രാജവംശം
അങ്ങനെ നാട്ടിൽ നടന്ന വൻ കലാപത്തിനെ പോരാട്ടവീര്യവും ബുദ്ധി കൂർമമതയും നാട്ടുകാരുടെ സഹായവും കൊണ്ട് യുവരാജാവ് അടിച്ചർത്തി രാജ്യം സ്വന്തം വരുതിയിലാക്കി. അന്ന് അദ്ദേഹത്തെ സഹായിച്ച ഒരു തരുണി രത്നം ഉണ്ടായിരുന്നു സുഭദ്ര. അവർ എട്ടുവീട്ടിൽ പിള്ളമാരിൽ പ്രധാനി കുടമണ് പിള്ളയുടെ അനിത്തിരവൾ ആയിരുന്നു. അപ്പോൾ നിങ്ങൾക്ക് തോന്നാം ആരാണ് എട്ടുവ്വീട്ടിൽ പിള്ളമാർ ആ കാലത്ത് ഉള്ള നാട്ടുപ്രമാണിമ്മാർ ഒരു തരത്തിൽ രാജാവിനെക്കാൾ ശക്ത്തർ, കാരണം രാജ്യത്തെ പടയെ അവരാണ് ഒരുക്കുന്നതും തീറ്റിപോറ്റുന്നതും, കുട്ടത്തിൽ കാരണവർ ആയ കുടമണ് പിള്ളയെ പ്രധാനമന്ത്രി ആയി കരുതണം. അദ്ദേഹത്തിന്റ്റെ അനിത്തിരവൾ മരുമക്കത്തായ വ്യവസ്ഥയിൽ ആരാകും എന്നും പറയെണ്ടാതില്ലലോ, ആ സുഭദ്രയെ ഒരു നോട്ടമുണ്ടായിരുന്നു പത്ഭനാവൻതന്പിക്ക് അയാൾ രാജാവായാൽ കുടമണ് കണ്ക്കുകൾ കൂട്ടി. സുഭദ്ര അതീവ സുന്ദരി ആയിരുന്നു ഒപ്പം ബുദ്ധിമതിയും തന്ത്രശാലിയും. ഈ കഥാ പാത്രത്തെ പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അഭ്രപാളിയിൽ പുനരവതരിപ്പിച്ചിട്ടുണ്ട്. അതിന് വെള്ളിത്തിരയിൽ ജീവൻ നൽകിയത് എക്കാലത്തെയും ഇൻഡ്യൻ സിനിമയിലെ ഏറ്റവും നല്ല സുന്ദരി ഭനുപ്രിയയാണ്, അതിൽ നിന്നും മനസിലാകും സുഭദ്രയെ എത്ര നന്നായി കാസറ്റ് ചെയ്യാൻ ലെനിൻ രാജേന്ദ്രൻ ശ്രമിച്ചു എന്നും, അവർ എങ്ങനെ ആയിരുന്നു എന്നും. ഭാനുപ്രിയയെപ്പറ്റി പറഞ്ഞത് അതിൽ ചിലർക്ക് എതിർ അഭിപ്രായം ഉണ്ടാകാം എനിക്ക് എന്റ്റെതായ ന്യായികാരണം ഉണ്ട്. എന്തെന്നാൽ കാളിദാസൻ സ്ത്രീയെപ്പറ്റി പറഞ്ഞത്
"ഉടു രാജമുഖി മൃഗരാജ ഘടി
ഗജരാജ വിരാജിത മന്ദ ഗതി" എന്നാണ് അതിണങ്ങുന്ന ചുരുക്കം ചില നടികളിൽ ഒരാൾ ആണ് അവർ, ഒപ്പം അഭിനയ തികവും. നാച്ചുറൽബ്യുട്ടി ആയിരുന്നു, അല്ലാതെ സർജെറി അല്ല എന്ന് വെഗ്ന്യം.
സുഭദ്രയെപ്പറ്റി പറയാം, കഥയിൽ പല സൂത്രങ്ങളും ഉപ്പിക്കുന്നുണ്ട് അവർ രാത്രിയിൽ ഒറ്റക്ക് യക്ഷി രൂപത്തിൽ ചിലർക്ക് പണി കൊടുക്കുന്നുണ്ട്, ഇന്നയി ജനധിപത്യ കാലത്ത് ഏതെങ്കിലും സുഭദ്രമാർ അത്തരം രാത്രി വേഷം കെട്ടിയാൽ പത്രക്കാർക്കും നവയുഗ മാധ്യമങ്ങള്ക്കും കുറേക്കാലത്തേക്ക് പണിയാകും.
അത്രസുരക്ഷിതം ആയിരുന്നു അക്കാലം കലാപകലുഷിതം ആയിരുന്നു എങ്കിലും. അവർക്ക് തന്പി അങ്ങെത്തെയൊട് തീർത്താൽ തീരാത്ത പക ഉണ്ടായിരുന്നു. അമ്മാവന്റെ കളരിയിലെ അതിവീരനും ലക്ഷണമോത്ത പുരുഷനുമായ ആളെ അവർ മംഗലം കഴിച്ചിരുന്നു. അദ്ദേഹത്തെ തന്പി ദൂരെ സ്ഥലത്തേക്ക് പറഞ്ഞ് വിട്ട് പിന്നാലെ ആളെ അയച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പിന്നെ ആ മനുഷ്യനെ അവർ കാത്തിരുന്നു ഒരുപാടുനാൾ. തന്പിയും അമ്മാവനും കരുതിയത് രാജാവായാൽ സുഭദ്ര വിവാഹത്തിനു സമ്മതിക്കും എന്നും. എന്നാൽ സുഭദ്ര അവരുടെ എല്ലാ നീക്കങ്ങളും ഭ്രാന്തനായി നടന്ന വകയിലെ ആങ്ങള വഴി യുവരാജാവിനെ അറിയിച്ചിരുന്നു. അവസാന നിമിഷമാണ് അമ്മാവൻ ചതി വന്ന വഴി മനസ്സിലാക്കിയത്. സ്വന്ത്തം വാളിനാൽ അയാൾ അവരെ കൊലപ്പെടുത്തി. രക്ഷിക്കാൻ രാജാവിനോ അങ്ങളക്കോ കഴിഞതുമില്ല. അങ്ങനെ ആ മഹിളാ രത്നം തിരുവിതാംകൂർ രാജ്യത്തിന് വേണ്ടി സ്വയം ബലി നൽകി.
(തെറ്റുകൾ സദയം പൊറുക്കുക)
നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ
Comments
Post a Comment