നാദം
തേവരെ തൊഴുതപ്പോൾ തേവാരം കഴിഞ്ഞപ്പോൾ തോവാളപ്പുക്കൾക്ക് നാണം
കാളിന്ദി കണ്ടപ്പോൾ പുളകത്തേ പുൽകുംപോൾ ആദിത്യകിരണ ങ്ങൾക്ക് മോദം
കണ്ണന്റ്റെ കണ്ണിണകൾ കാർകുന്തൽ ചുരുളലകൾ ചുടുമ്പോൾ രാധക്ക് ലാസ്യം
കാർമേഘ വർണന്റെ കാമനകളുടെ കാന്തന്റെ ലീലകളിൽ ഒരുമുക്തഗന്ധം
ഗന്ധനപർവ്വതഅമ്മാനമാടിയവൻ കുന്തിയിൻ സൂതരുടെ നിത്യസോദരനവൻ
ഗോപാലനായി വന്നതവൻ ഗോകുലപാലനവൻ ഗോപരുടെ നാഥനവൻ
ദ്വാരകപുരിയുടെ ദ്വരങ്ങൾ പൂൽകുമ്പോൾ സുധാമാവിനു മോക്ഷം
ദ്വാദശിനാളിലും ദീപങ്ങൾ തെളിയുമ്പോൾ ധർമ്മജന് എന്നും ശോഭ
കാരുണ്യ കടലായ കനവുകളിൽ നിനവായ കാർവർണ കണ്ണാ നീ പുണ്യം

Comments
Post a Comment