വാത്മീകമൊഴിഞ്ഞവനം
വാത്മീകമൊഴിഞ്ഞവനം
ഞാനൊന്ന് ഉരക്കട്ടെ ഉരിയ നെൽപ്പാടങ്ങൾ
ഞാറ്റുപാട്ടിന്നീണം നിലച്ചൊരാകഥനങ്ങൾ
നിരയൊക്കുംവരിയിലോ കുനിയുമാകതിരുകൾ
നിനവിലെ നാൾക്കളായ് മറയുമാകദനങ്ങൾ
നിരന്ന് നിൽക്കുന്ന കോൺക്രീറ്റിൻ വനങ്ങളോ
നദിതൻ താഴുകലിൽ വിരിയുംപച്ചപ്പരവതാനികൾ
നീളെ പുഴുക്കുന്ന ചൂളതൻ പശിവയറ് തന്നിലോ
നനവറ്റു പുളയുന്ന ധാരത്രി തൻ പശിമരാശിയും
ഉയരുന്നു സുര്യനെ തടയാനോ ഗോപുരമാളിക
ഉയരുന്ന പ്രകൃതിയെ വിഴുങ്ങുന്ന വ്യാളിയോ
ഉണ്മയെ കാണും ഭയ വെൺമേഘക്കൂട്ടങ്ങൾ
ഉതിരാൻ മറന്ന് പായും അഭംഗുരവിഹായസ്സിൽ
കുളിര് അകന്ന് ആളുന്ന പ്രകൃതി മനോഹരി
കുരുവിക്കൂട്ടംപ്പോലകലുമീ കാലമാംകാമന
കാളിന്ദീജലംമൊപ്പം കലുഷമാം ലോകവും
കണ്ണനെ തേടുന്ന മാനവുമായ് മരുവുന്നു.
വേപഥുവാറ്റുവാൻ പൊഴിയും മഴപ്പൊന്നിൻ
വേദികതീർക്കുന്ന ആസിഡിൻ പുണ്ണുകൾ
വിധിതളർത്തുന്ന കുഞ്ഞിളംമെയ്തലോടലോ
വികൃതരൂപത്തിൽ ചിനക്കുന്ന കുതിരകൾ
വിപിനാന്ധതയിലും ചീർത്തചീങ്കണ്ണിത്വരകളും
വിനീതമൃഗത്തിനും വിധിക്കുന്ന കൊലക്കയർ
വരികമാലോകരെ നിങ്ങൾ അറിഞ്ഞീടുകെന്ന്
വിലപിക്കയാണവൻ ഘോരം എന്നറിഞ്ഞീടുക
Comments
Post a Comment