ഉത്തിഷ്ടത ജാഗ്രത പ്രാപ്തി വരാൻ നിബോധത
ഉത്തിഷ്ഠത ജാഗ്രത പ്രാപ്തി വരാൻ നിബോധത
അമ്മേ.... സിന്ധൂ നിൻ മടിത്തട്ടിലും ഗംഗാ മയ്യതൻ തീര ദന്ദ്വങ്ങളിലും
ബ്രന്മപുത്രതൻചാരേ നിറയുന്ന അഭയഗഹ്വരവീഥികളിലും നിത്യം
മന്വന്തരങ്ങളായ് പിറന്നവർ ഈ ഏഴകൾ, മാനവർ, കേഴുന്നു സ്വജീവനായ്
മണ്ണിതിൽ ഉയരുന്ന തീ വിഴുങ്ങിക്കുട്ടം ആണയുമീയാമമോ അതികഠിനം
പിന്നിട്ട കാലഗണനകൾ നശ്വരം ഇന്നിന്റെ നാഴിക ഭീതിതം ഭയാനകം
കനലുകൾ എരിയുന്ന മാനവ ചേതന, ഇരവുകൾ തോറും ജീവിതം ഭീകരം
കാതിൽ മുഴങ്ങുന്ന പെരുമ്പറ ശബ്ദങ്ങൾ, ചീറി അടുക്കുന്ന രാക്ഷസ ദംഷ്ട്രകൾ
മുന്നിൽ പിടയുന്ന ആത്മാക്കൾ, ഉയിർക്കുന്ന ദീനരോധന വേദന തുടരുന്നു
ഞങ്ങൾ ദ്രാവിഡർ, നിന്നുടെ പ്രിയർ, പാലായനം ചെയ്തു ഒഴിഞ്ഞ ആമടിത്തട്ട്
ആര്യവർത്തന്മാർ അശ്വാരൂഡരായ് കൊന്നൊടുക്കാൻ വന്ന കീചക യോദ്ധാക്കൾ
കാരുണ്യമന്യയെ കീഴടക്കി.... പിന്നെ ഗാന്ധാര ത്രിഗർത്തവും, മഗധകേകേയവും
ആര്യന്മാരവർ യാഗ യജമാനർ.. കവർന്നു നളന്ദയും തക്ഷശില ഒപ്പം ഭാരതസംസ്കാരം
കുത്തി കവർന്നു വേദവും ഉപകർമ്മങ്ങളും കൈയിൽ ഉയർത്തി ഭാരത ചേതന
കത്തിയാൽ വാളാൽ നിഷ്ഠുരകർമ്മത്തിൽ ശരവേഗം, തകർത്ത് പൈതങ്ങളെ
ചിത്ത ഭയത്താൽ വിറക്കുന്ന ചേതന വിന്ധ്യനെ കടന്ന് സഹ്യനെ പുണർന്നപ്പോൾ
കത്തുന്ന വെയിലിലും ചൊരിയുന്ന മഴയിലും പടുത്തുയർത്തീ പുതു നവസംസ്കാരം
സിന്ധു മാതേ നിന്റെ മടിത്തട്ട് കാലകേയം, കൊണ്ട് അവർ രുധിരാഅഭിഷംചെയ്തു
ജനപഥം കേഴുന്നു ചകിതരായി, തങ്ങളിൽ നോക്കുന്നു അഗ്നിഭയത്തിനാൽ
ഗോവിന്റെ ജീവനിൽ മനുഷ്യനെ കുരുക്കുന്പോൾ ആശ്രയം ഇല്ല ജനതതി കരയുന്നു
ഗോപുരമേടയിലെ നൃപന്റെ മൌനതിങ്കൽ അനുചരവൃന്ദം ആർക്കുന്നു ആമോദചിത്തരായ്...
ഇങ്ങ് തെക്കേ നാട്ടിൽ മാവേലി നാടിൻ നന്മ, മാലോകർ പാടീടുന്നു ഉച്ചത്തിൽ ഒരുമിച്ച്
ഗോവൊരു മൃഗമാണ് കാർഷിക ബിംബമായ് ഭാഗവാൻറെ ഗീതപാടാൻ മാനവർ മതിയഹോ
ചോല്ലെഴും നാടിന്റെ സത്യ സാഹോദര്യം ഒന്നേ...മൂഡാ ഇല്ലാ നടപ്പില്ല ഇത്തരം പഴ് വേലകൾ
മാനവ സാഹോദരത്വഗീതകൾ നിത്യംപാടി കേൾക്കാൻ വന്നീടുക നന്മ നിന്മനതാരിൽ..
Comments
Post a Comment