ക (ണ്ണൂ) ണ്ണീരോൽസവം

ക (ണ്ണൂ) ണ്ണീരോൽസവം

നൂപുരധ്വനിതൻ താളമേളങ്ങളിൽ താരോദയത്തിന് സാക്ഷിയാകെ 
പിന്നിലൊഴുകുന്ന കണ്ണുനീർ ചാലുകൾ ദൃഷ്ടിപതിയാത്തകാഴ്ചകൾ 
കലയോപാസന വിശപ്പിന്റെ നാളുകൾ തിളങ്ങുമാവേദി സ്വപ്നങ്ങളും 
കരിനിഴൽവീഴ്ത്തികൊണ്ടാവിളി, കാതിലോ, വിറുങ്ങലിച്ചീടുന്നനാളുകൾ 

വേദികൾ നടനത്തിൻ, കഥനത്തിൻ, കാവ്യാത്മകതതൻ നേരങ്ങളും 
വേദന ഹൃത്തിനെ തഴുകികടക്കുന്പോൾ കലയെമുറുകി പിടിക്കവെ
വേദിതൻ ചാരെ മരുവുന്ന കണ്ണിലോ ത്വരതൻ അഗ്നിനാളങ്ങളും  
വേപഥുപൂണ്ടുനിൽക്കയായ് യൗവ്വനം നാടിൻപ്രതീക്ഷാശലഭങ്ങളും                

വരയും ചിരികളും കളിയരങ്ങൊക്കയും കണ്ടാർക്കേണ്ട കൗമാരം 
വിധിയുടെ കഠോരതകണ്ടുതലകുനിഞ്ഞു വാർക്കുന്ന നീർക്കണം 
വിപിനനീതിയിൽ പണംപെയ്യുന്ന കളികളും കാണ്മുകലാകേരളം 
വസുധയെ വാഴ്ത്തി ഉയരുന്നകേളിയോ നരകത്തിൻ വെണ്ണീറോ 

വരുക, ഗുരുഭൂതരാം വിധികർത്താക്കളെ തരുന്നു ഞാനെനംഗുലം
വിനിതനായ് ചരണങ്ങളിൽ, വിലയമാക്കട്ടെ ഈ ഭാരതസംസ്കാരം 
വദനസൗകുമാര്യമായ് വിലസുന്ന നാടിൻറെ ഉത്സവാഘോഷവും 
വിശുദ്ധികാക്കേണമേ വരും കാലമൊക്കയും നവമുകുളത്തിനായ്

വിലസിത നേത്രനായ്‌ മോഹിനി രൂപനായ് മരുവുന്ന ഭഗവാനും 
വിതറും നടനങ്ങളിൽ ഭയങ്കരദുന്ദുഭിനാദമായ് നടരാജമൂർത്തിയും
വിണ്ണിന് വിലാസങ്ങൾ വിളയിക്കും നൃത്തഭാവത്തിൽ ദേവിയും 

വേദിയിൽ നിറയട്ടെ പാരിന്റെ പുണ്യമായ് മലയാള മനസ്സിങ്കൽ.                  

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ