ഞാൻ യുവ തുർക്കി

എന്റ്റെ  കോളേജ് പഠനം   കഴിഞ്ഞ് നാട്ടിൽ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാതെ നടക്കുന്ന സമയം, വീട്ടിൽ  അച്ഛൻ  അമ്മയും  ഞാനും  എന്റ്റെ  സഹോദരിയും മാത്രം  ഈ സമയം  കേരളത്തിൽ മറ്റൊരുരാക്ഷ് ട്രീയ  മാറ്റം  നടക്കുകയായിരുന്നു. വര്ഗ്ഗിയതയും തമ്മിൽ തല്ലും കണ്ടു മടുത്ത കേരള ജനത അതിനെല്ലാം എതിരെ  അവരുടെ   സമ്മതം  എഴുതി.ഇവരെ  ഞങളെപ്പോലെ ഉള്ള  യുവജനതക്കും  വളരെ ഇഷ്ട്ടമായി, അതിന് പല കാരണവും ഉണ്ടായിരുന്നു  അതിൽ ഒന്നായിരുന്നു  ജാതി,മത ചിന്തകൾക്ക് അതീതമായ  കാഴ്ചപാട്,ഞങ്ങൾ  അതില് ആകര്ഷ്ട്ടകമായി,ഞാനും അവരിൽ ഒരാളായി, എന്റ്റെ  വളർച്ച വളരെപ്പെട്ടന്ന് ആയിരുന്നു  ഞാൻ  യുവതുർക്കി കളുടെ ജില്ലാ നേതാവായി. ഒന്നിനും  സമയം തികയുന്നില്ല, ബഹുജനസമരങ്ങൾ ധരണ്ണകൾ മാർച്ചുകൾ, ദിവസത്തിന് 24 മണിക്കൂർ പോരാ എന്ന തോന്നൽ. അങ്ങനെ ഇരിക്കുപ്പോൾ പ്രസ്ഥാനം  എതിരാളികളുടെ നയങ്ങൾക്കെതിരെ, ഭാരത് ബന്ദു  പ്രഖ്യാപിച്ചത്,ബന്ദ് എന്നാൽ കേരളം  ശോകമുകം. എനിക്ക്  ജില്ലാസെന്റർ  ചാർജ്ജ് ആയിരുന്നു. നാഷനൽ ഹൈവേ  ഉപരോധം  ഒറ്റവണ്ടി  പോകാൻ  പാടില്ല  എന്നാലെ ബന്ദ് വിജയിക്കു. ഒരുദിവസം  മുൻപേ  കുട്ടുകരുമായി തയ്യാറെടുപ്പ്  തുടങ്ങി  രാത്രി 12 മുതൽ  റോഡ്  പലയിടത്തായി  തടസ്സങ്ങൾ  പെറുക്കി വച്ചു. നേരം  വെളുത്തു കേരളം നിശ്ചലമായി, റോഡ്  ശുന്യം, ഹോട്ടലുകൾ ഇല്ല ഞങ്ങൾക്ക്  കഴിക്കാൻ പര്ട്ടിക്കാരന്റ്റെ ഹോട്ടൽ  പുറകിൽ കുടി തുറന്നിരുന്നു. വൈകുന്നേരം  5.30 മണി വരെ എല്ലാം ശാന്തം  ഒറ്റ വണ്ടി  കടന്നു  പോയില്ല  ഞങ്ങളുടെ  ജോലി  പുർണ്ണ വിജയം കുട്ടുകാരുടെ  അഭിമാന സംസാരം  കുടിയപ്പോൾ  നേതാവായ  ഞാൻ  ഒന്നുകുടി  നെഞ്ചുംവിരിച്ചു നിന്നു.അപ്പോഴാണ് ഓഫീസിനുമുൻപിലെ തട്ട്  കടക്കരാൻ  കട തുറക്കാൻ  തയ്യാറായി  വന്നത്. 7  മണി വരെയല്ലേ  ബന്ദ്  ഉള്ളു  അത് കഴിഞ്ഞാൽ  അവനു നല്ല കച്ചവടം ആയിരിക്കും. അവൻ കട തുറന്നു ആദ്യം  റേഡിയോ  വച്ചു, 6.15 ന്യൂസ്  ഇന്നത്തെ  ബന്ദ് വിശേഷം  അറിയാൻ  എല്ലാവരും  ചുറ്റും കുടി !!!'. ആകാശവാണി  തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്  വാർത്തകൾ  വായിക്കുന്നത്  രാമചന്ദ്രൻ,അദ്ദേഹത്തിന്റ്റെ  ഘന ഗംഭീര  ശബ്ദം മുഴങ്ങി. കേരളത്തിൽ ബന്ദ് പുർണ്ണം ഒരു വാഹനം പോലും  നിരത്തിൽ ഇറങ്ങി ഇല്ല  സർക്കാർ ബസ്സ്പോലും സർവിസ്സ് നടത്തിയില്ല. ഞങ്ങൾ  ആവേശത്താൽ  തുള്ളിചാടി, എന്റ്റെ കുട്ടുകാർ  ആവേശത്താൽ  കൈകളിൽ  എന്നെ എടുത്ത് തുള്ളി ചാടുകയായിരുന്നു, അപ്പോൾ  നേരം പതുക്കെ ഇരുട്ടി  തുടങ്ങിയിര്ന്നു. ഹൈവേയുടെ വടക്കേ  അറ്റത്ത് പോട്ട് പോലെ  രണ്ട് വെളിച്ച  ബിന്ദുക്കൾ ഒരു വെളുത്ത  അംബസിഡർ കാർ പാഞ്ഞു വരുന്നു. ഞങ്ങളിലെ  കർത്തവ്യ ബോധംസടകുടഞ്ഞ് എഴുന്നേറ്റു  പുർണ്ണ വിജയമായ  ഞങ്ങളുടെ  ബന്ദ് തകർക്കാൻ ഒരു പ്പിറാക്കാറോ? അവിടെ  നടന്നത്  അതിശക്തമായ, കല്ലേറ് ആയിരുന്നു, കാറ് ചില്ല്  തകർന്നു. ഡ്രൈവർ  വണ്ടി നിർത്തി ഇറങ്ങി  ഓടി. യാത്രക്കാർ ഇറങ്ങിയില്ല. അവരെ  വലിച്ചുഇറക്കാൻ  ചെന്ന കൂട്ടുകരെ  ഞാൻ തിരിച്ച് വിളിച്ചു  കാരണം  എന്റ്റെ വാച്ചിൽ അപ്പോൾ  7 മണി കഴിഞ്ഞിരുന്നു. കുറച്ച് നാളുകൾ ആയി  ബന്ദ് വിജയിപ്പിക്കാനും  അതിന്റ്റെ  തയ്യരെടുപ്പിനുമുള്ള ഓട്ടത്തിൽ  ആയിരുന്നു  ആവിജയ സംത്ര്പ്ത്തിയിൽ ഞങ്ങൾ  വളരെ സന്തോഷവാൻമാർ ആയിരുന്നു അന്ന്.


കാല ചക്ക്രം  പിന്നെയും  ഉരുണ്ടു , വർഷങ്ങൾ  ജീവിത യാഥാർത്ഥ്യം തുറിച്ച് നോക്കി തുടങ്ങി  സഹോദരിയുടെ  വിവാഹം  കഴിഞ്ഞു, അച്ഛന്റ്റെ  സ്വത്തിൽ കുടുതൽ   അതിനായി  മാറ്റിവയ്യക്കേണ്ടി വന്നു, പുർവികസ്വത്തിൽ കൃഷിച്ചെയച്ചാണ് അച്ഛൻ വീട്ട് ചിലവുകൾ നടത്തിയിരുന്നത്  ആ വരവിൽ കുറവായി  കുനിൻമേൽ കുരുപോലെ  അച്ഛന്റ്റെ അസുഖവും കുടുംബം  എനിക്ക് തലയിൽ എങ്ങനെ  ചെലവ്  നടത്തണം വരവ് ഇല്ല  പിന്നെ എങ്ങനെ ചെലവ്. അളിയന്റ്റെ വീട്ടുകാരും  അച്ഛനെ കാണാൻ  വരുന്നവരും ഒക്കെ  വല്ലാതെ  നോക്കി തുടങ്ങി  അവസാനം  ഞാൻ നാടുവിടാൻ  തിരുമാനിച്ചു. ഗുജറാത്തിൽ ഒരു കുട്ടുകാരൻ ഉണ്ട്, കുറെനാൾ മുൻപേ ഒരു കേസ്സിൽ  പിടിക്കും എന്നായപ്പോൾ  അകന്ന ബന്ധു വഴി  കേറ്റി വിട്ടതാ. ആ കേസ്സിൽ അവനെ ഒഴിവാക്കാൻ  കുറെ പണിപ്പെട്ടിരുന്നു, അതോന്നും അവൻ മറക്കില്ലയിരിക്കും. പണ്ട് അവൻ അയച്ച  കത്തിലെ ഫോണ് നമ്പരിൽ വിളിച്ച് കാര്യം  പറഞ്ഞപ്പോൾ ഇറങ്ങെണ്ട സ്റ്റേഷൻ പറഞ്ഞു തന്നു. ഒരിക്കലും  വിടെണ്ടിവരില്ല  എന്നുറപ്പിച്ചിരുന്ന  നാടും വീടും വിട്ട് യാത്ര തുടങ്ങി, സ്റ്റേഷനിൽ  കുറച്ചു കൂട്ടുകർ  വന്നിരുന്നു, പലരും പ്രരബദ്ധക്കാർ വിശ്വസിച്ചു കൂടെ നിന്നവർ  ഇപ്പം ഞാനെങ്കിലും രക്ഷപെടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു  കൂടെ പ്രവർത്തിച്ച ഒരു നേതാക്കളെയും  കണ്ടില്ല കുട്ടത്തിൽ നിന്നും വിട്ടുപോകുന്നവനെ  എന്തിനു തിരക്കണം, മനസ്സ് ആശ്വസിച്ചു. 
സുഹൃത്ത്  പറഞ്ഞ  സ്റ്റേഷനിൽ  ഇറങ്ങി, രണ്ട് പകലും  ഒരു രാത്രിയും  കഴിഞ്ഞു  ആരും  വന്നില്ല കൈയിൽ കാരിയമായി പൈസായും ഇല്ല അല്ലങ്കിൽ അരുതരാൻ  നമ്മുടെ  നാട്ടുകാർ പലിശ കുടുത്തൽ കിട്ടുനിടതല്ലേ പണം ഇടു, മുതല് പോയാലും. സുഹൃത്  വരും  എന്ന കരുത്തൽ തെറ്റി  അന്യനാടും  ഭാഷ പോലും വശമില്ല. അവിടുത്തേ സിമെന്റ് ബെഞ്ചിൽ കുത്തിയിരുന്ന് സമയം കഴിച്ചുകുട്ടി  പോയ  വണ്ടി തിരിച്ചു വരാൻ രണ്ടുദിവസം കുടി ഉണ്ട്  കള്ളവണ്ടി  കേറി  തിരിച്ചുവരാം, തീരെ  നിവര്തിയില്ലങ്കിൽ  എന്ന് വിചാരിച്ച് വിശപ്പും കടിച്ചുപിടിച്ച് ഇരുന്നു  അപ്പോൾ അതാ  വെള്ള പാന്റ്സും  ഷർട്ടും  ഇട്ട ഒരാൾ അടുത്ത് വരുന്നു കടിട്ടു സ്റ്റേഷൻ മാസ്റ്റർ ആണ്  അപ്പോൾ ഇനി ജയിൽ വാസവും ആകാം. അടുത്തുവന്ന  ഓഫീസർ  ഹിന്ദിയിൽ എന്തോ ചോദിച്ചു മിഴിച്ച് നോക്കുകയല്ലാതെ  എന്ത് ചെയ്യാൻ. എന്റ്റെ  നോട്ടം കണ്ടിട്ട് കാര്യം  പിടികിട്ടിയ മട്ടിൽ അദ്ദേഹം  നല്ല മലയാളത്തിൽ  കാര്യം  തിരക്കി  പിന്നെ എന്റ്റെ കാര്യം  പറയണോ? എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ അദ്ദേഹം എന്നേ കൂടെ അദ്ദേഹത്തിന്റ്റെ  റെയിൽവേ ക്വാർട്ടെര്സിലേക്ക്  കുട്ടിക്കൊണ്ടു പോയി. 

ഇത് ഒരു  പുതുജെന്മ്മം  ഗുജറാത്തിലെ  ഏതോ ഒരു തെരുവിലോ  ഗലിയിലൊ തിരണ്ട  എന്നെ  അച്ചുതെട്ടൻ അതായിരുന്നു  ഞാൻ വിളിച്ചത് ശരിക്കും പേര് അച്യുതമാരാർ  മദ്ധ്യ തിരുവിതാംകൂർകാരൻ കാലങ്ങൾ ആയി  അവിടെയാണ്  കുടുംബം അവധിക്കായി നാട്ടിൽപോയി  ഒരു മാസം  കഴിഞ്ഞു വരും. MBAയും  Bcom  കഴിഞ്ഞിരുന്ന  എനിക്ക്  അദ്ദേഹം അവിടെ  ഒരു മുന്തിയ  മൽറ്റി നാഷനൽ കമ്പനിയിൽ  ജോലി  വാങ്ങി തന്നു. നല്ല സാല റിയും  ജീവിതം  പച്ചപിടിക്കുന്നു എന്ന് തോന്നി. അച്ചുവേട്ടന്റ്റെ  കൂടെ തന്നെയായിരുന്നു  താമസം  വളരെ നല്ല മനുഷ്യൻ കൂടെ പണിയെടുക്കുന്നവർക്കും  നല്ലതേ പറയാനുള്ളു. ഒരു മാസം ആകാറായി,വൈകുന്നേരം  അച്ചുവേട്ടൻ പറഞ്ഞു  നിനക്ക് ഞാൻ  വേറൊരു താമസം  ശരിയക്കിയിട്ടുണ്ട്  ഇന്ന്  അങ്ങോട്ട് മാറണം എന്തെന്നാൽ നാളെ അവർ വരും അദ്ദേഹതിന്റ്റെ  വീട്ടുകാർ, ഭാര്യയും  മകളും  മകനും. അന്ന് തന്നെ  താമസം മാറി  പുതിയ സ്ഥലത്തേക്ക്. പിറ്റേന്ന്  കമ്പനി  അത്യവിശ്യ മീറ്റിംഗ്  ഉള്ളതിനാൽ  വൈകുന്നേരം വരാം വീട്ടുകാരെ  കാണാൻ  എന്ന് അച്ചുവേട്ടനോട്  പറഞ്ഞ് ജോലിക്കുപോയി, വൈകുന്നെരമാകാൻ  വല്ലാത്തൊരു തിടുക്കം മനസ്സിന്  അച്ചുവേട്ടാൻ പറഞ്ഞു എല്ലാവരെയും നല്ല പരിചയമായിരുന്നു, കുട്ടത്തിൽ മകളെപ്പറ്റി പറയുമ്പോൾ  നുറുനാവാണ് അങ്ങനെ  മനസിൽ എവിടെയോ  ഒരു വല്ലാത്ത ഒരു വികാരം  ഇതുവരെ തോന്നാത്തത്  അച്ചുവേട്ടൻ സാമാന്യം സുന്ദരനും  ആണ്  മനസ്സ് എന്തോ  കോട്ടകൾ  കെട്ടി തുടങ്ങിയിരുന്നു  


ഇന്ന് നല്ല തിരക്കുള്ള  ദിവസം ബോസ്സ്നും രമേഷിനെ വളരെ ഇഷ്ട്ടമായി  അത് അച്ചുതമാരരോട്  പറയാറുണ്ട് കറിനധ്വാനി, മിടുക്കൻ ഒരു മാസമായി ഓഫീസ്ൽ നല്ല മാറ്റം.  പറഞ്ഞിട്ട്, പറയും പോൽ  നേരെ പറയണ്ട എന്ന്  എന്നാലും  അച്ചുവേട്ടൻ വന്നു പറയും എന്റ്റെ കണക്ക്കുട്ടൽ  നിന്റ്റെ  കാര്യത്തിൽ  പിഴച്ചില്ല  എന്ന്  സാധാരണ മലയാളിയെ  സഹായിച്ചാൽ  ചീത്ത പേരു ഉറപ്പാ പക്ഷെ നിന്നെപ്പറ്റി  ഇതുവരെ തോന്നിയില്ല, ഈശ്വര ഇങ്ങനെ തന്നെ മുന്നോട്ടു  പോകണേ എന്ന് പ്രാർത്ഥിക്കാർ  ഉണ്ട് എന്നും. അയാൾ  അച്ചുവേട്ടന്റ്റെ  ക്വാർട്ടെര്സ്സിലേക്ക്  പോകുമ്പോൾ  മനസ്സിൽ ഓർത്തു അദ്ദേഹം  ശരിക്കും  ഭഗവാൻ അയച്ച  ദൂതാനാണ് തനിക്ക് എന്ന്. ചിന്തിച്ചു  അച്ചുവേട്ടന്റ്റെ  വീടത്തി രമേശാ വാ കയറി ഇരിക്ക് അദ്ദേഹം പറഞ്ഞു, അകത്തേക്ക് കയറുമ്പോൾ  അച്ചുവേട്ടന്റെ  ഭാര്യ  വന്നു. ഇതാണല്ലേ  ഞങ്ങൾ നാട്ടിൽ പോയപ്പോൾ  കിട്ടിയ  സുഹൃത്ത്, അതെ എന്ന്  അദ്ദേഹവും  കൂടെ  ഒരു കൌമാരക്കാരനും, മകൻ. അദ്ദേഹം രണ്ടു പേരേയും പരിചയപ്പെടുത്തി, പ്രതീക്ഷിച്ചാൾ അപ്പോഴും എത്തിയിരുന്നില്ല  അപ്പോൾ അദ്ദേഹം  മോളെ എന്ന് നീട്ടി വിളിച്ചു. അകത്തുനിന്നും  മനോഹര ശബ്ബ്ദം മറുപടി നല്കി ഞാൻ രമേശ്  എട്ടന് ചായയുമായി വരാം. അതിനു  പിറകിൽ അതിമാനോഹരി ആയ ഒരു പെണ്കുട്ടി  കൈയിൽ താലത്തിൽ ചായയും പലഹാരവുമായി  വരുന്നു  മനസ്സിൽ  ഒരായിരം സൂര്യൻ  ഉദിച്ചപോലെ ആയി. കൂടെ  അമ്മ പിടിച്ചു കൊണ്ട് വരുന്നു. ചെറിയ സന്ദ്ദേഹം  മുഖത്ത്  കണ്ടിട്ടാകാം അച്ചുവേട്ടൻ പറഞ്ഞു അവൾക്കു കണ്ണ്  കാണില്ല. 415 വോൾട്ട് കാരന്ട്ടിന്റ്റെ  ഷോക്ക്  കിട്ടിയ മട്ടിൽ തരിച്ചു ഇരിക്കുമ്പോൾ  കുട്ടിയുടെ ശബ്ദം കേട്ട് ത്. കണ്ണ് കാണണം എന്ന് ആശ  ഒന്നുമില്ല  നല്ല പ്രായത്തിൽ  ആവിശ്യം പോലെ  കണ്ടില്ലേ പിന്നെ ഭഗവാൻ ഇഷ്ട്ടം ഉണ്ടായിഉണ്ടാവില്ല. സംശയത്തോടെ  മുഖത്തോട്ട് നോക്കിയപ്പോൾ അച്ചുവേട്ടൻ ആദ്ദേഹത്തിന്റെ കുടുംബത്തിലെ  ആ നശിച്ച ദിവസത്തെപ്പറ്റി പറഞ്ഞു. കുറെക്കാലം  മുൻപ്  ബോംബയിൽ ജോലി ചെയ്തിരുന്നപ്പോൾ വീട്ടിൽ നിന്നും ഫോണ് വന്നു അമ്മ  ആശുപത്രിയിൽ  ആണ്  അദ്ദേഹത്തിനെയും  മറ്റുള്ളവരെയും  കാണണം  എന്ന് ആശ പറഞ്ഞു എന്ന്  ചേട്ടൻ  ആയിരുന്നു  മറുതലക്കൽ പെട്ടന്ന് വന്നാൽ കാണാം, വേഗം വരണമെങ്കിൽ വിമാനം  പിടിക്കണം ടിക്കറ്റ്  കിട്ടി കൊച്ചിക്ക്  അവിടെ രാവിലെ  ഇറങ്ങി അപ്പോഴാണ് അറിയുന്നത്  ഭരത് ബന്ദ് കേരളത്തിൽ മാത്രം. 7 മണി കഴിയണം എന്ത് ചെയും  ആലോചിച്ച് നിക്കുമ്പോൾ  ഒരു ഡ്രൈവർ  വന്നു പറഞ്ഞു സാരമില്ല  എയർപോർട്ട്  എന്ന് എഴുതിയാൽ മതി ഞാൻ കൊണ്ട് പോകാം  പക്ഷേ  കാശ് കുടുതൽ ആകും  സാധാരണയിൽ  മുന്ന് ഇരട്ടിയാണ്  ചോദിച്ചത്  അമ്മയെ കാണുക  എന്നതിൽ പണം കാര്യമായില്ല. എല്ലാ തയ്യരെടുപ്പും കുടി പുറപ്പെട്ടു രണ്ടു മണിക്കൂർ വേണം  അവിടെ എത്താൻ സന്ധ്യ മയങ്ങാൻ തുടങ്ങിയിരുന്നു. പെട്ടന്നാണ്  കുറെ ആൾക്കുട്ടം മുന്നിൽ ഡ്രൈവർ വണ്ടി നിർത്തുന്നതിനും  മുൻപ്  അതിശക്തമായി  കല്ലുകൾ വണ്ടിയിൽ  വീണു  ഡ്രൈവർ വണ്ടിയിൽ നിന്നും ഓടിപ്പോയി എറിഞ്ഞവർ മറുവഴിക്കും വണ്ടിയുടെ  ചില്ലുകൾ സൈഡ്  സീറ്റിൽ  ഇരുന്ന് മകളുടെ  രണ്ടു കണ്ണിലേക്കും  തറച്ചു കയറി  കുറെ നേരം  ഞങൾ  അവിടെ നിന്നും വാവിട്ടു  കരഞ്ഞു  മണിക്കുറുകൾ കഴിഞ്ഞു ആരൊക്കെയോ  വന്നു  ഞങളെ സഹായിച്ചു. മോളെ ഡോക്ടർ പരിശോധിച്ചു, മാസങ്ങളായി  ഉള്ള ചികിൽസക്കൊടുവിൽ  അവർ  പറഞ്ഞു  അവൾക്കിനി ഒന്നും  കാണാൻ പറ്റില്ല എന്ന്. കണ്ണിനറ്റെ  കാഴ്ച പോകാത് ഇരുട്ടുകേറി കാസേരയിൽ കുഴഞ്ഞിരുന്ന  ഞാൻ സ്വയം ശപിക്കുകയായിരുന്നു ഈ ജന്മത്തെ ഒന്നുമറിയാതെ  ആകുട്ടി എന്റ്റെ മുൻപിൽ ഇരിക്കുന്ന ഉണ്ടായിരുന്നു  മാതാപിതാക്കളും.
   

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ