അടിമത്ത്വം കാലങ്ങളിലുടെ
നമ്മളും നമ്മളുടെ നേതാക്കളും ദിനംപ്രതി ഘോര ഘോരം പറയുന്നു, പ്രസംഗിക്കുന്നു നമ്മൾ സ്വാതന്ത്രറർ ആണ് എല്ലാ അടിമത്വത്തിൽ നിന്നും നമ്മൾ മോചിതർആയി എന്നും അത് സാങ്കേതികമായി ശരിയും ആണ് എന്നാൽ സത്യം എന്താണ്, നമ്മൾ എന്നും അടിമകൾ തന്നെ ഒന്നിൽ അല്ല പലതിൽ, ഇനി ഞാൻ പറയുന്നതിൽ പലർക്കും എതിരഭിപ്രായം ഉണ്ടാകാം ഞാൻ ഇവിടെ അവതരിപ്പിക്കുന്നത് എന്റെ കാഴ്ചപ്പാട് ആണ് അത് എന്റെ വ്യൂവിൽ നിന്നും ഉണ്ടായത് അത് തെറ്റ് ആകാം, തുറന്ന ചർച്ചയും അഭിപ്രായപ്രകടനപരതയും ആണ് നല്ല മാറ്റത്തിന്റെ അടിസ്ഥാനശില എന്ന് ഞാൻ വിശ്വസിക്കുന്നു ഒളിഞ്ഞിരുന്നു കല്ലെറിയൽ ഒന്നിനും പരിഹാരമാവുകയും ഇല്ല.
കുറെ പിന്നോട്ട് പോകുക 19- നുറ്റാണ്ടിൽ ഇൻഡ്യൻ നാഷനൽ കൊണ്ഗ്രെസ്സ് രൂപികരിച്ച A.O. ഹുമിനോട് വിശദീകരണം ബ്രിട്ടിഷ് മേലാളൻ മാരോട് അദ്ദേഹം പറഞ്ഞത് ഇത് ഇൻഡ്യൻ സ്വാതന്ത്രിയ സമരത്തിന്റ്റെ മർദ്ദകുറയിനി വാൽവ് എന്നാണ് എന്തെന്നാൽ ഇത് മതി എന്നും നമ്മെ അടിമത്ത്വത്തിൽ നിർത്താൻ എന്ന് ചുരുക്കം. നമ്മുടെ ഇന്നത്തെ രാഷ്ട്രീയ കക്ഷികൾ അതിൽ നിന്നും എവിടെ വരെ വളർന്നു എന്ന് നിങ്ങൾ ചിന്തിക്കുക. ഒപ്പം അവർക്ക് കുട്ടായി മാധ്യമ ഭീമൻ മാരും.
ഞാൻ പറഞ്ഞു വരുന്നത് അടിമത്ത്വം എവിടെ ഒക്കെ എങ്ങിനെ ഒക്കെ ഇന്നാണ്, നമ്മൾ നിൽക്കുന്നത് അടിമുടി അടിമത്വത്തിൽ ആണ് പണ്ട് കവി പാടി നഷ്ട്ട പെടുവാൻ നമുക്ക് കൈ വിലങ്ങ് മാത്രമെന്ന്, എന്നാൽ ഇന്ന് നമുക്ക് നഷ്ട്ട പെടുവാൻ പലതുമുണ്ട്, അതിനാൽ നമ്മൾ പ്രതികരിക്കില്ല. അത് ഈ അഭിനവ മുതലാളിമാർക്കും അവരുടെ പണം വാങ്ങി കങ്കാളി പണി ചെയ്യുന്ന ആധുനിക പിൻപുകൽക്കും നന്നായി അറിയാം അതിനാൽ നമ്മൾ അടിമകൾ,വീണ്ടും ആ വിലങ്ങുകൾ എടുത്തു അണിയും.
ഇവർ പേടിക്കുന്നത് സ്വയം ചിന്തിക്കുന്നവരെയും സ്വതന്ത്ര ചിന്താഗതികാരെയും ആണ്. നമ്മൾ മറന്ന സുഭാഷ് ബോസിനെയും ഭഗത് സിംഗ്, ആസാദ്, എന്തിനേറെ നമ്മുടെ വേലുത്തന്പിയെയും പഴശിരാജയെയും മറ്റുമാണ്. പണ്ട് ഒരു ധീരനായ ദേശാഭിമാനി പാടി ഭാരതമെന്ന് കേട്ടാൽ അഭിമാന പുരിതമാകണം അന്തരംഗം കേരളമെന്നു കേട്ടാൽ തിളക്കണംച്ചോര ഞരന്പുകളിൽ, എന്നാൽ അതുപടിപ്പിച്ച ആ മഹാ സ്വാധിയുടെ നാട് ഇന്ന് അടി കണക്കിൽ വില്പ്പനക്ക് വച്ചിരിക്കുന്നു അദ്ദേഹത്തിൻറെ പിന്തുടര്ച്ചകാർ, ആ മഹാമനുഷ്യൻറെ മഹതിയായ മകളുടെ വാക്കുകള പോലും ബാധിരകർണ്ണങ്ങളിൽ അല്ലോ പതിച്ചു.
അടിമത്വം ഇന്ന് മൊത്തക്കച്ചവടക്കാർ ഏറ്റെടുത്തി രിക്കയാണ്, അവിടെ ചില്ലരക്കാർക്ക് ഒരു രക്ഷയും ഇല്ല, കാരണം ചിലവും എതിർപ്പും തന്നെ. ഈ കച്ചവടക്കരോട് ഒന്നേ പറയാനുള്ളൂ നിങ്ങൾ വിതക്കുന്ന വിത്ത് അന്തക വിത്താണ് അത് നിങ്ങളെക്കൊണ്ട് പോകും, വാൾ എടുത്തവൻ വാളാൽ. അടുത്ത കാലത്ത് അമേരിക്കയിൽ വേഗ സിനിമയുടെ അപ്പോസ്തലൻ വേഗത്താൽ ഓടുങ്ങി അത് പ്രക്രതിയുടെ ചുവരെഴുത്തല്ലേ?.
അടുത്ത കാലത്ത് കണ്ട ഒരു മലയാള സിനിമയിൽ സംവിധായകൻ ഒരു പുതിയ ഐഡിയ അവതരിപ്പിച്ചു കണ്ടു. സ്വാതന്ത്രിയം കാംഷിക്കുന്ന നായിക ഒരു ഭർത്താവിനെ സഹിക്കാൻ മനസില്ലാതെ കുട്ടിയെ ഗർഭം ധരിക്കാൻ ഹിന്ദിയിലെ സുന്ദരനായ നടന്റ്റെ ബീജം വലിയ വിലകൊടുത്തു മുംബയിൽ നിന്നും വരുത്തുന്ന കഥ, പച്ച മലയാളത്തിൽ പറഞ്ഞാൽ നമ്മുടെ ക്ഷീര ശാസ്ത്രഞ്ജർ ഗുണം കൂടിയ വിദേശി വിത്തു കാളകളുടെ ബീജം നാടൻ പശുക്കൾക്ക് കുത്തിവച്ചപോലെ, ഇത് ഞാൻ പറഞ്ഞ് വച്ചത്, അല്ലയോ രുപെര്ട്ടു മർധോക്ക് മാരെ ഇത് നിങ്ങൾക്കാണ് അവർ നിങ്ങളിൽ വംശന്തക വിത്ത് ആണ് പ്രയോഗിക്കുന്നത്, ഇവിടെത്തീരും നിങ്ങളുടെ വംശം. അവർ നിങ്ങളെ നിങ്ങളുടെ തലമുറയെ ഷണ്ണ്ടീകരിക്കും അവർ വെറും നിലം ഉഴവുകാർ മാത്രമാവും നിങ്ങളുടെ ഭുമിയിൽ അവൻ വിത്ത് വിതക്കും അന്തക വിത്തുകൾ അവിടെ വെറും കൊയ്ത്തുകാർ നിങ്ങൾ. പിന്നെ നിന്റ്റെ വംശം വെച്ചൂര് പശുവിനെ പോലെ ആകും, ഇത് നാളെക്കുളള ചുവരെഴുത്ത് ഇത് ഇനിയും മനസിലാക്കാത്ത ബൌദ്ധിക അടിമകളെ നിങ്ങൾക്കെന്റ്റെ അഭിവാദനങ്ങൾ
Comments
Post a Comment