അശ്വത്ഥാമാവ്
ഉലകിൻ വിഴുപ്പുകൾ എല്ലാം തിരഞ്ഞ്പെറുക്കി കൊണ്ട് നാടും വീടും വീഥിയും കൊത്തി പിരണ്ട് അലഞ്ഞും തിരിഞ്ഞും പാറും ഈ ചിരഞ്ജീവി
ദരിദ്രമാം ബാല്യത്തിൽ പാലെന്ന് മാവ്,പാർത്ത് താതനൊ ഖിന്നനായ്
തേടിസൌഹ്ര്ദ തണൽ തൻ സതീർത്ഥ്യനിൽ
അവനോചൊല്ലുന്നു നീയെൻ സമനല്ല ആന്തണാ
അഭിമാനഭംഗനായി അണയുന്ന ശിരസ്സുമായി
യാത്ര തുടർന്ന ബ്രാഹ്മണൻ പൂകി ഹസ്തിനാപുരംത്തന്നിൽ ഏകി അദ്ധ്യപനമഹത്ത്വം കുരുതനയർക്കായി ക്രതാർത്ഥനയഹോ ആ രാമവിദ്യർത്ഥി എന്നന്നും
പാർത്ഥനും ഭീമനും ഗുരുവായ് സുയോധാനും
നൽകി ധനുർധരാവിദ്യകൾ ക്രമമായി
സ്നേഹത്തിൻ ആഴിയിൽ അലിഞ്ഞസുയോധനൻ ഏകി ആ അമർ ധാര ആവോളം ഈഎഴാക്കായി
എന്നും ഉണ്ടും കുടിച്ചും നിറഞ്ഞ ബാല്യ കൌമാരങ്ങൾ
ഒരിക്കലുംവറ്റാത്തപാശപുഴയുമായ് ദുര്യോധനും
ആ ഛായിൽ കർണ്ണനും ഭ്രാതൻ തന്നെ
അതിനന്ത്യമായ് ആസന്ധ്യയിൽ കുരുക്ഷേത്രത്തിൽ
വിധിതൻ വിളയാട്ട വാരിധി കണ്ടുഞ്ഞാൻനടുങ്ങുംന്പോൾ
കത്തിപ്രതികാര അഗ്നി നീറിനിശ തന്നിൽ
എടുത്തു ഖട്ഗ്ഗം കരത്തിനാൽ ഒടുക്കി പാണ്ഡവ പടഒന്നായി
ശേഷിച്ച പഞ്ചപാണ്ഡവ പുമാൻമാരും
വേഗത്തിൽ ഒടുക്കാനായി ചിരംജീവിയാം ഞാൻ തിടുക്കത്തിൽ
ചീറി അടുത്തല്ലോ കൊലവേറിയുമായ് അവർ തൻഗളത്തിനായി
എടുത്തു കരത്തിങ്കൽ ലോകനാശിനി ബ്രമാസ്ത്രവും
ഇരെഴുപതിനാല് ലോകവും നടുങ്ങുന്നു ഭായത്തിനാൽ
ദേവകൾ ഇന്ദ്രനും കേണല്ലോ ലോക രക്ഷക്കായ്
ക്രോധാന്ധകാരനായി നിന്നിവൻ അന്തകൻ
കിരീടി ക്ഷണത്തിൽ തോടുത്തൊരു തടയൊന്നു
ബ്രാമാന്ധനായകൻ കടന്നെത്തി മാലോക രക്ഷക്കായി
ക്രുദ്ധനായ് ശപിച്ച് എന്നെശിഷട്ട കാലം തനിൽ
അലയുക നീയിനി ഈ ബ്രഹ്മാണ്ട വർഷത്തിക്കൽ
ചുഴുന്നു നിന്നുടെ ആശ്ചര്യചുടാ രക്ത്നം
നെറുകയിൽ പുണ്ണമായി അലയുക ബാക്കി കാലം
അന്നുതൊട്ടു ഇന്നേ വരെ അലയുന്നു ലോകേ മമ
നെറുകയിൽ പുഴുത്തൊരു കാക്കയാം ഈ ചിരംജീവി
ഈരേഴുപതിനാല് ലോകത്തിൻ വിഴുപ്പാറ്റാൻ
കിട്ടുന്ന എച്ചിലും കുട്ടത്തിൽ മാലിന്യ കുന്പാരവും
ചുറ്റുന്നു ലോക സമക്ഷേപാപമോക്ഷത്തിനായ്
ശുദ്ധകുലത്തിൽ ജനിച്ച ഈ ചിരംജീവി ബ്രാഹ്മണൻ
കാലത്തിൻ മുന്നിലെ പ്രഹേളിക ഈ വെറുത്തവൻ

Comments
Post a Comment