കാന്തല്ലൂർ കിണറും ഗ്രാമ ദേവിയും



പിന്നെ  പ്രശ്തമായ ഒരു സുചികയാണ്  ഗ്രാമത്തിലെ  കിണർ, ഒരിക്കലും എത്ര വരണ്ട  വേനലിലും വറ്റാത്ത അത് ഗ്രാമ ദേവതാ സമീപത്താണ് സ്ഥിതി  ചെയുന്നത് .കിണർ എന്ന ആ അമൃത് ധാര ഉണ്ടായതിനുപിന്നിലും  പഴാമാക്കാർക്ക്  പറയാൻ ഒരു കഥ ഉണ്ട്. വളരെ പണ്ട്  ഗ്രാമത്തെ  ഒരു ഭയങ്കര  വരൾച്ച പിടികുടി, ദാഹശമനത്തിന്  പോലും നീര്  കിട്ടാനില്ലാത്ത  അവസ്ഥ ഗ്രാമവാസികൾ  ഒന്നടങ്ക്കം ദേവിക്ക് പൂജയും ഗുരുതിയും  നൽകാൻ തീരുമാനിച്ചു പക്ഷെ  രാജാവ്  അറിയാതെ  പാടില്ലല്ലോ സങ്ക്കടം ഉണർത്തിക്കാൻ  കോവിലകത്തുഎത്തി, തന്പുരാൻ എല്ലാം കേട്ടു എന്നിട്ട് പറഞ്ഞു.  ഇന്നു എല്ലാവരും വീട്ടിലേക്ക് മടങ്ങുക  നാളെ എല്ലാരും രാവിലെ ഗ്രാമദേവതയുടെ നടയിൽ വരുക  അവിടെ വച്ച് തീരുമാനം പറയാം  എന്ന്. എല്ലാവരും  അവരവരുടെ  വീട്ടിലേക്ക് പോയി. പിറ്റേന്ന് കാലത്ത് ഗ്രാമം മുഴുവൻ അന്പലനടയിൽ  എത്തിയപ്പോൾ കാണുന്നത്  നിറയെ വെള്ളം  ഓളം വെട്ടുന്ന വലിയ കിണർ അന്പല നടയുടെ  ഇടത് വശത്തായി ഇന്നുവരെ അതിൽ വെള്ളം വറ്റിയിട്ടില്ല  പോലും. ഗ്രാമത്തിൽ പറയുന്ന കഥ അദ്ദേഹത്തിന്റെ  സുഹൃത്തുകൾ  ആയ യക്ഷ  കിന്നരൻ മാർ വന്നു  ഒരു രാത്രി കൊണ്ട് നിര്മ്മിച്ചതാണ്  അത് എന്നാണ്  പഴാമക്കാർ പറയുന്നത്  ഒറ്റയാൻ അന്ന് വല്ലാതെ  ചിന്നം വിളിച്ചിരുന്നു എന്നും എല്ലാ മൃഗങ്ങളും  പതിവില്ലാത്ത  ശബ്ദങ്ങൾ ഉണ്ടാക്കിയിരുന്നു എന്നും. പൂജക്കായി വന്ന നാട്ടുകാരെയും  അദ്ദേഹം  നിരാശരാക്കിയില്ല, നരബലി  ഒഴിച്ച് എല്ലാ ആഘോഷങ്ങളും  നടത്തി ജലം  ലഭിച്ജ  സന്തോഷത്തിൽ  ഗ്രാമക്കാർ ഇന്നും അത് തുടരുന്നു  എല്ലാ  വേനലിലും ഗ്രാമം  ഒന്നിച്ചു ആഘോഷിക്കുന്നു  കാന്തല്ലൂർ ദേവിയുടെ തിരുനാളായി  അന്ന് ആയിരക്കുടം  വെള്ളം ദേവിക്ക് ധാര അർപ്പിക്കും ജല ദേവനായ  വരുണനും  യക്ഷ  കിന്നർക്കും പ്രത്യേക  പൂജയും  ഉണ്ടാകും......

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ