കുട്ടിക്കാലഓർമ്മകൾ


വെള്ളാരം കല്ല്കൊണ്ടൊരു  കൊത്തം കല്ല് കളിചീടാം
തെങ്ങ് ഓലക്കാല്  കൊണ്ടരു പീപ്പീ  മെടഞ്ഞ് ഊതീടാം  

കണ്ണാരംപോത്തിപ്പോത്തി  ഒളിച്ചും പിടിച്ചും കളിച്ചീടാം  
അവസാനം  പരിഭവത്താൽ കുറുംന്പ് കാട്ടി  ഇരുന്നീടാം.

നെല്ലുവിളഞ്ഞ പാടവരന്പിൽക്കുടി ഓടി ഓടി പോയിടാം 
കതിരിൻ നാന്പ് പറിച്ചെടുത്ത്  ചുവട്ടിലെ  മധുരം നുണഞീടാം 

നോട്ടക്കാരനെ കണ്ടീടുമ്പോൾ പറ്റിച്ചേ വിളിച്ച് ഓടീടാം 
നാട്ടുമാവിൻ കൊന്പിൽ കേറി കുഞ്ഞ് മധുര മാന്പഴം നുണഞീടാം 

സ്ക്കുളിൽ ചെല്ലാൻ താമസിച്ചാൽ  
ടീച്ചറിൻ കൊച്ച് തല്ല്കൾ വാങ്ങീടാം 
കൂട്ടുകാര്മായ് കുഞ്ഞി കുഞ്ഞി കുറുന്പുകൾ കാട്ടി രസിച്ചീടാം  

മഴപെയ്യും  സായാന്ഹങ്ങൾ  നനഞ്ഞു നനഞ്ഞു  കുളിച്ചീടാം  
മടങ്ങി വീട്ടിൽ എത്തി അമ്മയുടെ  
പെടകൾ പിന്നയും വാങ്ങീടാം 

അങ്ങനെ അങ്ങനെസുന്ദരമായ  
കുട്ടികാല ഓർമ്മകളിൽ  മുങ്ങി 
നിവർന്നു നിന്നാൻ  ഇവനൊരു  
നഷ്ട്ടസ്വപ്ന  പ്രവസിയോ?

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ