കാലത്തിന്റ്റെ മാറ്റം പ്രകൃതിയുടെയും

കുലുങ്ങി ഇറങ്ങിയ വിമാനതിന്റ്റെ  ശബ്ദം ആണ്  ഉറക്കത്തിൽ നിന്നും ഉണർത്തിയത്. അപ്പോൾ അറിപ്പു ശബ്ദം  വീണ്ടും മുഴങ്ങി ശ്രവണ സുന്ദരമായ  നാരി ഗളത്തിൽ  നിന്നാണ്  ഇപ്പഴും, നിങ്ങൾ  യാത്രക്കായി  ഞങ്ങളെ തിരഞ്ഞെടുത്തതിൽ നന്ദി ഉണ്ടന്നും  നിങൾക്ക് ഇനിയും  സ്വാഗതം എന്നും  ഞങ്ങളുടെ  കുടെത്തന്നെ  യാത്ര ചെയ്യണം ഇപ്പോൾ  നിങൾ  ഇറങ്ങിയത്  ദമ്മാം എന്ന സ്ഥലത്താണ് അത്  സൗദി അറേബ്യ  എന്ന രാജ്യത്താണ്  എന്നും  അവസാനം  പറഞ്ഞത് കേട്ട്  ഞെട്ടി, പുറത്തെ ചുട് 45 ഡിഗ്രി ജൂലായിമാസത്തിൽ  നമ്മുടെ  കേരളം എങ്ങനെ  അവിടുന്നാണ്  ഞങ്ങൾ ഇവിടേക്ക് , രാമ,രാമാ  തുടക്കം  കൊള്ളാം.വിമാനം പാർക്കിംഗ്  ബേയിൽ എത്തി  ഓരോരുത്തരായി  ഇറങ്ങുകയായിരുന്നു. അതിന് ശേഷം  ബാഗ്കൾ കിട്ടാനുള്ള  കാത്തിരുപ്പ്  അതുമായി  കസ്റ്റും പരിശോധന. അവിടുത്തേ പരിശോധന  ഒരു ഒന്ന് ഒന്നര പരിശോധനയാണ്, വേറെ  ഒരു  സ്ഥലത്തും  ഇത്തരം  ചെക്കിങ്ങ്  നേരിട്ടിട്ടില്ല. അതും  കഴിഞ്ഞ് പുറത്ത്  എത്തിയപ്പോൾ  ഞങ്ങളുടെ  പേരും എഴുതിയ ബോർഡ്  മായി ഒരാൾ കാത്തുനിൽക്കുന്നു ആൾ  മലയാളി ആണ്  ആശ്വാസം. ഇനി  5ൽ നിന്നും 3 പേരായി  ഞങ്ങൾ ചുരുങ്ങി. അവിടെ  ഒരു പ്രശ്മം മറ്റ് 2 പേർക്ക് വിളിക്കാൻ  ആള് വന്നിട്ടില്ല. ബോംബയിൽ  നിന്നും ഒരു കവർ തന്നിരുന്നു  അതിൽ ഉള്ള നമ്പറിൽ  ഞങ്ങളെ വിളിക്കാൻ  വന്നയാൾ വിളിച്ചു. അരമണിക്കൂർ കഴിഞ്ഞപ്പോൾ വേറൊരു മലയാളി  അവരെ സ്വീകരിക്കാൻ എത്തി.എയർപോര്ട്ടിന്റ്റെ  പുറത്തെ  കതവുതുറന്നിറങ്ങുന്പ്പോൾ ച്ചുടുകുടിയ  കാറ്റു മുഖത്തേക്ക്  അടിച്ചു  ചുട് നീരാവി  മുഖത്ത്  കൊള്ളും പോലെ. അതുവരെ എയർ കണ്ഡിഷൻ ആയതിനാൽ  അറിഞ്ഞില്ല. അവിടെ  മഞ്ഞ കളർ ഉള്ള  കാറുകൾ മായി ഒരുപാട് അറബികൾ  നില്ക്കുന്നു, കൂടെയുള്ള മലയാളിയോട്  ഞാൻ ചോദിച്ചു ഇവിടെ ഷേക്ക്മാരുടെ  വാഹനം  മഞ്ഞക്കളറണോ? പുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു  അല്ല അവർ  ടാക്സി ഡ്രൈവർമാരാണ്, ഇവിടയും  ടാക്സി  മഞ്ഞ കളർ ആണ് ആദ്യ പാഠം എല്ലാ കന്തുറക്കാരും ( അറബി വേഷത്തിന്റ്റെ പേര്) പണക്കാർ  അല്ല  അറബികളിലും  പാവപ്പെട്ടവർ  ഉണ്ട് ... 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ