വിഭാര്യന്മാർ
അയാൾ ആ മഹാനഗരത്തിലെ രാജവീഥിയുടെ ഓരങ്ങളിലൂടെ നടക്കുകയായിരുന്നു, വർഷങ്ങൾ കഴിഞ്ഞുള്ള ഗ്രഹാതുരവും പേറിയുള്ള നടത്തം. സതീഷ് അതായിരുന്നു അയാളുടെ പേര്, ആ നഗരത്തിലെ നക്ഷത്ര ഹോട്ടലിന്റെ സ്യുട്ട് റൂമിൽ അയാളുടെ കുടുംബം ഉണ്ട്, അവരെ അവിടെ വിട്ടിട്ടാണ് ഒറ്റക്കുള്ള ഈ നടത്തം. ബിസ്സിനസ്സിന്റെ തിരക്കുകളും പ്രയാസങ്ങളും മാറ്റി സ്വയം ഒന്ന് പുനരവതരിക്കാൻ അയാൾ നടത്തുന്നതാണ് ഇത്തരം ഒറ്റപെടലുകൾ, അതറിയാവുന്ന ഭാര്യയും മക്കളും അയാളെ തടയാറും ഇല്ല. രാവിലെ ദുബായിൽ നിന്നും നഗരത്തിൽ എത്തി നേരത്തെ ബുക്ക് ചെയ്ത മുറിയിൽ കുടുംബത്തെയും ആക്കി അയാൾ സായാഹ്നത്തിനായി കാത്തിരുന്നു, ഈ ചടഞ്ഞിനായ്, ഫൈനാർസ്സ്ഹാളിന്റ മുന്നിൽ നിന്നും ഹൈക്കോടതി വരെയുള്ള റോഡിന്റെ ഓരം ചേർന്നുള്ള ആ നടത്തിനായി, പിന്നെ മറൈൻഡ്രൈവിലും സുഭാഷ്പാർക്കിന്റെ സൈഡിലും കായലിലെ ഓളങ്ങൾ കണ്ട് അസ്തമനസൂര്യന്റെ വിടവാങ്ങലും അതിന് ആകാശം ഒരുക്കുന്ന വർണ്ണ വിസ്മയവും ചേർത്ത് ഒരുസന്ധ്യ, ഇങ്ങനെ പല വട്ടുകളും ഉള്ള ഒരു വേദനിക്കാത്ത കോടീശ്വരൻ ആണ് അയാൾ. അയാളുടെ വട്ടുകൾക്കും ബിസ്സിനസ്സിന്റെ തിരക്കുകൾക്കും ഒക്കെ സഹായവും മനസ്സും നൽകുന്ന ഭാര്യയും അച്ഛനെ അറിഞ്ഞും സ്നേഹിച്ചും ജീവിക്കുന്ന രണ്ടുമക്കളും അതോർത്തപ്പോൾ അയാളുടെ മനസ്സ് ആർദ്രമായി ഒപ്പം ഈ സൌഭാഗ്യങ്ങൾ തന്ന ജഗദീശ്വരനെ മനസ്സിൽ അയാൾ കോടി നമസ്കാരം ചെയ്തു. ഈ ഒരു സായാഹ്നമേ ഇവിടെ ഉള്ളു, നാളെ രാജസ്ഥാനിലെക്ക് പോകണം ബാക്കി ഒഴിവുകാലം അവിടെയാണ്, ഫ്ലൈറ്റ് ബുക്കിങ്ങും അവിടുത്തെ ഹോട്ടൽ ബൂക്കിങ്ങിലും രണ്ട് നാളത്തെ ഗ്യാപ്പ് വന്നപ്പോൾ ഈ നടത്തക്ക് വേണ്ടിമാത്രമാണ് ഇവിടേയ്ക്ക് വന്നത്, ഈ നടത്തയും ചുറ്റലും ആഗ്രഹിച്ചിട്ട് കുറെ കാലമായി, തന്റെ ജീവിതം തുടങ്ങിയതും ഈ യാത്രകളും, ഇവിടുന്ന് കിട്ടിയ ഊർജ്ജവുമാണ് സതീഷ് എന്ന ശതകോടിശ്വരൻ ബിസ്സിനസ്സുകാരനെ സൃഷ്ട്ടിച്ചത് തന്നെ. അയാൾ മനസ്സിൽ ഓർത്തു, അപ്പോൾ തനിക്ക് ഇത് തീർത്ഥാടനം തന്നെ.
ഓർമ്മകൾ അയാളെ വളരെ പിന്നിലേക്ക് നയിച്ചു, കോളേജുപഠനം ഒക്കെ കഴിഞ്ഞ് നിൽക്കുന്പോൾ ആയിരുന്നു അയാൾക്ക് കൊച്ചിയിലെ ആ പ്രശസ്ത കമ്പനിയിൽ ജോലി കിട്ട്ടുന്നത്. പിന്നെ നീണ്ട നാലുവർഷം ആ മഹാനഗരത്തിന്റെ ഉദരത്തിൽ തിരക്കിലെ ഒരു കണികയായി, ഒഴുകിനടന്നു, വൈകുന്നേരം ജോലികഴിഞ്ഞ് ഓഫിസ്സിൽ നിന്ന് ഇറങ്ങിയാൽ നേരെ ജട്ടി, മേനക ബസ്സിൽ കയറി ഇവിടെ എത്തും.പിന്നെ ഫുഡ് പാത്തിന്റെ ഓരം ചേർന്ന് ഒരുനടത്തം കാലുകൾ ക്ഷീണിക്കുന്പോൾ സിമിന്റു മതിലിൽ അസ്തമനം കണ്ടിരിക്കും, അന്ന് പാലവും വലിയ ബിൽഡിങ്ങും തറയൊട് പാകിയ നടവഴികളും ഒന്നും ഇല്ല പൂഴിമണലും പാർക്കിലെ ചെടികളും ചെറിയ പൊന്തക്കാടുകളും ഓപ്പണ്എയർ തീയറ്ററും മാത്രം, കൈയിൽ കാശുണ്ടെങ്കിൽ ഫൈനാൻസുഹാളിൽ കയറി ഇഷ്ട്ടപെട്ട പ്രോഗ്രാം കാണും, രാത്രിവണ്ടിയിൽ കയറി താമസ സ്ഥലമായ ചാലിലേക്ക്, അതിന്റെ ഉടമസ്ഥൻ കാക്ക നടത്തുന്ന പള്ളിയാങ്കര ഹോട്ടലിൽ കയറി അത്താഴം ചോറും കുടെ ചാള സന്പാറും അന്നത്തെ വരുമാനത്തിന് അത് ഫൈവ് സ്റ്റാർ ഫുഡാണ്. രാവിലെ കാപ്പിക്ക് അദ്ദേഹത്തിൻറെ സ്പെഷ്യൽ ഉണ്ടപോരിയും ചായയും, ചിലപ്പോൾ കോഴികായും സുഖിയനും മാറി മാറി വരും, എന്നാലും ചോറും ചാള സന്പാറും മാറില്ല. ഓർമ്മകളുടെ തള്ളികയറ്റത്തിൽ അയാൾ അങ്ങനെ ദിവാസ്വപ്നം കണ്ടുകൊണ്ട് നടന്നു. ഇന്ന് അവിടം ഒരുപാട് മാറിയിരിക്കുന്നു, കണയന്നൂർ താലുക്ക് ഓഫീസും ഇന്ത്യൻ കോഫീഹൌസ്സും, ജട്ടിയിലേക്കുള്ള വഴിയിൽ തന്പടിച്ചിരുന്ന തെരുവ് കച്ചവടക്കാരും എല്ലാം, അങ്ങനെ നടക്കുന്പോളാണ് ആ മുത്തശ്ച്ചൻ തണൽ മരവും അതിന്റെ ചുവടും അയാളുടെ ശ്രദ്ധയിൽ വന്നത്, അവിടെ എന്തോ ഒന്ന് അയാളെ പിൻ വലിച്ചു, അയാൾ ആ മരച്ചുവടും നോക്കി നിന്നു, അതിന്റെ ചുവടുകൾ അയാളുടെ ഓർമ്മകളെ പിന്നോട്ട് വീണ്ടും വലിച്ചു. ആ മരം പഴയ ചില കഥകൾ അയാളെ ഓർമ്മിപ്പിക്കുകയിരുന്നു, കടന്ന് വന്ന വഴികളിൽ പ്രിയപ്പെട്ടവ തിരയുന്ന ഒരു വിദ്യാർത്ഥിയുടെ അനോഷണ കുതുഹുലതകൾ വായിച്ചെടുത്ത അധ്യാപകന്റെ ഭാഷണങ്ങൾ, അവിടെ മുഗളന്മാർ പടയോടിക്കുന്നു, ലോധിമാർ ഇന്ത്യയെ ഭരിക്കുന്നു,തുഗ്ലാക്കുമാരും ഹൂണൻമാരും കടന്ന് കയറുന്നു, അവരുടെ തേരോട്ടങ്ങളെ ചെറുക്കുന്ന ശിവജിയും രജപുത്രരും. പോറസ്സിന്റെ പോരാട്ട വീര്യം കണ്ടു തലകുനിച്ച് വണങ്ങുന്ന അലക്സാണ്ടർ, അങ്ങനെ ഇതൾ വിരിയുന്ന ഇന്ത്യൻ ചരിത്രവും ലോക ചരിത്രവും കേരള ചരിത്രവും. അതിനിടയിൽ ദീപ്ത ഓർമ്മയും തിളങ്ങുന്ന കണ്ണുകളും ഉള്ള രഘുത്തമൻ സാർ, സ്വന്തം വാഗ്ധോരണികൾ കൊണ്ട് ചരിത്ര പാഠങ്ങളെ തിരശീലയിലെ ചിത്രങ്ങളെ പോലെ മിഴിവാർന്നതാക്കുന്ന മഹാനുഭാവൻ. അതോർത്തപ്പോൾ അയാളുടെ കണ്ണുകൾ ഈറനായി ഗുരുനാഥന്റെ ഓർമ്മയ്ക്ക് മുൻപിൽ അയാൾ അശ്രുപുഷ്പാഞ്ജലി നടത്തി.
രഘുത്തമൻ ആ ചെറിയ പട്ടണത്തിലെ പുതിയതായി തുടങ്ങിയ കോളേജിലെ ചരിത്ര അദ്ധ്യാപകനാണ്, ചെറുപ്പക്കാരൻ, സുന്ദരൻ കോളേജു ബ്യുട്ടികളുടെ ആരാധനാപാത്രം. അയാൾ സാധാരണ സാഹചര്യങ്ങളിൽനിന്നും സ്വന്തം പരിശ്രമങ്ങളിൽ നിന്നും ഉയർന്ന് വന്ന ആളാണ്, അച്ഛന് കുടുബപരമായി കൊപ്ര കച്ചവടമാണ്, രഘുത്തമൻ വളരുന്പോൾ സഹായത്തിന് കൂടും എന്നായിരുന്നു അയാളുടെ പ്രതീക്ഷ എന്നാൽ അവൻ ശീമക്കാരുടെ പഠിപ്പും പഠിച്ചു ജോലിക്ക് ചേർന്നിരിക്കുന്നു, അയാൾക്ക് നീരസമുണ്ട്, അത് അവസരം കിട്ടുന്പോൾ പ്രകടിപ്പിക്കും. പിന്നെ മാസം മകൻ കൊണ്ട് കൊടുക്കുന്ന പണം കാണുന്പോൾ ആ നീരസം അയാൾ മറക്കും. രഘുത്തമന് ഒരു ചേട്ടൻ ഉണ്ട് ദാമോദരൻ, പഠിത്തത്തിൽ കേമാനയതിനാൽ പത്താം തരം കേറിയില്ല, അപ്പോൾ തന്നെ അയാളുടെ അച്ഛൻ പട്ടണത്തിൽ ഒരു പലവ്യഞ്ജന കട തുടങ്ങി കൊടുത്തു, അതുമായി അയാളും പോകുന്നു, കോളേജിൽ നിന്നും വന്നാൽ രഘുത്തമനും കൂടും അച്ഛനെ സഹായിക്കാൻ കൊപ്ര ഉണക്കാനും ചേരിൽ അത് നിറക്കാനും ചിരട്ടയിൽ നിന്നും തേങ്ങാപരിപ്പ് ഇളക്കാനും അരിയാനും മറ്റും, ഒപ്പം അമ്മയും ചുറ്റുവട്ടത്തെ സ്ത്രീകളും. ഇതിനിടയിൽ ആണ് ഒരുനാൾ അയാൾ ശോഭയുടെ അമ്മാവൻ, വീട്ടിൽ വന്ന് കല്യാണം ആലോചിക്കുന്നത്, ചേട്ടന്. അച്ഛൻ നിന്ന് ജ്വലിച്ചു, നിനക്ക് എങ്ങനെ തോന്നി ഇത് ഇവിടെ വന്നു പറയാൻ, അച്ഛൻ അയാളോട് തട്ടികയറി അമ്മാവൻ തിരിച്ചടിച്ചു, അത് നിങ്ങളുടെ മകനോട് പറയുക, പെണ്ണിനെ മയക്കുന്പോൾ ഓർക്കണമായിരുന്നു, അയാൾ നിന്ന് കാറി, ഇനി പെണ്ണ് എന്തെങ്കിലും കടുംകൈ കാണിച്ചാൽ പിന്നെ അറിയാമല്ലോ എന്നെ അമ്മാവൻ നിന്ന് കിതച്ചു, രഘുത്തമനും അറിയാം ശോഭയേയും അമ്മാവനെയും അയാൾ ശോഭയുടെ അമ്മാവൻ ആണ് എന്ന് ഇപ്പോഴാണ് അറിഞ്ഞത്. അമ്മാവൻ പട്ടണത്തിലെ ഒരു ചെറിയ റൗഡിയാണ്, ഇത്തിരി രാഷ്ട്രീയവും ശോഭ അവൾ സുന്ദരിയാണ്, അഴകളവുകൾ തികഞ്ഞവൾ, കോളേജിൽ എപ്പഴും കുറെ തോഴിമാരുടെ കുടെ കാണാം, പ്രായത്തിൽ കവിഞ്ഞ വളർച്ച, പലചരക്ക് വാങ്ങാൻ കടയിൽ ചെന്ന് ചേട്ടനുമായി അടുത്തതാണ്, പിന്നെ വിവാഹത്തിന് അധികം നാൾ ഇല്ലായിരുന്നു, അച്ഛന് സമ്മതിക്കേണ്ടി വന്നു. ശോഭ വളരെ മിടുക്കിയയതിനാൽ പെട്ടന്ന് തന്നെ അവൾ അച്ഛനെയും അമ്മയെയും കൈയിൽ എടുത്തു, അവൾ ഇല്ലാതെ വീട്ടിൽ ഒരുകാര്യവും നടക്കില്ല എന്ന് വന്നു, കൊപ്ര കളത്തിലും ചാപ്രയിലും അരിയുന്നിടത്തും തേങ്ങ വിക്കലും വാങ്ങുനതിലും എല്ലാം അവൾ അച്ഛനെ സഹായിക്കാൻ കുടി, കണക്കുകളും എഴുത്തും എല്ലാം അവളുടെ മേൽനോട്ടത്തിൽ അച്ഛൻ തന്നെ പറഞ്ഞു ഇപ്പോഴാണ് വീട്ടിൽ ഒരു പെണ്കുട്ടിയുടെ കുറവ് നികന്നത് എന്ന്.
ദാമോടരെട്ടന്റെയും ശോഭയുടെയും ആദ്യനാളുകൾ വളരെ സന്തോഷം നിറഞ്ഞതായിരുന്നു, അവർ ജീവിതത്തിന്റെ തേൻ ആവോളം നുകരുകയായിരുന്നു, വീട്ടിൽ ആഹ്ലാദം മാത്രമേ ഉണ്ടായിരുന്നുള്ളു. വൈകുന്നേരങ്ങളിൽ രഘുത്തമാനും ജോലി കുറഞ്ഞു, അവൻ വരും മുൻപേ കൊപ്രാകളം വൃത്തിയാകും രാത്രി ചേര് പുകക്കാൻ എല്ലാം റെഡി ആയിരിക്കും മൊത്തം ശോഭയുടെ വിലാസങ്ങൾ തന്നെ, മുറക്ക് ചേട്ടത്തി ആണെങ്കിലും സാർ എന്നാണ് അയാളെ വിളിക്കുക പല തവണ വിലക്കി എങ്കിലും അവർ അങ്ങനെ തന്നെ തുടർന്നു. വിവാഹം കഴിഞ്ഞു ഒരുവർഷം ഇതിനിടയിൽ ശോഭ ഒരു അരുമ ആണ് കുഞ്ഞിനെ പ്രസവിച്ചു, പ്രസവം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അന്ന് പതിവ് പോലെ ചേട്ടൻ കടയും അടച്ചു കുഞ്ഞിനും തള്ളക്കും ഉള്ള കുറച്ച് തുണികളും വാങ്ങി പട്ടണത്തിലൂടെ വരുന്പോൾ നിർഭാഗ്യം ഒരു അംബാസിഡർ കാറിന്റെ രൂപത്തിൽ എത്തി. ദാമോദരൻ നിത്യരോഗിയായി മാറി, കിടക്കയിൽ കിടന്നുകൊണ്ട് എല്ലാം നട്ടെല്ലിന് ആയിരുന്നു പരിക്ക്, ഇനി എഴുന്നേൽക്കില്ലാ എന്ന് ഡോക്ടർ വിധി എഴുതി, കടയുടെ മേൽനോട്ടം അയാളുടെ അച്ഛൻ ഏറ്റെടുത്തു, കൊപ്രകച്ചവടം ശോഭയും ഒപ്പം കൊച്ച് കുഞ്ഞും, ദാമോദരനും. അവൾ ചെറുപ്പം ജീവിതം ആരംഭിച്ചതേയുള്ളു. ദുരന്തം ആ വീടിന്റെ ഗതിയെ അൽപം ഉലച്ചെങ്കിലും അവരുടെ ഒരേ മനസ്സോടെയുള്ള തുഴച്ചിൽ ആ നൗകയെ പതിയെ മുന്നോട്ടു നയിച്ചു, ഇപ്പോൾ രഘുത്തമൻ നേരത്തെ വീട്ടിൽ എത്തും അവിടെ അയാളെ കാത്ത് രാകേഷുണ്ട്, അയാൾ വരുന്നത് ശോഭക്കും ഒരാശ്വാസം ആണ് കുഞ്ഞിനെ കുറെ നേരത്തേക്കെങ്കിലും അയാൾ നോക്കിക്കൊള്ളും അവൾക്ക് മറ്റ് ജോലികൾ ചെയ്യാം. ജീവിതം ഒന്ന് നിന്നെങ്കിലും പക്ഷേ കൈവിട്ട് പോകാൻ അവൾ സമ്മതികുന്നില്ല, തുഴഞ്ഞേ മതിയാകൂ. ഒന്ന് പ്രസവിച്ചെങ്കിലും വന്നു കയറിയ വീട്ടിലെ കഷ്ട്ടപാടുകൾ എല്ലാം ചുമലിൽ വന്നെങ്കിലും അവളുടെ അഴക് കൂടിയതെ ഉള്ളു, അവളുടെ അമ്മാവിയമ്മ പതം പറയാറുണ്ട് അവളുടെ പ്രരാബ്ദങ്ങളെ പറ്റി. മറുപടി അവൾ ഒരു പുഞ്ചിരിയിൽ ഒതുക്കും. ദുഃഖങ്ങൾ മറക്കുന്നതിനുള്ള അവളുടെ ഒറ്റമൂലി ആണ് ജോലി പുലർച്ചെ എഴുനെൽക്കുന്പോൾ മുതൽ രാവേറെ ചെന്ന് കിടക്കുന്പോൾ വരെ ഉള്ള ജോലി അതിൽ അവൾ എല്ലാം മറക്കും.
അത് കർക്കിടകത്തിലെ ഒരു തെളിഞ്ഞ ആഴ്ച മഴ കൂലംകൊത്തി പെയും മുൻപേ ജന്മി വീട്ടിലെ തേങ്ങ പറിച്ചു, കാലങ്ങളായി തേങ്ങ അവരാണ് എടുക്കുന്നത്, അതിനാൽ തേങ്ങ എടുത്തുകൊണ്ട് പോരുക ജന്മി ആളെ വിടുന്പോൾ കണക്കെഴുതി പണം കൊടുത്തുവിടുക, അതാ ചടങ്ങ്. രണ്ടാഴ്ചയോളം അത് ചാപ്രയിൽ കിടന്നു,ഇനി വെയിലിൽ വച്ചില്ലങ്കിൽ ചീഞ്ഞത് തന്നെ, വെയിൽ കണ്ടതും ശോഭ പണിക്കാരോട് തേങ്ങാ പൊട്ടിച്ച് വൈക്കാൻ പറഞ്ഞു, രണ്ടു ദിവസം വെയിൽ കണ്ടതും വീണ്ടും മഴതുടങ്ങി, ഇനി ചേരിൽ വച്ച് താഴെ കനൽ ഇടുക തന്നെ. സന്ധ്യ മയങ്ങി ജോലിക്കാർ എല്ലാം പോയി കുഞ്ഞിനെ രഘുത്തമനെ ഏൽപ്പിച്ചു അവൾ ചേരിന് ചുവട്ടിലെ തീ നോക്കാൻ ഇറങ്ങി, തീ അണച്ച് കനൽ ആക്കി വേണം പോരാൻ ഇല്ലെങ്കിൽ രാക്കാറ്റിൽ എല്ലാം എരിഞ്ഞടങ്ങും വീടുൽപ്പടെ. കുഞ്ഞ് അയാളുടെ തോളിൽ കിടന്നുറങ്ങി, കൊണ്ട് കിടത്തണം, അയാൾ ഓർത്തു, രാവന്തിയോളം പണി എടുക്കുന്നതല്ലേ ബാക്കി ജോലി ഏറ്റെടുക്കാം കുഞ്ഞിനെ കൊണ്ട് കിടത്തേട്ടെ, അയാൾ കനൽ പുരയിലേക്ക് ചെന്നു, തോളിൽ കുഞ്ഞും. കനൽ പുരയുടെ വാതിലിൽ നിന്നും അയാൾ അകത്തേക്ക് നോക്കി, ശോഭ അയാൾ വന്നത് അറിഞ്ഞില്ല, കനൽ വെട്ടത്തിൽ അയാൾക്ക് ചരിഞ്ഞ് നിൽക്കുന്ന അവളെ കാണാം കൈലിമുണ്ടും ബ്ലൌസും മാറിൽ തോർത്തും അതാണ് ശോഭയുടെ വേഷം. കത്തുന്ന തീയുടെ കടുംചുവപ്പ് വെട്ടത്തിൽ അവളെ കണ്ടപ്പോൾ വിദ്ധനായ ഒരു ശിൽപ്പി വെങ്കലത്തിൽ പണി തീർത്ത മനോഹരമായ പ്രതിമ പോലെ തോന്നി, ശോഭയുടെ മൂക്കിന്റെ തുന്പിൽ നിന്നും വിയർപ്പുകണങ്ങൾ ഇറ്റു വീഴുന്നത് അയാൾക്ക് കാണാം, ഇടക്കിടക്ക് തോർത്തും കൊണ്ട് അവൾ മുഖം തുടക്കുന്നും ഉണ്ട്. അവൻ ശബ്ദം ഉണ്ടാക്കാതെ അത് നോക്കി നിന്നു, അവൾ ജോലിയിലനെങ്കിലും ഏതോ മനോരാജ്യത്തിൽ യന്ത്രികം ആയാണ് അത് ചെയ്യുന്നത്, ഇപ്പോൾ അവൾ ഇടുപ്പിൽ തിരുകിയിരുന്ന തോർത്തിന്റെ കോന്തല വലിച്ചെടുത്ത്, മൊത്തമായും ശരീരവും മാറും വയറും തുടക്കുകയാണ്, ആ കനൽ വെട്ടത്തിൽ അയാൾക്ക് അവളുടെ അർത്ഥ നഗ്നമായ മേനി തിളങ്ങുന്നത് കാണാം, അവിടെ മുലയൂട്ടുന്ന നിറഞ്ഞ മാറിടങ്ങളും പ്രസവിച്ച വയറിലെ ചുഴികുത്തിയ നാഭിയും കാണാമായിരുന്നു, ആ കാഴ്ച അയാളുടെ വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്നതായിരുന്നു, അയാളുടെശരീരത്തെ അത് വിറകൊള്ളിച്ചു, അരുതാത്ത കാഴ്ച ആണെന്ന് മനസ് പറഞ്ഞെങ്കിലും അയാൾക്ക് കണ്ണെടുക്കാൻ തോന്നിയില്ല. പെട്ടന്നാണ്, കുഞ്ഞുചുമച്ചത്, ആ ശബ്ദം കേട്ട ശോഭ തിരിഞ്ഞ് നോക്കി. അവൾ അയാളെ കണ്ടു, സാർ കുറെ നേരമായോ വന്നിട്ട് എന്ന് പറഞ്ഞ്, പരിഭ്രമത്തോടെ വസ്ത്രം നേരെആക്കി. എന്തെങ്കിലും പെട്ടന്ന് പറയാൻ അയാളുടെ വായ് വരണ്ടിരുന്നു, എങ്കിലും കുഞ്ഞുറങ്ങി എന്ന് അയാൾ പറഞ്ഞൊപ്പിച്ചു, കൊണ്ടുപോയി കിടത്തുക, ബാക്കി പണി ഞാൻ ചെയ്തോളാം എന്ന് അയാൾ പറഞ്ഞതും വേണ്ട സാർ എന്റെ ശരീരം അന്പടി വിയർപ്പാണ് കുഞ്ഞിനെ സാറിന്റെ മുറിയിൽ തന്നെ കിടത്തിക്കോ ഞാൻ പണികൾ കഴിഞ്ഞു വന്നു എടുത്തോളാം അവൾ പറഞ്ഞ് ഒഴിഞ്ഞു. അയാൾ അവളുടെ രാത്രിയിലും പ്രകാശിക്കുന്ന മുഖത്തേക്ക് നോക്കി നിന്നു എന്റെ വീടിനും വീട്ടുകാർക്കും വേണ്ടി കാഴ്ഷ്ട്ടപെടുന്ന ഇവൾ ഈ വീടിന്റ വിളക്ക് തന്നെ എന്നുകരുതി, സാറെന്താ ഇങ്ങനെ വല്ലാതെ നോക്കുന്നത് എന്ന അവളുടെ ചോദ്യമാണ് അയാളെ ഉണർത്തിയത്. എയ് ഒന്നും ഇല്ല എന്ന് ഒരു ഒഴുക്കൻ മറുപടിയിൽ ഒതുക്കി. അപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ ചിരിയുടെ അർത്ഥം മനസ്സിലാക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
കൈതപൂവിന്റെ ഗന്ധം നാസരന്ധ്രങ്ങളിലേക്ക് തുളച്ചു കയറിയപ്പോലാണ് രഘുത്തമൻ പൂച്ചയുറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത് അപ്പോൾ രാവേറേ ചെന്നിരുന്നു, മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കണ്ണുതുറന്ന അയാൾ കണ്ടത് നെഞ്ചിലേക്ക് അമരാൻ തുടങ്ങുന്ന രണ്ട് കുച്ചകുഭംങ്ങളെയും നഗ്നവും സമൃദ്ധവൂമായ മാറും ആണ്, അയാൾ ചാടി എഴുനേറ്റു ഇതുകണ്ട് പരിഭ്രമിച്ച് പിന്നോട്ട് മാറുന്ന ശോഭയുടെ മുഖമാണ് അയാൾ കണ്ടത്, അവൾ വിക്കി വിക്കി പറഞ്ഞു ഞാൻ കുഞ്ഞിനെ എടുക്കാൻ വന്നതാണ്, പക്ഷെ അയാൾ അത് കേട്ടില്ല, മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കുളിച്ചു ശുഭ്ര വസ്ത്രമാണിഞ്ഞു നവോഡയെപ്പോൽ മുന്നിൽ നിൽക്കുന്ന ശോഭയെ അയാൾ അടിമുടിനോക്കി, അവളുടെ ശരീരത്തിന്റെ പുതുഗന്ധം അയാളുടെ സിരകളിൽ പടർന്നു, ഒപ്പം വസ്ത്രത്തിലെ കൈതപൂ ഗന്ധവും അയാളുടെ കണ്ണുകൾ കാമദാഹത്താൽ തിളങ്ങി, അവന്റെ കണ്ണുകളിലെ തീഷ്ണത അവളുടെ ഉടലുകളിലേക്ക് ഉള്ള വിദ്യുത് പ്രവാഹമായി, അതേറ്റു അവൾ പുളഞ്ഞു അവളുടെ ചുണ്ടുകൾ വിറച്ചു, പുറത്ത് കർക്കിടക മഴ ആർത്തു പെയ്യുകയാണ്, അയാൾ അവളെ തന്റെ കരവലയത്തിൽ ആക്കി, ആദ്യം ഒന്ന് കുതറീങ്കിലും അവൾ അനുസരണയുള്ള മാൻപേടയെപോൽ അയാളുടെ മാറിലേക്ക് അമർന്നു, അയാളുടെ അധരങ്ങൽ അവളുടെ ഉടലാകെ തലോടി, പെട്ടന്ന് അവനെ തള്ളി മാറ്റി അവൾ പറഞ്ഞു അച്ചനുറങ്ങിയിട്ടുണ്ടാവില്ല, അയാൾ അവളുടെ കൈയിൽ ബലമായി പിടിച്ചുകൊണ്ട് കനൽ പുരയിലേക്ക് പോയി, തകർത്ത് പെയ്യുന്ന കർക്കിട മഴയിലും അതിനകത്ത് നല്ല ചൂടായിരുന്നു, ആ ശരീരങ്ങൽക്കുള്ളിലും എല്ലാം കഴിഞ്ഞ് തളർന്ന് എഴുനെല്ക്കുന്പോളും അവരിൽ കുറ്റബോധം ഉണ്ടായില്ല അവർ അത്തരം ഇരവുകൾ പിന്നെയും ആവർത്തിച്ചു, നാളുകളോളം. ഇതിനിടയിൽ ഒരിക്കൽ അവൾ മനപിരട്ടി ഛർദ്ടിച്ചപ്പോൾ അയാളുടെ അമ്മ അർദ്ധവത്തായി അവളെ നോക്കി അവളുടെ പുഞ്ചിരിയിൽ എല്ലാം അടങ്ങിയിരുന്നു, പിന്നെ ഉള്ള രാത്രികൾ കുഞ്ഞ് അവന്റെ മുത്തശ്ചിയുടെ കുടെയാണ് ഉറങ്ങിയത് അവൾ അയാളുടെയും മുറിയിൽ ഉറങ്ങി ദാമോരന്റെ മുറിയിൽ എഴുനേറ്റു.
പിന്നെയും കർക്കിടകങ്ങൾ വന്നുപോയി അതിന് പിറകെ ഓണവും,ശോഭ ഒരു പെണ് കുഞ്ഞിനേയും അത് കഴിഞ്ഞ് ഒരാണ് കുഞ്ഞിനും ജന്മം നല്കി, ഇതിനിടയിൽ രഘുത്തമൻ പ്രൊഫസർ രഘുത്തമൻ ആയി, രാകേഷും രമേഷും പിന്നെ രജനിയും അവൾ സുന്ദരിയായിരുന്നു അമ്മയെപ്പോൾ പിന്നെ പഠിക്കാനും മിടുക്കി, ഇപ്പോൾ വീട്ടിൽ ആഹ്ലാദം മാത്രം, ഒരിക്കൽ രഘുത്തമൻ വീട്ടിൽ വന്നപ്പോൾ ശോഭ സന്തോഷത്തോടെ ഓടിവന്ന് പറഞ്ഞു, സാർ അറിഞ്ഞോ ഇന്ന് ചേട്ടൻ എഴുന്നേറ്റു ഇരുന്ന് കഞ്ഞി കുടിച്ചു, അയാൾക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല, അയാൾ ചേട്ടന്റെ മുറിയിൽ പോയി ദാമോദരൻ കൈകളിൽ മുറുകി പിടിച്ചു, പിന്നെ കുറച്ച് മാസങ്ങൾ ദാമോദരൻ പതിയെ പതിയെ നടന്ന് തുടങ്ങി, അയാൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു. പിന്നെയും കുറച്ച് മാസങ്ങൾ കുടി കഴിഞ്ഞപ്പോൾ അയാൾ കടയുടെ സാരഥ്യം ഏറ്റെടുത്തു, രാകേഷ് രാവിലെ വണ്ടിയിൽ കൊണ്ട് വിടും രാത്രിയിൽ തിരിച്ചും, അവൻ പഠിത്തം പൂർത്തി ആക്കി കഴിഞ്ഞപ്പോൾ അച്ഛനോടൊപ്പം കടയിൽ മേൽനോട്ടം തുടങ്ങി, റോഡിന് വീതി കൂട്ടാൻ വേണ്ടി കട പൊളിച്ചപ്പോൾ പിന്നിൽ കുറെ സ്ഥലം അവൻ വാങ്ങിയിരുന്നു, രഘുത്തമൻ ബാങ്കിൽ നിക്ഷേപിച്ച പൈസയും ഒക്കെ കൊടുത്ത് അതിൽ ഒരു വലിയ ഷോപ്പിങ്ങ് കോംപ്ലക്സും അതിൽ കുറച്ച് ഭാഗത്ത് ഒരു സൂപപർമാർക്കറ്റ് തുടങ്ങി, ബാക്കി വാടകക്കും നല്കി, വീട്ടിൽ കൊപ്രാ കച്ചവടം ഇല്ലെങ്കിലും തേങ്ങ കച്ചവടം ഉണ്ട് അത് നോക്കുന്നത് ശോഭ തന്നെ. ഇതിനിടയിൽ അച്ഛനും അമ്മയും കടന്ന് പോയിരുന്നു.
സതീഷ് ആ കോളേജിൽ ആദ്യം ചേരുന്നത് പ്രീ ഡിഗ്രിക്കാണ്, ആദ്യ ദിനങ്ങളിൽ ഉള്ള വിസ്മയ പരിഭ്രമങ്ങൾ കഴിഞ്ഞ് ആ ക്യാമ്പസുമായി ഇഴുകി ചേരാൻ സമയമെടുത്തു, അവിടുത്തെ പഠനത്തിൽ ആദ്യം അവനെ ആകർഷിച്ച അദ്ധ്യാപകൻ ആയിരുന്നു രഘുത്തമൻ സാർ സൌമ്യൻ സുന്ദരൻ വൃത്തിയായി അണിഞ്ഞൊരുങ്ങി ജെന്റില്മാനായി വരും, തലയിൽ പകുതി നര തിന്നു കഴിഞ്ഞു, എങ്കിലും നല്ല ചുറുചുറുക്ക്. ഇനി ക്ലാസ്സിൽ കയറിയാലോ വിജ്ഞാനത്തിന്റെ അഭൌമിക പ്രകാശം കൊണ്ട് അത്ഭുതം തീർത്തുകളയും ചരിത്ര സത്യങ്ങൾ മുന്നിൽ ഇങ്ങനെ കടന്നു വന്നോഴിയും, ശരിക്കും അനുഭവഭേദ്യമാകും അദ്ദേഹത്തെ സതീഷിന് വളരെ ഇഷ്ട്ടമയി, കൂടുതൽ ഇഷ്ട്ടമായത് അദ്ദേഹത്തിന്റെ രാവിലത്തെ വരവാണ് അന്നത്തെ ന്യൂജനറെഷൻ കാറായ മാരുതി 800 ൽ കുടെ സുന്ദരിയായ പെണ്കുട്ടി അവന്റെ സീനിയർ ആണ് പിന്നെ അറിഞ്ഞു മകൾ ആണെന്ന്, എന്നും അവനാ കാഴ്ച് നോക്കി നില്ക്കും. കാലം പിന്നെയും മുന്നോട്ട് ഇപ്പോൾ സതീഷ് ഡിഗ്രിക്കാണ് പഠിക്കുന്നത്, ചരിത്രം മുഖ്യ വിഷയം ചരിത്ര വിഭാഗം മേധാവി രഘുത്തമൻ സാർ ആണ്, അപ്പോഴേക്കും അവരുടെ അടുപ്പം കൂടിയിരുന്നു, എപ്പോഴും എന്തും ചോദിച്ച് അവന് സാറിന്റെ അടുത്ത് ചെല്ലാം, സാറിനും അവനെ വലിയ ഇഷ്ട്ടം ആയിരുന്നു, ആത്മാക്കൾ തമ്മിലുള്ള ബന്ധം. അങ്ങനെ ഒരു ദിവസം അവൻ മൂന്നാം വർഷം പഠിക്കുന്പോൾ ആ അധ്യായന വർഷം തീരാൻ പോകുകയാണ്, അവസാന വർഷ പരീക്ഷ നടക്കാൻ ഇനി ദിവസങ്ങൾ ബാക്കി, എല്ലാരും പിരിയുന്നതിന്റെ മനോവിഷമത്തിൽ ആണ്, അവൻ പരീക്ഷ ചൂടിലും തയാറാക്കി വച്ച സംശയ ലിസ്റ്റുമായി സാറിനെ കാണാൻ ചെന്നു, സംശയനിവാരണം കഴിഞ്ഞപ്പോൾ സാറിന്റെ മേശ പുറത്ത് കിടന്ന ചില പേപ്പറുകൾ അവനിൽ കൌതുകം ഉണർത്തി, അവന്റെ ചോദ്യങ്ങൾക്ക് അയാൾ ഇങ്ങനെ മറുപടി പറഞ്ഞു, അതെ സതീഷ് എന്റെ വിദ്യാലയ ജീവിതവും ഈ വർഷം അവസാനിക്കും അല്ല അവസാനിപ്പിക്കുകയാണ്, ഇനി വീട്ടുകാര്യങ്ങൾ നോക്കി ഇങ്ങനെ. സാർ അതിന് ഇപ്പോൾ എന്തിന് ഒരർത്ഥവിരാമം?അവൻ ചോദ്യമുയർത്തി, അത് മകളുടെ വിവാഹം ആണ്, പയ്യൻ ഡോക്ടർ 250 പവനും പിന്നെ നല്ല ഒരുതുക സ്ത്രീധനവും വേണം, വെറും ഒരദ്ധ്യാപകൻ വിചാരിച്ചാൽകൂടില്ല കുട്ടി അതുകൊണ്ട് നിർബദ്ധിത പെന്റഷന് അപേക്ഷിച്ചു, ഇനി അവളുടെ ജീവിതം പിന്നെ എനിക്കെന്തിന് ജോലി, കൂടാതെ കുടുംബ ബിസ്സിനസ്സ് ഉണ്ടല്ലോ ഞങ്ങൾക്ക് ജീവിക്കാൻ അദ്ദേഹം പറഞ്ഞു നിർത്തി. അപ്പോൾ പീജീക്ക് സാർ ഉണ്ടാവില്ല,അല്ലെ? ഒരു മൂളൽ മാത്രമായിരുന്നു അതിനുള്ള മറുപടി.
കാലം പിന്നെയും അതിന്റെ ചക്ര പ്രയാണം തുടർന്നു പച്ചിലകൾ പഴുത്തു തരുണികൾ മധ്യവയസ്കകളും കന്യകമാർ അമ്മമാരും വൃദ്ധകളും ആയി, കാലത്തിന്റെ ചായം തേച്ച റിഹെഷ്സൽ ഇല്ലാ വേദികളിൽ നടികർ ചായം ഇല്ലാതെയും തേച്ചും അവരുടെ വേഷം ആടിതീർത്തു, അവിടെ മരിച്ചു വീണവർ നിരവധി, അവർ യവനികയ്ക്ക് പിന്നിലേക്ക് മറന്ന്, അവരുടെ വിടവുകൾ പുതു തലമുറ ഏറ്റെടുത്തു, അവിടെ രംഗബോധമില്ലാത്ത കോമാളി ആയിരുന്നു സംവിധായകൻ, അവന്റെ പിന്നിലുടെയുള്ള വരവുകൾ ആരും അറിഞ്ഞില്ല. സതീഷ് ഇപ്പോൾ കൊച്ചിയിൽ ഒരു വലിയ കമ്പനിയുടെ അഡമിനിസ്ര്ടർ ആണ്, യുവാവായ അവന് കിട്ടാവുന്ന വലിയ ജോലി, പഠിത്ത കാല സ്വപ്നങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും ഒരിക്കലും യോജിക്കില്ല അതിനാൽ അവൻ ഒഴിവുസമയം അവന്റെ ആത്മാവിന് മാറ്റി വയ്ക്കുന്നു. എന്നും മറൈൻഡ്രൈവിൽ എത്തും ആ സായാഹ്നങ്ങൾ അവനെ പിന്നെയും സ്വപ്നം കാണാൻ പഠിപ്പിച്ചു,പിന്നെയും അവൻ ഇന്ത്യൻ നവോഥാനങ്ങൽ സ്വപ്നം കാണ്ടു. അവന്റെ സ്വപ്നങ്ങളിൽ നേതാജിയും ഭാഗത്സിങ്ങും ചന്ദ്രശേഖർ ആസാദും ജേപിയും ഈ എമെസ്സും ഏകെജിയും ഒക്കെ പുനർജനിച്ചു. അവിടെ ഇരുന്നു അവൻ ഇന്ത്യയുടെ വിപ്ലവം പലതവണ ആസ്സുത്രണം ചെയ്തു. അവന്റെ മനസ്സിൽ കർഷകന്റെ ഇന്ത്യ ആയിരുന്നു പട്ടിണിക്കാരന്റെ ഇന്ത്യ, ഒരു നേരത്തെ ഭക്ഷണത്തിനായി അവനെ തന്നെ വിലക്കുന്നവന്റെ ഇന്ത്യ, അവർക്ക് ജാതി ഇല്ലായിരുന്നു, മതവും അതിനാൽ അവർക്ക് ദൈവങ്ങളും പുരോഹിതൻ മാരും ഇല്ലായിരുന്നു, പക്ഷേ അവൻ കണ്ട സ്വപ്നങ്ങളിലെ നേതാക്കൾക്കെല്ലാം ഒരു മുഖഛായ ആയിരുന്നു രഘുത്തമൻ മാഷിന്റെ പിന്നെ അവൻ ഒറ്റക്കിരുന്നു ചിരിക്കും തന്റെ വട്ടുകൾ ഓർത്ത്.
അങ്ങനെ ഒരു സായാഹ്നം അവൻ തെക്ക് ഫൈനാർട്സ്സുഹാളിന്റെ അവിടുന്ന് വടക്കോട്ട് നടക്കുകയാണ് റോഡിന്റെ പടിഞ്ഞാറെ ഓരം ചേർന്ന്, കുറെ മുന്നിൽ ചെന്നപ്പോൾ കിഴക്കേ തണൽ മരച്ചുവട്ടിൽ ഒരു വൃദ്ധൻ ഇരിക്കുന്നു മുടിയും താടിയും നീട്ടി വളർത്തി ഒരു മനോരോഗിയെപ്പോൾ, അയാൾക്കും രഘുത്തമൻ മാഷിന്റെ ഛായ അയാൾ സ്വയം മുഖത്തടിച്ചു,താൻ സ്വപ്നം കാണുക അല്ലെല്ലോ പിന്നെ കൈയുകളിൽ പരസ്പരം പിച്ചി അല്ല ഇത് ശരിക്കും ഉള്ള കാഴ്ച തന്നെ അയാൾ റോഡു മുറിച്ച് കടക്കാനോരുങ്ങി നോക്കുന്പോൾ വൃദ്ധനെ കാണാനില്ല എന്നാൽ അയാൾ വിരിച്ച തുണി അവിടെ ഉണ്ട് അവൻ വിട്ടില്ല, മരത്തിന്റെ പിന്നിൽ ഒളിച്ചിരുന്ന മനുഷ്യനെ കടന്നു പിടിച്ചു, ഇത് തന്റെ മാഷ് തന്നെ ഈ ജീവിതം ഇതുവരെ ആക്കാൻ താൻ ആർക്കെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കിൽ ആ ആൾ ഒരിക്കലും കാണരുതാത്ത വേഷത്തിൽ ഒരുപാട് ഭിക്ഷാംദേഹികൾക്ക് പാത്രം നിറയെ വിദ്യ ഭിക്ഷയായി നൽകിയ മഹാനായ അദ്ധ്യാപകൻ ഇന്ന് അന്ന ഭിക്ഷ എടുക്കുന്നു. അവന് സഹിക്കാൻ കഴിഞ്ഞില്ല, അവൻ കരഞ്ഞു അയാളെ കെട്ടിപിടിച്ചു, ഒപ്പം മാഷും. അടുത്ത വണ്ടിയിൽ അവൻ അയാളെ കൂട്ടികൊണ്ട് പോയി അയാളുടെ താമസ സ്ഥലത്തേക്ക്, അവൻ പിന്നെ അയാളുടെ മകൻ കൂടിയായി. ദിവസങ്ങൾ എടുത്ത് മാഷ് പഴയ അവസ്ഥയിലേക്ക് വരാൻ അവൻ കാത്തിരുന്നു അയാൾക്ക് സംഭവിച്ചത് അറിയാൻ.......
ശോഭ ആദ്യകാലങ്ങളിൽ അവൾ തന്നോട് അലിയാൻ കാത്തിരുന്നപോലെ ആണ് തോന്നിയിട്ടുള്ളത്, അവൾ പലപ്പഴും പറയാറുണ്ടായിരുന്നു ഈ രാത്രികൾ ഒരിക്കലും വെളുക്കതിരുന്നെങ്കിൽ എന്ന്, അവിടെ അവർ ലൈലയും മജ്നുവും അനാർകലിയും സലീമും ഒക്കെ ആയി കനൽ പുരയിലും ചേരിലും എത്രനാൾ രഹസ്യമായി സംഗമിച്ചിരുന്നു തങ്ങൾ പിന്നെയും ഒരുപാട് നാളുകൾ എടുത്തു വീട്ടുകാരുടെ മൌന സമ്മതത്തിന്, ഒരുപക്ഷെ അവളുടെ ആവേശം ഇല്ലായിരുന്നെങ്കിൽ ഇടമുറിയേണ്ട ബന്ധം മാത്രമായിരുന്നു അത്, പെട്ടന്നുണ്ടായ ആവേശം മാത്രം, അയാൾ ആ മുറിയിൽ ഇരുന്നു ആലോച്ചിച്ചു. പിന്നെ എന്നൂം അവൾ തന്റെ മുറിയിൽ എത്തിത്തുടങ്ങി അതിന് പകൽ എന്നോ രാത്രി എന്നോ വ്യത്യാസം ഇല്ലാതെ ആയി. മക്കൾ പിറന്നതും പിന്നെ താൻ കഴിഞ്ഞേ മറ്റ് എന്തും എന്നായി, എവിടെയാണ് പിഴച്ചത്,അയാൾക്ക് മനസിലായില്ല. മകൾ പഠിത്തം കഴിഞ്ഞ് ജോലികിട്ടി അധികം നാളായില്ല, വൈകുന്നേരം വന്നു ചായ കുടിച്ച് കൊണ്ടിരിക്കുന്പോൾ ശോഭ തഞ്ചത്തിൽ വന്നു പറഞ്ഞു മോൾക്ക് ഒരാലോചന വന്നിട്ടുണ്ട്, പയ്യൻ ഡോക്ടറാണ്, നല്ല കുടുംബം എന്താ വരാൻ പറയട്ടെ, അയാൾ ഒന്ന് ഇരുത്തി മൂളി ഞായറാഴ്ച്ച പയ്യനു ജോലിയുണ്ട് അതിനാൽ വേറൊരു ദിവസം വരാൻ പറയട്ടെ അതിനും അയാൾ എതിര് പറഞ്ഞില്ല. പിന്നെ പെണ്ണ് കാണൽ കഴിഞ്ഞ ദിവസം പറഞ്ഞു, അവർക്കെല്ലാം കുട്ടിയെ ഇഷ്ട്ടപെട്ടു കുറെ മുതിർന്ന ആളുകൾ കാണാൻ വരും പിന്നെ കൊടുക്കൽ വാങ്ങൽ തീരുമാനമായിരുന്നു. അന്ന് വൈകിട്ട് ശോഭ വന്നു കുടെ കിടക്കാൻ, കുറെ കാലമായി അത് പതിവില്ലായിരുന്നു, കാരണം കുട്ടികൾ വളർന്നു ഇനി എന്തെങ്കിലും ചോദിച്ചാലോ എന്ന പേടി ആയിരുന്നു അവൾക്ക്. അതിനും അയാൾ എതിര് പറഞ്ഞില്ല. അന്ന് ചർച്ച രജനിയുടെ കല്യാണവും അതിന്റെ ചിലവും ആയിരുന്നു, അതിന് അവൾ തന്നെ മാർഗ്ഗവും കണ്ടെത്തി നിർബന്ധിത പിരിയൽ പിന്നെ കാര്യങ്ങൾ സുഗുമം ആവും അയാൾ പിറ്റേന്ന് തന്നെ പേപ്പർ വർക്കുകൾ തുടങ്ങി. പ്രിൻസിപ്പൽ പലതവണ ചോദിച്ചു മാഷെ അത് വേണോ വല്ല ലോണും എടുത്താൽ പോരെ?ഇല്ല മാഷെ കൂട്ടിയാൽ കൂടില്ല പിന്നെ ബാധ്യതയും ഇനി എനിക്ക് എന്തിനാ ജോലി കുടുംബ ബിസിനെസ്സും നടത്തി സ്വസ്ഥമായി ഇരിക്കണം, പിന്നെ അദ്ദേഹം തടഞ്ഞില്ല.
കല്യാണം കെങ്കേമം ആയിരുന്നു, അടുത്തെന്നും അങ്ങനെ ഒന്ന് നടനില്ല എന്ന് അടുപ്പകാരും നാട്ടുകാരും വാഴ്ത്തി. അയാൾക്ക് അഭിമാനം കൊണ്ട് ശിരസ്സ് ഉയര്ന്നു, ചിലർ പറഞ്ഞു ഒരു കുറവേ ഉണ്ടായിരുന്നുള്ളു കുട്ടിയുടെ അച്ഛനായിരുന്നു കൈ പിടിച്ച് കൊടുക്കേണ്ടിയിരുന്നത് വലിയച്ചൻ അല്ല അതുകൂടെ നടന്നിരുനെങ്കിൽ അസാദ്ധ്യം, അതും ശോഭയുടെ തീരുമാനം ആയിരുന്നു, ദാമോദരൻ ചേട്ടൻ അല്ലെ മൂത്തത്,കൂടാതെ ഒറ്റ പെണ്ണും അതല്ലേ നല്ലത് എന്ന് ചോദിച്ചപ്പോൾ താൻ തലകുലുക്കി. അതിനെന്താണ് എന്തായാലും മക്കൾ തങ്ങളുടേത് അല്ലെ? കല്യാണം കഴിഞ്ഞ് നല്ല വാതിൽ കാണാൻ തന്നെ കൂട്ടിയില്ല വീടുകവലിന് ആരെങ്കിലും വേണ്ടേ ഇത്രയും കാര്യങ്ങൾ നടന്നതും ബിസിനെസ്സും ഒക്കെയുള്ള വീടാ ശോഭയുടെ അഭിപ്രായം ശരിയായിരുന്നു. വിരുന്നിന് രജനിയും ഭർത്താവും വന്നപ്പോൾ ശോഭ പറഞ്ഞു മുകളിലെ മുറി അവർക്ക് കൊടുക്കണം അവർ ഇപ്പം നമ്മുടെ വിരുന്നുകാർ അല്ലെ. സാറിന് ഔട്ട്ഹൗസ്സ് ഉണ്ടല്ലോ. മക്കൾക്കും കുടുംബത്തിനും വേണ്ടി എല്ലാം ത്യജിക്കാൻ അയാൾ ഒരുക്കമായിരുന്നു. പിന്നെ ആ കിടപ്പ് സ്ഥിരമായി, ഇപ്പോൾ ശോഭക്ക് തന്നെ തിരിഞ്ഞു നോക്കാൻ കുടി സമയമില്ലാതായി. വേലക്കാരികൾ ആണ് ചായയും ഭക്ഷണവും തരുന്നത്, പോക പോകെ ആ വീടുപോലും തനിക്ക് അന്യമായി, ഒരിക്കൽ എല്ലാം ചോദിക്കണം എന്ന് വച്ച് അവളെ വിളിച്ചപ്പോൾ അവൾ പറഞ്ഞു ഞാൻ അങ്ങോട്ട് വരാം രാത്രിയിൽ, ഇപ്പോൾ ഇവിടെ കുട്ടികൾ ഇല്ലേ എന്ന്. രാവേറെ ചെന്നപ്പോൾ ഔട്ട് ഹൌസിന്റെ വാതിലിൽ തട്ട് കേട്ട് തുറന്നപ്പോൾ അവൾ ശോഭ. അകത്ത് കേറി അവൾ വാതിലുകൾ അടച്ചു, പിന്നെ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അയാൾക്ക് ഭുമി പിളരും പോലെ തോന്നി, കുട്ടികൾക്ക് അയാൾ ആക്ഷേപമാണ് അത്രേ ലോകർ മുഴുവൻ കളിയാക്കുകയാണ് അയാൾ ആരെന്ന് ചോദിച്ച്, കുട്ടികളോട് ഞാൻ എന്ത് പറയും? അവൾ ചോദിച്ചു. രജനിയുടെ ഭാർത്താവിന്റെ വീട്ടുകാരോട് ഇതുവരെ പറഞ്ഞിട്ടില്ല അയാൾ ആരെന്ന്, പറയേണ്ട എന്നത്രെ രജനി പറഞ്ഞിരിക്കുന്നത്. പിന്നെ ഇതൊക്കെ പറഞ്ഞിട്ടും എന്ത് കാര്യം, ഇനിയുള്ള കാലം ഒന്നിനും പ്രയോജനവും ഇല്ലാതെ. രാകേഷ് ആണെങ്കിൽ ചെറിയച്ചൻ ആയി പോയി അല്ലായിരുന്നെങ്കിൽ, അവൻ പറയുന്നത് അവന്റെ അച്ഛനെ ചതിച്ചവൻ എന്നാണ്. അയാൾ ശോഭയെ പുറത്തിറക്കി വാതിൽ അടച്ചു, നേരം വെളുക്കന്നതിനും മുന്പേ അയാൾ അവിടം വിട്ടു. പിന്നെ അലച്ചിൽ ആയിരുന്നു പഠിച്ച ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ കറങ്ങി, അവസാനം ഈ കൊച്ചിയിൽ ഇനി? രഘുത്തമൻ അർതൊക്തിയിൽ നിർത്തി. ഇനി എങ്ങും പോകേണ്ട എന്റെ കുടെ ഇവിടെ എന്ന് പറഞ്ഞു സതീഷ്, അത് എനിക്ക് ഒരു ബുദ്ധിമുട്ടേ അല്ല മാഷേ, എന്ന് പറഞ്ഞു നിർത്തി അവൻ. സതീഷിന്റെ തലയിൽ ആഞ്ചാറ് തുള്ളി വെള്ളം വന്നു വീണു ആ മരത്തിന്റെ ചില്ലയിൽ നിന്നും ഈ വേനലിൽ എവിടുന്ന് വെള്ളം എന്ന് വിചാരിച്ച് അയാൾ മുകളിലേക്ക് നോക്കി അവിടെ ഒന്നും കണ്ടില്ല, മരമുത്തശ്ച്ചൻ ഗുരുനാഥനു പകരം നൽകിയ അനുഗ്രഹം എന്ന് കരുതി അയാൾ മുന്നോട്ട് നടന്നു സുഭാഷ് പാർക്കിലെ അസ്തമനയം കണ്ട് സ്വപ്നം കാണാൻ ഇനിയും നടക്കാത്ത ഇന്ത്യൻ വസന്തം ഭാവനയിൽ കണ്ട് അതിന്റെ നെടുനായകത്വം വഹിക്കുന്ന രഘുത്തമൻ മാഷേ മനോരാജ്യത്തിൽ കാണാൻ,പിന്നെ പൊട്ടിച്ചിരിക്കാൻ.
Comments
Post a Comment