പ്രവാസ പർവ്വം അഞ്ച്ചാം അങ്ക്കം
ബോംബൈ മഹാരാഷട്രയുടേത് മാത്രമായിരുന്നില്ല ഒരുകാലത്ത് മലയാളി ചെറുപ്പക്കാരുടെ സ്വപ്പ്ന തലസ്ഥാനം ആയിരുന്നു. എഴുപത്കളിലും എമ്പത്കളിലും നാടുവിട്ട് അവിടേക്ക് പോയ ചെറുപ്പക്കാർ തിരിച്ചു വന്നു ഉണ്ടാക്കിയ ഓളങ്ങൾ നാട്ടിൽ വലിയ തരംഗം ആയിരുന്നു. അവരുടെ പട്ടിനാക്ക് കുപ്പായങ്ങളും റോഡ് തുക്കുന്ന പന്റ്സുകളും പെട്രോൾ ഗ്ലാസ് കണ്ണടയും അടുതുകുടി പോകുമ്പോൾ ഉണ്ടാകുന്ന രുഷമായ മണവും വിലകുടിയ സിഗാരും എല്ലാം ഞങളുടെ തലമുറയെ ബോംബയെ അവിടെനിന്നും ഗൾഫ് എന്ന മയാനഗരിയുടെ ശരിക്കും ഗേറ്റ് വേ ഓഫ് ഇന്ത്യ ആക്കിയിരുന്നു. ജുഹു ബീച്ചിലും മലബാർ ഹില്ലിസിലും ഷാജിയുടെ ബന്ധുവിന്റ്റെ കൂടെ ചുറ്റി തിരിയുമ്പോൾ ഞങൾ ആദിനങൾലുടെ പഴയ സ്വപ്ന സാക്ഷത്ക്കാരം നേടുകയും തേടുകയും ചെയ്യുക ആയിരുന്നു. ഇരുനില ബസും നഗര ത്തിരക്കും കാഴ്ചകളും മാഹിം പള്ളിയിലെ കുർബാനയും അതിന് ഒരു വിശേഷം ഉണ്ട് തുടര്ച്ചയായ കുറേ സണ്ഡേ കുര്ബാന പ്രാർത്ഥന കുടിയാൽ ഉദ്ടിഷ്ട്ടകാര്യസംപ്ര്തി ഉണ്ടാകും പോൽ നാട്ടിൽ നിന്നും ഞങളെപ്പൊൽ അവിടെ എത്തി എല്ലാം നഷ്ട്ടപ്പെട്ടവന്റ്റ്റെ വിശ്വസമാകാം എന്തായാലും ഒരു ദിവസം അതിലും കുടി രണ്ടു മൂന്നു ദിവസം നന്നായി ചിലവാക്കി, മുൻപ് പലവട്ടം ബോംബിൽ വന്നിരുന്നുവെങ്കിലും ദാദറും വീ ടീ യും അതുപോലെ ചില റെയിൽവേ സ്റ്റേഷൻ മാത്രമേ കണ്ട്ടിരുന്നുള്ളൂ. ഈ സന്തോഷങ്ങൾ വരാനിരിക്കുന്ന അവസാനിക്കാത്ത പ്രവാസത്തിന്റ്റെയും അടിമതത്വത്തിന്റ്റ്റെയും നിസ്സഹായതയുടെയും മുന്പുള്ള ഒരു ബോണസ്സ് ആയിരുന്നു എന്ന് മനസിലായത് പിന്നെ എത്രയോ കാലം കഴിഞ്ഞയിരുന്നു

Comments
Post a Comment