പറയാത്ത പ്രണയം
കനകമണികിലുക്കി കാൽചിലങ്ക്ക ചാർത്തി ദേവി നീ ഒരുനാൾ അരുകിൽ നില്ക്കെ
അനുമോദനത്തിന്റെ ആയിരം ആനന്ദാശ്രു മുത്തുമണികളായി മണ്ണിൽ ചിതറി വീഴ്കേ
ഭവതി നീയോ നിന്നു അനുരാഗ വിവശയായി ആരാധനാമനമോ അത് കണ്ടതില്ല.
കല്പ്പനികതയോ അതോ യുവത്വത്തിൻ വിഭ്രമനീരാളമോ ഭദ്രേ ഞാൻ നിന്നെ അറിയുന്നില്ല
നാരീ നീ ദേവത ഹ്യദയകോവിൽ പൂജിക്കേണംനിന്നിൽ മമ കാമിനിയെ കണ്ടുകുട
കാലത്തിൻ ചക്രങ്ങളോ അഭാന്ഗുരം ഓടിടുന്നു മാറ്റങ്ങൾ എന്നിലും എൻ സഖിയിലും എത്രൊ വന്നു
ദിനങ്ങൾ മാസങ്ങളായി പിന്നത് വർഷങ്ങളായി കാലത്തിൻ കാമനക്കു മാറ്റമില്ല
ദേവീ നീ ഭാര്യയായി അവൻ മക്കൾ തൻ അമ്മയായ് പരിണാമ ഗതി വീണ്ടും തുടര്ന്നിടുന്നു.
ഞാനോരു കന്തനായി അവൾ തൻ നാഥനായ് പിന്നയോ കുഞ്ഞുങ്ങക്ക് താതനുമായ്
ജരയും നരയും ബാധിച്ച ഇക്കാലത്ത് അറിയുന്നു ദേവി എപ്പഴോ ഇവൻ നിന്നെ പ്രണയിച്ചുരുന്നു.

Comments
Post a Comment