ഉറവ വറ്റിയ ആൾക്കൂട്ടങ്ങൾ

 ഉറവ വറ്റിയ ആൾക്കൂട്ടങ്ങൾ 

        പതിവ് പോലെ ജനാർദ്ദനൻ നടന്നു, സായന്തന കുളിരിന്റെ ഇടയിലൂടെ, മുന്നിൽ വിറങ്ങലിച്ച ഗോതന്പിൻ പാടങ്ങൾ ദീർഘ ദുരം പടർന്നു കിടക്കുന്നു, അയാളോർക്കയാണ് എത്രകാലമായിട്ടുണ്ടാവും ഈ നടപ്പു തുടങ്ങിയിട്ട്, അയാൾ പിന്നിലേക്ക് ചിന്തിച്ചു, വീട്ടിലെ പഞ്ഞം സഹിക്കവയ്യാതെ നാടുവിടാൻ തീരുമാനിച്ച താൻ അമ്മയോട് പറഞ്ഞത്, കൽക്കട്ടയിലെ കൂട്ടുകാരനെ പറ്റി. കള്ളമായിരുന്നു, ലക്ഷ്യമില്ലാതെ അലയാൻ ആണ് എന്നുപറഞ്ഞാൽ വീട്ടിൽ സമ്മതിച്ചില്ലങ്കിലോ എന്ന ചിന്തയാണ് കള്ളം പറയിച്ചത്, കേട്ടതും അമ്മപറഞ്ഞു, നീ പൊക്കൊളുക ഒരുത്തെങ്കിലും ഈ നരകത്തിൽ നിന്നു രക്ഷപെടുന്നെകിൽ ആകട്ടെ എന്ന്. പിന്നെ അലച്ചിലിന്റെ നാളുകൾ പൈപ്പിലേയും വഴിയോരത്തെയും ജലം കുടിച്ചുറങ്ങിയ കാലം, അങ്ങനെ എത്തിപ്പെട്ട ഗ്രാമം, അന്നത്തെ ആ ഗ്രാമത്തിലെ വലിയ സൂപ്പർ മാർക്കറ്റ് ഉടമയായ മാർവാടി, എന്തോ കരുണ തോന്നി കടയിൽ പലചരക്ക് പൊതിഞ്ഞു കൊടുക്കാൻ നിർത്തി, പിന്നെ കണക്കിപ്പിള്ള, അവസാനം മാർവാടിയുടെ മരുമകൻ, വളർച്ച പെട്ടന്നായിരുന്നു, വിവാഹത്തെപ്പറ്റി, മാർവാടി ചോദിച്ചപ്പോൾ അന്പരന്നു പോയി, അപ്പോഴാണ് നാടുകാണാം എന്ന് തോന്നിയത്, മാർവാടി എതിർത്തില്ല, പിന്നെ ഭാര്യ പറയാറുണ്ട്, നിന്റെ പ്രണയം ശരിയാണെകിൽ അവൻ തിരിച്ചുവരും എന്ന്, ഇല്ലെങ്കിൽ മറന്നേക്കുക. നാട്ടിൽ വന്നപ്പോൾ വീട് ശൂന്യം, ഒരുപിടി മണ്ണിന്റെ ആഗ്രഹം പോലുമില്ലാതെ കുടുംബം പോയി, നടപ്പുദീനം എന്ന് നാട്ടുകാർ പറഞ്ഞെങ്കിലും അതു ആത്മഹത്യ ആണ് എന്ന് അവന്റെ ആത്മാവ് പറഞ്ഞു, അധികാരവും സ്വത്തും നഷ്ട്ടപ്പെട്ട അധികാരിയുടെ വീട്ടുകാർക്ക് അഭിമാനം മാത്രമല്ലേ ഉണ്ടായിരുന്നുള്ളു, ദുരഭിമാനം. കൈനീട്ടരുത് എന്ന് വാശിയുള്ള ഉന്നതത ജാതിക്ക് വേറെ എന്തു വാഴി. മനസ്സിൽ അന്ത്യകർമ്മങ്ങളും മന്ത്ര ഷോഡഷവും ചൊല്ലി മടക്കം, പിന്നെ പിറന്ന നാടുകണ്ടിട്ടില്ല. പിന്നെയും കാലം മാറിമാറി. വന്നു, കുട്ടികൾ നാല്, മൂന്നു ആണും ഒരു പെണ്ണും ശരിക്കും ഗോസായികുട്ടികൾ.  അമ്മായിയപ്പന്റെ ബിസ്സിനസ്സ് വളരുന്നു, നാടും നഗരവും വളർന്നപ്പോൾ ഒപ്പം അയാളുടെ താടിയും, ഭാര്യ നൽകുന്ന വെണ്ണയും മധുരവും തടി കുട്ടി എന്ന് പറയുന്നതാവും ശരി.  ഒരിക്കൽ വല്ലാതെ കിതച്ചപ്പഴാണ്,  ഡോക്ടറെ കണ്ടത്, കൊളസ്റ്റ്രോൾ ആദ്യ നോട്ടത്തിൽ, ഗ്രാമത്തിലെ തമിഴൻ ഡോക്ടർ പറഞ്ഞു, അയാൾ നിർദ്ദേശിച്ചതാണ് നടത്തം, ഗ്രാമത്തിന്റെ ഉള്ളറിഞ്ഞുള്ള യാത്ര. അന്ന് മനുഷ്യർക്ക് മനുഷ്യത്ത്വം ഉണ്ടായിരുന്നു,  സ്നേഹവും. ബുദ്ധനും ജൈനനും മുസ്ലിമും,  ബ്രാഹ്മണനും കുർമ്മിയും ജാട്ടും  ഛേത്രിയും എല്ലാം ഇടകലർന്ന ഗ്രാമം.

       ഇപ്പോൾ വഴികൾ. നിർജ്ജീവമാണ്, തിരക്കുകൾ നഷ്ട്ടപെട്ട തെരുവോരങ്ങൾ കോതമ്പുപാടങ്ങൾ, ചെറിയ ചായ മക്കാനികൾ, ഇന്നാരുമില്ല. നായർഭായി, എന്നുവിളിച്ചു ഓടിവരാൻ, പല്ലില്ലാ മോണകാട്ടി ചിരിക്കാൻ. ബിസ്സിനസ്സ് മുത്തമകനെയും എഞ്ചിനീയറായി രണ്ടാമനും, ഡോക്ടറായി മൂന്നാമനും പതിപൂജയിൽ മുഴുകി മകളും, പോയപ്പോൾ ഒറ്റപെട്ടത് അയാളാണ്, പിന്നെ കാത്തിരിപ്പായിരുന്നു നടത്തക്ക്  സായന്തനങ്ങളെ വരവേൽക്കാൻ, കുഞ്ഞു ഗ്രാമ സൗഹൃദങ്ങൾ പുതുക്കാൻ. ഇന്ന് മരിക്കുന്നു, അവിശ്വാസത്തിന്റെ അല്ല, വിശ്വാസത്തിന്റെ ജല്പനങ്ങൾ മനുഷ്യനെ, മനുഷ്യത്തത്തെ, വിഴുങ്ങുന്പോൾ. ആദ്യം അർദ്ധ സൈനികർ ഫ്ലാഗ്  മാർച്ച് നടത്തി നോക്കി,  ഇല്ല സമാധാനം വന്നില്ല. ഇപ്പോൾ സൈനികർ വന്നു. കർഫ്യു. ആണ്  പോലും. എങ്കിലും തനിക്കു നടന്നേ പറ്റു, കുളിരണിയും കോതമ്പു പാടത്തിനോട്. കിന്നാരം. പറഞ്ഞു, വിറങ്ങലിച്ച സൂര്യപ്രകാശത്തോടു പരിഭവിച്ചും, സന്ധ്യ നേരത്തിനോട്. സഹതപിച്ചു, ചേക്കേറുന്ന. കിളിക്കൂട്ടങ്ങളെ പരിഹസിച്ചതും,  നടക്കണം. പ്രകൃതിയെ തഴുകി, അയാൾ  മനസ്സിൽ പറഞ്ഞു  നിത്യ കാഴ്ചയായത് കൊണ്ട് പട്ടാളക്കാരും സുഹൃത്തുക്കളായി, മലയാളി പട്ടാളക്കാർ മലയാളം പറഞ്ഞു ചിരിക്കുന്നു, എങ്കിലും അയാൾ  നടന്നു,  പ്രകൃതിയുടെ. മാറിലൂടെ.  രാവിലെ കാക്കകളും കഴുകുകളും ചിലക്കുന്ന. ശബ്ദമാണ് ആൾക്കാരെ കോതമ്പു പാടത്തേക്കടുപ്പിച്ചത്, ഒപ്പം പട്ടാളക്കാരെയും,,  പുലരിയുടെ കുളിരിൽ അരികുപറ്റി, നാട്ടുകാരുടെ നായർ ഭായി, ജനാർദ്ധനൻ. നിണം വാർന്നു കിടക്കുന്നുണ്ടായിരുന്നു,  അവിടെ നെഞ്ചിലൊരു വെടിയുടേയുമായി,ആയാളും പറഞ്ഞിട്ടുണ്ടാകാം ഹേറാം എന്ന് പിടക്കുന്ന നെഞ്ചിൽ കുരുങ്ങിക്കിടക്കുന്ന ആ ശബ്ദം ഭൂമി കേട്ടിട്ടുണ്ടാവാം. കേൾക്കാത്തത്,,  പന്നിയും പട്ടിയും പശുവും ഗതി നിർണ്ണയിക്കുന്ന നമ്മുടെ ജനതമാത്രം.    

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ