പ്രണയസ്മാരകം
പ്രണയസ്മാരകം
പ്രണയലോലുപനാകുംകാന്താനിന്നുടെ
ചൊടികളുണർത്തിയയുൻമാദവേഗമോ
പ്രണയസുരഭിലമാമുടൽതന്ത്രിമീട്ടലോ
മധുവൂറുമവനിറയ്ക്കുംതേൻചഷകങ്ങളോ
നീയാംമണിവീണയിലുണരുമീരാഗമാലിക
മമമന്ദസമീരനുയർത്തുംകുളിരാന്ദോളനം
വിമലേ, ചന്ദ്രികചാലിച്ചനിശാകളകൂജനം
മലയജതൽപ്പത്തിലെഫണശീൽക്കാരവും
പ്രിയാ, നിൻകരാംഗുലിസ്പർശതാളത്തിൽ
പറന്നുയർന്നൊരുചിത്രപതംഗരൂപത്തിൽ
വിലസിടേണംവിപഞ്ചികതാളമേളത്തിൽ
വിരിഞ്ഞമാർത്തടതാപമൊപ്പിയാർക്കേണം
കനകവർണ്ണമോടിയാളുനിന്നുടൽരൂപം
കനവിലോയെന്നാളുമീനരനുടെമാനസ്സം
വിലാസലോലേനിപതിക്കുന്നുമമാവേഗം
വിനിതനാമീനിൽപ്പുനിൻപാദസാമീപ്യേ
വിജയകാഹളമുഴക്കിയേറുമീകരിവീരൻ
കുസുമവദനേവീണമീട്ടുമാകരിവണ്ടോ
വിടരുംപൂവിൻതേൻനുകർന്നുനിൽപ്പൂനീ
മാരിമഴനനഞ്ഞീടുംഭൂവായിമാറുമീഞാനും
അണയുവാനോനേരമായിതീരദ്വന്ദത്തിൽ
കുലംകുത്തിയൊഴുകിയപുഴകടന്നെത്തി
പ്രണയതൽപ്പമൊരുക്കിനൽകിയചങ്ങാടം
കൊളുത്തിവയ്ക്കാമനശ്വരപ്രണയസ്മാരകവും
Comments
Post a Comment