സാഹോദര്യം

സാഹോദര്യം 

           അന്ന് വൈകിട്ട് അയാൾ വീട്ടിലേക്ക് കടന്ന് വന്നത് വളരെ ക്രുദ്ദനായിട്ടായിരുന്നു, കാറ്   നിർത്തി അതിശക്തമായി വാതിൽ വലിച്ച് അടച്ച ശബ്ദം കേട്ടപ്പോഴേ ശാരദക്ക് മനസിലായി ഇന്ന് കാര്യങ്ങൾ അത്ര പന്തിയല്ല എന്ന്. എന്തായിരിക്കും കാരണം ആവോ? അവർ മനസ്സിൽ കരുതി, ചായ കൊണ്ട് കൊടുക്കുന്പോഴും എല്ലാം മുഖം വളരെ ദേഷ്യഭാവത്തിൽ ആയിരുന്നു, അവർ ഒന്നും ചോദിച്ചില്ല, ചോദിച്ചാൽ പൊട്ടിത്തെറി ആയിരിക്കും മറുപടി, കാലങ്ങളുടെ അനുഭവം അവരെ ജഗരുകയാക്കി. ഇന്ന് കാര്യങ്ങൾ   കുഴഞ്ഞുമറിഞ്ഞതെന്തോ തന്നെ, ഇപ്പഴും മുഖത്തെ ഗൌരവം അങ്ങനെ തന്നെ, ശാരദ അവരുടെ മനോരാജ്യങ്ങളിൽ മുഴുകി ഒപ്പം അവരുടെ ദൈനംദിന വീട്ടുകാര്യങ്ങളിലും. ശാരദ, ആ നാട്ടിൻപുറത്തെ പഴയ ജൻമി കുടുംബത്തിലെ ഇപ്പോഴത്തെ ഗ്രഹനായിക. അവരുടെ ഭർത്താവ് രാജഗോപാൽ ഇപ്പഴും ആ നാട്ടിലെ പ്രമാണി തന്നെ, പഴയ ജൻമിത്തം എല്ലാം അവസാനിച്ചെങ്കിലും പ്രതാപം ഇപ്പഴും മങ്ങിയിട്ടില്ല. കാരണം അയാൾ സർക്കാരിൽ ഉന്നതഉദ്യോഗസ്ഥൻ ആണ്, പണ്ട് നാട്ടുപ്രമാണിയും പ്രതാപിയും ആയ അച്ഛനുമായി പിണങ്ങിതറവാട്ടിൽ നിന്നും ഇറങ്ങി അയാൾ സ്വന്തം അദ്ധ്വാനത്തിൽ സംന്പാദിച്ചു ഉണ്ടാക്കിയതും പിന്നെ ഭാര്യയുടെ സ്വത്തും ആണ് ഇന്നുള്ളത് എല്ലാം. തറവാട്ട് സ്വത്ത് ഒന്നും അയാൾ വാങ്ങിയില്ല. എന്നാലും മിക്ക തറവാട്ട് സ്വത്തുകളും  അയാൾ തന്നെ വാങ്ങിക്കുട്ടി അയാളുടെ ദൂർത്തനായ പെങ്ങളുടെ ഭർത്താവിൽ നിന്നും. ശരിക്കും ആ വിവാഹം തന്നെയാണ് അയാൾ അച്ഛനുമായി പിണങ്ങാൻ കാരണവും. ഉപരി പഠനത്തിന് പോയി വന്ന അയളോട് അച്ഛൻ  സഹോദരിയുടെ വിവാഹം നിശ്ചയിച്ചു എന്നാണ് പറയുന്നത്, വരന്റെ പേരുകേട്ട മാത്രയിൽ അയാൾ എതിർത്തു എന്തെന്നാൽ  നാട്ടിലെ  സ്ഥിരം വായിനോക്കി  ഒരുപണിയും ഇല്ലാതെ നടക്കുന്നവൻ, അവനെ ആ സ്ഥാനത്ത് സങ്ക്കൽപ്പിക്കാൻ പോലും കഴിയില്ല പിന്നല്ലേ നടത്തികൊടുക്കാൻ  അയാൾ അച്ഛനോട് കയർത്തു, ആദ്യമായി, അവസാനമായും. അദ്ദേഹം സമ്മതിച്ചില്ല. അപ്പോൾ വാശിയായി  വീട് വിടാൻ തീരുമാനിച്ച് ഇറങ്ങി, അയാളുടെ അമ്മ കുറെ തിരിച്ച് വിളിച്ചു പക്ഷെ അയാൾ കേട്ടില്ല. പിന്നെ വാശിയായിരുന്നു ഇത്ര കാലം എല്ലാം തിരിച്ച് പിടിക്കാൻ താനാണ് ശരി എന്ന് തെളിയിക്കാൻ. 

       അയാളുടെ അച്ഛൻ നിസ്സഹായൻ ആയിരുന്നു കാരണം മകൾ അവനല്ലെങ്ക്കിൽ പിന്നെ ആരേയും വേണ്ട എന്ന നിലപാടിൽ ആയിരുന്നു, ഒരു മകൻ ഉള്ളതോ പുറത്തും അന്നൊക്കെ  ഇന്നെത്തെപോലെ മൊബൈലോ ഫോണോ ഒന്നും ഇല്ലായിരുന്നു അറിയിക്കാൻ  അതിനാൽ മകനേ അറിയിക്കാനും പറ്റിയില്ല. എങ്കിലും അയാൾക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു തിരിച്ച് വരുന്ന മകനെ പറഞ്ഞു മനസിലാക്കാം എന്ന്, ആ വിശ്വാസം ആണ് ഇവിടെ തകർന്നു വീണത്. അത് വരെ അച്ഛനെ  മറുത്ത് പറയാത്ത മകൻ വീട് വിട്ട് പോകുന്നു. ആ അച്ഛൻ മകനെ തടഞ്ഞില്ല അയാളുടെ ദുരഭിമാനം അതിന് അനുവദിച്ചില്ല. അയാൾ അവിടെ നിന്നും അലറി, ഇനി എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ല. അവൻ മരിച്ചു, ഞാൻ മരിച്ചാൽ  ചിത കത്തിക്കാൻ പോലും അവനെ അനുവദിക്കരുത്. ഇല്ല രാജഗോപാൽ പോയില്ല, വാശിക്കും ദുരഭിമാനത്തിനും ആ അച്ഛന്റെ മകൻ തന്നെ ആയിരുന്നു, അയാൾ. ശരിക്കും ഒരു മാടന്പി, കഴിഞ്ഞു പോയ കാലത്തെ ജന്മിത്തത്തിന്റെ പരിഛെദം. അച്ഛനും അമ്മയും കടന്നു പോകും വരെ അയാൾ അവരെ കാണാനോ ആ വീടിന്റെ പടി ചവിട്ടാനോ പോയിട്ടില്ല. അച്ഛന്റെ ചിത  കൊളിത്തിയത് പോലും പെങ്ങളുടെ മകൻ ആയിരുന്നു. അച്ഛന്റെ കാലശേഷം ആ വലിയ തറവാടിനെ ദുർഗ്ഗതി ആശ്ലേഷിച്ചു, സ്വത്തുകൾ  ഒന്നൊന്നായി നശിക്കാൻ തുടങ്ങി.അളിയന്റെ ദുര്നടപ്പും പിന്നെ രോഗങ്ങളും  അതിന് വളമേകി, ആപ്പോൾ  രാജഗോപാൽ  അടിവച്ചു അടിവച്ചു  കയറുകയായിരുന്നു,  സർക്കാരിൽ ഉന്നത ജോലിയും ഒപ്പം നേരമ്മവന്റെ സഹായവും. അയാളുടെ അച്ഛനോടുള്ള പഴയ നീരസം അമ്മാവൻ നന്നായി മുതലാക്കി, കുടാതെ മകളായ ശാരദക്ക് നല്ല ഒരു ജീവിതവും. പെങ്ങളുടെ ഭർത്താവ് വിറ്റുതുലച്ച സ്വത്തുകൾ എല്ലാം അയാളുടെ പക്കൽ ആയി തറവാടുൾപ്പെടെ. അവസാനിക്കാത്ത പ്രതിക്കാരം പോലെ ഒന്നൊന്നായി എല്ലാം അയാൾ കീഴടക്കി. സ്വത്തുക്കൾ അവസാനിച്ചപ്പോൾ അളിയനും പോയി. എല്ലാം നഷ്ട്ടപ്പെട്ട സഹോദരി  പറക്ക മുറ്റാത്ത മകനുമായി തറവാടിന്റെ പടിയിറങ്ങി. ബാക്കിവന്ന പണത്തിൽ ഒരു ചെറിയ വീടും വാങ്ങി അവിടെ കുറച്ച് കന്നുകാലികളും ചില്ലറ പണികളും ചെയ്ത് മകനെ വളർത്തുന്നു. അവിടുത്തെ അവസ്ഥ വളരെ പരിതാപകരം ആണ് ദൈനംദിന കാര്യങ്ങൾ  തന്നെ ബുദ്ദ്ധിമുട്ടാണ്.  പെട്ടന്നുയർന്ന ഒച്ചയാണ് ശാരദയെ ചിന്തകളിൽ നിന്നും ഉണർത്തിയത്, അദ്ദേഹമായിരുന്നു അവർ വിളികേട്ടടുത്തെക്ക് ഓടിഎത്തി. 

  ഇവിടെ എല്ലാരും എവിടെ പോയിക്കിടക്കുന്നു അയാൾ അലറി, ഞാൻ ഇവിടെ തന്നെ ഉണ്ട് ശാരദ, എന്താ മനുഷ്യാ, നിങ്ങളെ പൊട്ടൻ കടിച്ചോ? വൈകുന്നേരം വന്നത്തുമുതൽ കാണുന്നതാണ് എന്തിയെ പറ്റിയത് രാവിലെ പോകുമ്പോൾ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ? അവർ നിന്ന് കുണുങ്ങി, അയാളെസാധരണ തണുപ്പിക്കുന്ന മാർഗ്ഗം ഉപയോഗിക്കാൻ നോക്കുക ആയിരുന്നു അവർ പക്ഷേ അത് വിപാരിത ഫലം ആണ് ഉണ്ടാക്കിയത്. നീ എന്താണ് നിന്ന് ചിണുങ്ങുന്നത്, നീ  ഇവിടുത്തെ കാര്യങ്ങൾ വല്ലതും അറിയുന്നുണ്ടോ? അയാൾ ചീറി, പിന്നെ ആരാണ് എല്ലാം നോക്കുന്നത് ഓഫീസിൽ പോകുന്ന നിങ്ങളോ? അവരും വിട്ടു കൊടുത്തില്ല. എവിടെ നിന്റെ മകൾ, അത് എന്റെ മാത്രം അല്ലോല്ലോ ഞാൻ മാത്രം വിചാരിച്ചാൽ  അത് സംഭവിക്കിൽല്ലോ, അവർ ചെറിയ ശ്യ.ഗാര ഭാവത്തിൽ മൊഴിഞ്ഞു, അത് കേൾക്കേ അയാൾ മുരണ്ട് കൊണ്ട് ചോദിച്ചു, അവൾ എവിടെ എന്നാണ് ചോദിച്ചത്, അവൾ ക്ലാസ്സും വന്നിട്ട് അവളുടെ മുറിയിൽ ഇരുന്നു പഠിക്കുന്നു പരീക്ഷ അല്ലേ വരുന്നത്, അവർ നിസ്സാരഭാവത്തിൽ പറഞ്ഞു. എടി അവൾ പഠിക്കാൻ തന്നെ പോണത്? നീ വല്ലതും തിരക്കാറുണ്ടോ?അയാൾ പിന്നെയും ഒച്ച ഉയർത്തി, ഒന്ന് പതുക്കെ പറ മനുഷ്യാ കാര്യം എന്താണ് എന്ന്, അകത്തും പുറത്തും പണിക്കരോക്കെ ഉള്ളതാ, അവൾ പഠിക്കാൻ അല്ലെങ്കിൽ കഴിഞ്ഞ വർഷം പത്താം ക്ലാസ്സിൽ എല്ലാത്തിനും അവൾ A പ്ലസ് വാങ്ങില്ലയിരുന്നല്ലോ? അവൾ പറയുന്നത് അവളുടെ ഏട്ടനേപ്പോൽ അവൾക്കും സിവിൽസർവീസ്സിൽ ചേരണം എന്നാണ്. അവർ പറഞ്ഞ് നിർത്തി. ചേരും ചേരും അയാൾ പിന്നെയും  ഒച്ചയുയർത്തി, അല്ല  എന്തെങ്ക്കിലും കാര്യമുണ്ടെങ്കിൽ തെളിച്ച് പറയുക വെറുതെ വള വള എന്ന് പറയാതെ അവർ പറഞ്ഞു. എങ്കിൽ പറയാം എന്നയാൾ  അവൾ ആ എന്തിരവനുമായി പ്രേമത്തിൽ ആണ് പോലും. യെവൻ, അവർ പുരികം ചുളിച്ചുകൊണ്ട് അയാളെ നോക്കി. അവൻ തന്നെ എന്റെ പെങ്ങൾ എന്ന ഒരുത്തിയില്ലേ കുടുംബം മുടിക്കാൻ ഉണ്ടായവൾ, അവളുടെ മകൻ എന്താ അവന്റെ പേര്? ഓ പ്രേമോദോ? അതെ അവൻ തന്നെ, നിനക്ക് അത് കേട്ടിട്ട് ഒന്നും തോന്നിയില്ലേ? അയാളുടെ മുഖം കോപത്താൽ ചുവന്നു. ഉള്ള് കാളിയെങ്കിലും അത് പുറത്ത് കാട്ടാതെ അവർ അയാളെ തണുപ്പിക്കാൻ ശ്രമിച്ചു, അത് ആരെങ്കിലും ചുമ്മാ പറയുന്നതാ, പഴയ കാലമല്ലോ ഇന്നു ചെറുപ്പക്കാർ കണ്ടാൽ മിണ്ടിയെന്നും പറഞ്ഞെന്നും ഇരിക്കും അതിന് വേണ്ടാത്ത അർത്ഥം കൊടുക്കാതിരിക്കുക, പിന്നെ ആണെങ്കിൽ തന്നെ അവളുടെ മുറചെറുക്കൻ അല്ലെ? ആരും ചുമ്മാ പറയുന്നതല്ല തീയില്ലാതെ പുക ഉണ്ടാവില്ലല്ലോ? അയാൾ വീണ്ടും ചീറി, നീ അവളെ വിളി എനിക്ക് ചോദിക്കണം. അയാളുടെ ഭാവം കണ്ടപ്പോൾ അവർ വിഭ്രാന്തയായി തണുപ്പിച്ചേ മതിയാകു. ഈയിടെ ആയി അപ്പച്ചിയെ കാണാൻ പോക്കുണ്ട് എന്നറിയാം, എന്നാൽ അത് ഇത്രത്തോളം, ഏയ് ഇല്ല, അഥവാ ഇനി ഉണ്ടെങ്കിൽ അച്ഛന്റെയാ മകൾ തുർന്നടിക്കാനും മടിക്കില്ല. പിന്നെ എന്തുണ്ടാകുക അറിയില്ല, അവർ അയാളെ തണുപ്പിക്കാൻ ഉള്ള വഴികൾ തല പുകഞ്ഞ് ആലോചിച്ചു. 

       രാത്രി ഊണ്മേശയിൽ  എന്ത് സംഭവിക്കും എന്ന ആവലാതിയായിരുന്നു  ശാരദക്ക്, അവരുടെ പ്രാർത്ഥന ദൈവം കേട്ടു എന്ന് തോന്നി, മകൾ അത്താഴം കഴിക്കാൻ വന്നില്ല എന്തോ കാരണം പറഞ്ഞു, അവർ നിർബന്ധിക്കാനും പോയില്ല. അയാൾ കുടുതൽ തിരക്കാതെ ഊണ് കഴിച്ച് കിടന്നു, ആ രാത്രി മുഴുവൻ ശാരദ തലയണ മന്ത്രം കൊടുക്കുക്കയായിരുന്നു. ചോദിക്കുന്പോൾ മയത്തിലെ ആകാവു, കാലം വളരെ മോശമാണ് നഷ്ട്ടപെടുവാൻ നമുക്കാണ്, ഇപ്പോൾ അവൾ പഠിക്കട്ടെ, അവൾ കുട്ടിയല്ലേ, പറഞ്ഞാൽ കേള്ക്കും. അങ്ങനെ പലതും. അയാൾ എല്ലാം മൂളി കേൾക്കയായിരുന്നു, എന്തോ ഒന്നും മറുപടി പറഞ്ഞില്ല. നേരം വെളുത്തു, അവരുടെ ഉള്ളിൽ പെരുമ്പറകൾ ആയിരം ഒന്നിച്ചു മുഴങ്ങാൻ തുടങ്ങി, രണ്ടു പേരും നേർക്ക് നേർ ഇരുന്നാണ് ഭക്ഷണം കഴിക്കുക, അവൾ സാധാരണപോലെ ഇരുന്ന് ആഹാരം കഴിക്കയാണ്. അദ്ദേഹത്തിൻറെ മുഖം വല്ലാത്ത ഭാവത്തിൽ ആണ്. എന്താണ് മനസ്സിൽ എന്ന് അറിയാൻ പറ്റുന്നില്ല. ഇത്രയും കാലം തന്നോടൊത്ത് കഴിഞ്ഞ മനുഷ്യൻ തന്നെ ഇത് എന്ന് ശാരദ സന്തേഹപ്പെട്ടു,  താനും അയാളും തമ്മിൽ മൈലുകളുടെ അകലം ഉള്ളപോലെ. പെട്ടെന്നാണ് അയാളുടെ ഒച്ച പൊങ്ങിയത്. മോളേ നീ ഗിരിജയുടെ വീട്ടിൽ പോകാറുണ്ടോ? ഏത് ഓ അപ്പച്ചിയുടെ വീട്ടിലോ? ഉണ്ടെല്ലോ, എന്ത് പറ്റി അച്ഛാ? പ്രതീഷിച്ച ചോദ്യം പോലെ അവൾ മറുപടി പറഞ്ഞു, അത് എന്നും ഞാൻ അമ്മയോട് പറയാറും ഉണ്ടല്ലോ. അച്ഛന് അവിടെ പോകാനും അപ്പച്ചിയെ കാണാനും ഇഷ്ട്ടമില്ല എന്നറിയാം പക്ഷേ എനിക്ക് അപ്പച്ചിയെ വല്ലപ്പോഴും കാണണം എന്ന് തോന്നും, അപ്പോൾ ഞാൻ കാണാത്ത അച്ഛമ്മയെ കാണും പോലെ തോന്നും, അവൾ പറഞ്ഞ് നിർത്തി. അയാൾ കുറച്ച് നേരത്തേക്ക് ഒന്നും പറഞ്ഞില്ല. പിന്നെ ചോദിച്ചു, അപ്പോൾ പ്രേമോദിനേയും കാണാറുണ്ടാകുമല്ലോ? തീർച്ചയായും, അവൾ സമ്മതിച്ചു. അപ്പോൾ നിനക്കും അവനും തമ്മിൽ എന്താ? അയാൾ സംശയ ഭാവത്തിൽ അവളെ നോക്കി. അച്ഛൻ എന്താ ഉദ്ദേശിക്കുന്നത്? കല്യാണം കഴിക്കുന്ന കാര്യമാണോ? എങ്കിൽ ഇപ്പോൾ എന്റെ ലക്ഷ്യം സിവിൽസർവിസ് ആണ് ചേട്ടനെപ്പോലെ, അത് കഴിഞ്ഞ് അപ്പോൾ പ്രമോദുചേട്ടനെ കെട്ടണം എന്ന് തോന്നിയാൽ അച്ഛനോട് പറയാം അപ്പോൾ അച്ഛൻ അതിനെപ്പറ്റി ചിന്തിച്ചാൽ മതി. ശാരദയുടെ മനസ്സിൽ ആളിക്കത്തിയ തീയിൽ ഒരു കടൽ വെള്ളം ഒഴിച്ച പ്രതീതി ആയിരുന്നു. രാജഗോപാൽ ഒന്നും മിണ്ടാതെ ആഹാരം കഴിച്ച് എഴുന്നേറ്റു പോയി അപ്പോൾ അവർക്ക് അയാളെ വായിക്കാമായിരുന്നു, എന്തോ ഒന്ന് തീരുമാനിച്ച് ഉറപ്പിച്ച മുഖമായിരുന്നു. 

            അത് ഒരു ഞായറാഴ്ച ആയിരുന്നു, അയാൾ രാവിലെ ശാരദയെ വിളിച്ച് തയ്യാറാകാൻ പറഞ്ഞു, രണ്ടു മാസം മുൻപ് വാങ്ങിയ പുതിയ ബെൻസ് കാർ ഡ്രൈവർ റെഡിയാക്കി, അവർ അതിൽ യാത്രയായി രാജഗോപാലും ശാരദയും. അവർ അൽഭ്ഭുതപ്പെട്ടു പോയി, ആ യാത്ര അവസാനിച്ചത് ഗിരിജേച്ചിയുടെ വീട്ടിൽ ആയിരുന്നു, അടുത്ത് കണ്ട് സംസാരിച്ചിട്ട് വളരെക്കാലമായി. കാരണം എവിടെ പോയാലും അയാൾ കുടെ ഉണ്ടാകും  അതിനാൽ പഴയ സ്നേഹം ഉളളിൽ കാട്ടുകയെ പറ്റുകയുള്ളു, വെറുതേ പുകിലുകൾ എന്തിന്,കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ പറഞ്ഞിരുന്നു അതെപ്പറ്റീ ആ ബന്ധങ്ങളെപ്പറ്റി സംസാരം പോലും പാടില്ല, അതിനാൽ തങ്ങൾക്കിടയിൽ ഒരിക്കലും ആ അദ്ധ്യായങ്ങൾ വരാതിരിക്കാൻ പ്രതേകിച്ചു ശ്രദ്ദിച്ചിരുന്നു. അവരെ കണ്ടതും ആശ്ച്ചര്യത്തോടെ ഗിരിജേട്ടത്തി സ്വീകരിച്ച് ഇരുത്തി അവരുടെ കണ്ണുകൾ നിറഞ്ഞോഴുകുകയായിരുന്നു, തന്റെയും. പ്രമോദും അവിടെ ഉണ്ടായിരുന്നു, രാജഗോപാൽ വളരെ ഗൌരവത്തോട് സംസാരിച്ച് തുടങ്ങി, ഞാൻ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയാനാണ്  ഒരിക്കലും വരരുത് എന്ന് കരുതിയ ഇവിടെ വന്നത്, ഈയിടെയായി പലയിടത്തും വച്ച്  നിന്റെ മകനെ എന്റെ മകളുടെ കൂടെ കാണുന്നതായി എനിക്ക് വിവരം കിട്ടി, അത് അങ്ങ് നിർത്തിയെക്കാൻ മകനോട് പറയുക, ചരിത്രം ആവർത്തിക്കാൻ എനിക്ക് താൽപ്പര്യം ഇല്ല? അവളുടെ ഭാവിയിൽ എനിക്ക് വളരെ ചിന്തയുണ്ട്. എന്റെ അച്ചനുപറ്റിയതും എന്റെ തറവാടിന് പറ്റിയതും ഇനി സംഭവിക്കരുത് എന്നത് തന്നെ. പെട്ടന്നാണ് പ്രമോദ് ചോദിക്കുന്നത്, അവൾക്കും ഇത് തന്നെയാണോ അഭിപ്രായം? രാജഗോപാൽ കസ്സേരയിൽ ഒന്ന് ഇളകി ഇരുന്നു, അതെ ഞാൻ അവളോടും സംസാരിച്ചു, കാരണം കാലം പുതിയതല്ലേ? മാത്രമല്ല ചതിയുടെ അൽപ്പം ചോര അവളുടെ സിരകളിലും ഓടുന്നുണ്ടല്ലോ? ഗിരിജ നിറഞ്ഞ കണ്ണുകളോട് അവരെ മാറി മാറി നോക്കി. അപ്പോൾ പ്രമോദ് വീണ്ടും ചോദിച്ചു, അവൾക്കു പ്രായപൂർത്തി ആയി  അവളുടെ ലക്ഷ്യത്തിൽ എത്തിയ ശേഷം ആണെങ്കിലോ? അപ്പോൾ ഞാൻ കേട്ടത് ശരി തന്നെ?അയാൾ നിവർന്നിരുന്നു, ഇനി അന്ന് അവൾ അങ്ങനെ തീരുമാനിച്ചാൽ ഒരിക്കലും ഞാൻ എതിര് നിൽക്കില്ല, പക്ഷേ അതിന് ചില നിബന്ധനകൾ ഉണ്ട്, ഒന്ന് അവൾ ലക്ഷ്യത്തിൽ എത്തും വരെ യാതൊരു തരത്തിലും അവളെ ബന്ധപ്പെടാൻ പാടില്ല, നേരിട്ടോ കത്ത് മുഖേനയോ, അല്ലെങ്കിൽ ഫോണ് വഴിയോ? ഒന്നും. പിന്നെ നീയീ നാട് വിടണം, അവൾ ലക്ഷ്യത്തിൽ എത്തിയ പുറകെ തിരിച്ച് വരവൂ, എന്നുവേച്ചാൽ അത് വരെ നിനക്ക് അമ്മയേയും കൂടെ കൂട്ടാം എന്ന്. ശരി ഈ നിബന്ധനകൾ എല്ലാം പാലിക്കാം എന്നാൽ അന്ന് അമ്മാവൻ ഈ ഉറപ്പ് പാലിക്കും എന്നുള്ളതിന് എന്താണ് ഗ്യരന്റ്റി. പെട്ടന്ന് ഗിരിജ ഒച്ച്യുയർത്തി പ്രമോദിനെ വിലക്കി. ശരി എന്നാൽ കേട്ടോളു അന്ന് വരേക്ക്  ഞാൻ ഈ നടുവിടാം ഒപ്പം അമ്മയെയും കാണാൻ വരുന്നില്ല, പോരെ. ആ സംസാരത്തിന് ശേഷം അവർ അവിടെനിന്നും ഇറങ്ങി ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കാതെ. ശാരദ അൽഭ്ഭുതംകുറുകയായിരുന്നു ഭർത്താവിന്റെ ബുദ്ധിയിൽ  ഒരു ചിലവും ഇല്ലാതെ എല്ലാത്തിനും പരിഹാരം കണ്ടിരിക്കുന്നു. ഇലക്കും മുള്ളിനും കേടില്ലാതെ എന്ന് പറയും പോലെ, അവർ മനസ്സിൽ ഊറിച്ചിരിച്ച്ചുകൊണ്ട് ഭർത്താവിന്റെ മുഖത്ത് നോക്കി, അവിടെ കാറും കോളും തിരയും ഒഴിഞ്ഞ കടൽ പോലെ ശാന്തമായിരുന്നു, അതോ അഗാതതയിൽ അൽഭ്ഭുതങ്ങൾ ഒളിപ്പിച്ച പോലെയോ? ആവോ. 

       കാല നദിയിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് പിന്നെയും പലതവണ നടന്നു, വസന്തവും ശിശിരവും ഭുമിദേവിയെ തഴുകി കടന്നുപോയി പലതവണ, പാവാടക്കാരി ധാവണിക്കാരിയും പിന്നെ ഉടുത്തൊരുങ്ങിയ നവോഡയെപ്പോലെയും പരിണാമം പ്രാപിച്ചു, ഒപ്പം അവൾ അവളുടെ ലക്ഷ്യത്തിലെക്കും നടന്നടുത്തു. ഇന്നവൾ പഴയ കുട്ടിയല്ല, ഇരുത്തം വന്ന ഒരു സ്ത്രീയാണ്, കേരളത്തിലെ ഒരു വടക്കൻ ജില്ലയിലെ സബ് കളക്ടർ ആയി ജോലിയിൽ കയറി, അവിടെ തന്നെ എസ്പിയായി  അവളുടെ ഏട്ടനും ഉണ്ട്. അതിനാൽ ശാരദക്കും രാജഗോപാലിനും  ടെൻഷനും ഇല്ല. ആ പ്രവിശ്യം നാട്ടിൽ രണ്ടു പേരും എത്തി അവിടെ രാജഗോപാൽ കല്യാണക്കാര്യം എടുത്തിട്ടു. എന്ന് മകന്റെ കല്യാണകാര്യം പറഞ്ഞാലും പെങ്ങളുടെ കഴിയട്ടെ എന്നാണ് അവന്റെ ഭാഷ്യം അവളോട് പറഞ്ഞാലോ എന്റെ ലക്ഷ്യം എത്തിപിടിച്ചു കഴിയട്ടെ എന്നും. ഇനി ആ ഉടായിപ്പ് നടക്കില്ലല്ലോ. തീൻമേശയിൽ തീപ്പൊരി വീണപോലെ ആയി, അഛന്റെ അഭിപ്രായം വന്നതും മകൾ പെട്ടന്ന് പഴയ കാര്യം എടുത്തിട്ടു അങ്ങനെ എങ്കിൽ എനിക്ക് വരനായി പ്രമോദിനെ മതി. ശാരദക്ക് തോന്നിയത് പൂരത്തിന്റെ കതിനകൾ ഒന്നിച്ചു  പൊട്ടിയോ എന്നാണ്. അൽപ്പനേരം തികച്ചും നിശബ്ദമായിരുന്നു. കെട്ടിനിന്ന മൌനത്തെ ഭംജിച്ചുകൊണ്ടു അയാൾ സംസാരിച്ചു, ശരി ഞാൻ വാക്ക് മാറുന്നില്ല, അവൻ എവിടെ ഉണ്ട് എന്താ പണി  വല്ലതും ഉണ്ടോ ആവോ? എങ്ങനെ ഉണ്ടാവാൻ അച്ഛന്റെ അല്ലെ മകൻ  ചരിത്രം ആവർത്തിക്കുന്നുണ്ടാകും ഇനി ഇവിടുത്തെ നശിപ്പിക്കാംഎന്നാണെങ്കിൽ ചില്ലി കാശു കൊടുക്കില്ല. പിന്നെ ഇപ്പോൾ നിനക്ക് ഒരു വരുമാനം ഉള്ളത് കൊണ്ട് അപ്പച്ചിയുടെ ഗതി വരില്ലായിരിക്കും. ഇനി പരിശുദ്ധ പ്രേമം മറന്ന് വേറെ വല്ലവളുടെ കൂടെ പോയങ്കിൽ അതുമായി  അയാൾ പറഞ്ഞ് നിർത്തി, ഒട്ടും താല്പര്യമില്ലാത്തത് അയാളുടെ വാക്കിലും ശരീര ഭാഷയിലും വ്യക്തമായിരുന്നു. അപ്പോൾ മകൻ പറഞ്ഞു അച്ഛാ മുൻവിധി വേണ്ടാ എവിടെങ്കിലും ഉണ്ടങ്കിൽ വരട്ടെ നമ്മുടെ നിലക്കും വിലക്കും നിൽക്കാൻ ഉള്ളത് ഉണ്ടെങ്കിൽ വരട്ടെ, നമക്കുനോക്കാം. മകൻ അച്ഛനെയും മകളെയും മാറി മാറി നോക്കിയിട്ട് അമ്മയെനോക്കി. അവർ അസ്തപ്രഞ്ഞയായി നിൽക്കെയാണ്, ഇത്രയും കാലം അവനെപ്പറ്റിയോ ഗിരിജേടത്തിയെപ്പറ്റിയോ ഒന്നും പറഞ്ഞിരുന്നില്ല എല്ലാം അവൾ മറന്ന്പോയിരിക്കും എന്നാണ് അവർ കരുതിയത്. മുന്നു നാല് വർഷങ്ങൾക്കുമുൻപ് ഒരിക്കൽ ഗിരിജേടത്തി നാട്ടിൽനിന്നും എവിടെക്കോ പോകുന്നു എന്ന് അന്പലത്തിൽ വച്ചു കണ്ടപ്പോൾ പറഞ്ഞിരുന്നു. അന്ന് തോന്നി മകന്റെ അടുത്തേക്ക് ആണ് എന്ന് പക്ഷേ ചോദിച്ചില്ല. അവർ എവിടെ ആയിരിക്കും, ആർക്കറിയാം. ഇനി അവൻ കല്യാണം കഴിച്ചിരിക്കുമോ? ആവോ.   

            പിറ്റേന്ന്  അവധി ദിനം ആയതിനാൽ രണ്ടുപേരും തിരിച്ചുപോയിരുന്നില്ല  അന്പലങ്ങൾ ദർശിക്കാൻ പോയിരിക്കയാണ്, കൂടെ രാജഗോപാലും. മക്കളെക്കുട്ടി  ഊരുചുറ്റൽ ഒരു പ്രധാന ഹോബിയാണ് പുള്ളിക്ക്. കുറെ ഒക്കെ മേനി നടിക്കലും പിന്നെ ഒരച്ചന്റ്റെ ആത്മാസാക്ഷാത്കാരവും, ഈ വയസാംകാലത്ത് പിന്നെ എന്ത് വേണം. ഇനി വരുന്പോൾ ഉച്ചെങ്കിലും ആകുമായിരിക്കും, ശാരദ ഓർത്തു. പെട്ടന്നാണ് വീട്ടുമുറ്റത്ത് ഒരു പുതിയ ഹോണ് അവർ വേഗം പുമുഖത്തേക്ക് എത്തി ഒരു പുതിയ മോഡൽ കാർഡോർ തുറന്ന് ഗിരിജേടത്തി ഒപ്പം പ്രമോദും ശാരദ ആശ്ചര്യപ്പെട്ടു, എവിടെയാണ് എന്ന് ഒരു വിവരവും ഇല്ലത്തവസ്ഥയിൽ  പെട്ടന്ന് കയറി വരുക, അതും ക്യത്യസമയത്ത്, രണ്ട് പേരും നന്നായി ഇരിക്കുന്നു, ഏടത്തി കുറേക്കുടി ചെറുപ്പം ആയപോലെ പ്രമോദും നല്ല സുന്ദരനായി മോൾക്ക് നാന്നായി ചേരും പോലെ ഓ ഇനി ആർക്കറിയാം വിവാഹം കഴിഞ്ഞോ എന്ന്, അവർ ചിന്തകൾക്ക് ബ്രയ്ക്ക് ഇട്ടു. അവർ കടന്ന് വരികയാണ് പൂമുഖത്തേക്ക് എന്ത് ചെയ്യണം എന്നറിയില്ല കയറ്റി ഇരുത്തിയാൽ അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ഏതായാലും വരുന്നത് വരട്ടെ അവർ കരുതി. പത്ത് നിമിഷം കഴിഞ്ഞില്ല അന്പലത്തിൽ പൊയവരുമെത്തി. അദ്ദേഹം ഗൌരവത്തിൽ ആയിരുന്നു  എന്നാൽ ഒന്നും പറഞ്ഞില്ല, ഏടത്തി അടുക്കള ഭാഗത്തേക്ക് മോളുമായി പോന്നു. അവിടെ ആണുങ്ങൾ സംസാരിക്കുകയാണ്. ഒന്നിച്ച് ഉച്ച ഊണ്നും കഴിച്ച് അവർ മടങ്ങി. പിന്നെ എല്ലാം പെട്ടന്നായിരുന്നു, നിശ്ചയവും കല്യണ ഒരുക്കങ്ങളും. അദ്ദേഹത്തിൻറെ മാറ്റമാണ് അൽഭ്ഭുത്തപെടുത്തിയത്. പ്രമോദ് ഒരു വലിയ വിദേശ കമ്പനിയുടെ ഇന്ത്യൻ ഏരിയ മനേജർ ആണ് കോടികൾ ആണ് ശന്പളം, നാട്ടിൽ ഏറ്റവും പുതിയ പാഷനിൽ ഒരു ബംഗ്ലാവ് പണി തീർത്തിരുന്നു പോലും ആരും ആശ്ചര്യപ്പെടും പോലെയാണ് അതിന്റെ നിർമ്മിതി,ആർക്കും അറിയുമായിരിനില്ല ഇത് അവരുടെ വീട് ആണ് എന്ന്. ഇതിനിടയിൽ അച്ഛനും മക്കളും ഒന്ന് ഇടഞ്ഞു കാരണം വ്യവസ്ഥ ലംഘനം അദ്ദേഹം അതിൽ പിടിച്ചു കല്യാണം മുടക്കാൻ ആഗ്രഹിക്കും പോലെ തോന്നി, അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ കുട്ടികൾ കുറെ പാടുപെട്ടു, എല്ലാവരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചതും അത് നടത്താൻ കഷ്ട്ടപ്പെട്ടതും മകൻ ആയിരുന്നു, അവൻ പ്രമോദിനെ വളരെ ഇഷ്ട്ടപെടും പോലെ തോന്നി. ചെറുപ്പം മുതലേ അവർ പരസ്പരം കണ്ടിരുന്നില്ല അവൻ പഠിച്ചതും മറ്റും ശാരദയുടെ വീട്ടിൽ നിന്നാണ് അന്ന് അവർക്ക് സ്വന്തംമായി വീടില്ലയിരുന്നല്ലോ. പിന്നെ സ്ഥലം വാങ്ങി വീട് വച്ച് അപ്പോഴേക്കും അവന്റെ ഉപരിപഠനം ട്രെയിനിംഗ്  പിന്നെ അവർ തമ്മിൽ ഇത്ര ആത്മബന്ധം എല്ലാരേയും അൽഭ്ഭുതപ്പെടുത്തി. എന്നാൽ പ്രമോദും മകളുമായോ അപ്പച്ചിയുമായോ ഒരു ബന്ധവും ഇല്ലായിരുന്നു. അതായിരുന്നു സത്യവും. അവർ അവരുടെ സത്യം അവസാനം വരെ പാലിച്ചിരുന്നു, ഉദാത്ത പ്രേമത്തിന്റെ സക്ഷത്കാരമായിരുന്നു. പിന്നെ ഇത്ര ക്യത്യമായി എങ്ങനെ അവൻ എത്തി എന്ന് സംശയം  ശാരദയെ അലട്ടി, എങ്കിലും ഒരു മംഗള കർമ്മം അല്ലേ അടക്കട്ടെ എല്ലാം ശുഭമായി നടന്നാൽ മതിയായിരുന്നു. ആ കല്യാണം അത് നാടിന്റെ ആഘോഷമായി മാറി ആ നാടും നാട്ടാരും അത് തന്നെയാണ് ആഗ്രഹിച്ചിരുന്നത് എന്ന് തോന്നും അവരുടെ അന്നത്തെ ആവേശം കണ്ട്ടിട്ട്, ആഘോഷങ്ങൾ  കഴിഞ്ഞ രാത്രി രാജഗോപാലിന്റെ മുഖം വളരെ ശാന്തവും ദീപ്തവും ആയിരുന്നു  അന്നും ശാരദക്ക് അതിന്റെ അർഥം പിടികിട്ടിയില്ല അവർ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ചോദിച്ചു എന്തേ?, ഈ ചെയ്തു കൊടുത്തത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നോ? ഒരു ചെറുപുഞ്ചിരി ആയിരുന്നു അതിന്റെ മറുപടി. കുറച്ച് നേരം കഴിഞ്ഞപ്പോൾ അയാൾ അവരോട് പറഞ്ഞു, ഇന്നാണ് ഞാൻ ശരിക്കും അച്ഛനായത്, പിന്നെ കുറെ കാലം കഴിഞ്ഞു അവർക്ക് അതിന്റെ അർത്ഥം മനസ്സിലാക്കാൻ. 

     ആദ്യരാത്രി അവൾ വല്ലാതെ ഖിന്നആയിരുന്നു ആരോടോ തെറ്റ് ചെയ്തപോലെ മറ്റാരോടും അല്ല അച്ഛനോട് തന്നെ  അദ്ദേഹത്തിൻറെ ജീവിതം മുഴുവൻ എന്തിനെ ആരെ എതിർത്തോ അതിനുവേണ്ടിയല്ലേ താൻ നിലകൊണ്ടത്, ഓർത്തപ്പോൾ  അവൾക്കു സ്വയം ചെറുതകുന്നപോൽ തോന്നി സ്വന്തം ഇഷ്ട്ടം വന്നപ്പോൾ ഇത്രയും കാലം തങ്ങൾക്കായി ജീവിച്ച അച്ഛനെയും അച്ഛന്റെ ആഗ്രഹങ്ങളെയും തള്ളി പറഞ്ഞു താൻ മാത്രമല്ല കൂടെ ഏട്ടനും, അച്ഛൻ എത്ര വേദനിച്ച് കാണും. തന്റെ കാര്യം അച്ഛന് അറിയുമായിരുന്നു പക്ഷേ ഏട്ടന്റെ മാറ്റം അത് ആണ് കുടുതൽ അദ്ദേഹത്തെ  തകർത്തത്, അവൾ മനസ്സുകൊണ്ട് തേങ്ങി, അറിയാവുന്ന ഈശ്വരന്മാരെ മനസ്സിൽ ധ്യാനിച്ച് മാപ്പപേക്ഷിച്ചു. അന്നേരം പ്രമോദ് അവിടേക്ക് കടന്ന് വന്നു, കല്യാണം കുടാൻ വന്ന നാട്ടിലേയും ജോലിസ്തലത്തെയും കുട്ടുകാരെ എല്ലാം യാത്രയാക്കി വന്നതാണ് വന്നപാടേ ചോദിച്ചു നാടകയമായി ഭവതിക്ക് അടിയന്റെ ഈ കുടിൽ ഇഷ്ട്ടമായോ? എന്തേ അങ്ങനെ ചോദിക്കാൻ? അവൾ, അല്ല അച്ഛന്റെ കൊട്ടാരത്തിൽ നിന്നും ഇവിടേക്ക് വന്നപ്പോൾ ഉണ്ടായ  മാറ്റം എങ്ങനെ എന്ന് നോക്കുകയായിരുന്നു, എന്നതാണ് മുഖത്ത് ഒരു വാട്ടം ഒന്നും ഇഷ്ട്ടമായില്ലേ? അയാൾ അവളുടെ മനോരാജ്യം മനസ്സിലക്കിയെന്നപോലെ  ചോദിച്ചു. അവൾ അവളുടെ മനസ്സിലെ ചിന്തകളും അച്ഛനോട് ചെയ്ത തെറ്റും മനസ്സിനെ വേട്ടയാടുന്ന കാര്യം അയാളോട് പറഞ്ഞു. ഉച്ഛത്തിൽ ഒരു പൊട്ടിച്ചിരിയാണ് അയാളിൽ നിന്നും ഉണ്ടായത്. അത് കേട്ട് അയാളുടെ അമ്മയും അവിടേക്ക് എത്തി  അവൻ അവളുൾ  പറഞ്ഞ കാര്യങ്ങൾ അവരോട് പറഞ്ഞു, അപ്പോൾ മനോഹരമായ ഒരു മന്ദഹാസമാണ് വരുടെ മുഖത്ത് വിരിഞ്ഞത്. അവൻ പറഞ്ഞു നിന്റെ അച്ഛൻ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ആരെയാണ്? അവൾ പറഞ്ഞു എന്താ സംശയം എന്നെയും ചേട്ടനെയും അമ്മയേയും, എന്നാൽ കേട്ടോളു, ഒപ്പം ഈ നിന്റെ അപ്പച്ചിയും ഞാനും ഉണ്ട് അതിൽ. ഇന്ന് ഞാനും എന്റെ അമ്മയും ഈ അവസ്ഥയിൽ എത്തിയതിന് അദ്ദേഹം മാത്രമാണ് കാരണം.  എന്നെ ഈ നാട്ടിൽ നിന്നും കടത്തികൊണ്ടു പോയി  മുടങ്ങിയ വിദ്യാഭാസം വീണ്ടും ആരംഭിച്ച് മുംബൈ IITയിൽ മാനേജൂമെന്റ്  പഠിപ്പിച്ച് ഇത്രയും വലിയ പൊസിഷനിൽ എത്തിച്ചത്, ഈ വലിയ വീട് കെട്ടിഉണ്ടാക്കാൻ എല്ലാം നേതൃത്വം നൽകിയത്, പിന്നെ ശരിയായ സമയത്ത് ഇവിടെ വരുത്തിച്ചത് പിന്നെ അരാണ്? അവൾ കണ്ണ് പൊത്തി കുനിഞ്ഞ് ഇരുന്നു, തന്റെ അച്ഛന്റെ ശരിയായ രൂപം അന്നാണ് അവൾ മനസ്സിലാക്കിയത്, ആ സ്നേഹവും പക്ഷേ അത് മനസ്സിലാക്കി തരാൻ മറ്റൊരു ആൾ വേണ്ടി വന്നു, അത് ഓർത്തപ്പോൾ  അവൾ വല്ലാതെആയി അടുത്തിരുന്നു അപ്പച്ചി കൂടുതൽ കാര്യങ്ങൾ അവൾക്ക് പറഞ്ഞ് കൊടുത്തു, ചെറുപ്രായം മുതൽ കുഞ്ഞ്പെങ്ങളെ സ്വന്തം ആത്മാവിനോട് ചേർത്ത് പിടിച്ച കഥ. ഒന്ന് മാത്രമേ ഇഷ്ട്ടപെടാതിരുന്നുള്ളൂ, ആ വിവാഹം, ആ പിണക്കം പോലും ഒരു നാടകം ആയിരുന്നു. എങ്കിലും ദൈവം ആ തെറ്റ് തിരുത്തി, അവർ പറഞ്ഞു നിർത്തി.


Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ