പാടവരന്പത്തെ കോലങ്ങൾ
പാടവരന്പത്തെ കോലങ്ങൾ
അത് ധനുമാസ പകുതി ഓണാട്ടുകരയിൽ രണ്ടാംപൂ വിളവെടുപ്പ് കഴിഞ്ഞ് പാഠം തരിശ്ശ്ആകുന്ന കാലം, അന്നൊക്കെ നല്ല രസ്സമായിരുന്നു. ഈ നിലങ്ങളിൽ ചിലടത്ത് എള്ള് കൃഷി ചെയ്യും ചിലർ പയറും ഞങ്ങളുടെ നാട്ടിൽ പച്ചക്കറിയാണ് പതിവ്. അത് നടനായി നിലം ഒരുക്കണം, മഴ നിന്ന് വെള്ളം വലിഞ്ഞ പാടത്തായിരിക്കും കൊയ്ത്ത്. കാറ്റിൽ ചരിഞ്ഞ് വീണ നെൽച്ചടി വകഞ്ഞ് പൊക്കി താഴത്ത് സ്വർണ്ണ നിറമാർന്ന നെൽമണികതിരുകൾ കൊയ്തെടുക്കും. അത് പിടിയായി കെട്ടി കറ്റകൾ ആക്കി, കൂട്ടി വെയ്ക്കും. പിന്നെ അത് കളത്തിലേക്ക് ചുമക്കുന്ന സമയം വരവായി, കറ്റകുട്ടവും തലയിൽ ഏറ്റി ഉടുത്ത കൈലിമുണ്ടിൻ കോന്തല ഇടുപ്പിൽ തിരുകി കുട്ടത്തിൽ കൊയ്തരിവാളും തിരുകി പണിക്കാരികൾ നടന്നു വരുന്പോൾ സൌന്ദര്യത്തിന്റെ ആധുനിക അളവുകോലുകൾ കാറ്റിൽ പറക്കും. ആധുനിക റസിപ്പികൾ പിന്തുടരാതെ വർക്ക് ഔട്ടും ജിമ്മും ഇല്ലാതെ വെറും കപ്പയും കഞ്ഞിവെള്ളവും കുടിച്ച് പുലരന്തിയോളം പണിയെടുക്കുന്ന അൽപ്പം പോലും ദുർമേദസ്സ് ഇല്ലാത്ത അവരുടെ ക്യാറ്റ് വാക്കിൽ ഒരുപാട് തന്പുരക്കന്മാർ സടകുടഞ്ഞ് വീണിട്ടുണ്ട്. അങ്ങനെ നിരനിരയായി വരിതെറ്റാത്ത ഗ്രമിണസൌന്ദര്യങ്ങൾ അതുമായി പോകുന്ന കാഴ്ച ഇന്ന് അന്യം നിന്നുപോയി. അങ്ങനെ കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ ഉഴുതുമറിച്ച് മണികിലിക്കി കടന്ന് പോകുന്ന ഇണക്കാളകൾ അതെല്ലാം ഗ്രാമീണ ജീവിതത്തിന്റെ ഉൽപ്പിരുവുകൽ ആയിരുന്ന കാലം. ഇനി ഒരിക്കലും തിരിച്ചുവരാത്ത നാടിൻ നന്മയുടെ ഉർവരതിയിലേക്ക് അത്യൻധാധുനികതയും പുതിയ വികസന സ്വപ്നങ്ങളും റയിൽ പാളത്തിന്റെ സമാന്തരതയിൽ നാവും നീട്ടി ചുളം വിളിച്ച് പോയി അവ കൊണ്ട് പോയത് ഒരുഗ്രാമത്തിന്റെ ഉഷ്മളതെയും ഒപ്പം നൈർമല്യത്തെയും ആയിരുന്നു.
ഉഴുതുമറിച്ച് വിശാലമായ പാടം ഒരുക്കുക അന്ന് കുട്ടികളുടെ പണി ആയിരുന്നു, വീടുകളിലെ കുട്ടികൾ വൈകുന്നേരങ്ങളിൽ പാട ശേഖരങ്ങളുടെ നാലു പാടുകളിൽ നിന്നും ഒന്നായി ഇറങ്ങും. കച്ചികുറ്റികൾ എന്നറിയ പെടുന്ന നെൽചെടിയുടെ മുറിച്ചുപേക്ഷിച്ച ചുവടുകൾ പെറുക്കി കുട്ടാൻ, ഒപ്പം പാടത്തെ കട്ടകൾ പൊടിക്കാനും. കട്ടതടികൾ എന്നാ മരച്ചുറ്റിക ഉപയോഗിക്കൽ ആണ്കുട്ടികളുടെ പണിയാണെങ്കിൽ കുറ്റി പെറുക്കുക പെണ്കുട്ടികളുടെ പണിയാണ്. അവസാനം ഈ കുറ്റികൾ പെറുക്കി രാവിലെ തണുപ്പകറ്റാൻ തീകുട്ടനായി വീട്ടിലും എത്തിക്കും. അങ്ങനെ ആ സായഹ്നങ്ങളിൽ പല സൌഹൃദങ്ങളും ഉടലെടുക്കും അവിടെയായിരുന്നു അവൻ അവളെ കണ്ടെത്തിയതും. ആ വലിയ പാടശേഖരത്തിന്റെ കിഴക്കെ കോണിൽ നിന്നും അവൻ വന്നിരുന്കിൽ ആ കൊച്ച് സുന്ദരി വന്നിരുന്നത് പടിഞ്ഞാറ് നിന്നും ആയിരുന്നു. നിലമോരുക്ക് കഴിയുന്പോൾ പിന്നെ കയ്കറിയുടെ വിത്തുപാകും പിന്നെ വൈകുന്നേരങ്ങൾ അതിന് നനക്കുകയാണ്. അന്ന് യന്ത്രങ്ങളും മോട്ടറുകളും ഇല്ലാത്ത കാലം. പരസ്പര സഹകരണത്തിന്റെ ഉദാത്തമാതൃകകൾ ഗ്രാമങ്ങളിൽ സുലഭം. പാടശേഖരങ്ങൾക്ക് നടുക്കുള്ള ചെറുകുളങ്ങളിൽ നിന്നുമും വെള്ളം കോരി നനയ്ക്കും ആ ഒരുമ ഫലം പറിച്ച് വീണ്ടും അടുത്ത നെൽകൃഷി വരെ നീളും. പുതുമഴ മണ്ണിനെ കുളിർപ്പിച്ച് മണ്ണിൽ വിത്തുവിതച്ചാൽ പിന്നെ ആ കുഞ്ഞ് സൌഹൃദങ്ങൾക്കായി അടുത്ത ധനു മാസത്തെ കാത്തിരിക്കണം. പാടശേഖരങ്ങൾ വെള്ളത്തിൽ മുടികഴിഞ്ഞാൽ പിന്നെ കുഞ്ഞുങ്ങൾക്ക് നിഷിദം അല്ലേ.
പാടത്തെ ആ സൗഹൃദം അങ്ങനെ തുടർന്ന് അവർ ബാല്യം കടന്ന് കൌമാരത്തിലേക്ക് കടന്നു അവൻ പൊടിമീശക്കാരനും അവൾ ദാവണിക്കാരിയും ആയി. ആ സൌഹൃദത്തിൽ സ്വപപ്നങ്ങളുടെ മൊട്ടും പൂവും വിടരാൻ തുടങ്ങി രണ്ട് സായാഹ്നങ്ങൾക്കിടയിൽ സമയത്തിന് ദൈർഘ്യം കുടുന്നതായി അവർക്ക് തോന്നി തുടങ്ങി. ചെറിയ ജോലിക്കിടയിൽ അവർ കൊച്ചു വിനോദങ്ങളും പിണക്കങ്ങളിലും സന്തോഷം പങ്കുവച്ചു. കയ്കറികൽ നനച്ച് വളരാൻ തുടങ്ങുന്പോൾ അവക്കിടയിൽ കോലങ്ങൾ നാട്ടും കണ്ണേറുതടയാൻ. അത് കാണാൻ വളരെ രസ്സമാണ് ഓരോരുത്തരും കരിയിലും വർണ്ണ കൂട്ടുകൽ ചാലിച്ചും തങ്ങളുടെ കാലവൈഭവം മണ്ചട്ടികളിലും മുറങ്ങളിലും പ്രയോഗിച്ച് കഴ്ചകാരനെ വഴി തെറ്റിക്കും അവന്റെ വിളകളേ അങ്ങനെ സംരക്ഷിക്കാം എന്ന് നിഷ്കളങ്ക ഗ്രാമീണ വിശ്വാസം. അവൻ വെള്ളം അവൾ കോരിവരുന്പോൾ അവയുടെ പിന്നിൽ ഒളിച്ചുനിന്ന് ഭയപ്പെടുത്തും അവൾ പരിഭവിക്കും. അങ്ങനെ സന്ധ്യയെ പകലോൻ പുല്കുന്പോൾ നാളെ എന്നാ വാഗ്ദാനവും നൽകി അവർ പിരിയും. അങ്ങനെ ഒരുനാൾ അവർ കണ്ടു അവന്റെ പാടത്തിനും അവളുടെ പടത്തിനും ഇടയിൽ നിരനിരയായി കുറ്റികൾ അതങ്ങനെ വടക്കുനിന്നും തെക്കോട്ടയ്ക്ക് എന്തിനെന്നു അവർക്കറിയില്ലായിരുന്നു, അന്ന് അച്ഛൻ വൈകിട്ട് പതിവ് പണിയും കഴിഞ്ഞ് റാക്ക് മോന്തിയെത്തി ആഹാരം കഴിക്കുന്നത്തിനിടയിൽ അമ്മയോട് പറഞ്ഞു നീ അറിഞ്ഞോ നമ്മുടെ നാട്ടിലും റയില് വരുന്നു. അത്എന്താ മനുഷ്യാ!!! കുകി പായുന്ന റെയിൽ വണ്ടി തീ തുപ്പി പോകും വലിയ വണ്ടി. പോക പോകെ അവർ കണ്ടു ആ വലിയ പാടത്തെ രണ്ടായി മുറിക്കും മലന്പാപിനെ പോലെ മല അതുമുന്നോട്ടു, ഇര വിഴുങ്ങി വിഴുങ്ങി.
അടുത്ത മഴക്കാലം കഴിഞ്ഞ് കോയ്തോഴിഞ്ഞ പാടം കണ്ടപ്പോൾ അവൻ തേങ്ങി മറുഭാഗം കാണാൻ കഴിയാതെ വലിയ മതിൽ പാടത്തെ വേർതിരിച്ചു കഴിഞ്ഞിരുന്നു. ഒരുപക്ഷേ അവളും അവിടെ തന്നെ പോലെ വന്നിട്ടുണ്ടാകും എന്നവന് തോന്നി, അവൾ വരും എന്ന് കരുതി കോലങ്ങൾക്ക് പിന്നിൽ അവൻ ഒളിച്ചുനിന്നു. സന്ധ്യ വന്നു പിന്നെ രാവും വീട്ടിൽ അവൻ എത്താഞ്ഞു തേടി വന്നവർ കോലങ്ങൾക്കിടയിൽ അവനെ കണ്ടില്ല. അവളോ കോലങ്ങൾ കിടയിൽ എന്നും അവനെ തേടുന്നു. ഒരിക്കലും അവസാനിക്കാത്ത തേടൽ.
Comments
Post a Comment