രാജ്യവളർച്ച രാജവംശത്തിന്റെയും



 
   ആദ്യകാലങ്ങൾ നിലനിൽപ്പിന്റെയും പ്രക്രതിയോടുള്ള  പോരട്ടത്തിന്റ്റെയും സമയങ്ങൾ  ആയിരുന്നു  പിന്നിട്ടപിന്നെയുള്ള    കാലങ്ങൾ, മാസങ്ങളും  വർഷങ്ങളും സംവൽസരങ്ങളും  യുഗങ്ങളും കടന്നു പോയി ത്രേതായുഗവും  ദ്വാപരയുഗവും  കഴിഞ്ഞ് അവസാനയുഗമായ  കലിയുഗത്തിൽ  എത്തിനിൽക്കുന്നു മറ്റുള്ള കാല ഗണന പോലെ  അവസാനയുഗത്തിൽ  കാണാരുതാത്ത പലതും കാണേണ്ടി വരുമായിരിക്കും പോൽ. യുഗങ്ങൾ  കടന്ന് പോയപ്പോൾ  ചുറ്റുമുള്ള  മറ്റുനാടുകൾ  ഉയർന്നപൊലെ ഞങ്ങളും വളർന്നു. കാടുകൾ  വെട്ടിയും തീയിട്ടും കാട്ടുതീയിൽ വെന്തും നാടായി മാറി. അവിടംങ്ങളിൽ  വീടുകളും നഗരങ്ങളും  വന്നു. ജനതതി  പെറ്റുപെരുകി, പരിഷ്കരികൾ ആയിത്തുടങ്ങി. ജനങ്ങളേപ്പോലെ തന്നെ കൊട്ടാരവും  രാജവംശവും  പുരോഗതിയിൽ  നിന്നും പുരോഗതിയിലേക്ക്  കുതിച്ചു. ഏറ്റവും  ഉയർന്നതും നടുക്കും ജനപഥങ്ങളാൽ  ചുറ്റപ്പെട്ടതും മനോഹരമായ  സ്ഥലമാണ്  കൊട്ടാരസമുചയത്തിനായി തീരുമാനിച്ചത്  അല്ലങ്കിലും  എന്നും നല്ലതെല്ലാം  രാജവിന് ആണല്ലൊ.

       വളരെ വീതിയുള്ളതും  വിശാലവും  സുന്ദരമായി  മോടിപിടിപ്പിക്കപ്പെട്ട വഴിയാൽ ചുറ്റപ്പെട്ട  കെട്ടിടസമുച്ചയമാണ്  രാജധാനി  വഴികഴിഞ്ഞാൽ  കൂറ്റ്ൻ മതിൽകെട്ടുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൊട്ടാരരേഖകൾ പ്രകാരം  ഏതാണ്ട് ആറാംനുറ്റാണ്ടിൽ അന്നത്തെ രാജാവ്  കാർത്തിവീര ദിനകരവർമ്മൻ ആണ് ഈ നഗരം പണി കഴിപ്പിച്ചത്. ഉള്ളിൽ പ്രധാന നഗരിക്കുള്ളിലായി  മറ്റുള്ളവയിൽ നിന്നും വേർതിരിക്കപ്പെട്ട കോവിലകകെട്ടിടങ്ങളും. മനോഹരമാണ് കല്ലിൽ ഉള്ള കൊത്തുപണികളും ധാരുശിൽപ്പങ്ങളും. കൊവിലകങ്ങളെയും നഗരത്തേ തന്നെയും ആലങ്ക്ർത്മാക്കിയിരിക്കുന്നു. നഗരത്തിന്റ്റെയും  കൊട്ടാരസമുചയങ്ങളുടെയും ഭംഗി അനുവച്ച്യനിർവിർതി തരുന്നതാണ്. ഇന്നും ലോകത്തെ  ഏതു പുരാതനനഗരത്തിനോടും കിടപിടിക്കുന്നത്തിനുവേണ്ട എല്ലാം  ഇവിടെ ഉണ്ട്. അതോക്കയാണ്  ഞങ്ങളുടെ നാടിനെയും  അതിന്റ്റെ  ഭരണാധികാരികളെയും  മറ്റുള്ളവരിൽ നിന്നും വ്യത്സ്തരാക്കുന്നതും.

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ