ആ രാഗവിപഞ്ചികൾ
ആ രാഗവിപഞ്ചികൾ
വിരഹരാഗ പതംഗങ്ങൾ പാറും ചെംചക്രവാളങ്ങൾ
വിമലമായ പനിമതിയ്ക്കായ് വിരുന്നുപോകുകയോ
വദനചൊടിയിലെ വർണ്ണം പേറും മേഘശകലങ്ങൾ
വിടപറയും ദിനകരന്റെ ദുഃഖസാന്ദ്രഹൃദയമാകുന്നോ
പടഹധ്വനികൾ അകന്പടിയ്ക്ക് വേദികതീർക്കുന്പോൾ
പതിതനാകും തിങ്കളെന്തേ കരിംപട്ട് തിരശീലമറ്റാഞ്ഞു
പാതിരാവിൽ കാണ്മതില്ല തെളിനിലാവിൻ പട്ട് തൂവാല
പ്രണയ ഗാനം പടിടാതെ മേലെ ആ താരാ കുഞ്ഞുങ്ങൾ
കനവ് വിങ്ങും മനസ്സിനുള്ളിൽ നീറും കനലിൻ കൂന്പാരം
കഥനകഥകൾ കാത്തിരിക്കും വിധുര യൗവ്വനതൃഷ്ണകളും
കതിര് പേറും നെൽവയലുകൾ എങ്ങോപോയ് മറഞ്ഞിട്ടും
കാമനയോ കൊയ്ത്തുപാട്ടായ് കാതിൽ രാഗമാലതീർക്കുന്നു
ക്ഷുഭിത യൗവനം പ്രണയരാഗശോകസിംഫണിമീട്ടുന്പോൾ
ക്ഷണിക സുഖത്തിൻ ഗണിക തേടും മനുജ ജന്മങ്ങൾ
ക്ഷേമമാണ് മണ്ണിലെ വിണ്ണിൻ മുഖത്താവ് കാട്ടുന്പോൾ
ക്ഷിതികൾ ഉയർത്തും വേപഥുക്കൾ നിന്നിൽ വിലയമാവട്ടെ
രഘുചന്ദ്രൻ ആർ കേളക്കൊന്പിൽ
Comments
Post a Comment