നജീബ് നീ മുൻപേ പറന്ന പക്ഷി
പഴയ അഫഗാനിസ്താൻ ഭരണാധികാരി നജീബിന് എന്റെ ശ്രദ്ധാഞ്ജലി.
നജീബ് നീ മുൻപേ പറന്ന പക്ഷി
അന്ന് നീ തെരുവിലെ വിളക്ക് മാടത്തിൽ തൂങ്ങി ആടിയപ്പോൾ
അവിടുത്തെ കുഞ്ഞുങ്ങൾ അതുകണ്ട് കരഞ്ഞപ്പോൾ ഇല്ല ഞാൻ അറിഞ്ഞില്ല
അത് എന്റെ നാടിന്റെയും വിധി നീ നൽകിയ ജീവന്റെ വിലയാണ്
അമ്മയാം നാടിൻറെ മുലപ്പാല് നുകരുന്ന വർഗ്ഗിയവാദിതൻ പാശത്തിൻ കേട്ട്.
നജീബ്, നീകാത്ത നാടിന്റെ സ്വാംശീകരണ പതാകകൾ കീറിയ
നരാധമർ അങ്ങ് സാമ്രാജിത്വ കിന്ങ്ക്കരർ ഇന്ന് എന്റെ നാടിനെയും
നരികളെപ്പോൾ നിന്ന് കടിച്ചു കീറാൻ നോക്കുന്നു ചുര മാന്തുന്നു,
നജീബ് ഇന്ന് ഞാൻ അറിയുന്നു ഇന്ന് തീ വിഴുങ്ങി പക്ഷി പാറുന്ന യാമമാണ്
ജാതി വർണ്ണ വെറിപൂണ്ട രാക്ഷസർ ജിഹ്വകൾ മുഴക്കുന്ന വീഥികൾ
ജനിക്കാത്ത കുഞ്ഞിന്റെ ജാതക ചീട്ടുകൾ കുത്തികവരുന്ന തേറ്റങ്ങൾ
ജാതി ചോദിക്കരുതെന്ന് പറോഞ്ഞൊരു പുമാന്റെ നാമത്തെ കവരുന്നു,
ജീമൂതവാഹന തേരേറി വന്നിട്ട് കൊള്ളതരങ്ങൽക്ക് ആലയം തീർക്കുന്നു.
നാടിന്റെ രക്ഷയ്ക്ക് റഷ്യയെ കൂട്ടി നീ നാട്ടാരെ മൊത്തമായ് ചിറകിൽ ഒതുക്കുന്പോൾ
നാരായ വേര് അറുത്ത് വർഗ്ഗീയ കോമര കൂട്ടങ്ങൽ പർദയിൽ ഒളുപ്പിച്ച്
നാവേറ് പാടുന്നു,കുഞ്ഞുപെങ്ങല്ക്ക് വെടിയുണ്ട ഭക്ഷണം പിന്നെ അടിമത്വം
നജീബ് നിൻ ബലി മാതാവിന്റെ മാറിനെ നനച്ചോരു വെറും രുധിരമായ് മാറിയോ.
ഇന്ന് ഞാൻ കാണുന്നു ഫാസിസ്റ്റ് കോമരകുട്ടങ്ങൾ ചുവന്ന നിറമാർന്ന നാവുമായ്
ഇവിടെ എങ്ങും മണ്ടി നടക്കുന്നു യുവത ആ അഗ്നിയിൽ ഹോമിക്കുന്നു
ഇരവിൽ അവന്റെ തീ കണ്ണുകൾ തിളങ്ങുന്നു, സ്പുലിങ്ങങ്ങൾ ചിതറി തെറിക്കുന്നു,
ഇനിയും നിറയാത്ത വയറുമായി, ദ്ര്ഷ്ട്ടകൾ ഇരയുടെ മേനിയിൽ പിന്നെയും പരതുന്നു.
അന്ന് അഫ്ഗാനിസ്ഥാൻ പിന്നെ ഇറാക്കും സിറിയയും കടന്ന് ധ്വരയുടെ കണ്ണുകൾ
അപ്രമാദിത്യമായ് തഴുകുന്നു നമ്മളെ അവന്റെ വരവിനായി ചേം പരവതാനികളുമായി
ആധുനിക ജയചന്ദ്രന്മാർ നാളെ തൻ മിർജാഫർ മാർ നിരക്കുന്നു പൂമാൻ മാരായി.
ആ മണി ചെല്ലത്തെ തരുക നീ എന്ന് പേർത്തും കരയുന്നു മാലോകർ മുൻപിലായി
ഇവിടെ നീയില്ല കുമാരാ സുന്ദര ഞങ്ങൾ തൻ പാപഭന്ധാരം വാങ്ങി കുരിശ് ഏറുവാൻ
ഇവിടെ മരിക്കട്ടെ ഞാനും എൻ കുഞ്ഞുങ്ങളും എന്ന് വിതുന്പിന്ന ഭാരത മാതാവും
ഇരയെയും വേട്ടനായയും നമസ്കരിക്കുന്ന നാടിൻറെ നേര് കാണുന്പോൾ ഭയക്കണം
ഇവിടെ നരകിക്കും കുഞ്ഞുങ്ങൾ നാരിമാർ അവർക്കായി പ്രാർത്ഥിക്കാം നിത്യവും നമുക്കൊന്നായി.
Comments
Post a Comment