മെക്സിക്കൻ തിരമാല
ഇത് ചെഎന്ന പോരാളിക്ക് സമർപ്പിക്കുന്നു,
മെക്സിക്കൻ തിരമാല
നിങ്ങ ഞങ്ങടെ വയറ്റിനുള്ളിലെ തീ വിഴുങ്ങിയെ തച്ചു കൊന്നില്ലേ
നിങ്ങ ഞങ്ങള്ക്കായി അവരുടെ പത്തായവാതില് തുറന്നു തന്നില്ലേ
നിങ്ങ ഞങ്ങളുടെ മനസ്സിലെ അന്ധകാരം ആട്ടി അവിടെ വെട്ടമേകിയില്ലേ
നിങ്ങ ഞങ്ങൾക്ക് താമസിക്കാൻ പറന്പും വീടും നല്കിയില്ലേ
ഞങ്ങ നിങ്ങൾക്ക് ഒളിച്ചിരിക്കാൻ ചാളഒരുക്കി നൽകിയില്ലേ
ഞങ്ങ ഞങ്ങടെ മുളം കഞ്ഞി പകരം ഒഴിച്ച് നല്കിയില്ലേ
ഞങ്ങ എന്നും പാതിരാവിൽ പുതു വഴികളിൽ നിങ്ങക്ക് രക്ഷയെകിയില്ലേ
ഞങ്ങ ഞങ്ങടെ അവകാശം നേടി നൽകാൻ കുടെ നിന്നില്ലേ
ഇന്ന് ഞങ്ങ പുതിയ വസ്ത്രം തുന്നി കൂട്ടി നാണം മറക്കുന്നു
ഇന്ന് ഞങ്ങടെ പിഞ്ച് കുട്ടികൾ ദിവസം തോറും സ്കൂളിൽ പോകുന്നു
ഇന്ന് ഞങ്ങൾ ജോലിക്കെല്ലാം കൂലി കണക്ക് പറഞ്ഞ് വാങ്ങുന്നു
ഇന്ന് ഞങ്ങൾ ജീവിതത്തിൽ എല്ലാം നേടി നിൽക്കുന്നു
നിങ്ങ പിന്നെയും ദേശം തോറും പുതിയ മർദ്ദിതരെ തേടി പോയില്ലേ
നിങ്ങ എന്നും പുതിയ മേച്ചിൽ പുറങ്ങളിൽ പോരാടി നടന്നില്ലേ
നിങ്ങ ഓരോ യുഗങ്ങളായി പെരുമാറി പെരുമാറി വന്നണഞ്ഞില്ലേ
നിങ്ങ പഴയുഗത്തിൽ കൃഷ്ണനെന്നും ക്രിസ്തുവെന്നും ധന്യരായി അവതരിച്ചില്ലേ
ഞങ്ങ നേടിയ സുഖങ്ങൾ ഒന്നായി വഞ്ചകർ കവർന്ന് പോകുന്പോൾ
നിങ്ങ പിന്നെയും പേരുമാറി അവതരിക്കുന്നു ഞങ്ങളെ കൂട്ടുചേർക്കുന്നു
അങ്ങ് ബോളിവിയയിൽ ഇങ്ങ് നെല്ലിയാംപതിയിൽ നിങ്ങ വീഴുന്പോൾ
ഞങ്ങ നിങ്ങയെ ഒറ്റു നൽകും ചില്ലി കാശുകൾക്ക് മേലാളസവിധത്തിൽ
നിങ്ങ ഒപ്പം കൂട്ടുനിൽക്കും നെരുദ, ഗാർസ്യ, ഗോർഗ്ഗി വർഗ്ഗസ്നേഹിതൻമാർ
തങ്ങി നില്ക്കാ ജീവിതത്തിൻ കർമ്മയോദ്ധാക്കൾ അവർ യുഗപുരുഷന്മാർ
തിങ്ങി നിറയും നന്മ വനവൃക്ഷ ആരാമം അവിടെ നിറയും വൃദ്ധി സമ്പന്ന
നിങ്ങ കർമ്മ വേദനകൾ, ഞങ്ങ ജീവിത യാഥാർത്ഥ്യം,വെറും വന്യ കനവുകളിൽ
നിങ്ങ ഓർക്കുക ഞങ്ങ എന്നും വർഗ്ഗ വഞ്ചക ഒറ്റു കൂട്ടങ്ങൾ
എങ്ങും എന്നും നിറഞ്ഞ് നിൽക്കും ത്വരയുടെ ജന്മങ്ങൾ
നിങ്ങ നൽകും ജീവത്യാഗം ഞങ്ങളിൽ സ്മൃതിയുടെ നാശത്തിൽ
നിങ്ങ വീണ്ടും പുനർജനിക്കും നന്മതൻ പുതിയ രൂപത്തിൽ
Comments
Post a Comment