പ്രകൃത ചിന്തകൾ

പ്രകൃത ചിന്തകൾ 
   
കാറ്റാടി കൈയ്യിൽ കാറ്റിന്റെ മാറിൽ  
കുഞ്ഞാറ്റക്കിളിയമ്മ കുടുകെട്ടി 
കാത്തിരുന്നോരു ആങ്കിളിക്കായമ്മ 
കുഞ്ഞിളംകൂട്ടിൽ മുട്ടയിട്ടു നാലുമുട്ടയിട്ടു.

നാളുകൾ നീണ്ടു നാൾവഴി കടന്നപ്പോൾ 
നാരായക്കിളികുഞ്ഞുങ്ങൾ പുറത്തുവന്നു
നാക്കിലകൈയ്യിൽ നാവോറുപാടാൻ
നാരയകിളിക്കുട്ടം  പറന്നിറങ്ങി 

ചന്തത്തിൽ ചുറ്റും ചമഞ്ഞൊരാകുഞ്ഞുങ്ങൾ 
ചലപില സംഗീതം ഈണത്തിൽ ആലപിക്കേ, 
ചമയങ്ങൾ മാമുണ്ണാൻ ചുണ്ടത്തിൽ ചാർത്തി
ചാമരചിറകൊത്ത മമ താതനണഞ്ഞീടുന്നു 

ആസ്വാദ്യമാവും  ജീവന്റെ ഉണ്മയാം വർണ്ണങ്ങൾ
ആലോലം പാടി വരും മരുതന്റെ താളത്തിൽ 
ആ കാറ്റാടി കന്പുകൾ താരാട്ടിൻ ഈണങ്ങൾ 
ആമോദത്തോടെ പാടി ഊഞ്ഞാൽ ആട്ടീടുന്പോൾ 

പതിതനാം മനുജാ നീ കാണില്ല കന്മഷം ഭുവിന്റെ  
പ്രാണമിയരുന്ന രോദനവും കണ്ണിണ നിത്യം 
പരതുന്നു വാരിജം മോചിതമാകുന്ന യാതനയും
പകലന്ത്യമാകുന്ന കാല വിസ്മയ കാഴ്ചകളും  

ഗമകനീരാളം നന്തുണി പാട്ടിലും പിന്നെ നാവിന്റെ  
ഗമനവീചിതന്ത്രി തൻ താള മേലാപ്പ് പൊങ്ങുമ്പോഴും  
ഗീതകഗണിതകം പാടുന്ന പൈൻക്കിളി നിൻ സിംഫണി  
ഗായകവ്യന്ദത്തിൻ വെറും ഗള മർമ്മരം മാത്രമോ? 
  
മൃതമാം വയലുകൾ  മരിക്കുന്ന ജലജീവ ചാരുത  
മർത്ത്യന്റെ കേളിയിൽ കരിയും അടവിതൻധന്യത 
മാരികൾ പലതും ചാരെ ദുന്ദുഭി മുഴക്കുന്പോൾ  
മാതൃസ്നേഹ ഞരക്കമായ് മാറും ഈ ധരത്രിയും      

നാക്കില നീട്ടി കൈവളകിലുക്കുന്ന പൂപൈതൽ 
നാവോറ് പാടുന്ന പാണനെ തേടീടുന്പോൾ 
നവനീതമുറും കുഞ്ഞിളം ചുണ്ടിൽ തേനായി 
നാദം സപ്തസ്വരമായി വന്നു വിളങ്ങീടുമോ? 

വർണ്ണങ്ങൾ വിണ്നിനെ വശ്യമായ് ചുംബിച്ച് 
വിസ്മയ വേഗം തീർത്തിടുന്പോൾ  
വിണ്ണിൽ പടരുന്ന ദൃശ്യത്തിൻ ചാരുത 
വരും കാല മരീചികകാഴ്ചയായ് മാറീടുമോ? 

ഈകാലമാത്രയും കാണുന്ന സത്യങ്ങൾ 
ഇന്നിനി മായുന്നു നിത്യതയിൽ  
ഇനിയും മരിക്കാത്ത ധരയുടെ ഓർമ്മയിൽ  
ഈറനണിയട്ടെ എന്നും കണ്ണിണകൾ   

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ