നീ യെൻ സോദരി ഭദ്രേ
നീ രതിയല്ല സതിയാണ് ഭദ്രേ
നിന്നേ ഞാൻ തേടുന്നു സഖിയേ
കാലിക വർണന കേട്ടനാൾ തന്നെ
തേടൽ തുടരുന്നു ഭദ്രേ
അനുദിനം കേൾക്കുന്ന വാർത്തകൾ
ഓരോന്നും ഇഷ്ട്ടങ്ങൾ കുട്ടി നീ എന്നിൽ
ഒരുമാത്ര എങ്ക്കിലും ഉരിയാടാൻ ഉറച്ചു ഞാൻ
എല്ലാം തകർക്കല്ലേ സഖിയേ
പാർവതിയും ലക്ഷ്മിയും കണ്ണകിയും നീതന്നെ
നിന്നിൽ ഞാൻ തേടുന്നു സാവിയെ, സതിയെ
ച്ചെട്ടയായ് മാറല്ലേ ലക്ഷ്മി
ഭാഗ്യസിദ്ദിച്ച ഭ്രാതാവിൻ കർമ്മമെന്ന് ഓർത്തുഞാൻ തേടി മുഖപത്രത്താളിൽ
ഇന്ന്ഈ സാഹായന്നാ പത്രത്തിൽ കണ്മുഞാൻ വികടത്തമാർന്ന നിൻ വരികൾ
സോദരി വേണ്ടാ എന്ന് ഞാൻ വീണ്ടും ഓതുന്നു സീതയായ് വിളങ്ങുക
താടകാ രൂപം എളുതാണ് ഭുവിൽ
സരസ്വതിയാവുക ഭദ്രേ നീ വീണ്ടും
പ്രണയത്തിൻ നിമിഷങ്ങൾ അതുല്യ മീ ഭുവിൽ
അതുനിൻ ഗന്ധർവ യാമങ്ങൾ ധന്യേ
മാലോകർ മർത്യർ അവർക്കു നിഷിദ്ധം
രതിയും കാമനും നിങ്ങൾക്ക് സ്വന്തം
ആർക്കോ വേണ്ടി നീ നൽകല്ലെ സഖിയെ
ദുർബല നിമിഷങ്ങൾ അസുരക്ക് സ്വന്തം
നീയോ ദേവത എങ്കിലും സ്ത്രീ എന്ന സത്യം
വിസ്മരിക്കുന്നില്ല ഭദ്രേ ഞാൻ നിത്യം
സദയം പൊറുക്കുക എന്നുടെ തെറ്റുകൾ
സഹിക്കവയ്യ നിന്നുടെ കർമ്മവും വരിയും

Comments
Post a Comment