അടിമത്ത്വം പല രൂപത്തിൽ
എന്താണ് അടിമത്ത്വം, ജനിച്ച് വീഴുന്ന കുഞ്ഞ് അടിമയാണ് അവന്റെ അല്ലെങ്കിൽ അവളുടെ അമ്മയുടെ, അച്ഛന്റെ ബന്ധുകളുടെ അവിടെ സ്നേഹം എന്ന കയർ അവനെ ബന്ധിക്കുന്നു, അത് മാത്രമോ? അവന്റെ ആവശ്യങ്ങളും വിശപ്പും ഒക്കെയാകാം കുടാതെ പേടിയും. ഇവിടെ ആ അടിമത്ത്വം പോസിറ്റീവ് ആകുന്നു. സംസ്കരിക്കപ്പെട്ട ഒരു സമുഹത്തിൽ സമൂഹ നിയമവും സ്വന്തം സംസ്കാരവും പഠിക്കുകയും അവനവന്റെ ചിന്താസരണി രുപീകരിക്കവാനും ഇത് അനിവാര്യമാണ്. ഇതിനിടയിലെക്കുള്ള കടന്നു കയറ്റമാണ് സാംസക്കര്കമായ അടിമത്ത്വം അടിചെപ്പിക്കാൻ ശ്രമിക്കുന്ന നവധാര മാധ്യമ അടിമത്ത്വം.അത് ഇന്ന് വളരെ അപകടകരമായ അവസ്ഥയിലേക്ക് വളരുകയാണ് , നമ്മളുടെ കുടുബത്തിന്റെ ഉള്ളറയിലേക്ക് കടന്ന് ചെന്ന് നമ്മളെയും നമ്മുടെ വരും തലമുറെയും കാർന്ന് തിന്നുകയാണ്. നവധാര മാധ്യമ മുതലാളൻമാർ എല്ലാ സാമുഹ്യ പ്രതിബധതയും മാറ്റി വച്ച് പണംമാണ് ദൈവം എന്ന മന്ത്രം പേർത്തും പേർത്തും ചോല്ലി സംസ്കാരിക കേരളത്തിന്റെ ആകാശത്തെ മലിമസമാക്കുന്നു. പണ്ടോക്കെ അവിടെയും ഇവിടെയും ആയി പ്രതികരിക്കാൻ ആർക്കും അവഗണിക്കാൻ പറ്റാത്ത സാംസ്കാരിക നായകർ നമുക്കുണ്ടായിരുന്നു. ഇന്ന് ആസ്ഥാനത്ത് സാംസ്കാരിക അഭാസന്മാർ കൊടികുത്തിവഴുകയാണ്. കുടുംബവുമായി ഇരുന്ന് വാർത്ത ചാനൽ പോലും കാണാൻ പറ്റാത്ത അവസ്ഥ. സംസ്കരികതയുടെ എല്ലാ അതിർവരന്പും ലംഘിച്ച സംഭാഷങ്ങൾ പ്രയോഗങ്ങൾ ചെഷ്ട്ടകൾ വസ്ത്രധാരണം. ഈ അടിമത്ത്വത്തിൽ നിന്നും എന്ന് മോചനം. ഇതിനെതിരെ ഒരു പുതിയ സമരം വരുമോ? കൂടെ ഒരു മോച്ചകനും.
അടുത്ത രൂപം രാഷ്ട്രീയ അടിമത്ത്വം ജനിച്ചു എന്ന ഒറ്റ കാരണത്താൽ മരിക്കും വരെ ഒരു പാർട്ടി എന്ത് പറഞ്ഞാലും മിണ്ടാതെ പിന്തുടരുക. കൊടിയുടെ വർണം മാത്രം നോക്കി പ്രതികരിക്കുക. കുട്ടത്തിൽ നിന്നും രാജാവ് നഗനനന്നു പറയാതിരിക്കുക. ഇതും വളരെ അപകടമായ തരത്തിൽ വളരുകയാണ് എതിർ കഷിക്കാരൻ കള്ളത്തെ സത്യമാക്കിയാലും സ്വന്തം കഷിക്കാരൻ സത്യം പറഞ്ഞാൽ അവന് കൊലക്കത്തി സമ്മാനം. ഈ അടിമത്ത്വം സ്വതന്ത്ര ചിന്തയെ ഹനിക്കും. ഇവിടെ പാർട്ടികാർ കള്ള നാണയങ്ങളെ ത്തിരിച്ച് അറിയും വരെ കാത്ത് നിൽക്കുക. പക്ഷേ അതിനുള്ളിൽ ജീർന്നതയും ചാരൻമാരും നമ്മെ തുരന്നു തിന്നു കഴിഞ്ഞിരിക്കും അപ്പോഴെക്കും നംപി നാരായണൻ മാരും പേര്അരിവാളൻ മാരും തങ്ങളുടെ ജീവൻ ബലി അർപ്പിചിരിക്കും.
അടുത്താണ് ശാരിരിക, ബൌദ്ധിക അടിമത്ത്വം നാം എന്ത് ധരിക്കണം എങ്ങനെ ധരിക്കണം, എന്ത് ഭക്ഷിക്കണം, എങ്ങനെ ചിന്തിക്കണം എന്ന് മറ്റൊരാൾ തീരുമാനിക്കുന്ന അവസ്ഥ.ഇന്ന് വളരെ നിശബ്ദമായ ഒരു അധിനിവേശം ഈ മേഖലകളിൽ നടക്കുന്നു അതിലേക്ക് പോകും മുൻപ് ഞാൻ 20 വർഷം മുൻപുള്ള ഒരു ലേഖനത്തിലെ ചില വരികൾ (ഇപ്പോൾ അതിന്റ്റെ കുടുതൽ വിവരം ഒർമയിൽ വരുന്നില്ല) അതിന്റെ അന്തസത്ത ഇതാണ് ലോകത്തിൽ ഏറ്റവും യഥസ്ഥിതികർ ആയ മനുഷ്യ സമൂഹം എന്ന് പാശ്ച്ചത്യർ കണക്ക് കുട്ടിയത് ജപ്പനികളെ ആണ്. അവരെ അവരുടെ ജീവ ക്രമത്തെ മാറ്റിയെടുക്കാൻ അവശ്യം വന്നത് 20 വർഷമാണ് യാഥസ്ഥിതികർ എന്നാൽ അവരുടെ പൈലട്ടുമാർ പോലും അന്താരാഷ്ട്ര ഭാഷ ആയ ഇംഗ്ലീഷ്
ആകാശത്തിൽ എത്തിയാൽ മാത്രമേ പറയു. എന്നാൽ ഇന്ത്യാക്കാരെ 400 വർഷം ഭരിച്ചു മുടിച്ചിട്ടും കഴിഞ്ഞില്ല എന്നാണ് വെന്ഗ്യം. ഇന്ന് ആ ലേഖകൻ നമ്മുടെ നാട്ടിൽ വന്നാൽ എന്ത് എഴുതും എന്ന് നിങ്ങൾ ചിന്തിച്ച് തീരുമാനിക്കുക. ഞാൻ പറഞ്ഞതിന് അർത്ഥം കഴിഞ്ഞ 20 വർഷങ്ങൾ നമ്മളെ ധ്വര മാറ്റുകയായിരുന്നു വളരെ സാവധാനം. നമ്മുടെ മണ്ണിനെ അവൻ കവർന്നു ഇനി പെണ്ണ് അതിൽ 50 ശതമാനം അവൻ ജയിച്ചു ബാക്കിക്കായി കാത്ത് ഇരിക്കാം അല്ലെ.
ഇനി നമ്മൾ നട്ടെല്ല് വില്ലായി അവന് ഞാണ് അന്പ്പ് തൊടുക്കാൻ നിന്ന് കൊടുക്കും നമ്മുടെ പുർവികർ മുണ്ട് മുറിക്കി ഉടുത്തും പട്ടിണി സഹിച്ച് പോരാടി സംരക്ഷിച്ചു നമുക്ക് തന്ന ഈ നാടിനെ നാം സ്വയം വന്ധീകരിച്ച് അവന് ആറാടാൻ അവന്റ്റെ ശ്രേഷ്ട്ടം എന്ന് അവൻ പാടി പരസ്യം ചെയ്തും വർണ്ണ മനോഹരമായി പൊതിഞ്ഞ് വച്ചത് മായ ബീജത്തെ നമ്മുടെ ഭുവിൽ വിളയിച്ചു ഉണ്മുത്തരാകാം ആ വിത്ത് കൊയിത്ത് ഓണം ഉണ്ണാം. ആ പുവുകൾ വച്ച് അടിമച്ഛങ്ങലകൾ തകർത്തു സ്വന്തം പ്രജകൾക്കായി പാതാളം പുകിയ മന്നനെ വരവേൽക്കാം. വെളുത്ത അസുരനായി മണ്ണും പെണ്ണും നൽകാം. അവനായി അവന്റ്റെ വരവിനായി റോഡുകൾ മിനുക്കാം അവന്റ്റെ വാക്കിൽ പുളകിതരാകാം. ഏയി വിഡ്ഢികുഷ്മാണ്ടാങ്ങളെ നിങ്ങൾ ക്കെന്റ്റെ അഭിവാദ്യങ്ങൾ
Comments
Post a Comment