവ്വം പറഞ്ഞു. അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു. അമ്മയുടെ ശബ്ദമാണ് അവരെ ആലിംഗനത്തിൽ നിന്നും വേർപെടുത്തിയത്, അപ്പോൾ നിനക്ക് ഒന്നും ഇല്ലേ? എല്ലാം കണ്ടപ്പോൾ ഞങ്ങൾ പേടിച്ചുപോയി. എന്തുകണ്ടിട്ട്? അവൻ തിരിച്ചു ചോദിച്ചു. അല്ല രാവിലത്തെപോക്കും മച്ച് തുറന്നതും മറ്റും. ഓ അപ്പോൾ അതാണ് കാര്യം, എനിക്ക് വട്ടായി എന്നും പറഞ്പര്യമാണ് ഇനി ചങ്ങലക്കിടണം എന്നൊക്കെ, അതുകേട്ട് ഇവളും വിശ്വസിച്ചു,അല്ലെ? എന്നിട്ട് നിമിഷയുടെ മുഖത്തേക്ക് അയാൾ നോക്കി, അവൾ ദയനീയമായി തിരിച്ചും. ഞാൻ പോയത് ചിറ്റപ്പന്റെ വളരെ അപൂർവ്വമായ ഒരു സമസ്യ കവിതയുടെ ശകലം നോക്കിയാണ്, അതിന്റെ ബാക്കി, എന്റെ മനസ്സിൽ കിടക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി, നാട്ടിൽ വരവും തിരക്കും കാരണം എഴുതാനും ചിറ്റപ്പന്റെ വരികൾ പൂർണ്ണമായി ഓർക്കാനും കഴിഞ്ഞില്ല. എന്നാൽ അതുകഴീഞ്ഞിട്ടു ബാക്കി, എന്നുവച്ചു പ്രഭാതത്തിൽ ഓടിയതാ അല്ലാതെ, നിങ്ങൾ കരുതുംപോലെ എനിക്കോ ചിറ്റപ്പനോ ഒരിക്കലും ഭ്രാന്ത് ഉണ്ടായിരുന്നില്ല. അദ്ദേഹം കാലത്തിനും മുൻപേ സഞ്ചരിച്ച എഴുത്തുകാരനായിരുന്നു, അതുമനസ്സിലാക്കാതെ അദ്ദേഹത്തെ ഭ്രാന്തനാക്കി, ഇപ്പം ദാ എന്നെയും. വട്ട് എനിക്കല്ല നിങ്ങൾക്കൊക്കെയാ, മുഴുത്ത വട്ട്. ഇന്ന് ലോകം തന്നെ അറിയപ്പെടുന്ന എഴുത്തുകാരനാണ് ഇല്ലിക്കൽ രാമകൃഷ്ണൻ, അതും മരിച്ച ശേഷം. ലോകത്തിന് അറിയില്ല ഇപ്പഴും അദ്ദേഹം മരിച്ചു എന്ന്. സംശയം തീരുന്നില്ലങ്കിൽ ഈ ഫോണിൽ നോക്കുക അദ്ദേഹത്തിൻറെ ഇന്നുകിട്ടിയ അഭിപ്രായവും ഇഷ്ട്ടവും, അല്പ്പം മുൻപുമാത്രം ഞാൻ നെറ്റിൽ ഇട്ടതാ ആ സമസ്യാ പൂരണം. എല്ലാരുടെയും വിചാരം അത് ചിറ്റപ്പനാണ് ചെയ്യുന്നതാണ് എന്നാ, അദ്ദേഹത്തിനു നല്കാൻ പറ്റുന്ന ഏക ശ്രദ്ധാഞ്ജലി, ഇനി എല്ലാരും കുടി എന്നെയും ഭ്രാന്തനാക്കല്ലേ, പെട്ടന്നാണ് പിന്നിൽ നിന്നും അവനെ ഇറുക്കെ അവന്റെ അച്ഛൻ പിടിച്ചു പുണരുന്നത്, അതുകണ്ട് നിന്നവരിൽ മാത്രമല്ല അവന്റെ കണ്ണുകളും ഈറനായി. ആ വീട്ടിൽ നടക്കേണ്ട മംഗളകർമ്മത്തിനു മുന്പുള്ള ബലിതർപ്പണമായി മാറി അത്. രചനകൾക്ക് മുന്പുള്ള സൃഷ്ട്ടാവിന്റെ പോരുന്നിരുപ്പിനുള്ള പേരാണോ മനസ്സേ ഭ്രാന്തെന്ന് അപ്പോൾ അവിടെ ചുറ്റിയടിച്ച കാറ്റ മൂളും പോലെ തോന്നീ നിമിഷക്കപ്പോൾ......
Comments
Post a Comment