പെരുവിരൽ
വിദ്യയാം അർത്ഥത്തെയർത്തിച്ചു നിൽക്കുമാ
വിദ്യായുപാസകനീ നിഷാദൻ
നൽകുക ഗുരുദേവ നീ നല്കുകയൽപമായി
നന്മ നിറഞ്ഞവനീ ദ്രോണശിഷ്യൻ
ഇല്ല തരുകില്ലീ വിദ്യയാം മണിപൊന്നേ
ഇന്ന് വരേണ്യനാം ദ്രോണസ്വത്വൻ
വന്നികൾ പോലും വണങ്ങുമോരാന്തണൻ
രാജീവരൂപനാം ഗുരുശേഷ്ട്രനും
പോകുകയാകലെ നീ അടവിനികേതമേ
നിഷിദ്ധ നിഷേധിയാം നീ നിഷാദ
വിദ്യ വിലയമാം വരേണ്യകുമാരസവിധമേ
നീയോ വെറും കാടിനരുമയല്ലോ
താണ ശിരസ്സിന്റെ നെറുകയിൽ കനംകൂട്ടി
വിടപറഞ്ഞകലുന്ന കുമാരരൂപം
വൃണിതഹൃത്തിന്റ ഭിത്തിയിൽ വിളങ്ങിയോ
വരേണ്യ തോഴനാം ഗുരുപ്രമുഖൻ
വിദ്യവിളങ്ങുന്ന കളരിയിൽ വിദ്യാധരൻ
കുരുവംശ ഗുരുവാം രാമ ശിഷ്യൻ
തികയും വിദ്യയെ തേച്ചുമിനുക്കാനായ്
കാനന യാത്രക്ക് കോപ്പുകൂട്ടി.
വില്ലാളി വിലസിതൻ കൗന്തേയശിഷനും
ദുര്യോധനകുരുകുമാരൻമാരും
വർദ്ധിത വീര്യരായ് കാനനമധ്യത്തിൽ
നായാട്ടിൻ ലഹരിപാനം ചെയ്യേ
ഒന്ന് കുരച്ചങ്ങുപായുന്ന നായിൻവദനമേ
നുരച്ചുനിറയുന്ന ബാണങ്ങളും
വില്ലാളി വീരനായ് നിവർന്ന നിഷാദന്റെ
കുലമറിയാൻ വിങ്ങുംഗുരുഹൃദയം
താണ് വണങ്ങിയ കാടിൻ കുമാരകൻ
തഞ്ചത്തിലോതുന്നു ഏകലവ്യൻ
മഹാഗുരോ നിൻ ശിഷ്യനാംനിഷാദനോ
കാനനവാസിയീ ഏകലവ്യൻ
വിദ്യയെ നീ വർണ്ണത്തിൽ മുക്കുന്പോൾ
വിധിയിവിടെന്നെ ശിഷ്യനാക്കി
വിനയമേ കുനിയും മൂർദ്ധാവിലനുഗ്രഹ
ഗുരുദക്ഷിണയുടെ കരമമർത്തി
അവനോ പെരുവിരൽ അർപ്പിച്ചു ഗുരുവിന്
ശിഷ്യ പരന്പര ധന്യമാക്കി
കാലചക്രങ്ങളിൽ പിന്നെയും നിഷാദന്മാർ
ഗുരുചരണങ്ങളിൽ പെരും വിരലറക്കാൻ
അനുദിനമാവരൊക്കെ ആർജ്ജിക്കും വിദ്യകൾ
വരേണ്യഗുരുവിന്റ ദക്ഷിണക്കായ്
നിഷാദ പെറുവിരലർപ്പിച്ചു ഉറപ്പിക്കും
വർണ്ണവരേണ്യ കോമരസിംഹാസനം

Comments
Post a Comment