മൽസ്യകന്യക
മൽസ്യകന്യക
തുടർച്ചയായി ശബ്ദിക്കുന്ന ഫോൺ ശബ്ദമാണ് ദത്തനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്, അയാൾ കിടന്നിട്ട് മിനിറ്റുകളെ ആയിട്ടുണ്ടായിരുന്നുള്ളു, രാവേറെ ചെന്നപാർട്ടി തീ൪ന്നപ്പോൾ തന്നെ മണിപന്ത്രണ്ട് കഴിഞ്ഞിരുന്നു, അയാൾ ഉറക്കച്ചവടോടെ ഫോൺ എടുത്ത് നോക്കി, അതിൽ വളരെ കുറച്ചു വിളികളെ വരു, വളരെ കുറച്ചുപേർക്ക് മാത്രം അറിയാവുന്ന നമ്പർ. ഫോണിൽ കറങ്ങുന്ന മഹാവിഷ്ണുവിന്റെ ചിത്രം, ഓ, ഡിജിപിയാണ്, അലക്സാണ്ടർ സേവിയർ. അത്യാവശ്യമെന്തെങ്കിലും ആയിരിക്കും അല്ലെങ്കിൽ ഈ നേരത്ത് വിളിക്കില്ല, അയാൾ ഫോൺ എടുത്ത് ചെവിയിൽ വച്ചു. മറുതലക്കൽ അദ്ദേഹത്തിന്റെ മുഴങ്ങുന്ന ശബ്ദം, ഏയ് രാവണാ നീ എവിടെ?,
സർ അങ്ങയിൽ നിന്നും വെറും രണ്ടുമണിക്കൂർ അകലം മാത്രം, ദത്തൻ പറഞ്ഞു,
അപ്പോൾ നീ നിന്റെ രാവണൻ കോട്ടയിൽ തന്നെയുണ്ട്, വെനീസിൽ?,
അതേ സാർ, ദത്ത൯.
എങ്കിൽ കാര്യങ്ങൾ എളുപ്പമായി, എന്തേ മണ്ഡോദരിയും ശുർപ്പണഖയും കൂടെയുണ്ടോ ദ്രാവിഡ കുമാര? ഡി ജി പി,
ഉണ്ടേ..... ദത്ത൯, സാർ പറയു ഈയുള്ളവൻ എന്ത് സേവയാണ് ചെയ്യേണ്ടത്,
രാവണാ ജനകൻമാർ സമാധാനം നൽകുന്നില്ല, സീതമാരെ രക്ഷിക്കണം.
എവിടെയാണ് സാർ,
വെനീസിന്റെ തീരത്തു ഒരു മൽസ്യ കന്യക ഉണ്ട്, അവളുടെ ഉള്ളിൽ ചില രഹസ്യങ്ങളും അതു കണ്ടെത്തിയാൽ സീതമാരെ രക്ഷിക്കാം, ഡിജിപി. ആ രഹസ്യങ്ങൾ നിന്നിൽ എത്തിക്കും നിധി. അതിലെന്താണ് സാർ ഉറപ്പ്,
ഈ ഞാൻ തന്നെ ഡിജിപി നിർത്തി.
സർ പോലീസ് പോരേ? ദത്തൻ.
പോരാ ദശശീർഷ, അവർ കേസ് എങ്ങനെയെങ്കിലും തീർക്കാനെ ശ്രമിക്കു, മാത്രമല്ല സീത അഴിയെണ്ണിയെന്നും വരും, എന്ത് ചെയ്യാനും ജനക രാജാക്കൻമാർ സ്വസ്തത തരണില്ല എന്തിനും റെഡിയാണ് താനും, നീ ഇറങ്ങണം.
ശരി പ്രഭോ.
വെനീസിന്റെ തീരം, മത്സ്യകന്യക, മറക്കരുത്, ഡിജിപി,
ഒക്കെ സർ വെറും അരമണിക്കൂർ രാവണൻ റെഡി.
അയാൾ ബെഡ് ലാൻപ് തെളിച്ചു, ഒഴിച്ച് വച്ചിരുന്ന വിസ്കി ഗ്ലാസ്സിനെ തേടി, പക്ഷേ അത് ശൂന്യം, നാക്കിൽ വയ്ക്കാൻ തുള്ളിപോലും ശേഷിച്ചിട്ടില്ല, കിടക്കയിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചു, കട്ടിലിന്റെ ഒരു വശം ചേ൪ന്ന് ജനനി, മറുവശത്ത് വേദിക, അയാൾ അവരെ ഉണർത്താതെ മുറിക്ക് വെളിയിൽ ഇറങ്ങി, ഒന്നാം നിലയിലെ നടുമുറ്റത്തെ ബാറാണ് ലക്ഷ്യം. ബാർ വിളക്ക് അണച്ചിട്ടില്ല, ഇവനെവിടെ പോയി, ജിതൻ, ഈയിടയായി, ജാനുവിന്റെ കൂടെത്തന്നെ തരംകിട്ടിയാൽ കട്ടുപാലുകുടിക്കും. ഒന്ന് ഉപദേശിക്കണം, അയാൾ മനസ്സിൽ കരുതി. ബാറിൽ നിന്നും ബ്ലുലേബൽ എടുത്ത് ഗ്ലാസ്സിൽ കമഴ്ത്തി, ഒപ്പം ഫ്രിഡ്ജിൽ നിന്നും തണുപ്പിച്ച ഇളം കള്ളും അതയാളുടെ മാത്രം സ്പെഷ്യൽ, അതിൽ നിന്നും ഒരു സിപ്പ് എടുത്തു, എന്നിട്ട് അയാൾ വയർ തടകി, കൈ ചെന്നു നിന്നത് കുഞ്ഞവറാന്റെ തലയിൽ ഹൈ, അയാൾ കുനിഞ്ഞു നോക്കി, നുൽ ബന്ധമില്ലാതെയാണ് നിൽപ്പ്, ഭാഗ്യം രാത്രിയായത് കൊണ്ടു ആരും കണ്ടില്ല, തിരിച്ചോടി മുറിയിലേക്ക്, ഉടുമുണ്ടുതേടി. അരണ്ട വെളിച്ചത്തിൽ അയാൾക്ക് റൂമും ബെഡും കാണാം, ആദ്യം കണ്ടത് വേദികയെ ആണ്, പാവം മൂടിപ്പുതച്ചു ഉറങ്ങുകയാ, മുഖം ഓമനത്തമുള്ള പൂച്ചക്കുഞ്ഞിനെ പോലെ, ഇവളാണ് മണിക്കൂറുകൾക്ക് മുന്പ് ഇവിടെ ഈ പേക്കൂത്ത് കാണിച്ചെന്ന് പറഞ്ഞാൽ ആരാവിശ്വസിക്കുക, മറ്റേ അറ്റത്ത് ജനനി, ശരീരത്തിൽ വേണ്ടപ്പെട്ടത് മറക്കാൻ മറന്ന് കമഴ്ന്നാണ് കിടപ്പ്, അവളുടെ വലിയ നിതംബം, ശ്വാസോച്ച്വാസത്തിന്റെ താളത്തില് തുള്ളി തുളുമ്പുന്നു, അതുകണ്ടപ്പോൾ അയാളിൽ കുസൃതി ഉണർന്നു, നിതംബത്തിൽ പതിയെ നുള്ളി, ഉറക്കത്തിലും പോടാ എന്ന് പറഞ്ഞിട്ടു അവൾ മലർന്നു കിടന്നു, അവളുടെ ഉയർച്ച താഴ്ചകൾ വെളിവാക്കികൊണ്ടുള്ള കിടപ്പുകണ്ടപ്പോൾ അയാളുടെ സിരകൾ വീണ്ടും ചൂടുപിടിച്ചു, എന്നാൽ ഉത്തരവാദിത്വം തലയിൽ കൊള്ളിയാൻ മിന്നിച്ചു. പെട്ടന്ന് കൈയിലെ ഗ്ലാസ്സ് ഒറ്റവലിയിൽ തീർത്തു, ഞൊടിയിടയിൽ അയാൾ ഒരുങ്ങി, ആയുധങ്ങൾ മായാജാലക്കാരൻറെ വൈവിദ്ധ്യത്തോടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചു, ഔട്ട്ഹൌസ്സിലെ ചെറിയ അലാറം കൊണ്ട് ജിതനെ ഉണർത്തി, എല്ലാ തയ്യാറെടുപ്പും കൊണ്ട് താഴെ എത്തിയതും ജിതൻ ബിഎംഡബ്ള്യു എക്സ് -6മായി റെഡി, ജാനു വാതിലിലും,
എടി പൊട്ടിക്കാളി ഞാൻ പോന്നത് അവളുമാർ അറിഞ്ഞിട്ടില്ല, നീ വാതിലുകൾ അടക്കുക ഒന്നിനും മര്യാദക്ക് തുണികൾ ഉണ്ടാവില്ല, വേണമെങ്കിൽ അതേ പാടി ഇറങ്ങിവരും, സമയത്ത് വിളിച്ച് ആഹാരങ്ങള് കൊടുക്കണം, എന്ന് പറഞ്ഞിട്ട് ദത്തൻ വണ്ടിയിൽ കയറി,
ജാനു അയാളെ നോക്കി നാണത്തോട് നഖം കടിച്ച് തലകുലുക്കി. ആ കറുത്ത ബിഎംഡബ്ല്യൂ രാവണകോട്ടയുടെ കിഴക്കെ ഗെയ്റ്റും കടന്ന് ആലപ്പുഴ ജെട്ടി ലക്ഷ്യമാക്കി പാഞ്ഞു.
തണുത്ത ആ രാവിൽ ഹൈവേയിലൂടെ ചീറിപ്പായുകയാണ് വണ്ടി, ഡ്രൈവിങ് സീറ്റിൽ ദത്തൻ, പെട്ടന്നാണ്, ഫോൺ ശബ്ദിച്ചത്, അയാൾ വണ്ടിയുടെ ബ്ലുടുത്തിൽ കണക്ട് ചെയ്തു, പരിചയമില്ലാത്ത നമ്പർ,
ഹലോ ഡിജിപിയുടെ കനത്തശബ്ദം വീണ്ടും, ദത്തൻ, ഞാൻ പോലീസിനോട് എല്ലാം പറഞ്ഞിട്ടുണ്ട്, മനു ഐസക്കിനായാണ് ചാർജ്ജ്, എന്തുവേണമെങ്കിലും അവൻ റെഡിയാക്കി തരും, നിനക്ക് തിരിച്ചുവിളിക്കണമെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി, അതാണ് ഞാൻ ഇതിൽ വിളിച്ചത്, ഔദ്യോഗികനന്പ൪ ഒഴിവാക്കുക. ഓക്കെ പറഞ്ഞിട്ട് അയാൾ ഫോൺ കട്ടുചെയ്തു.
വണ്ടിയിൽ കനത്ത നിശബ്ദത, അയാൾ ഒറ്റകൈയ്യാൽ സിഗരറ്റ് പാക്ക് എടുത്ത് അതിൽ നിന്നും ഡൺഹിൽ സിഗരറ്റ് ഒന്നു ചുണ്ടിൽവച്ചു, ജിതൻ പെട്ടന്ന് ലൈറ്റ൪ കൊളുത്തികൊടുത്തതു, അയാൾ പുക ആഞ്ഞു വലിച്ചുതി, നിശബ്ദതയെ ഭംജ്ജിച്ചുകൊണ്ട് ജിതൻ സംസാരം തുടങ്ങി,
ബോസ് ഇത് വെടിപ്പുള്ളതാണ് കേസ്സ്കെട്ടാണ് എന്ന് തോന്നുന്നില്ലല്ലോ,
എന്തേ? നിനക്ക് ഇപ്പോള് അങ്ങനെ തോന്നാൻ ദത്തൻ,
ഡിജിപി ഔദ്ദ്യോഗിക നമ്പർ ഒഴിവാക്കിയത്, ആദ്യ കാരണം
അടുത്ത കാരണം, മനു ഐസക് ചാ൪ജ്ജിൽ ഇരുന്നാൽ ഗുണത്തേക്കാളെറെ ദോഷമാണ്, ഡിപ്പാർട്ട്മെന്റിന്റെ ഒരുസഹായവും കിട്ടില്ല, ദത്തൻ, സാർ ഡിപ്പാർട്ടമെന്റ് വിട്ടതിന്റെ കാരണം മനുവാണെന്നത് പോലീസ് ഡിപ്പാർട്ട്മെന്റിൽ ആർക്കാണ് അറിയാത്തത്,
ജിതൻ ഇരുട്ടിലും തിളങ്ങുന്ന കണ്ണുമായി, അയാളെ നോക്കി,
കറക്റ്റ്, നീയും ഒരര കുറ്റാനോഷ്വകനായില്ലോ പോത്താ, ദത്തൻ ജിതനെ നോക്കി ചിരിച്ചു, ദത്തൻ ആലോചിച്ചു, ശരിയാണ്, സേവിയർ സാർ തന്നത്, ഒരു ഇൻഡിക്കേഷനാണ്, അന്വോഷണം സമാന്തരമാണ്, പോലീസിൽ നിന്നും ഒരു സഹകരണവും പ്രതീക്ഷിക്കേണ്ട, ഇനി താൻ ഇതിന് പിന്നിൽ ഉണ്ടെങ്കിൽ മനു പകയും വീട്ടും സൂക്ഷിക്കണം, അയാൾ ഓർത്തു. വണ്ടി, ബോട്ട് ജട്ടിക്കടുത്തേക്ക് എത്തി, അയാൾ വണ്ടിയുടെ ലൈറ്റുകൾ അണച്ചു. സൈഡിൽ ഇരുട്ടത്ത് ഒതുക്കി, പിന്നെ ആയുധങ്ങൾ യഥാസ്ഥാനത്ത് വച്ചു എന്ന് ഒന്നു കൂടി ഉറപ്പുവരുത്തി, വണ്ടി ലോക്ക് ചെയ്തു ഇറങ്ങി,കൂടെ ജിതനും. ദുരെ നിന്നു തന്നെ കണ്ടു, ഒരു ബോട്ട് അൽപ്പം ദുരെ മാറ്റിയിട്ടിരിക്കുന്നു, അരണ്ട ചന്ദ്രികാ വെളിച്ചത്തിൽ അയാൾ പേര് വായിച്ചു, മത്സ്യകന്യക, ബോസിന്റെ അടയാളം ശരിയാണ്, അയാൾ മുന്നോട്ടു നടന്നു, എങ്ങനെ എങ്കിലും അകത്ത് കടക്കണം, അവർ പമ്മി പൂച്ചയെപ്പോലെ ബോട്ടിനടുത്തേക്ക് നീങ്ങി, തലക്ക് പിന്നിൽ തണുത്ത വസ്തു അമർന്നത് പെട്ടന്നാണ്, ദത്തൻ ഒന്നു നിന്നു, അനങ്ങിപ്പോകരുത്, പുരുഷന്റെ ആജ്ഞ, ദത്തന്റെ ചലനം അത്ഭുത വേഗത്തിൽ ആയിരുന്നു, ഞൊടിയിടയിൽ എതിരാളിയുടെ കഴുത്തു ദത്തന്റെ കൈയ്യിൽ. സാർ എന്ന ഞരക്കം ആണ്, പിന്നെ കേട്ടത്, അയാൾ പിടിഅയച്ചു. സാർ ഇതു ഞാനാ സജീവൻ കോൺസ്റ്റബിൾ, ദത്തൻ ഓർത്തു, തന്റെ പഴയ ഓർഡർലി, ഇവനിവിടെയോ, പിടിവിട്ടപ്പോൾ കഴുത്തു നേരെയാക്കി സജീവൻ ചുമച്ചുകൊണ്ട്, സാറെന്താ ഇവിടെ? നീ എന്താ ഇവിടെ, എന്ന് പറ പിന്നെയാട്ടെ എന്റെ കാര്യം. സാർ ഇന്ന് നാലുമണിക്ക് ഈ ബോട്ടിൽ ഒരു കൊലപാതകം, അങ്ങു കായലിന്റെ നടുവിൽ വച്ചാണ്, നഗരത്തിലെ കോടിശ്വര കുടുംബത്തിലെ മുടിയനായ പുത്രനാണ്.കൂടെ ബോട്ടിലുണ്ടായിരുന്നത്, മൂന്ന് പെൺകുട്ടികളും. അവരാണെങ്കിൽ ഇന്ന് രാവിലെ വിദേശത്തുനിന്നും വന്നവരാ, ഇവൻ എങ്ങനെ ഇതിൽ വന്നു എന്നർക്കുമറിയില്ല, അനോഷണം മാനുസാറും. ലക്ഷണം കണ്ടിട്ട്, കുട്ടികൾ കുടുങ്ങും എന്നു തോന്നുന്നു. ഇനി പറ സാറെന്താ ഇവിടെ.
പറയാം, ദത്തൻ തുടങ്ങി സജീവനുറപ്പുണ്ടോ കുട്ടികൾ നിരപരാധികൾ ആണന്ന്?
അതേ സാറേ അവർ പാവങ്ങളാ. അവനെ പ്പോലെ തരികിടകളെ കൊല്ലാൻ അവർക്ക് കഴിയല്ല,
പാവങ്ങൾ. ദത്തൻ ഒന്ന് ഇരുത്തി മൂളി, എങ്കിൽ സജീവനൊരു സഹായം ചെയ്യണം ഞാൻ ആ കുട്ടികളെ രക്ഷിക്കാം, ആരുമറിയാതെ എനിക്ക് ബോട്ടിൽ ഒന്നു കയറണം.
അത്രയേ ഉള്ളോ സാറ് കേറിയട്ടെ ഇവിടെ ഞാനേ ഉള്ളു, ആരും അറിയില്ല, പിന്നെ സാറേ വേണമെങ്കിൽ ശവത്തിന്റെ ഫോട്ടോ കാണിക്കാം, ഞാൻ എടുത്ത് വച്ചിട്ടുണ്ട്, സജീവൻ അവന്റെ മൊബൈലിൽ എടുത്ത ഫോട്ടോകൾ കാണിച്ചുകൊടുത്തു, എല്ലാ ഫോട്ടോകളും മൊബൈലിൽ വാങ്ങി വയ്ക്കാൻ ജിതൻ ഏൽപിച്ചു, ദത്തൻ ബോട്ടിനുള്ളിലേക്ക് പതുങ്ങി കടന്നു.
പുറമെ നിന്നു തന്നെ അതിന്റെ അകത്തിലെവഴിയുടെ ഒരു രുപം ദത്തനുണ്ടായിരുന്നു, അയാൾ ഡക്കിൽ കയറി, താഴെക്ക് ഇടനാഴിയിലൂടെ നടന്നു, ബെഡ് റൂമിന്റെ മുന്നിലെ പാസ്സേജിൽ എത്തി, നല്ല കുറ്റാകുറ്റിരുട്ട്, അയാൾ ജാക്കറ്റിനുള്ളിൽ നിന്നും ഹെഡ് ലൈറ്റ് എടുത്ത് കത്തിച്ചു, തലയിൽ വച്ചു, പിന്നെ സജീവൻ പറഞ്ഞ അടയാളങ്ങൾ ഉള്ള മുറിക്കു മുൻപിൽ എത്തി, അതു മഞ്ഞ ടേപ്പിനാൽ അടച്ചിരുന്നു, ആർക്കും സംശയം വരാത്ത രീതിയിൽ അയാൾ ടേപ്പുകൾ അഴിച്ചു വച്ചു, പിന്നെ മുറി തുറന്ന് അകത്തുകയറി, നെറ്റിയിലെ വെട്ടത്തിൽ മുറി നന്നയിക്കാണാം, ജഡം കിടന്ന സ്ഥലം ചോക്കിൽ മാർക്ക് ചെയ്തിരിക്കുന്നു, ഫോട്ടോയിൽ കണ്ടപോലെ കൈ ഒരുവശത്തേക്ക് നീണ്ടിരിക്കയാണ്, അയാൾ മുറിമുഴുവൻ പരിശോധിച്ചു, ഒന്നും കിട്ടില്ല എന്നറിയാം പോലീസ് അരിച്ചു പെറുക്കിയതാവും എങ്കിലും ഡിജിപി പറഞ്ഞപോലെ ഒരു നിധി ഒളിച്ചിരുപ്പുണ്ടന്കിലോ?, നോക്കാം. അയാൾ തിരിഞ്ഞും മറിഞ്ഞും നോക്കി കട്ടിലിനടിയിലും വശങ്ങളിലും ടേബിളിലും എല്ലാം, ഒന്നുറപ്പാണ്, അയാൾ വാതിലിന് എതിരെ നിന്നാണ് കുത്തിയത്, അപ്പോൾ ഇവൻ ആദ്യമേ മുറിയിൽ പ്രവേശിച്ചിരിക്കാം, പിന്നാലെയായിരിക്കും അവൻ വന്നത്, അപ്പോൾ ഇവർ എങ്ങനെ അകത്തെത്തി, നീന്തി കയറിയാലും സ്രാങ്കോ പാചകക്കാരനോ കാണേണ്ടതാണ്, എന്തായാലും രണ്ടുപേർ നീന്തി, ഇത്രദൂരം വരുക അസാധ്യം, സജീവൻ പറഞ്ഞത് പ്രകാരം ശവം നനഞ്ഞ അവസ്ഥയിൽ അല്ലായിരുന്നു, അപ്പോൾ കരയിൽ നിന്നു തന്നെ അവർ ഇതിൽ കയറി, എങ്ങനെ എപ്പോൾ? ഒന്നുകിൽ ജോലിക്കാർ സഹായിക്കണം, അല്ലെങ്കിൽ അവരറിയാതെ, രണ്ടാമത്തേതിനാ സാധ്യത, നോക്കാം, കൈ നീണ്ടിരുന്ന ഭാഗം ഭിത്തി അയാൾ സൂക്ഷിച്ചു നോക്കി, എന്താ അവിടെ ചൂണ്ടാൻ കാരണം, ഭിത്തിയിൽ മനോഹരമായ ഒരു പെയിന്റിങ്, രാജ രവിവർമ്മയുടെ ഹംസദമയന്തിയുടെ കോപ്പിയാണ്, അതിൽ അയാൾ നോക്കി നിന്നു, രവിവർമ്മയെ ഒക്കെ സമ്മതിക്കണം, കൈയുയർത്തി പെയിന്റിങ് ഭിത്തിയിൽ നിന്നും എടുക്കാ൯ ശ്രമിച്ചു, പെട്ടന്നാണ്ബോട്ട് ഒന്ന് ആടിയുലഞ്ഞത്, അതിൽ നിലതെറ്റി ദത്തൻ മുന്നോട്ടു കൂപ്പുകുത്തി, കൈ അറിയാതെ പെയ്ന്റിങ്ങിലും മുകളിലെ ആണിയിലും അമർന്നു, അയാൾ കരുതി ആണി കൈയിൽ കയറിയതുതന്നെ അത്ഭുതം, ആണി അകത്തേക്ക് കയറിപ്പോയി, പിന്നെ ചെറിയ ഞരക്കത്തോട് മുന്നിലെ ചുവരിന്റെ ഒരുഭാഗം ഒരു വശത്തേക്ക് തെന്നി നീങ്ങി, ഇപ്പോൾ അവിടെ ഒരു വാതിലാണ്, അയാൾ അതിലൂടെ നോക്കി, താഴ്ത്തേക്കു പോകുന്ന ഒരു ഗോവണി മുന്നിൽ ഹെഡ് ലാന്പിന്റെ വെളിച്ചത്തിൽ കാണാം, അയാൾ അതിലൂടെ മുന്നിലേക്കിറങ്ങി, അവിടെ ഭിത്തിയിൽ കൈയ്യോടിച്ചു, അത്ഭുതം വാതിൽ അടഞ്ഞു, കുട്ടത്തിൽ ലൈറ്റിന്റെ സ്വിച്ച് കൈയിൽ തടഞ്ഞു, അതിൽ വിരലമർത്തിയതും അരണ്ട വെളിച്ചം അവിടെ നിറഞ്ഞു, ഹെഡ് ലാൻപ് അണച്ചിട്ട് അയാൾ ചുമർ നോക്കി, അവിടെ രണ്ടു സ്വിച്ച് ഒന്നു വിളക്കിന്റെത് മറ്റത് കടന്നുവന്ന വാതിലിന്റെത്, ഒന്നുകൂടി അയാൾ പരിശോധിച്ചിട്ടു മുന്നോട്ടു നടന്നു, പെട്ടന്ന് എന്തോ ചിന്തിച്ച പോലെ തിരിച്ചു വന്നു, വാതിൽ തുറന്നു, അതിന്റെ പടികൾ വിശദമായി പെൻടോർച്ചിനാൽ നോക്കി, ലോക്കിന്റെ അടുത്തു എന്തോ പറ്റിപിടിച്ചിട്ടുണ്ട്, സൂക്ഷിച്ചു നോക്കി, അതേ, മാംസവും രക്തവുമല്ലേ അയാളിലെ കുറ്റാനോഷകൻ ജാഗരൂപനായി, ജാക്കറ്റിന്റെ അകത്തെ പോക്കറ്റിൽ നിന്നും ചെറിയകുപ്പിയും ഒരു സർജന്റെ നൈഫും എടുത്ത് അവ ചുരണ്ടി എടുത്തു. അതു കൊലയാളിയുടെ ആവാം, എങ്കിൽ പണി പകുതികുറഞ്ഞു, വീണ്ടും സൂക്ഷമമായി നോക്കി, കനംകുറഞ്ഞ ചെറിയ തുണി കഷ്ണം വാതിലിന്റെ വശത്ത്, സാരിമുറി പോലെ. ശ്രദ്ധിച്ചു നോക്കി ദത്ത൯, അപ്പോൾ കൊലയാളി സ്ത്രീയാണോ? അതും ശേഖരിച്ചു, വശങ്ങളിൽ നോക്കി താഴ്പ്പോട്ട്, അതവസാനിച്ചത് ഒരു ഇടനാഴിയിൽ, അവിടെയും അരണ്ട വെളിച്ചം, നിർത്തിയിട്ട ബോട്ടിൽ എവിടുന്നാണ് വൈദുതി, അയാളിൽ പിന്നെയും സംശയം ആരെങ്കിലും എൻജിൻ സ്റ്റാർട്ട് ചെയ്തോ? പെട്ടന്നാണ്, ഇടനാഴിയുടെ അറ്റത്ത് നിഴലനക്കം അയാൾ തോക്കു കൈലെടുത്ത് പമ്മി നടന്നു. ഇടനാഴിയുടെ അറ്റത്ത് തിരിച്ചിലിൽ ആരോ ഉണ്ട് അരണ്ട വെളിച്ചം മാത്രം, കൊലയാളി ഇവിടെ തന്നെ ഉണ്ടോ? അയാൾ പിന്നെയും മുന്നോട്ടുനീങ്ങി, തോക്കു നീട്ടികൊണ്ട് അയാൾ വഴിയുടെ തിരിവിൽ പെട്ടന്ന് തിരിഞ്ഞു, അയ്യോ, സർ എന്നവിളി കേട്ട് അയാൾ ചമ്മിയ മുഖവുമായി നോക്കി, ജിതൻ നീയിവിടെ എന്തെടുക്കുന്നു, സർ ഞാൻ എൻജിൻ റൂമിൽ നോക്കുകയായിരുന്നു, കൈ വച്ചതും അവിടെ വാതിൽ. നേരെ ഇറങ്ങി, ബാറ്ററി റൂം ഇതിൽ സോളാർ സിസ്റ്റം ഉണ്ട്, സാർ നോക്ക്, ശരിയാണ്, നിറയെ ബാറ്ററിയും പാനൽബോർഡും ഒക്കെ തയ്യാറാക്കി വച്ചിട്ടുണ്ട്, അതാണ് ലൈറ്റ് കത്തയത്, ഇതു ആധുനിക സജ്ജീകരങ്ങൾ ഉള്ള ബോട്ട് തന്നെ.
അവർ ഇടനാഴി തലങ്ങും വിലങ്ങും പരിശോധിച്ചു, വീണ്ടും ഒരു വാതിൽ തുറക്കുന്നത് മനോഹരമായി അലങ്കരിച്ചമറ്റൊരു ബെഡ്റൂം, വളരെ വിശാലമാണ്, അതിൽ ചെറിയ ബാറുവരെ സജ്ജീകരിച്ചിരിക്കുന്നു, ബാത്റൂം ടോയ്ലെറ്റ്, വിശാലമായ കിടക്കകൾ വൻഡ്രോബുകൾ എല്ലാം വിശദമായി നോക്കി, അലമാരിയിൽ നിന്നും സ്ത്രീകളുടെ വസ്ത്രങ്ങളും മറ്റും അടുക്കിവച്ചിട്ടുണ്ട്, അതിൽ കുറച്ചു ഡ്രസ്സുകൾ പെട്ടന്ന് ചുരുട്ടി കൂട്ടി വച്ചതുപോലെ, കണ്ടാൽ വെപ്രാളത്തിൽ വച്ചതാണെന്ന് തോന്നും, ഉപയോഗിച്ചതും. പെട്ടന്ന് അയാൾ കൈയിലെ തുണികഷ്ണം എടുത്തു, അതേ ആ സാരിയുടെ കഷ്ണമാണ്, വീണ്ടും അയാൾ ചുറ്റും നോക്കി, അവിടെ മദ്യപിച്ച ലക്ഷണം, മദ്യപിച്ച ശേഷം ഒന്നും വൃത്തിയാക്കിട്ടില്ല, അയാൾ കുടിച്ച ഗ്ലാസ്സ് മണപ്പിച്ചു, ഒരണ്ണത്തിൽ മദ്യത്തിന്റെ രൂക്ഷഗന്ധം മറ്റേതിൽ കോളയുടെ മണവും ദത്ത൯ അവ ടവൽ കൊണ്ട് എടുത്ത് ജിതന്റെ ബാഗിൽ നിക്ഷേപിച്ചു, തറയിൽ നിന്നും നിറയെ മുടിച്ചുരുളുകൾ കിട്ടി, ഉപയോഗിച്ച നെയിൽ പോളിഷ് കുപ്പി, മസ്കാരയുടെ അവശിഷ്ടങ്ങൾ അപ്പോൾ കൊലപാതകി സ്ത്രീ തന്നെ, മദ്യപിച്ച ഒരാൾ മാത്രം അത് ഇരയായിരിക്കാം, കഴിച്ചതിന്റെ ബാക്കി, അണ്ടിപ്പരിപ്പ് ചെറിയ പ്ലേറ്റിൽ, ഒരാൾക്ക് അല്ലെങ്കിൽ രണ്ടുപേർക്ക്, നാല് അഞ്ചു ദിവസം സുഖമായി താമസിക്കാൻ എല്ലാം അതിലുണ്ട്, കുറച്ചു ദിവസമായി, ആരോ താമസിച്ചിട്ടും ഉണ്ട്, പെട്ടന്നാണ്, കണ്ണിലേക്ക് വെട്ടമടിച്ചത്, ഇവിടെ എങ്ങനെ പുറം വെട്ടം, അയാൾ വെട്ടം വന്നഭാഗത്തേക്ക് നോക്കി, അവിടെ ചെറിയ ഗ്ലാസ്സ് സുഷിരങ്ങൾ ദത്തൻ അതിൽ കണ്ണു ചേർത്തു, ബോട്ടിന്റെ വശങ്ങളിൽ നിറയെ ലെൻസ്, അവിടെ നിന്ന് നോക്കിയാൽ പുറത്തേ മുഴുവ൯ ചിത്രവും കിട്ടും. ഇപ്പോൾ കാണുന്നത്, ഒരു ജീപ്പ് പോലീസിനെയാണ്, ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മൂന്നു പേരെ കാണാം ഒന്നു സജീവൻ മറ്റ് രണ്ടുപേരും പുതിയതാണ്, അവർ എന്തൊക്കയോ സംസാരിക്കയാണ്, അയാൾ ശ്വാസം അടക്കിപ്പിടിച്ചു ശ്രദ്ധിച്ചു, പെട്ടന്ന് രണ്ടുപേർ ജീപ്പിൽ തിരിച്ചുകയറി, അതിൽ ഒന്നു സജീവനാണ്, അപ്പോൾ കാവൽ ഷിഫ്റ്റ് മാറി, ദത്തൻ ജിതനോട് പറഞ്ഞു, ഇനി ഇവിടെ നിൽക്കുന്നത് റിസ്ക് ആണ്, വാച്ചിൽ നാല് ആയി, പുറത്തു കടക്കണം, എങ്ങനെ? വന്നവഴിയെ ചെന്നാൽ പോലീസിന്റെ കയ്യിൽ, അപ്പോളാണ് അയാൾ ഓർത്തത്, കൊലയാളി പോയ വഴി അതെവിടെ, അല്ലെങ്കിൽ വന്നവഴി, അയാൾ മുറിയുടെ ചുറ്റും പരാതി, അലമാരയുടെ സൈഡിൽ ഒരു ലിവർ അതിൽ അമർത്തി പിടിച്ചതും ബോട്ടിന്റെ വശത്ത് ജാലകം തുറന്നു. കായലിലേക്ക്, അയാളിൽ സന്തോഷം തിര തല്ലി, ജിതൻ നീ ചാട് കായലിൽ പിന്നിലൂടെ നീന്തി വണ്ടിയുടെ അടുത്ത് വരിക വണ്ടി റെഡിയാക്കുക, ഞാൻ ഇവിടെ വന്നു എന്നു മനു അറിയണ്ടേ? അറിയിച്ചിട്ട് ഞാൻ എത്താം നമുക്ക് ഇനിയും പലതും പുലരും മുൻപ് ചെയ്യണം. ജിതൻ ജാലകപ്പഴുതിൽ കൂടി, ആ ബോട്ടിന്റെ കായലിലേക്ക് തള്ളിയ ഭാഗത്ത് നിന്നും താഴ്പ്പോട്ടു ചാടി, ആ വാതിൽ ഒന്നാമങ്ങിയതും പതുക്കെ തിരിച്ചടയാൻ തുടങ്ങി, കൊള്ളാം അങ്ങനെയാണ് കൊലയാളി രക്ഷപെട്ടത്, ദത്തൻ കേറിയ വന്നവഴിയെ തിരിച്ചു നടന്നു, മരണം നടന്ന ബെഡ്റൂമിൽ എത്തി, പുറത്തിറങ്ങി, വാതിൽ പഴയതുപോലെ ചേ൪ത്തടച്ചു, മഞ്ഞടേപ്പുകളലും ആർക്കും മനസിലാകാത്ത രീതിയിൽ പഴയതുപോലെചേ൪ത്തോട്ടച്ചു. ദത്തന്റെ കൈയിലെ വാച്ച് അപ്പോൾ ബീപ്പ് ശബ്ദം മുഴക്കി, ജിതൻ വണ്ടി സ്റ്റാർട്ട് ചെയ്തിരിക്കുന്നു, ഇനി പുറത്തുകടക്കണം, അയാൾ ഡെക്കിൽ നിന്നും ശബ്ദമുണ്ടാക്കികൊണ്ട് ജെട്ടിയിലേക്ക് ചാടി, അത് പോലീസുകാരൻ കണ്ടു, അവൻ ദത്തന്റെ അടുക്കലേക്ക് ഓടിയടുത്തു, പിടിക്കാൻ ശ്രമിച്ച അയാളെ തള്ളി തഴയിട്ട്, അയാൾ ഓടി ജിത൯ സ്റ്റാ൪ട്ട് ചെയ്ത് നി൪ത്തിയ വണ്ടിയിൽ കയറി, ജിതൻ വണ്ടിയുമായി, ചീറിപ്പാഞ്ഞു, പോലീസ് വിസിൽ മുഴക്കിയെങ്കിലും അവർ അതിനുള്ളിൽ രക്ഷപെട്ടു, ബീച്ചുറോഡിൽ നിന്നും അവർ മെഡിക്കൽ കോളേജ് ജംങ്ഷനിലേക്ക് വണ്ടി വിടുന്പോൾ അവർക്കെതിരായി പല പോലീസ് ജീപ്പുകളും പാഞ്ഞു പോകന്നുണ്ടായിരുന്നു.
.
വണ്ടി ഹൈവേയിൽ കയറി തെക്കോട്ട് വണ്ടാനം ഭാഗത്തേക്ക് ഓടിച്ചുപോയി, നേരം പുലരാൻ ഇനിയും സമയമുണ്ട്, അയാൾ ജിപിആർഎസ്സ് ഉള്ള ഫോൺ എടുത്ത് ആപ്പ് ഡൗൺലോഡ് ചെയ്തു, അതിൽ ട്രായിയുടെ മാപ്പ് നോക്കി, ബോട്ടുജെട്ടിയുടെ അടുത്തുള്ള ടവർ കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം. അടുത്തുള്ളത് ഐഡിയ ആണ്, പിന്നെ ബിഎസ്എൻഎലും, ഫോണിൽ ചില മെസ്സേജുകൾ കൈമാറി, ജിതനോട് ഡോക്ടർ രാജന്റെ വീട്ടിലേക്ക് പോകാൻ നിർദേശം കൊടുത്തു, ഇതിനിടയിൽ ഡിജിപി യുടെ പ്രൈവറ്റ് നമ്പറിൽ നിന്നും കാൾ വന്നു, ആദ്യം എടുത്തില്ല, രണ്ടു മൂന്നു തവണയായപ്പോൾ ദത്തൻ പറഞ്ഞു, അപ്പോൾ നമ്മൾ ഇറങ്ങിയത്, മനു അറിഞ്ഞു, ശരി എടുത്തേക്കാം, യെസ് ദത്തൻ സ്പീക്കിങ്ങ്, ഏയ് ദത്തൻ, താനാകെ കാര്യങ്ങൾ കുഴപ്പിച്ചല്ലോ?, എന്താ സാർ എന്തുപറ്റി, താൻ മനുവിനെ കണ്ടില്ലേ, ഡിജിപി കയർത്തു, ഇല്ലല്ലോ ഇതെന്റെ ഇരയല്ലേ നിധി, ഞാൻ തന്നെ കണ്ടുപിടിച്ചോളാം, സാറൊന്നു ക്ഷമിക്കു, അപ്പോൾ തനിക്ക് ക്ലൂ കിട്ടി അല്ലെ? ദത്തൻ ഒന്നു ഇരുത്തി മൂളി, പെൺകുട്ടികൾ രക്ഷപ്പെടുമോ? സാധ്യത കുറവാണ്, കൊലയാളി പെണ്ണാ, പെണ്ണുങ്ങളോ ആകാം, ഉറപ്പാണോ? ഉറപ്പിക്കാൻ സമയമായിട്ടില്ല, ഇനി കാരണം അറിഞ്ഞാൽ മതി, സാർ ക്ഷമിക്ക്, എല്ലാം ഇന്ന് വൈകിട്ട് ഞാൻ പറയാം പക്ഷെ അതിനു മുൻപ് നമുക്ക് നേരിൽ കാണണ്ടേ? പിന്നെ നിധിയുടെ അളവും? ദത്തൻ നമ്മളു തമ്മിൽ കണക്കു പറയാനോ? ഡിജിപി. വേണം സാർ പണിയെടുത്ത കാശല്ലേ അത് ദത്തൻ കണക്കു പറഞ്ഞു വാങ്ങുല്ലേ. പിന്നെ സാറിന്റെ കാഞ്ഞ ബുദ്ധിയിൽ മനുവിനെ പ്രമോട്ടും ചെയ്യണ്ടേ? അപ്പോൾ എനിക്ക് കാശ് സാറിനും പോലീസിനും ക്രഡിറ്റ്, അപ്പോൾ തനിക്ക് എല്ലാം മനസ്സിലായി, പിന്നെ അല്ലാതെ ജനകന്മാർ തരുന്നത് മുഴുവൻ വേണ്ട എങ്കിലും പകുതി, അത് വേണം, പിന്നെ പറഞ്ഞേക്കുക സീത സംശയത്തിലാണ്, ഇനി വൈകിട്ട് ഞാൻ വിളിക്കാം, അതുവരെ നല്ല പണിയുണ്ട്, എന്നിട്ടു ദത്തൻ ഫോൺ കട്ടു ചെയ്തു, അപ്പോഴെക്കും വണ്ടി ഡോക്ടർ രാജന്റെ വീട്ടിൽ എത്തിയിരുന്നു. ഡോർ ബെല്ല് കേട്ടതും ഡോക്ടർ വാതിൽ തുറന്നു, അതിനുള്ളിൽ വണ്ടി ഒളിപ്പിച്ചു ജിത൯, ഡോക്ടർ രാജൻ കേരളത്തിലെ തന്നെ വലിയ ക്രിമിനിറ്റോളജിസ്റ്റാണ്, പഴയ പോലീസ് ഡോക്ടർ ഇപ്പോൾ റിട്ടയേഡ്, മെഡിക്കൽ കോളേജ് പിള്ളാർക്ക് ട്യൂഷനും ഇത്തരം അത്യാവശ്യകേസുമായി, പോകുന്നു, വീട്ടിലെ ലബോറട്ടറി, അദ്ദേഹത്തിന്റെ പരീക്ഷണശാല, തെക്കേ ഇന്ത്യയിലെ തന്നെ വലുതാണ്, എന്നാൽ ചുരുക്കം കേസുകളെ എടുക്കാറുള്ളു. ദത്തന്റെ വരവിൽ ഡോക്ടർ രാജൻ കാര്യമൂഹിച്ചു ഏതോ നീലതിമിംഗലവുമായുള്ള വരവാണ്, തെളിവികൾ ഒന്നൊന്നായി നിരത്തി, അതിന്റെ ഡേറ്റാ തയാറാക്കാൻ പറഞ്ഞിട്ട്, ദത്തൻ കാപ്പിയുണ്ടാക്കാൻ തിരിഞ്ഞു, ഡേയ് ദത്തൻ ഇപ്പവേണോടെ നാളെ പോരെ? ഒറക്കം വരുന്നടേയ്,ഡോക്ട൪. ഡോക്ടർ കളിക്കാതെ എനിക്ക് വേറെ പണിയുണ്ട്, ഇത് ഉറപ്പിച്ചിട്ടു വേണം ബാക്കി കാര്യം. ഇവനെക്കൊണ്ട് തോറ്റു, വയസ്സൻ എന്നപരിഗണനപോലും തരാത്ത, ഗുരുത്വ ദോഷി, പിറുപിറുത്തും കൊണ്ടു ഡോക്ടർ പണിയിൽ മുഴുകി. ഒരുമണിക്കൂറിൽ ഡോക്ടർ തിരിച്ചു വന്നു, ദത്തൻ സോഫയിൽ നല്ല ഉറക്കം, ഡേയ് രാത്രി സഞ്ചാരി, എന്നെ ജോലിക്ക് നി൪ത്തയിട്ട് നീ ഉറങ്ങുകയാ,സാമദ്രോഹി. സോറി ഡോക്ടർ കാപ്പികുടിച്ചു മയങ്ങിപ്പോയി, ദത്തൻ. എന്തരാണ് നിന്റെ ഒരു ചിന്ത കൊലയാളിയെപ്പറ്റി, പെണ്ണ് പ്രായം മുപ്പതിന് താഴെ, നല്ല പൊക്കവും ആരോഗ്യവും. മണ്ണാങ്കട്ട, ഡോക്ട൪, ഇത് അസ്സൽ പുരുഷൻ, പ്രായം ശരിയാണ്, ആരോഗ്യവും ഉയരവും അതും ശരി, പെണ്ണല്ല ഉറപ്പ്, അപ്പോൾ രണ്ട് പേരുണ്ടായിരുന്നു, അവർ രണ്ട് പേര് ഉണ്ടായിരുന്നു, വിരലടയാളം രണ്ടുപേരുടേത്. ഒന്ന് ഒരു പക്ഷേ ഇരയുടേതാവാം, അതിന് കബന്ധത്തിന്റെ ഫിഗ൪പ്രിന്റ് വേണം, ഡി൯എ നോക്കണം അത് ഒപ്പിക്ക്. തലമുടി, നാൽപ്പത്തെട്ടു മണിക്കൂറിൽ കൊഴിഞ്ഞത്, രണ്ടുപേരുടേത്, അത് പുരുഷന്മാരുടേത്, ബാക്കിയുള്ളവ, ഒന്നുകിൽ നിർജ്ജീവം, അല്ലെങ്കിൽ വിഗ്ഗിന്റെത്, സാരിമുറി, മാച്ചാവുന്നുണ്ട്, ദത്തൻ ആകെ ആശയകുഴപ്പത്തിലായി, അപ്പോൾ സാരി ആരുടേത്? അപ്പോഴാണ് ഫോണിൽ മെസ്സേജ് വന്നത്, അയാൾ തിരിച്ചു മെസ്സേജ് വിട്ടു നമുക്ക് ഓഫിസിൽ കാണാം, നേരം അപ്പോൾ നന്നായി വെളുത്തിരുന്നു.
അവർ ഇപ്പോൾ കുട്ടികൾ താമസിക്കുന്ന ഹോട്ടലിൽ എത്തി, അവിടെയും ചില പോലീസുകാർ, പാർക്കിങ്ങിൽ വണ്ടി, നിർത്തി, അവർ മുന്നോട്ടു വന്നു റിസ്പെഷനിൽ എത്തി, പെട്ടന്ന് അവരുടെ വഴി തടഞ്ഞ് മുൻപിൽ സർക്കിൾ ഇൻസ്പെക്ടർ റാങ്കിൽ ഉള്ള ഒരു പോലീസുകാരൻ വന്നു, ഐഡന്റിറ്റി ചോദിച്ചു, ദത്തൻ അയാളെ അടിമുടി നോക്കി, എന്തിന്? ക്ഷമിക്കണം സാർ ഈ ഹോട്ടൽ ഇപ്പോൾ പോലീസിന്റെ നിരീക്ഷണത്തിൽ ആണ്, അതിനാൽ സഹകരിക്കുക, അയാൾ ഐഡൻറിറ്റി കാർഡ് കൊടുത്തതും ഓഫിസർ തിരിച്ചും മറിച്ചും നോക്കി തിരിച്ചു കൊടുത്തു, റിസപ്ഷനിസ്റ്റ് റും റെഡിയാക്കിയതും ഓഫീസർ തിരിച്ചു വന്നു, സാർ ക്ഷമിക്കണം താങ്കൾക്ക് റും തരാൻ പറ്റില്ല, ദത്തന്റെ മുഖം വലിഞ്ഞു മുറുകി, എന്തുകൊണ്ട്? ഇവിടെ ഞാൻ റും ബുക് ചെയ്തതാണ്, ഹോട്ടലുകാർക്ക് പ്രശ്നവുമില്ല, ഞാൻ ടെറിറിസ്റ് അല്ല ക്രിമിനലും പിന്നെ? സാർ ഐജി യുടെ സ്പെഷ്യൽ ഓർഡറാണ്, താങ്കൾക്ക് മുറി തരാൻ പാടില്ല എന്ന്, അത് ഞങ്ങളുടെ, ചില കേസിനെ ബാധിക്കും. എങ്കിൽ നിങ്ങൾ കേസിനെ ബാധിക്കുന്ന കാര്യങ്ങൾ ഇവിടുന്നു കൊണ്ടുപോകാൻ ഐജിയോട് പറയുക, ഇത് പൊതുജനങ്ങളെ ഇൻസ്ൾട്ട് ചെയ്യുന്നതിന് തുല്യമാണ്, ഓഫീസർ പിന്നെയും ഫോണിൽ സംസാരിച്ചു, പിന്നെ വന്നു പറഞ്ഞു, ഓക്കേ കൊടുത്തോളു. ചുണ്ടിൽ ചെറിയ മന്ദഹാസവുമായി, ദത്തൻ മുന്നോട്ടു പോയി, പിന്നാലെ ജിതനും അവരുടെ മുറി, പെൺകുട്ടികളുടെ മുറിയുടെ തൊട്ടടുത്ത് തന്നെ ആയിരുന്നു, ആ മുറികളെ വേർതിരിച്ച്, ഒരു ഭിത്തി മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ റൂമിൽ പ്രവേശിച്ചയുടനെ ദത്ത൯ മാനേജരെ വിളിച്ച് നന്ദി പറഞ്ഞു. അൽപ്പം കഴിഞ്ഞതും മുറികളുടെ ഇടയിലെ രഹസ്യ വാതിൽ തുറന്നു, അവരുമായി ദത്തൻ സംസാരിച്ചു പിന്നെ എല്ലാം പെട്ടെന്നായിരുന്നു, പുറത്തുകാവൽ നിന്ന പോലീസ് ഒന്നുമറിഞ്ഞില്ല, നിമിഷ നേരം കൊണ്ട് കുട്ടികൾ അവിടം വിട്ടു, ഒപ്പം ദത്തനും ജിതനും ദത്തനെ ടെലിഫോൺ ഓഫീസിൽ എത്തിച്ച, ജിതൻ അവരുമായി, ദത്തന്റെ രാവൺ കോട്ടയിലെത്തി. സമയം ഒന്പതുമണി, ഐജി മനു ഐസക്, ഹോട്ടലിൽ എത്തി, കുട്ടികളെ ചോദ്യംചെയ്യുക എന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം റിസപ്ഷനിൽ വന്നു, അയാൾ നേരെ കുട്ടികളുടെ മുറിയിൽ എത്തി, അവിടം ശൂന്യം മനു ദേഷ്യംകൊണ്ട് അലറി, എവിടെ അവർ പോലീസ് പാഞ്ഞു നടന്നു, എങ്ങും കണ്ടെത്താനായില്ല, മനു റിസ്പെഷനിൽ എത്തി, രജിസ്റ്റർ പരിശോധിച്ചു, ദത്തന് മുറി മുകളിലാണ്, പിന്നെ എങ്ങനെ, പോലീസ് ഹോട്ടൽ അരിച്ചുപെറുക്കുന്നു. ആകെ ബഹളം, മനു ഹോട്ടലിലെ ക്യാമറകൾ എല്ലാം ചെക്കുചെയ്യാൻ പറഞ്ഞു, അവസാനം അയാൾ കണ്ടുപിടിച്ചു, നാല് പർദയിട്ടവർ ഒരു കറുത്ത ബിഎംഡബ്ള്യ കാറിൽ കയറി, പാർക്കിങ്ങിൽ നിന്നും പുറത്തുപോകുന്ന. അയാൾ ശക്തിയായി, കൈകൾ ഭിത്തിക്കും മേശയിലും അടിച്ചു.
അന്ന് ദത്തന് പിടിപ്പത് പണിയുണ്ടായിരുന്നു, ടെലിഫോൺ എക്സ്ചേജിൽ നിന്നും രണ്ടു നാളിൽ ആ ടവർ ലൊക്കേഷനിൽ വന്ന നമ്പരുകൾ എടുത്തു, ദീർഘനേരം ഉണ്ടായിരുന്നവ പ്രത്യേകം, ഇന്നലെ രാത്രി മുതൽ ഇല്ലാതായവ, പിന്നെ തിരിച്ചു വന്നവ, ഡെയ്ലി നിരവധി പേര് വന്നു പോകുന്ന സ്ഥലമാണ്, കണ്ടു പിടിക്കുക ഈസിയല്ല, രണ്ട് ഓഫിസിലെയും കാര്യങ്ങൾ കഴിഞ്ഞപ്പോൾ പന്ത്രണ്ട് മണി, ജിതൻ അപ്പോൾ മെഡിക്കൽ കോളേജിലെ പോലീസ് സർജന്റെ ഓഫീസിൽ ഇരിക്കയായിരുന്നു, ദത്തന്റെ മെസ്സേജ് നേരത്തെ ഡോക്ടർ വിനോദിന് കിട്ടിയിരുന്നു, ഡെഡ്ബോഡിയുടെ സ്പെസിമെൻ, പോസ്റ്റ്മാർട്ടം കഴ്ഞ്ഞു വന്ന ഡോക്ടർ സ്പെസിമൻ കൊടുത്തു, ഡീറ്റൈൽഡ് റിപ്പോർട് കോപ്പിക്ക് വൈകിട്ട് ദത്തനോട് വിളിക്കാനും പറഞ്ഞു അവർ പിരിഞ്ഞു. ജിതൻ ഓഫിസിൽ നിന്നിറങ്ങിയതും ദത്തന്റെ മെസ്സേജ് ട്രാവൽ ഓഫീസ് പരിസരത്ത് എത്താൻ, ഇതിനുള്ളിൽ ദത്തന്റെ മിഷൻ കഴിഞ്ഞിരുന്നു, അവർ തിരിച്ചു ഡോക്ടർ രാജന്റെ വീട്ടിലേക്ക്, അൽപ്പസമയം കഴിഞ്ഞപ്പോൾ ജിതൻ പറഞ്ഞു, സാർ നമ്മെ ആരോ പിന്തുടരുണ്ട്, ലക്ഷണത്തിൽ പോലീസ് ആണ്, നീ സൈഡിൽ വണ്ടി നിർത്തു, രണ്ടിലൊന്ന് അറിഞ്ഞിട്ടു പോകാം ദത്ത൯. വണ്ടി, ഹൈവേയിൽ ഒതുക്കിയതും ഡിജിപി ലൈനിൽ ദത്തൻ നീ പിന്നെയും അതിർത്തി ലംഘിച്ചു, കുട്ടികളെ കടത്തിക്കൊണ്ട് പോയത് ഒട്ടും ശരിയല്ല, ഏമാനെ, ഞാൻ അപ്പോൾ ചെയ്തില്ലായിരുന്നു എങ്കിൽ അവൻ കടിച്ചുകീറിയേനെ, അറിയാവല്ലോ സ്വഭാവം, ചോദ്യം ചെയ്യൽ അതും ഹോട്ടലിൽ, അതുകൊണ്ടാ പൊക്കിയത്, അപ്പോൾ ഇപ്പോഴോ?ഡിജിപി, നക്കിത്തരം ദത്തൻ കാണിക്കൂലാ, പിന്നെ ഇപ്പോൾ അവർ എന്റെ നിധികാക്കുന്ന ഭുതങ്ങളല്ലേ, പോറലുപോലും ഏൽക്കാതെ കൈമാറും അതാണ് ദത്തൻ. അതുപോട്ടെ എന്തെങ്കിലും ക്ലൂ. ഉണ്ട് രാവിലത്തെ ചിന്ത തെറ്റാണ്, കൊലയാളി പെണ്ണല്ല, എന്നാൽ പെണ്ണ് ആണ്
കുട്ടികൾ എവിടെ ഡിജിപി, പിന്നെയും ചോദിച്ചു. അവർ സുരക്ഷിതരാണ്, സമയമാകുന്പോൾ അവരെത്തും വിഷമിക്കേണ്ട. ദത്തൻ പറഞ്ഞു. എങ്കിൽ ശരി സർ, ദത്തന്റെ അടുത്തഫോൺ ശബ്ദിച്ചു, മറുതലക്കൽ ഐഡിയയുടെ എസ്സിക്യു്റ്റിവ്, പറയു സജി, ദത്തനാണ്, സാർ സംശയകരമായി, മൂന്ന് ഫോൺ നമ്പർ കഴിഞ്ഞ മൂന്ന് നാളായി ആ ടവർ പരിധിയിൽ ഉണ്ടായിരുന്നു, രണ്ടെണ്ണം ഇന്നലെ വൈകുന്നേരം സ്വിച്ചിഡ് ഓഫ്, ഉടമസ്ഥന്റെ പേര് ജയേഷ് കൃഷ്ണ, വിലാസവും പറയാം, ഒക്കെ സജി, അത് മരിച്ചയാളുടെ ആണ്, അപ്പോൾ മൂന്നാമത്തേത്, സാർ പ്രത്യേകത ഈ ഫോൺ സഞ്ചരിച്ച വഴികളും ജയേഷിന്റെ ഫോൺ വഴികളും ഏതാണ്ട് നാലുദിവസവും ഒന്നാണ്, ഇന്നലെ രാത്രി പത്തിനുശേഷം അത് അവിടുന്നു മാറി, ഇപ്പോൾ നഗര പ്രാന്തത്തിൽ തന്നെ വേറൊരു ടവറിന്റെ കിഴിൽ ഉറച്ചിരിക്കയാണ്, ഏതാണ്ട് 18 മണിക്കൂറായി മൊബൈൽ ഒരിടത്തുതന്നെ ഇടക്കിടക്ക് ഓൺ ആകുന്നുള്ളു, സജി, അത് സ്പോട് ചെയ്യൂ, ആളിന്റെ വിലാസവും, സർ ഉടമസ്ഥൻ ഒരു ഷീജാ കെ മാത്യു, ഒരു പക്ഷേ ആങ്ങളയെ സ൪ അറിയും അറിയപ്പെടുന്ന ഗിറ്റാറിസ്റ്, നഗരത്തിലെ പല മ്യൂസിക് ബാൻഡിന്റെയും ജീവനാഡി, ഒരു റോയ്. വിലാസം തന്നെ ടവർ ലൊക്കേഷൻ കാണിക്കുന്നത്, അത് ട്രെയിസ് ചെയ്യൂ സജി, എന്ന് പറഞ്ഞു സജി ഫോൺ കട്ട് ചെയ്തു. ഇത്രയും നേരം വണ്ടി, പാർക്കിങ്ങിൽ ആയിരുന്നു, ഒപ്പം പോലീസ് വണ്ടിയും, ദത്തൻ വീണ്ടും മെസ്സേജുകൾ അയച്ചു, സജിയുടെ മെസ്സേജ് ഫോർവേഡ് ചെയ്തു, പിന്നെ വേദികയെ വിളിച്ചു, വേദി നീയെവിടെ, ഇവിടെയുണ്ട്, ഡാർലിംഗ് നിന്റെ കോട്ടയിൽ സീതമാർ സന്തുഷ്ടരാണ്, ഡീ... &*%$#@ നീയാര് എന്റെ ധർമ്മ പത്നിയോ, ഞാൻ വരട്ടെ ശരിയാക്കിത്തരാം, നീ ഇപ്പം പോകണം സീതാമാർക്ക് ബോറടിമാറ്റാൻ ഒരു സംഗീത നിശ, വിലാസം മെസ്സേജ് ചെയ്തിട്ടുണ്ട്, അവനെ വീട്ടിൽ കാണാം മെസ്സേജിൽ ഫോട്ടോയും ഉണ്ട്, വരുന്നില്ലെങ്കിൽ കൊണ്ടുവരണം, വേണമെങ്കിൽ രണ്ടു പൂച്ചകളെയും കൂട്ടിക്കോ, ദത്തൻ, ശരി, ബോസ് കൂടുതൽ വിവരങ്ങൾ മെസ്സേജിൽ. ഒക്കെ, മനസ്സിലായി, ദത്തൻ ജിതൻ നോക്കി, അവൻ ചിരിക്കുകയായിരുന്നു, ഇപ്പോഴും പോലീസ് പിന്നിൽ തന്നെയുണ്ട്, ദത്തൻ വണ്ടിയിൽ നിന്നും ഇറങ്ങി, നേരെ പോലീസ് വണ്ടിയെ സമീപിച്ചു, അയാളെ കണ്ടതും വണ്ടിയിൽ നിന്നും രണ്ടുപേർ ഇറങ്ങി, അയാൾ ലൈറ്റർ ചോദിച്ചു, അവർ കണ്ണിൽ കണ്ണിൽ നോക്കി, ഞങ്ങൾ ആരെന്ന് നിനക്കറിയാമോടാ റാസ്കൽ, പൊതുസ്ഥലത്ത് സിഗരറ്റു വലിച്ചാൽ പൊക്കിയെടുത്ത് അകത്തിടും, അപ്പോൾ അണ്ണന്മാർ എന്തുചെയ്യുകയായിരുന്നു ഇതുവരെ വണ്ടിയിൽ ദത്ത൯, ഊത്ത് മെഷിൻ കണ്ടിട്ടുണ്ടോ? ജോലിസമയത്ത് മദ്യപിച്ചാലോ? ദത്തൻ ചോദിച്ചു, ഡാ...., നിൽക്ക് ഒരാളെ ഞാൻ വിളിച്ചോട്ടെ, എന്നിട്ടാകാം, ബാക്കി, ദത്തൻ വിളിച്ചത്, മനുവിനെ, ദത്തന്റെ ഫോൺ കണ്ടതും മനു ഉപചാരങ്ങൾ തുടങ്ങി, മനു കേൾക്കുക ആദ്യം, നിന്റെ പോലീസ് എന്റെ പിന്നാലെ രാവിലെ മുതൽ കുടിയതാ നീ നിന്റെ ജോലി ചെയ്യുന്നു, ഞാൻ എന്റെയും, വേണ്ട എന്നെ പിന്തുടരുന്നത് വിട്ടിട്ട്, നീ കൊലയാളിയെ പിന്തുടരു, അതാണ് ചലഞ്ച്, ഒന്നു പറയാം, നിനക്ക് മുൻപേ ഞാൻ അവനെയായാലും അവളെയായാലും പിടിച്ചിരിക്കും. ദത്തൻ, നീ കേൾക്ക്, ഞാൻ പിടിച്ച കൊലയാളി യക്ഷികളെ നീ രക്ഷപ്പെടുത്തി, ഞാൻ നിന്റെ പിന്നിൽ തന്നെയുണ്ട്, നിനക്കവരെ രക്ഷിക്കാൻ കഴിയില്ല, ഒരുതരത്തിലും, ഞാൻ കൊലയാളിയെ രക്ഷിക്കും എന്ന് നിനക്ക് തോന്നുണ്ടോ? പക്ഷേ നിരപരാധിയെ ക്രൂശിക്കാൻ ഞാൻ അനുവദിക്കില്ല, മനു. ദത്തൻ, കൊലയാളികൾ ആ പെൺകുട്ടികൾ തന്നെ, പിന്നെ അവിടെ ഉണ്ടായിരുന്നത്, പാചകക്കാരനും സ്രാങ്കും ആയിരുന്നു, അവർ ജയേഷിനെ ഒന്നും ചെയ്യില്ല, അവ൯ അവരുടെ മുതലാളിയും ദൈവവും ആണ്, അവ൪ ഈ പറയുന്ന സമയത്ത്, ജോലിയിലും, അത് പെൺകുട്ടികൾ സമ്മതിച്ചതുമാണ്, ദത്തൻ അവരല്ലാതെ ആരും ചെയ്യില്ല ഈ കൊല വേറാരും അവിടെയില്ലായിരുന്നു, മനു കൊലയാളി നീ ബോട്ടിൽ ചെല്ലുന്പോഴും അവിടെ ഉണ്ടായിരുന്നു, നിന്റെ കൈയ്യെത്താ ദൂരത്തിൽ, അത് ഞാൻ തെളിയിക്കാം. നിന്റെ പോലീസ് എന്റെ അടുത്തുണ്ട്, കൊടുക്കാം നാളെ പുലർച്ചയെ നിനക്ക് കൊലയാളിയെ കിട്ടും അതുവരെ ഇവരെ പിന്നിൽ നിന്നു തിരിച്ചുവിളിക്ക്, ഇനി വന്നാൽ നിനക്കറിയാമല്ലോ എന്നെ, ദത്തന്റെ വാക്ക് വാക്കാണ്, ശരി ദത്തൻ ഫോൺ അവർക്ക് കൊടുക്ക്, ഞാൻ പറയാം, വേണ്ട മനു ഞാൻ സ്പീക്കറിലിടാം ഇല്ലങ്കിൽ നീ വല്ല വേണ്ടാതീനം വീണ്ടും ഒപ്പിക്കും. മനു നിർദേശം കൊടുത്തതും പോലീസ് തിരിച്ചുപോയി. ദത്തൻ വണ്ടിയിൽ തിരിച്ചുകയറി, ഡോക്ടർ വിനോദിനെ വിളിച്ചു, അയാൾ പറഞ്ഞ കാര്യങ്ങൾ ദത്തനെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി, പറയു ഡോക്ടർ, എന്താണ് നിഗമനം, നല്ല ഉയരമുള്ളയാൾ ജയേഷിനൊപ്പമോ അൽപ്പം കൂടുതലോ, ആണ് കൃത്യം നടത്തിയത്, കാരണം കുത്ത് വന്നത്, മുകളിൽ നാല്പത്തഞ്ച് ഡിഗ്രി ആംഗിളിൽ നിന്നും, മൂർച്ചയേറിയ കത്തി, നീളം അതിനാൽ ഒറ്റകുത്തെ വേണ്ടി വന്നുള്ളൂ, അയാൾ കരുത്താനായിരുന്നു, എന്നാൽ അൽപ്പം ചഞ്ചലിതനും, കുത്തികഴിഞ്ഞപ്പോൾ എന്തോ ഒരു ചാഞ്ചല്യം, നമ്മൾ പറയില്ലേ പ്രേമം സ്നേഹം, അതുപോലെ ഏതോ വികാരം, കാരണം കുത്തിയിട്ട് തിരിച്ചെടുക്കുന്പോൾ ഒരു വൈബ്രേഷൻ മുറിവിൽ. കുത്ത് നേരെ ഹാർട്ടിനായിരുന്നു പിന്നെ തുളച്ചു ശ്വാസകോശത്തെയും മുറിച്ചിരുന്നു, ഹൃദയം അതാണ് ലക്ഷ്യം. കത്തിയെടുത്ത് വീണ്ടും കുത്തിയേനെ പക്ഷേ എന്തോ തടസ്സം അതാണ് വിട്ടിട്ട് ഓടിയത്, ദത്തൻ, ശരി ഡോക്ടർ, ഞാൻ വിളിക്കാം, ദത്തൻ, ഫോൺ വച്ചു, വേദികയെ ജോലിയെപ്പിച്ചിട്ട് നാല്പത്തഞ്ച് മിനിറ്റായി മറുപടി കണ്ടില്ല, എന്ന് ദത്തൻ ജിതനോട് പറഞ്ഞിട്ട് ഫോൺ വിളിച്ചു, വേദിക ഫോൺ എടുത്തതും നീ എല്ലാത്തിനും യെസ് നോ പറഞ്ഞാൽ മതി, ഒക്കെ, ആളെ കിട്ടിയോ യെസ്, വീട്ടിൽ എത്തിയോ? ഇല്ല ഒക്കെ, അയാൾ ഫോൺ കട്ട് ചെയ്തിട്ടു, ജനനിയെ വിളിച്ചു, ജനാ പറയു ബോസ്, ഞാൻ പറയുന്നത്, ശ്രദ്ധിച്ചു കേൾക്കുക, വേദിക വന്നാൽ അവന്റെ വൈൻ എടുക്കണം, പിന്നെ എത്രയും പെട്ടന്ന്, ഡോക്ടർ രാജൻ, കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അവിടെ തന്നെ നിൽക്കുക, ഞാൻ പറയും വരെ, പോലീസ് പുറകെയുണ്ട്, പിടി കൊടുക്കരുത്, ഒക്കെ ബോസ്, ബാക്കി, ഞാനായിക്കോളാം. അത്രയും കഴിഞ്ഞു, ദത്തൻ വണ്ടിയെടുക്കാൻ ജിതനോട് ആജ്ഞാപിച്ചു. വണ്ടി ബീച്ചിലേക്ക് വിട്ടുകൊണ്ട്, അവർ വണ്ടിയിൽ നിശബ്ദരായി, ഇരുന്നു. ഇതിനിടയിൽ നിരവധി മെയിൽ മെസ്സേജും വോയ്സ് മെസ്സേജും ഫോണിനെ കരയിച്ചുകൊണ്ടേ ഇരുന്നു.
വണ്ടി ബീച്ചിലെത്തി, വണ്ടി, അരുകിൽ പാർക്ക് ചെയ്തു, അവർ കടൽ പാലത്തിലേക്കുപോയി, സൂര്യാസ്തമനത്തിന്റെ സുന്ദര കാഴ്ചയിൽ മുഴുകി, ദത്തനും ജിതനും. അപ്പോഴും ഇണങ്ങാത്ത കണ്ണികളുമായി, ദത്തൻ മൽപ്പിടുത്തം നടത്തുകയായിരുന്നു, കരയിലെ വെട്ടം മങ്ങിത്തുടങ്ങിയിരുന്നു, വേദികയുടെ ഫോൺ വന്നു, ബോസ് കലാകാരൻ തയാറായിട്ടുണ്ട്, ആദ്യം ഒന്നു മടിച്ചു, നിർബന്ധിച്ചപ്പോൾ വന്നു, ജനനി വീഞ്ഞുമായി പോയി, പാട്ടുകാരൻ കുട്ടികൾക്കായി ഗിറ്റാർ വായന തുടങ്ങട്ടെ?, ഇപ്പോൾ വേണ്ട അവനെ നന്നായി സൽക്കരിക്കുക കുട്ടികളെ ഇപ്പം കാണിക്കേണ്ട, പിന്നെ അവനായി മരുത്വാമല റെഡിയാക്കുക, ഹനുമാനും സുഗ്രീവനും കൂടെ ബാലിയുമായിക്കോട്ടെ, ലന്കാ യാത്ര തുടങ്ങേണ്ടപ്പോൾ ഞാൻ പറയാം.
ശരി ബോസ്, വേദിക ഫോൺ കട്ടുചെയ്തു. അല്പ്പം കഴിഞ്ഞപ്പോൾ ജനനി വിളിക്കുന്നു, ഡോക്ടർ രാജന്റെ അടുക്കൽ നിന്നാണ്, ബോസ്, വീഞ്ഞ് ഡോക്ടർക്കു കൊടുത്തു, അദ്ദേഹം അത് സ്പുടം ചെയ്യുന്നു,
ഈ മണ്ഡോദരി, പ്രിയനായി വീണ വായിക്കട്ടെ, പൊടി,@#$%&@, അവിടെ കാത്തിരിക്കുക പുല്ലാങ്കുഴൽ വായിക്കാൻ സമയമാകുന്പോൾ ഞാന്പറയാം, ജനനി ഫോൺ കട്ടുചെയ്തു, ജിതന്റെ ചുണ്ടിൽ പുഞ്ചിരി, നീ ചിരിക്കേണ്ട, ജാനുവിനെ പലപ്പോഴു കാണാതാകുന്നുണ്ട്, നിന്നെ ഉപദേശിക്കണം എന്നു വിചാരിച്ചിട്ട്, കുറച്ചുകാലമായി, ബോസ് ആരോ നമ്മുടെ വണ്ടിയുടെ അരികിൽ എന്തോ ചെയ്യുന്നു വിഷയം മാറ്റും പോലെ ദത്തനു തോന്നി വണ്ടിയിലേക്ക് നോക്കിയപ്പോൾ എന്തോ അനങ്ങുന്നു, അവർക്ക് ഇരുട്ടുകൊണ്ടു ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല, അവർ ഓടിയെത്തും മുൻപ് അക്രമി വണ്ടിയിൽ കയറി പാഞ്ഞുപോയി, അവർ എത്തി നോക്കി വണ്ടിയുടെ നാല് ടയറും കാലി, ജിതൻ ഇടം കാലുകൊണ്ട് വണ്ടിയെ തട്ടി, അപ്പോൾ ദത്തൻ വണ്ടിയുടെ ടയർ പാട് നോക്കുകയായിരുന്നു, പിന്നെ വണ്ടി റിവേസ് എടുത്ത വഴിയോരവും, അയാൾ ഫോണെടുത്ത്, ജനനിയെ വിളിച്ചു, ഹെലോ പെട്ടന്ന്, ഹൈവേയിൽ കയറുക, ഒരു ടയോട്ട ഫോർച്യുണർ, എന്റെ വിശ്വാസം ശരിയാണെകിൽ കെ എൽ ഫോർ എബി പത്ത് മുപ്പതാണ്, കള൪ ചുവപ്പ്, മിക്കവാറും അതിൽ മനു ഐസക്കാണ്, അവനെ എങ്ങനെയും തടയണം അവന്റെ ലക്ഷ്യം തിരുവന്തപുരമാണ് രണ്ടു മണിക്കൂർ താമസിച്ചേ അവൻ അവിടെ എത്താവു, ബോസ് കഴിഞ്ഞു എന്ന് കരുതിക്കോളൂ, ജനാ അവൻ മനു ഐസക് ആണ്, ഐജി, ആകെ അവനൊരു വീക്ക്നസ് മാത്രമേ ഉള്ളു അത് പെണ്ണാണ്, അൽപ്പം പിഴച്ചാൽ നിന്റെ ജീവൻ അപകടത്തിലാകും ബോസ് ഒന്നും പേടിക്കേണ്ട, അയാൾ ഫോൺ കട്ട് ചെയ്തിട്ട്, അടുത്ത സ്മാർട്ട് ഫോൺ എടുത്തു, അതിൽ ജിപിആർഎസ് ഓൺ ചെയ്തു പിന്നെ എന്തൊക്കയോ ചെയ്തു, കാറിൽ ചാരി നിന്നു, ബോസ് ഇനി എങ്ങനെ തിരുവനതപുരം പിടിക്കും ഇപ്പോൾ തന്നെ ഏഴുമണി കഴ്ഞ്ഞു, പത്തുമണിക്ക് ഡിജിപിയെ ഹെഡ് ക്വാർട്ടേഴ്സിൽ എങ്ങനെ കാണും, ദത്തൻചിരിച്ചു, ഇത് ചെയ്തത് ഐജിയാണന്ന് എങ്ങനെ ഉറപ്പിക്കാം, വണ്ടിയുടെ ടയ൪പാട് ഫോ൪ട്യൂണ൪ന്റെതാണ്, പിന്നെ അതിന്റെ കള൪ ചുവപ്പും മനുവിന് ചുവപ്പാണന്ന് ഈ രാത്രിയിൽ എങ്ങനെ മനസ്സിലായി, എടാ പൊട്ടാ നീ കണ്ടില്ലേ ഞാ൯ പാറയിൽ നോക്കുന്നത്, വണ്ടി വെപ്രാളത്തിൽ പുറകുവശം ഇടിച്ചിട്ടുണ്ട്, പെയിന്റ് പറ്റിയിരിക്കുന്നു. അപ്പോൾ രാവണൻ കോട്ടയിൽ കറുത്ത ജ്വാഗ്വാർ തനിയെ സ്റ്റാർട്ടായി ഗെയ്റ്റ് കഴ്ഞ്ഞു കുതിക്കുകയായിരുന്നു, ബീച്ചിലേക്ക്, ഓട്ടോ പൈലറ്റിൽ ഇട്ട് ചെയ്തു ജിപിആർഎസ് ഓൺചെയ്തു ലൊക്കേഷനും വഴിയും കൊടുത്തപ്പോൾ അവൻ കുതിച്ചു, അവരുടെ അടുത്തേക്ക്.
മണിക്കൂറിൽ ഇരുനൂറ് കിലോമീറ്ററിൽ പായും പുലിയാണവൻ, മുന്നിലെ വണ്ടികളെ മൂന്നുകിലോമീറ്റർ ദൂരത്തിൽ സ്കാൻ ചെയ്തു പൊസിഷൻ ഫീഡ് ചെയ്യും, പിന്നെ ഒരു പായലാണ്, ലൊക്കേഷൻ കൊടുത്താൽ ചുമ്മാ ഇരുന്നാൽ കാൽക്കുലേറ്റഡ് സമയത്തിൽ ലക്ഷ്യത്തിൽ എത്തിച്ചിരിക്കും. അവർ ആ വണ്ടിയിൽ കുതിച്ചു തിരുവനന്തപുരത്തേക്ക്, കായംകുളം കഴിഞ്ഞതും ജനനിയുടെ വിളി, പറയു ജനാ, ദത്തൻ. ബോസ് ഐജി, കരുനാഗപ്പള്ളിയിൽ കാത്തിരിക്കുന്നു, അപ്പോൾ പിന്നിൽ ഞരക്കവും മൂളലും കേൾക്കാം, അവർ കരുനാഗപ്പള്ളിയിൽ ഹൈവേയിൽ പാർക്കുചെയ്ത മനുവിന്റെ വണ്ടിക്കടുത്ത് എത്തി, വായും കൈയും ബന്ധിച്ച മനുവിനെ അയാൾ വണ്ടിയിൽനിന്നും മോചിപ്പിച്ചു അവരുടെ വണ്ടിയിൽ കയറ്റി, ജിതനെ മനുവിന്റെ വണ്ടിയും ഏൽപ്പിച്ചു, പിന്നാലെ വരാൻ പറഞ്ഞിട്ടു യാത്ര തുടർന്നു. ഇതിനിടയിൽ വേദികക്ക് മെസ്സേജ് അയക്കാനും മറന്നില്ല, ലന്കാ യാത്ര തുടങ്ങാ൯. അവരുടെ വണ്ടി കൃത്യം ഒൻപതേമുക്കാലിന് പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ എത്തി, അവിടെ അവരെ കാത്ത്, ഡിജിപി അലക്സൻഡർ സേവിയർ, ഒപ്പം മറ്റ് നാലു വി ഐ പി വിരുന്നുകാരും, മനുവിനെ ഒപ്പം ജിതനെയും കോൺഫറൻസ് ഹാളിൽ ഇരുത്തിയിട്ട് ദത്തനും ഡിജിപിയും രഹസ്യ ചർച്ചക്കായി, കോൺഫിഡൻഷ്യൽ റൂമിൽ കയറി ഒപ്പം വി ഐ പി കളും ദത്തനെ അലക്സാണ്ടർ അവർക്ക് പരിചയപ്പെടുത്തി, അവരെ ദത്തനും, അവർ വി ഐ ശേഖർ, ബിസ്സിനസ്സ് മാഗ്നറ്റ് ദുബൈ, കെ എസ് എൽ നായർ ദുബായ് സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ, ഷേണായി, പ്രൈവറ്റ് കമ്പനി എംഡി, പിന്നെ ഇന്ത്യൻ സ്കൂൾന്റെ മേധാവിയും നടത്തിപ്പുകാരനും ആയ എം എസ് ഉണ്ണിത്താ൯. മൂന്ന്പേ൪ പെൺകുട്ടികളുടെയും അച്ഛ൯മാരും കൂടെ ജയേഷ്കൃഷ്ണയുടെ അച്ഛൻ ഷേണായി, എല്ലാരും അടുത്ത സുഹൃത്തുക്കൾ ഒറ്റ ബിൽഡിങ്ങിൽ, ഫ്ലാറ്റിൽ വർഷങ്ങൾ, അയൽക്കാരായിജീവിതം ചെറുതിലെ തുടങ്ങി, ഇന്നും പിരിയാത്ത സൗഹൃദം, അതിനിടയിൽ, ഷേണായിയുടെ കണ്ണ് നിറഞ്ഞു, അവർ പെൺകുട്ടികൾക്ക് അവനെ കൊല്ലാൻ കഴിയില്ല, കാഴിയുമായിരുന്നെങ്കിൽ എന്നെ ചെയ്തേനെ, അവൻ എന്തും ചെയ്യും ചെകുത്താ൯, എനിക്കു പറ്റിയ കൈപിഴയാണവൻ, അയാൾ കണ്ണുതുടച്ചു, അവർ അവനെ ആങ്ങളയായാണ് കൊണ്ടുനനന്നത്, പക്ഷെ ആ പിശാശിന്റെ സന്തതി, എല്ലാം തുലച്ചു, ഇവർ ഇവിടെ വരുന്ന കാര്യം എങ്ങനെ അറിഞ്ഞു? അതാണ് അറിയാത്തത്. ഷേണായി പറഞ്ഞു കൊണ്ടേ ഇരുന്നു, നിർത്തണം ഷേണായി, നിങ്ങൾക്കുണ്ടായത് അപരിഹാര്യമായ നഷ്ടമാണ്, എങ്കിലും എല്ലാരും വിതച്ചതെ കൊയ്യൂ, ഒന്നുഞാൻ പറയാം ഇതിൽ ഈ കുട്ടികൾ നിരപരാധികളാണ്, പെട്ടന്ന്, ദത്തന്റെ ഫോൺ ചിലച്ചു, ഡോക്ടർ രാജനാണ്, അയാൾ സോറി പറഞ്ഞിട്ട്, ഫോൺ ചെവിയിൽ വച്ചു, ശരി, ശരി, എന്നുപറഞ്ഞിട്ട് ഫോൺ ഓഫ് ആക്കി. എല്ലാവരും കേൾക്കണം സത്യം മുന്നിൽ വന്നു, ഇനി എന്റെ പ്രതിഫലം അത് ഞാൻ ചോദിക്കുന്നത്, കിട്ടണം, ഡിജിപിയുടെ വാക്കാണ്, അതുകൊണ്ട് ഫ്രാങ്ക് ആയി പറയാം, അഞ്ച് കോടി, ഇപ്പോൾ ഈ നിമിഷം എന്റെ അക്കൗണ്ടിൽ വീഴണം, എന്നിട്ടാകാം ബാക്കി, ദത്തൻ എന്താണിത് അഞ്ച് കൊടിയോ? ഡിജിപി. സർ, അങ്ങയുടെ ഒരു വക്കിലാണ്, ഞാൻ മുന്നോട്ട് പോയത്, അതിനിടയിൽ സർ കളിച്ച കളിയും പോലീസിന്റെ തരികിടയും. വല്ലാതെ വളച്ചു, പിന്നെ ഇത് എന്റെ മാത്രമല്ല, പിന്നിൽ പലരുടെയും കഷ്ടപ്പാടുണ്ട്, അവർക്കും പോകും ഒരു പങ്ക് അതുകൊണ്ട് ഇല്ല, എന്നു പറയരുത്. വി ഐ പി കൾ തമ്മിൽ ആലോചിച്ചു തലകുലുക്കി, അപ്പോൾ എന്റെ റോളോ? ഡിജിപി, സാർ ക്രെഡിറ്റ് മുഴുവൻ അങ്ങേക്കും മനുവിനും ദത്തൻ. പിന്നെ എല്ലാം പെട്ടന്നായിരുന്നു, പണം അക്കൗണ്ടിൽ വീണു എന്നുറപ്പായപ്പോൾ അവർ കോൺഫറൻസ് ഹാളിൽ എത്തി അവിടെ അവരെ അക്ഷമയോട് കാത്തുകൊണ്ട്, മനുവും ജിതനും ജനനിയും ഒപ്പം ആഭ്യന്തര സെക്രട്ടറി, ഹെഡ് കോർട്ടേഴ്സ് ഐജി.
ടേബിളിന് ചുറ്റും എല്ലാരും നിരന്നിരുന്നു, ജനനി പ്രോജെക്ടറും സ്ക്രീനും ഓണാക്കി, ഹാർഡ് ഡിസ്ക് അതിൽ ചൊരുകി, സ്ക്രീൻ തെളിഞ്ഞു, മുന്നിൽ മത്സ്യകന്യക ബോട്ട് ജെട്ടിയിൽ, ദത്തന്റെ തലയിലെ ക്യാമറ പിടിച്ച വിഡിയോ. ശ്വാസം അടക്കിപ്പിടിച്ചു, കാണുകയാണ്, അത് കൊലയാളി രക്ഷ പെട്ട ജാലകം വരെ എത്തി, നിന്നു. ശരി മനു ചോദിച്ചു, ഇങ്ങനെ ഒന്നു വാതിൽ അവിടെ ഉണ്ട് എന്നുവയ്ക്കുക, ഇതിനും കൊലക്കും എന്ത് ബന്ധം. പറയാം ദത്തൻ, വേദികാ അയാൾ നീട്ടി വിളിച്ചു....കുട്ടികളെ കൊണ്ടുവരൂ, ഹാളിന്റെ വാതിൽ തുറന്നു കുട്ടികൾ എത്തി, കൂടെ വേദികയും, അശ്വതി, അനന്യ, രാകേന്ദു, അവർ അച്ഛന്മാരെ കണ്ടു പൊട്ടിക്കരഞ്ഞു, അപ്പോൾ മനുവിന്റെ കണ്ണു അവരുടെ ശരീരം മേൽകീഴ് പരതുകയായിരുന്നു, കുട്ടികൾ പറയു നിങ്ങൾ ബോട്ടിൽ കയറുന്പോൾ ആരെല്ലാം ഉണ്ടായിരുന്നു അവിടെ, വേണ്ട അവരെ ബുദ്ധിമുട്ടിക്കേണ്ട നിങ്ങൾ പോയി അച്ഛന്മാരുടെ അടുത്തിരിക്കുക, ജനനി, വിഡിയോ തുടരുന്നു, ഞങ്ങൾ ട്രിപ്പ് പ്ലാൻ ചെയ്യുന്പോൾ ഞങ്ങൾക്ക് മാത്രമേ അറിയുമായിരുന്നുള്ളു, മുന്ന്പേരും കഥ പറയുകയാണ്, ഓൺലൈനിൽ ചെയ്യാം എന്നു പറഞ്ഞപ്പോൾ ജെയ്സി നാട്ടിലുള്ള കാര്യം രാകേന്ദു ആണ് ഓർമ്മിച്ചത്, അവൾ കല്യാണം കഴിച്ചു സെറ്റിൽ ആയത് കൊച്ചിയിൽ ആണ്, പിന്നെ എല്ലാം ശരിയാക്കി, അവൾ മെയിൽ ചെയ്തു. അന്ന് രാവിലെ കൊച്ചിയിൽ എത്തിയ ഞങ്ങൾ, വൈകുന്നേരമാണ് ബോട്ടിങ്ങിന് പ്ലാൻ ചെയ്തിരുന്നത്, മൂന്നുമണിക്ക് ചെക്കിൻ, ചെയ്യാൻ എത്തി, സ്റ്റാർട്ട് ചെയ്യുംമുമ്പ് ഞങ്ങൾ മൊത്തം നോക്കിയിരുന്നു, സ്രാങ്കും പാചകകാരനും മാത്രമേ ഉണ്ടായിരുന്നുള്ളു, ബോട്ട് കായലിന്റെ നടുക്കെത്തിയതും അനന്യക്ക് ടോയ്ലെറ്റിൽ പോകണം, അവൾ ഡെക്കിൽ നിന്നും ബെഡ് റൂമിൽ പോയി, പിന്നെ അലർച്ചകേട്ട ഞങ്ങൾ പിന്നാലെ ഓടിയെത്തി, പിന്നാലെ ബോട്ട് ജോലിക്കാരും. അപ്പോൾ ജയേഷ്, വർഷങ്ങൾ ശേഷം കാണുകയായിരുന്നു, അതും പിടയുന്ന അവസ്ഥയിൽ, അവർ പറഞ്ഞുകൊണ്ട് ഏങ്ങി കരഞ്ഞു വിഡിയോയിൽ. ജയേഷിന്റെ പക എല്ലാർക്കും അറിയാമല്ലോ, ഷേണായി അവനെ നാട്ടിൽ എത്തിച്ചത് ആ പ്ലസ് വൺ സംഭവം, അനന്യയെ കടന്നുപിടിക്കാൻ ശ്രമിച്ചു. എന്നാൽ അതിൽ ഒരു സത്യവും ഇല്ലായിരുന്നു, അത് ജയേഷിന് മനസ്സിൽ ആഴ്ത്തിൽ മുറിവേൽപ്പിച്ചിരുന്നു, അതാണ് അവനെ ഷേണായി നാട്ടിൽ എത്തിച്ചത്. അവസാനം എല്ലാ ക്രിമിനലിസവും തതോന്നിത്തത്തിന്റെ ആശാനാക്കിയത്, അവന്റെ ലക്ഷ്യം അനന്യ ആയിരുന്നു, പഴയ റിവഞ്ച്, വിവരങ്ങൾ ചോർത്തിയതും ജയേഷിന്റെ ബോട്ടിൽ എത്തിച്ചതും ജെയ്സി, പക്ഷേ ദുരുദ്ദേശം അവൾക്കും അറിയില്ലായിരുന്നു, ഒരു സർപ്രൈസ് അത്രയെയെ അവളോട് പറഞ്ഞുള്ളു. വിഡിയോ ജെയ്സിയുടെ, കുറ്റസമ്മതം. കൊച്ചിയിൽ അവളുടെ വീട്ടിൽ നിന്നും റെക്കോഡ് ചെയ്തത്.
ജയേഷ് എല്ലാം പ്ലാൻചെയ്തിരുന്നു ഒരുമാസം മുൻപേ, കൈയ്യിൽ വൃത്തികേട് എല്ലാം ഉണ്ടായിരുന്നെന്കിലും മിടുക്കനായ ബിസ്സിനസ്സുകാരനായിരുന്നു ജയേഷ്, ചെറുപ്രായത്തിൽ തന്നെ മിടുക്ക൯ എന്നപേര് സന്പാദിച്ചിരുന്നു. അവ൯ ബിസിനസ്സിൽ ഏറ്റവും വിലകൂടിയ ബോട്ട് തന്നെ കുട്ടുകാരികൾക്കായി ഏർപ്പെടുത്തി, കാരണം അടിയിലെ രഹസ്യമായ സംവിധാനങ്ങൾ, അതറിയാവുന്ന ഒരാളുകൂടി ഉണ്ടായിരുന്നു, റോയ്. റോയ് കെ മാത്യു, ഇനി അവൻ പറയും എല്ലാം. വേദിക, കൈയിൽ വിലങ്ങും വച്ചു, അവനെ കൊണ്ടുവന്നു, വിമ്മി കരയുന്ന മുഖവും മറച്ചു പിടിച്ചണ് അവൻ വന്നത്, താടിയും മീശയും വടിച്ച സുന്ദരനായ ചെറുപ്പക്കാരൻ, ദത്തൻ തള്ളി അകത്തേക്കിട്ടു, പറയടാ പറയാൻ, ദത്തൻ കൈയോങ്ങിയതും തടഞ്ഞിട്ട് അവൻ പറയാൻ തുടങ്ങി, ഞങ്ങൾ മൂന്നുദിവസം മുൻപേ ബോട്ടിൽ കയറി ഇരുന്നു, അടിയിൽ താമസിക്കാൻ എല്ലാ സൗകാര്യവും മുന്നേ തയാറാക്കി, മൂന്നു നാലു ദിവസം ചുറ്റൽ എന്നെ അവൻ പറഞ്ഞുള്ളു, പെൺകുട്ടികളുടെ കാര്യം പറഞ്ഞിരുന്നെങ്കിൽ ഞാൻ തടഞ്ഞേനെ, പക്ഷെ എല്ലാം വൈകി പോയിരുന്നു. നീ മാത്രം എന്തിനാണ് അവന്റെ കൂടെ കൂടിയത്, അത് ഞാൻ പറയാം ജിതൻ എഴുനേറ്റു, ഇവന് പ്രേമമായിരുന്നു അവനോട്, ഇവൻ ഗേയാണ് ഹോമോസെക്ഷ്വൽ, ജയേഷിനെ ഇവൻ അഗാധമായി പ്രേമിച്ചിരുന്നു, മൂന്നുദിവസം അവർക്കുമാത്രമായ നിമിഷങ്ങൾ അതാണ് ഇവൻ കൂടിയത്, അതിനുള്ളിൽ ഇവൻ പെൺവേഷത്തിലാണ് കഴിഞ്ഞിരുന്നത്, അല്ല, മനസ്സുകൊണ്ട് ഇവ൯ പെണ്ണ് തന്നെ. അതാണ് ആദ്യം തെറ്റിദ്ധരിക്കാനുണ്ടായ കാര്യം, അന്ന് വൈകുന്നേരമാണ് അവന് മനസ്സിലായി ജയേഷിന് ലക്ഷ്യം അനന്യയെ പ്രാപിക്കുകയും കെട്ടുകയുമാണ് എന്ന്, അതു മനസ്സിലായതുമുതൽ ഇവന്റെ പെണ്മനസ്സ് പ്രതികാര ദുർഗ്ഗമായി, അല്ലേ? റോയ് തലകുലുക്കി, ബാത്റൂമിൽ കയറി തിരിച്ചിറങ്ങിയ അനന്യ കാണുന്നത്, പിടയുന്ന ജയേഷിനെയാണ്. അവൾ റൂമിൽ പോകുന്നു എന്ന് പറഞ്ഞത് ജയേഷ് കേട്ടു, റൂമിലെ സ്പീക്കറിൽ. അവളെ ഒറ്റക്ക് കിട്ടാൻ പറ്റിയ സന്ദർഭം അതായിരുന്നു, മേലേക്ക് കയറിയ അവന്റെ പിന്നാലെ ഞാനും എത്തി, റോയ് പറഞ്ഞു തുടങ്ങി, അവൾ ടോയിലെറ്റിൽ കയറിയതും ജയേഷ് ബെഡ് റൂമിൽ കയറി പിന്നാലെ ഞാ൯ വന്നത് അവ൯ ശ്രദ്ധിച്ചിരുന്നില്ല, വാതിൽ അടക്കുകയായിരുന്നു ലക്ഷ്യം, പിന്നിൽ വന്ന ഞാൻ തോളിൽ പിടിച്ചു ഒറ്റകുറ്റത്തായിരുന്നു, നിലവിളിക്കാൻ പോലും സമയം കിട്ടിയില്ല, ഊരി കുത്താൻ ശ്രമിച്ചപ്പോഴെക്കും ടോയ്ലെറ്റിൽ വെള്ളം ഫ്ലെഷ് ചെയ്യുന്ന ശബ്ദം, പിന്നെ പെട്ടന്ന്, തിരിച്ചുപോന്നു, രാത്രി, എട്ടുമണിവരെ താഴെ ഒളിച്ചിരുന്നു, കടവിൽ പോലീസ് വന്ന്, തിരക്കുകൾ കഴിഞ്ഞപ്പോൾ പതിയെ കായലിൽ ചാടി സൈഡിലൂടെ നീന്തി, പുറത്തുകടന്നു. മനു പിന്നെയും സംശയം പ്രകടിപ്പിച്ചു, ഇതു കഥ ഇതിനുള്ള തെളിവുകൾ ഇവിടെ? പെട്ടന്ന് ദത്തൻ റോയെ തിരിച്ചു നിർത്തി, നോക്കു അവന്റെ കൈയിലെ മുറിവ്, വെപ്രാളത്തിനിടയിൽ വാതിലിന്റെ കൊളുത്തിൽ കൊളുത്തിയതാണ്,
ഡിഎ൯എ ടെസ്റ്റ് മാച്ചാവുന്നുണ്ട്, പിന്നെ മുറിവിന്റെ പഴക്കം നോക്കിയാൽ അറിയാമല്ലോ, പിന്നെ അവൻ അവശേഷിപ്പിച്ച തൊലിയും രക്തവും നോക്കിയ റിസൾട് ഡോക്ടർ രാജന്റെ, തഴെ മുറിയിൽ അവന്റെ വിരലടയാളം ഒഴിഞ്ഞ കുപ്പിയിലും ഓഴിച്ചു കൊടുത്ത ഗ്ലാസിലും. മൊബൈൽ ഫോൺ, ജയേഷിന്റെതും ഇവന്റെതും ഇവരുടെ ടവർ മൂന്നു നാളായി ഒരേ ലൊക്കേഷനാണ്, രാത്രി, പത്ത് വരെ, ഈ ദിവസങ്ങളിൽ ഇവൻ നഗരത്തിലെ മൂന്നു പരിപാടിയിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടുണ്ട്, അതിന്റെ നോട്ടീസ് ഇവനെ സംഘാടകർ വിളിച്ച കാൾ ലിസ്റ്റ്, ഇവന്റെ കുറ്റ സമ്മതം, ഇനിയും എന്തെങ്കിലും വേണോ ഏമാന്, കൂടുതൽ അറിയണമെന്കിൽ ഈ റിപ്പോ൪ട്ട് വായിച്ച് കുറ്റപത്രം എഴുത്, ഇവനെ കൊണ്ടുപോയി, നാളെ പത്രക്കാരെ കാണി.ക്ക് ആലപ്പുഴ വരെ ഞങ്ങൾ കൊണ്ടുത്തരാം. എന്തേ? എന്നിട്ട് ഏമാൻ തന്നെ ക്രഡിറ്റും എടുത്തോ? എടുത്തോടാ. മനു എഴുനേറ്റ് ദത്തനെ സൂക്ഷിച്ച് നോക്കി, പിന്നെ കൈകൊടുത്ത് കെട്ടി പിടിച്ചു. ഹാളിൽ കൈയ്യടി മുഴങ്ങി. എന്റെ റോൾ കഴ്ഞ്ഞു, ഇവനെ ഞാൻ കൊണ്ടുതരണോ അതോ ചിരിച്ചും കൊണ്ടു ദത്തൻ പുറത്തിറങ്ങി, അടുത്ത മിഷനുവേണ്ടി. അടുത്ത ദിവസം പത്രക്കാർക്ക് കോളായിരുന്നു, പോലീസിന്റെ അപദാനങ്ങൾ വാഴ്ത്താനും ഐജി മനു ഐസക്കിന്റെ വീരകഥകൾ രചിക്കാനും. അപ്പോൾ രാവണ൯ കോട്ടയിൽ ആഘോഷം പൊടിപൊടിക്കുകയായിരുന്നു.
Comments
Post a Comment