ആമ്പാടി കണ്ണൻ
ഘനശ്യമാനായനിൻ വീണതൻ ഒളിയിൽ ഗോരോചനം പോലും മയങ്ങി നിന്നു
കണ്ണാ, നീയെന്നേ കാണാൻ വന്നില്ല, നിൻ ഓടകുഴലിൻ നാദവും കേട്ടില്ല
ആരോമലിനായി വെണ്ണയുമായി അമ്മ, പടിവാതിൽ തുറന്നിട്ട് കാത്തിരുന്നു.
കാനനവീഥികൾ താണ്ടി നീപോയപ്പോൾ കാതരയായമ്മ നിന്നേ കാത്തിരുന്ന് .
മഥുരാപുരിയിലെ അളകങ്ങൾ കണ്ടില്ലെ കാറ്റും നിന്നോട് ഒന്നും ഓതിയില്ലേ.
അമ്മതൻ അകതാരിൽ ആയിരം ദുൻദുഭി പെരുപറമട്ടിൽ മുഴാങ്ങിടുന്നു.
കണ്ണാ നീ എൻ വിളി എന്തേ കേട്ടില്ല ആംമ്പാടി അത്രക്ക് ദുരെയാണോ,
നിനക്കായി എൻ കരളേ, ഞാൻ കാക്കുന്നു എൻ ചാരേ നീ എപ്പോൾ ഓടി എത്തും

Comments
Post a Comment