മനസ്സുകൊണ്ട് മാനത്തെ തൊടുന്നവർ
മനസ്സുകൊണ്ട് മാനത്തെ തൊടുന്നവർ
സമയം സന്ധ്യയോട് അടുക്കുന്നു അവൻ വല്ലാതെ അസഹിഷ്ണൻ ആയി ആ കോഫീ ഷോപ്പിൽ ഇരിക്കയാണ്, നഗരത്തിലെ വലിയ തിരക്കില്ലാത്ത സ്ഥലം ആണ് അത് നഗരത്തിന്റെ പ്രാന്തം തുടങ്ങുന്ന ഇടം. അവിടെ അവന്റെ സുഹൃത്തും ഉണ്ട് ഇവിടെ വന്നത് പോലും അവന് വേണ്ടി ആണ്. അവൻ ആ നഗരത്തിൽ എത്തിയിട്ട് അധിക നാൾ ആയിട്ടില്ല. നഗരത്തിലെ കോളേജിൽ ഡിഗ്രിക്ക് പഠിക്കുക ആണ് അവൻ. ഒപ്പം അമ്മയും ഇളയ പെങ്ങളും ഉണ്ട്. അച്ഛൻ വിദേശത്താണ് ആണ്ടിൽ വന്നു പോകുന്ന പ്രവാസി. അമ്മക്ക് ആ നഗരത്തിലേക്ക് മാറ്റം കിട്ടിയപ്പോൾ അവനും കുടെ പോരേണ്ടി വന്നു. നഗരത്തിൽ എത്തിയപ്പോൾ ദിവസങ്ങൾ വല്ലാതെ വിരസങ്ങൾ ആയി, പഴയ നാട്ടിലെ ബന്ധങ്ങളും കൂട്ടും ഒന്നും ഇവിടെ ഇല്ലല്ലോ. ആദ്യം ഒക്കെ പെങ്ങളെ വിടാനാണ് അവൻ കോളേജിൽ പോയി തുടങ്ങിയത് പിന്നെ ആണ് അമ്മ പറയുന്നത് നിനക്കും ഇടക്ക് മുടങ്ങിയ പഠനം തുടർന്ന് കുടെ എന്ന്,ആലോച്ചിച്ചപ്പോൾ ശരി എന്ന് തോന്നി, വിരസമായ ജീവിതത്തിന് ഒരു മാറ്റം, പിന്നെ സുഹൃത്തുക്കളും പരിചയങ്ങളും ഒക്കെ തനിയെ വന്നു, ഇന്ന് നഗരവഴികൾ അവന് ഹൃദിസ്ഥം ആണ്. ഒപ്പം അവന് ഏറ്റവും ഇഷ്ട്ടമായ ബൈക്ക് റൈഡും. നഗരത്തിൽ അതിന് ഒരു പ്രത്യേക ക്ലബുതന്നെ ഉണ്ട്, അവിടെ നല്ല പരിശീലകരും. ഇപ്പോൾ അവൻ നല്ല ഒരു ബൈക്ക് ഓട്ടക്കാരൻ ആണ്, വളർന്ന് വരുന്ന ഒരു ചാന്പ്യൻ. എന്നും അവൻ വേഗതയുടെ ആരാധകൻ ആയിരുന്നു, ആദ്യം അവൻ ഇഷ്ട്ടപ്പെട്ടിരുന്നത്, അയർട്ടൻ സേന്നെ ആയിരുന്നു വേഗങ്ങളുടെ രാജകുമാരൻ, ആ വേഗം തന്നെ അദ്ദേഹത്തെ അവസാനിപ്പിച്ചു. പിന്നെ അവൻ സ്നേഹിച്ചത് ഷുമാക്കറെ ആയിരുന്നു, എന്നും അവൻ സ്വപ്നം കാണും കൈയ്യിൽ ഷാപെയിൻ കുപ്പിയും പിടിച്ചു ഷാപെയിൻ തെറിപ്പിച്ച് നിൽക്കുന്ന അവനെ. നിരഞ്ജൻ അതാണ് അവന്റെ പേര്.
റൈഡിങ്ങ് ക്ലബ് അവന്റെ ജീവിതം മാറ്റി മറിച്ചു പരിശീലനം അവനെ കൂടുതൽ പ്രതിഭ ഉള്ളവൻ ആക്കി മാറ്റി. അവിടുത്തേ സൌഹൃദങ്ങൾ അത് വളരെ ഊഷ്മളവും ആയിരുന്നു, എന്തും അറിഞ്ഞ് പെരുമാറുന്ന സുഹൃത്തുകൾ അന്നൊരിക്കൽ ആണ് രാകേഷ് അവനോട് ചോദിക്കുന്നത്, നിനക്ക് വേണ്ടേ സ്വന്തമായൊരു ബൈക്ക്, അതും വേഗത കൂടിയ സ്പോർട്ട്സ്സ് ബൈക്ക്, നിരഞ്ജൻ രാകേഷിന്റെ മുഖത്തേക്ക് നോക്കി, അവൻ അപ്പോൾ ആലോചിച്ചിരുന്നതും അത് തന്നെ ആണ്, എങ്ങനെ ഒരു റൈസിങ് ബൈക്ക് സ്വന്തമാക്കാം എന്നാണ്,വീട്ടിലെ വരുമാനത്തിൽ അത് നടക്കാൻ പോകുന്നില്ല, അമ്മയുടെ വരുമാനം വാടകക്ക് തന്നെ തികയില്ല, പിന്നെ അച്ഛന് വിദേശത്തുനിന്ന് അയക്കുന്നത് കൊണ്ടാണ് കടം ഇല്ലാതെ പോകുന്നത്. വല്ലതും മിച്ചം ഉണ്ടെങ്കിൽ അത് വർഷത്തിലെ അച്ഛന്റെ വരവിൽ തീരും, പിന്നെ കടം വാങ്ങി വേണം തിരിച്ചു പോകാൻ. അമ്മ പറയാറുണ്ട് പ്രയോജനം ഇല്ലെങ്കിൽ തിരിച്ചു പോന്നു കുടെ എന്ന്, അച്ഛൻ തലയാട്ടും എന്റെ മോളുടെ കല്യാണം പിന്നെ ഇവനൊരു വരുമാനം പിന്നെ ഞാൻ തിരിച്ചു വന്നു ഇവിടെ തന്നെ ഇരിക്കാം എന്ന്. സ്വന്തമായി ഒരു വീട് അപ്പഴും അച്ഛന് സ്വപ്നം ആണ്. അമ്മ ഒരു വലിയ തറവാട്ടിലെ ആണ് പോലും ചെറുപ്പത്തിൽ അച്ഛനോട് തോന്നിയ ഇഷ്ട്ടം രണ്ടുപേരും ഒരേ സ്ഥാപനത്തിൽ ജോലി പിന്നെ ഒന്നും ആലോചിച്ചില്ല സ്ഥലം മാറ്റം വാങ്ങി രണ്ട് പേരും നാട് വിട്ടു പിന്നെ തിരിച്ചു പോയിട്ടില്ല, അല്ല അതിനുള്ള ധൈര്യം രണ്ട് പേർക്കും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കുറെ നാടുകൾ കറങ്ങി ജോലി ആവിശ്യത്തിനായി, എന്നും വടകവീടുകൾ ശരണം. രാകേഷിന്റെ ചോദ്യം അവനെ പ്രത്യശ ഉള്ളവൻ ആക്കി, നിരഞ്ജൻ സൂക്ഷിച്ചു അവന്റെ മുഖത്തേക്ക് നോക്കി, നീ എന്റെ കുടെ വന്നാൽ മതി, ഞാൻ പറയുന്നിടത്ത് എന്നെ കൊണ്ട് പോകുക ബൈക്കിൽ ഒരു മാസത്തിനുള്ളിൽ നിനക്ക് ഇഷ്ട്ടമുള്ള ബൈക്ക് നിനക്ക് സ്വന്തം, എന്തേ പോരെ? അവന്റെ ചോദ്യം അവനെ ചിന്തയിൽ ആഴ്ത്തി, അത് കണ്ട് അവൻ പറഞ്ഞു നിനക്ക് താല്പര്യമില്ലെങ്കിൽ വിട്ടെക്ക് ഞാൻ നിനക്ക് ഒരു സഹായം ചെയ്യാം എന്ന് കരുതി. നിനക്ക് അറിയാവുന്ന ഒരു കാര്യം പ്രതിഫലത്തിനായി ചെയ്യുക, വേണ്ടെങ്കിൽ വേണ്ട. നിരഞ്ജൻ ചോദിച്ചു,അപ്പോൾ ബൈക്ക് ഓടിച്ചാൽ മാത്രം മതിയോ? മതി എനിക്ക് പലയിടത്തും പലരെ കാണാൻ പോകണം ഈ നഗരത്തിലൂടെ കാറിൽ പോകണം എങ്കിൽ പത്ത് കിലോമീറ്റർ പോകാൻ ഒരു ദിവസം എടുക്കും പിന്നെ ശരണം ബൈക്ക് തന്നെ നീയാണെങ്കിൽ അതിൽ മിടുക്കനും. മോനെ ഈ ലോകം സമയത്തിന്റെയും വേഗതയുടെയും ആണ് അതിനാണ് വില, വില എന്നാൽ പണം സമയവും കഴിവും ശരിയായി വിനയോഗിച്ചാൽ പണം, അത് അതുമാത്രം ആണ് നിന്നോട് പറഞ്ഞത്ത്, നീ ആലോചിക്ക് താല്പര്യമുണ്ടെങ്കിൽ പറയുക എന്ന് പറഞ്ഞ് അവൻ കടന്ന് പോയി. അവിടെ കുറച്ചു കുടി വിശ്രമിച്ചിട്ട്, നിരഞ്ജൻ വീണ്ടും ബൈക്ക് ഓട്ടം തുടങ്ങി. അന്ന് വൈകുന്നേരം പരിശീലനം കഴിഞ്ഞ് മടങ്ങാൻ തുടങ്ങുന്പോൾ അവിടുത്തെ പ്രായമുള്ള കോച്ച് അവന്റെ അടുത്ത് വന്ന് രാകേഷ് എന്താണ് സംസാരിച്ചത് എന്ന് ചോദിച്ചു, അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല. അയാൾ പറഞ്ഞു ഉപദേശ രൂപത്തിൽ, നീ ഒരു ലക്ഷണമൊത്ത റൈഡർ ആണ് അതായിരിക്കണം ലക്ഷ്യവും നാളെ ലോകം നിന്റെ പിന്നിൽ കാണും, അവനും അത് തന്നെ മനസ്സിൽ പറഞ്ഞു, ഞാൻ ഒരു വേഗതയുടെ ലോക ചാന്പ്യൻ ആകും.
നിരഞ്ജന്റെ ഇപ്പോഴത്തെ ആത്മ മിത്രം രാകേഷ് ആണ് അവൻ റോഡിൽ ബൈക്കിൽ ഇറങ്ങിയാൽ പിന്നിൽ രാകേഷ് ഉണ്ടാകും വീട്ടിൽ നിന്നും കോളേജിൽ എത്തിയാൽ അവനെ കാത്ത് രാകേഷ് ബൈക്കുമായി എത്തും പിന്നെ ആ വലിയ നഗരത്തിന്റെ ഊടുവഴികൾ അവർക്ക് മൈതാനമായി മാറും, അവിടെ അവർ വേഗതയുടെ പറുദീസ തീർക്കും വണ്ടികൾ നിറഞ്ഞ രാജവീഥികൾ പിന്നിടുന്പോൾ നിരഞ്ജൻ ആസ്വാദനത്തിന്റെ വേറേതോ തലത്തിൽ എത്തും, അതിനിടയിൽ രാകേഷ് എവിടെയെല്ലാമോ പോകുന്നു ആരെയെല്ലമോ കാണുന്നു, അതിൽ നിരഞ്ജൻ ശ്രദ്ധ നൽകാറേ ഇല്ല, അവൻറ്റെ ലക്ഷ്യം വേഗത, അതും ഇടുങ്ങിയ റോഡുകളിൽ കുടി കുറഞ്ഞ സമയത്തിൽ, ഇന്ന് നഗരം വിട്ട് പുറത്തേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ അവൻ ഇല്ല എന്ന് പറഞ്ഞതാ അപ്പോഴാണ് അവൻ അതുവരെ ഓടിച്ചിട്ടില്ലാത്ത ബൈക്കിന്റെ ബ്രാന്റെ രാകേഷ് പറയുന്നത് അതിൽ അവൻ വീണു, അപ്പോൾ മനസ്സിൽ വേഗം വീട്ടിൽ എത്തണം എന്ന് അമ്മ പറഞ്ഞത് ഓർമ്മവന്നു, പെട്ടന്ന് വരാം എന്ന് സുഹൃത്ത് പറഞ്ഞപ്പോൾ ഇത്രയും താമസിക്കും എന്ന് അവൻ ഓർത്തില്ല. സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു, ആ കോഫീ ഷോപ്പിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി, ഇതിനുള്ളിൽ കോഫീ കുറെ കുടിച്ചു, അവന്റെ ഫോണ് ഓഫ് ചെയ്തിരിക്കയാണ്, അതിനും കാരണം വണ്ടി ഓടിക്കുന്പോൾ ശ്രദ്ധ മാറാൻ പാടില്ല, അശ്രദ്ധ ജീവിതം തന്നെ അപകടത്തിൽ ആക്കും, അതവന്റെ തിയറി, ഒപ്പം രാകേഷും പറയും നിന്റെ കുടെ ഞാൻ ബൈക്കിൽ കേറണം എങ്കിൽ നീ ഫോണ് നിർത്തി വൈക്കണം എന്ന്. അവൻ അക്ഷമനായി തുടങ്ങി, ഇന്ന് അമ്മ പറഞ്ഞതാണ്, അമ്മക്ക് ചെക്കപ്പിന്റെ ഫലം വാങ്ങാൻ പോകണം, അതിനാൽ വരാൻ താമസിക്കും എന്ന്. വീട്ടിൽ മോള് മാത്രമേ ഉണ്ടാക്കു തെണ്ടി തിരിഞ്ഞ് നടക്കാതെ വീട്ടിൽ എത്തണം, രാവിലെ പറഞ്ഞപ്പോൾ സമ്മതിച്ചതാണ് ഇങ്ങനെ ആകും എന്ന് കരുതിയില്ല. പെട്ടന്നുള്ള രാകേഷിന്റെ തട്ടി വിളിയാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്, വാ പൊകാം ഇനി ഏറിയാൽ പത്ത് മിനിട്ട് നമുക്ക് വീട്ടിലേക്ക് പോകാം, എന്ന് പറഞ്ഞ് അവൻ പുറത്തേക്ക് ഇറങ്ങി ഒപ്പം നിരഞ്ജനും. പുറത്തിറങ്ങി അവൻ വണ്ടിയുടെ അടുത്തെത്തി തലയിൽ ഹെൽമറ്റ് ധരിക്കുന്പോൾ രാകേഷ് ഫോണിൽ സംസാരിക്കുകയാണ്, അവൻ ഇന്ന് കണ്ടപ്പോൾ മുതൽ അവിടുത്തെ ഭാഷയാണ് സംസാരിക്കുന്നത് അത് അത്ര ശരിയായി അവന് അറിയില്ല അത് രകേഷിനും അറിയാം. എന്ത് എന്തായാൽ എന്ത്? ഇനി തിരിച്ച് പോകണം രണ്ട് ദിവസം ഇനി ഈ സുഹൃത്ത് ബന്ധം വേണ്ട അവൻ മനസ്സിൽ കരുതി. ഫോണ് കട്ട് ചെയ്ത് അവൻ ഓടി വന്ന് വണ്ടിയിൽ കയറി, അപ്പോഴേക്കും അവൻ വണ്ടി സ്റ്റർടട്ട് ചെയ്തത് ഇരന്പിപിച്ചു തുടങ്ങിയിരുന്നു, മുന്നിലെ ടാർ റോഡിൽ കുടി ഒരു സിറ്റി ബസ്സ് കടന്ന് പോയി രാകേഷ്, വണ്ടിയെ കടന്ന് പോകാനുള്ള നിർദ്ദേശം കൊടുത്ത് പിന്നിൽ അമർന്നിരുന്നു. അടുത്ത സ്റ്റോപ്പിൽ നിർത്താനുള്ള വണ്ടിയാണ് അതിനാൽ അത് പതുക്കെ ആണ് പോകുന്നത്, വലിയ ആയാസമില്ലാതെ അവൻ അതിനെ കടന്നു പോയി.
മുന്നിൽ വലിയ ദൂരെ അല്ലാതെ സ്റ്റോപ്പ് കാണാം അവിടെ എതിർ ദിശയിലേക്കുള്ള ഒരു വണ്ടി നിർത്തിയിട്ടിരിക്കുന്നു. അതിൽ നിന്നും ആളുകൾ ഇറങ്ങുകയന്നു, അതിൽ നല്ല തിരക്കുണ്ട്, സിറ്റിയിൽ നിമ്മും ജോലി കഴിഞ്ഞ് മടങ്ങുന്നവർ ആണ്, എന്നാൽ സിറ്റിയിലേക്ക് വലിയ തിരക്ക് കാണുന്നില്ല. അവിടെ ഒരു സ്ത്രീ നിൽപ്പുണ്ട് മദ്ധ്യവയസ്ക ആണ് എന്ന് തോന്നുന്നു, ദുര കാഴ്ചയിൽ ഒന്നും വ്യക്തമാകുന്നില്ല. വെളിച്ചം മങ്ങി തുടങ്ങിയിരുന്നു പോരാത്തതിന് കുറെശയായി മൂടൽ മഞ്ഞും അതിനാൽ അവർ മുഖം സ്കാർഫ് കൊണ്ട് മൂടി കെട്ടിയിരുന്നു. അവൻ വണ്ടിയുടെ സ്പീഡുകൂട്ടി, എതിരെ വണ്ടി നിർത്തി ഇട്ടിരിക്കുന്നതിനാൽ സ്ഥലം കുറവാണ് പിന്നിൽ വരുന്ന വണ്ടിയിൽ കയറാനായി അവർ മുന്നോട്ട് ആയുന്നും ഉണ്ട് അതിനിടയിലൂടെ ഊളി ഇട്ട് വേണം പോകാൻ പുറകിൽ രാകേഷ് സ്പീഡു കൂട്ടാൻ ബഹളവും വൈക്കുന്നു, അവൻ ഹാൻഡിൽ ബാർ പിന്നോട്ട് തിരിച്ചു, മോത്തമായി വണ്ടി കുതിക്കുകയാണ് ഒരു മൂളലുമായി അത് ബസ്സിനെയും കടന്ന് മുന്നോട്ടു പോയി. പെട്ടന്നാണ് ഒരു സ്ത്രീയുടെ നിലവിളി ശബ്ദം അവന്റെ കാതിൽ വീണത്, റിവ്യു മിററിൽ നോക്കിയ അവൻ കണ്ടത് ബസ്സ് സ്റ്റോപ്പിൽ നിന്ന സ്ത്രീ റോഡിൽ കിടന്ന് പിടയുന്നതാണ് അവരുടെ തല റോഡിൽ അടിച്ചു എന്ന് തോന്നുന്നു. അവൻ വണ്ടിയുടെ വേഗം കുറച്ചു, രാകേഷ് അലറി പെട്ടന്ന് വണ്ടി വിട്, നിന്റെ വണ്ടിയിൽ തട്ടിയാണ് അവർ വീണത്, വണ്ടി നിർത്തിയാൽ നിന്നെയും എന്നെയും ആൾക്കാർ തല്ലി കൊല്ലും എന്ന്, അവൻ വണ്ടി പരമാവധി വേഗത്തിൽ വിട്ടു, അവനറിയാമായിരുന്നു വണ്ടി അവരെ തട്ടിയില്ല എന്ന്, പക്ഷേ പിന്നെ രാകേഷ് പറഞ്ഞതോ അവനൊന്നും മനസ്സിലായില്ല, അവർക്ക് എന്തെങ്കിലും പറ്റി കാണുമോ അതോർത്തപ്പോൾ അവന്റെ കൈകൾ വിറക്കാൻ തുടങ്ങി എങ്കിലും ആത്മധൈര്യം വിടാതെ അവൻ വണ്ടി ഓടിച്ചു, കുറെ ദുരം കഴിഞ്ഞപ്പോൾ വണ്ടി ഇടത് തിരിച്ചു ഹൈവെയിൽ നിന്നും തിരിഞ്ഞ് അവർ മുന്നോട്ട് പോയി രാകേഷ് പറഞ്ഞ വഴിയിലൂടെ അവർ എത്തിയത് ആധുനിക രീതിയിൽ സജ്ജീകരിച്ച ഒരു വർക്ക് ഷോപ്പിൽ ആയിരുന്നു, അവൻ പറഞ്ഞു ഈ വണ്ടി ഇവിടെ ഉപേക്ഷിക്കണം ഇത് എന്റെ ഒരു പരിചയക്കാരന്റെ ആണ്. ആരെങ്കിലും നമ്മെ പിന്തുടർന്നാൽ അകത്തുകിടക്കേണ്ടി വരും, ഇവിടെ തന്നെ വേഷവും മാറണം. കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ വന്ന് വണ്ടി എടുത്തോളാം. അവനും സമ്മതിച്ചു, അവിടെ വണ്ടിയും വേഷവും ഉപേക്ഷിച്ചു അവർ വേറെ വഴികളിലൂടെ നഗരത്തിൽ എത്തി.
ഏതാണ്ട് എട്ട് മണിയായി അവൻ വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ വെട്ടം അധികം കാണാൻ ഇല്ല, ഇന്ന് മിക്കവാറും അമ്മയുടെ ഇടി കിട്ടിയത് തന്നെ. തന്റെ തെറ്റല്ലേ വാങ്ങുക എന്ന് ഉറപ്പിച്ച് അവൻ വാതിലിൽ മുട്ടി അകത്തുനിന്നും അനിയത്തിയുടെ പേടിച്ചരണ്ട ശബ്ദം കേട്ട്, അവൻ ഉച്ചത്തിൽ പറഞ്ഞു ഞാനാണ് കതക് തുറക്ക് എന്ന്, കതക് തുറന്ന അവൾ ആകെ ഭയചകിതയായി കാണപ്പെട്ടു, ഏട്ടൻ ഇതുവരെ എവിടെ ആയിരുന്നു, എത്ര നേരമായി, ഫോണ് എങ്കിലും ഒന്ന് എടുത്ത് കുടെ, അപ്പോഴാണ് അവൻ ഓർത്തത് ഫോണ് ഓഫ് ആണെന്ന്. അവൻ ശബ്ദം താഴ്ത്തി അനിയത്തിയോട് അമ്മയെവിടെ? അതിനല്ലേ ഞാൻ ചേട്ടനെ വിളിച്ചത് അമ്മ ഇതുവരെ എത്തിയിട്ടില്ല, ഫോണും എടുക്കുന്നില്ല ഞാൻ വീട്ടിൽ വന്നു ആദ്യം വിളിച്ചപ്പോൾ ഫലം കിട്ടി ഇപ്പോൾ ഇറങ്ങും എന്ന് പറഞ്ഞു പിന്നെ അര മണിക്കൂർ കഴിഞ്ഞപ്പോൾ വിളിച്ചപ്പോൾ ഒന്നും അനക്കമില്ല ചേട്ടനെയും വിളിച്ചു തഥൈവ. അവന്റെ മനസ്സിൽ തീയായി ഈ രാത്രിയിൽ ഇനി എവിടെ പോയി നോക്കും റുമിൽ കയറി അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇതിനിടയിൽ ആണ് അച്ഛൻ വിളിച്ചത്, അദ്ദേഹം അവനോട് പറഞ്ഞു അമ്മ നഗരത്തിലെ ആശുപത്രിയിൽ ഉണ്ട് എന്ന്, ഒരു ചെറിയ അപകടം, കുഴപ്പമോന്നും ഇല്ല എന്നും ഇപ്പോൾ അമ്മയുടെ ഓഫീസ്സ് മാനേജർ വിളിച്ചിരുന്നു എന്നും പറഞ്ഞു. വീട്ടിൽ വിളിച്ചപ്പോൾ മോളാണ് ഫോണ് എടുത്തത് അവളെ പരിഭ്രമിപ്പിക്കേണ്ട എന്ന് കരുതി ഒന്നും പറഞ്ഞില്ല. നിന്നെ ആണെങ്കിൽ കിട്ടാനും ഇല്ല. അതിനാൽ ഇങ്ങോട്ട് വിളിച്ചു, വിഷമിക്കേണ്ട ഞാനും നാളത്തെ വിമാനത്തിൽ എത്താം. നഗരത്തിലെ വലിയ ആശുപത്രിയുടെ പേരും അമ്മ കിടക്കുന്ന വാർഡു നമ്പരും പറഞ്ഞ് അദ്ദേഹം ഫോണ് വച്ചു. അപ്പോൾ തന്നെ അവിടേക്ക് പുറപ്പെടാൻ ഒരുങ്ങിയ അവനോടൊപ്പം അനിയത്തിയും ഇറങ്ങി അപ്പോൾ അവൻ പറഞ്ഞു എന്നാൽ നാളെ പോകാം വലിയ ആശുപത്രിയാണ് ഇപ്പോൾ പോയാൽ പ്രവേശിപ്പിച്ച് കൊള്ളണം എന്നില്ല. അന്നത്തെ രാത്രിക്ക് നീളം കൂടുതൽ ആണെന്ന് അവന് തോന്നി.
നേരം വെളുത്തപ്പോൾ അവൻ അനിയത്തിയുമായി ആശുപത്രിയിൽ എത്തി, അവിടെ റിസപ്ഷനിൽ ചോദിച്ചപ്പോൾ അവർ ഞെട്ടി പോയി. അമ്മ ഐ സീ യുവിൽ ആണ് ഡോക്ടർ വന്നാലെ വാർഡിലേക്ക് മാറ്റാൻ പറ്റുമോ എന്നറിയാൻ കഴിയുക ഉള്ളു. അപ്പോൾ ഇന്നലെ പറഞ്ഞു കുഴപ്പമോന്നും ഇല്ല എന്ന്? അവൻ ചോദിച്ചു, അവന്റെ തോളിൽ ഒരു കൈ വന്ന് അമർന്നു, അത് അമ്മയുടെ ഓഫീസിലെ എബ്രഹാം അങ്കിളിന്റെത് ആയിരുന്നു. അവരെ അയാൾ വിളിച്ചു കൊണ്ട് അമ്മക്കായി ബുക്ക് ചെയ്ത മുറിയിലേക്ക് കൊണ്ട് പോയി. അച്ഛന് ഞാനാണ് ഫോണ് ചെയ്തത് അദ്ദേഹത്തെ വിഷമിപ്പികേണ്ട എന്ന് കരുതി ഞാൻ അങ്ങനെ പറഞ്ഞതാണ്, അമ്മയുടെ പരിക്ക് ഇത്തിരി കൂടുതൽ ആണ്, തല റോഡിൽ അടിച്ചാണ് വീണത്, ഇവിടെ എത്തിക്കാനും അൽപ്പം വൈകി, എനിക്ക് മനസ്സിലാകാത്തത് അയാൾ അത്രയും ദൂരെ എന്തിനാണ് പോയത് എന്നാണ്, അവന്റെ മനസ്സിൽ ഒരു മിന്നൽ പിണർ പാഞ്ഞു, എവിടെ വച്ചാണ് അങ്കിൾ ഇത് സംഭവിച്ചത്, അത് കുറച്ചു ദൂരെ ആണ് ഓഫീസ്സിൽ നിന്നും ഉച്ചക്ക് അവധിയും എടുത്ത് ചെക്കപ്പിന് പോകണം എന്ന് പറഞ്ഞ് ഇറങ്ങിയ ആൾ അത്രയും ദൂരെ അതിന് മറുപടി അനിയത്തിയാണ് പറഞ്ഞത്, കഴിഞ്ഞ ആഴ്ച നഗരത്തിലെ ഒരു ഡോക്ടറെ തന്നെ ആണ് കണ്ടത്, അദ്ദേഹമാണ് ടെസ്റിന് കുറിച്ച് കൊടുത്തിട്ട് അവിടെയുള്ള ലാബിൽ പോകാൻ പറഞ്ഞത്. അവിടെ പോയാൽ ചെലവ് കുറയും എന്നും നഗരത്തിൽ ഇരട്ടിയാകും എന്നും പറഞ്ഞു, അതാണ് അമ്മ അത് പറഞ്ഞതും അവൾ കരയാൻ തുടങ്ങി. എബ്രഹാം അങ്കിളിന്റെ ഭാര്യയും അമ്മയുടെ കൂട്ടുകാരികളും അവിടെ ഉണ്ടായിരുന്നു അവർ അവളെ സമാശ്വസിപ്പിച്ചു. നിരഞ്ജൻ ഇപ്പോൾ സ്വയം പഴിക്കുകയാണ് അവനെ അവന്റെ വേഗത്തെ താൻ തന്നെ അല്ലെ തന്റെ അമ്മയുടെ ഈ അവസ്ഥക്ക് കാരണം ഇവിടെ ആർക്കും അറിയില്ല, അച്ഛനും അനിയത്തിയും അറിഞ്ഞാൽ അവൻ നിന്ന് നീറി, സ്വയം പീഡിപ്പിക്കണം എന്ന് അവന് തോന്നി എങ്കിലും അവൻ മറ്റുള്ളവർക്ക് സംശയത്തിന് അവസരം കൊടുക്കാതെ അവൻ പിടിച്ചു നിന്നു. നേരം മദ്ധ്യാഹ്നത്തോട് അടുത്തപ്പോൾ അവന്റെ ഫോണ് ചിലച്ചു, മറ്റേ അറ്റത്ത് അച്ഛൻ ആയിരുന്നു അദ്ദേഹം ആശുപത്രിയുടെ താഴത്തെ നിലയിൽ എത്തി വിളിക്കയാണ്, അവൻ കൂടുതൽ ജാഗരൂപനായി.
ദിവസങ്ങൾ നാല് അഞ്ച് ആയി അവരുടെ വീട് ഇപ്പോൾ ആശുപത്രിയാണ് അമ്മ ഇപ്പഴും ഐ സീ യുവിൽ തന്നെ രാവിലെയും വൈകുന്നേരവും ജാലകപഴുതിലൂടെ അവരെ മൂന്നു പേരെയും കാണിക്കും മുഖം കാണാൻ വയ്യ അവിടെ മാസ്ക് വച്ചിരിക്കയാണ്, ശരീരത്തിലെ സാരിയുടെ കളർ കാണുന്പോൾ അവനിൽ അപസ്മാരം തുടങ്ങും, അത് താങ്ങാൻ വയ്യാതെ പതുക്കെ അവൻ അവിടം വിടും അനിയത്തിയുടെ കണ്ണിൽ കരഞ്ഞ് കണ്ണീർ വറ്റി, അച്ഛൻ മാത്രം എല്ലാ വേദനയും ഉള്ളിൽ അമർത്തി ഇങ്ങനെ കഴിയുന്നു, ഇന്നലെ വരെ കൂട്ടിരുന്നവർ ഓരോരുത്തരായി കുറഞ്ഞു തുടങ്ങി, നഗരത്തിൽ എല്ലാർക്കും തിരക്കല്ലെ, അവധിയുടെ നീളം കൂടിയാൽ കുടുംബ ബഡജറ്റ് ആകെ താളം തെറ്റും. രാവിലെ ഏതാണ്ട് പത്ത് മണിയായി, അപ്പോൾ ചീഫ് നഴ്സ്സ് വന്ന് അച്ഛനെ ഡോക്ടർ വിളിക്കുന്നു എന്ന് പറഞ്ഞു, അച്ഛൻ കുടെ അവനെയും കൂട്ടി, അവർ ഡോക്ടറുടെ മുറിയിൽ ചെന്നപ്പോൾ ഉപചാരത്തിന് ശേഷം ഇരിക്കാൻ പറഞ്ഞു, അതിന് ശേഷം അദ്ദേഹം മുഖവുരയോടെ പറഞ്ഞു തുടങ്ങി. അതിന്റെ അന്തസത്ത ഇങ്ങനെ ആയിരുന്നു അമ്മ നിയമപ്രകാരം മരിച്ചു കഴിഞ്ഞു പിന്നെ ഒക്സിജൻ കൊണ്ട് മാത്രം ശ്വസിക്കുന്നു അത് മാറ്റിയാൽ പിന്നെ ഇല്ല. ഇനി ഇങ്ങനെ വച്ചു കൊണ്ടിരിന്നാൽ ഇവിടുത്തെ ബില്ലും മറ്റും താങ്ങാൻ നിങ്ങൾക്ക് കഴിവുണ്ടോ ഉണ്ടങ്കിൽ തന്നെ അത് പഴ്ചിലവാണ്, ഇനി അടുപ്പം സ്നേഹം എന്നൊക്കെ പറയുക ആണെങ്കിൽ ജീവിച്ചിരിക്കുന്ന നിങ്ങൾ, മകളായ ആ പെണ്കുട്ടിയുടെ ഭാവി എല്ലാം ഓർക്കുക, ഇനി നിങ്ങൾ വിചാരിച്ചാൽ ചെയ്യാവുന്ന ഒരു മഹാ കാര്യമുണ്ട് അവയവ ദാനം സമയത്ത് അത് കിട്ടിയില്ലെങ്കിൽ കടന്നു പോകുന്ന കുറെ പേർ. നിങ്ങൾ മനസ്സ് വെച്ചാൽ അവരെല്ലാം രക്ഷപെടും. ഒരുപക്ഷേ സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം ആശുപത്രിയിലെ ചെലവ് സർക്കാർ അടക്കുകയും ചെയ്യും. അവന്റെ ചോര തിളച്ചു, എഴുനേൽക്കാൻ തുടങ്ങിയ അച്ഛൻ പിടിച്ചിരുത്തി, അദ്ദേഹം പറഞ്ഞു സമ്മതമാണ് ഡോക്ടർ സമ്മതമാണ്, എന്റെ ശ്രീദേവിയുടെ ഈ കിടപ്പ് ഇനി എനിക്ക് കണാൻ വയ്യ അവൾ കാരണം ആർക്കെങ്കിലും ഉപകരമുണ്ടാകുനെങ്കിൽ ഉണ്ടാകട്ടെ ഇത് അവളുടെയും ആഗ്രഹമായിരുന്നു, പലപ്പഴും അവൾ എന്നോട് പറയാറുണ്ടായിരുന്നു. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. എല്ലാം കഴിഞ്ഞ് ബാക്കി വന്ന അവശേഷിപ്പികൾ നഗരത്തിലെ വൈദ്യുതി ശ്മശാനത്തിൽ അർപ്പിച്ചു അന്ത്യകർമ്മങ്ങൾ നടത്താൻ അവർ അവരുടെ വാടക വീട്ടിൽ എത്തി.
പിന്നെയും ആഴ്ചകൾ മുന്നോട്ട് പോയി അനിയത്തിയും അച്ഛനും യാഥാർത്ഥ്യവുമായി പൊരുത്ത പെട്ട് തുടങ്ങിയിരുന്നു എന്നാൽ അവന്റെ ഉള്ളിൽ ഒരു തീകടൽ കൂറ്റൻ തിരമാലകൾ തീരത്തു, അവൻ ഉറങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരുന്നു,കണ്ണടച്ചാൽ റിവ്യു മിററിലെ പിടക്കുന്ന അമ്മയുടെ രൂപം അവനെ വേട്ടയാടും. ഞെട്ടി എഴുന്നേറ്റു കുത്തിയിരുന്നു നേരം വെളുപ്പിക്കും അപ്പഴും അവന്റെ ഉപബോധ മനസ്സ് പറയും അവന്റെ വണ്ടി അമ്മയെ തൊട്ടിട്ടില്ല, എന്ന് പിന്നെ എന്താണ് അന്ന് സംഭവിച്ചത്,അവന് ഒരെത്തും പിടിയും കിട്ടുന്നില്ല. അന്ന് പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങി അവൻ നടന്നു എങ്ങൊട്ടെന്നില്ലാതെ. വേഗത്തിന്റെ രാജകുമാരൻ ആകാൻ കൊതിച്ച ചെറുപ്പക്കാരൻ ഇന്ന് ഭ്രാന്തനെ പോലെ അലഞ്ഞ് തിരിയുകയാണ്. അവൻ ചെന്നെത്തിയത് നഗര മദ്ധ്യത്തിലെ ഉദ്യാനത്തിൽ ആയിരുന്നു. അവിടെ അവൻ തലയും കുനിച്ച് ഇരുന്നു ഒരാ അപരാധിയെ പോലെ. പോക്കറ്റിൽ കിടന്ന അവന്റെ മൊബൈൽ ചിന്നം വിളിച്ചു, അത് രാകേഷ് ആണ് ഒരുപാട് നാളിന് ശേഷം അന്നത്തെ സംഭവത്തിന് ശേഷം കണ്ടിട്ടെ ഇല്ല, ഇപ്പം എന്താണാവോ? അവൻ ഫോണ് എടുത്തു, അങ്ങേ തലക്കൽ അവന്റെ ശബ്ദം മുഴങ്ങി. നീ എവിടയാണ്,കുറെ നാളായി കോളേജിലും കാണുന്നില്ല, രാകേഷ് എനിക്ക് നല്ല സുഖമില്ലായിരുന്നു, ഇപ്പോൾ ഞാൻ നഗരത്തിലെ പാർക്കിൽ ഉണ്ട് നീ ഇങ്ങോട്ട് വാ, എന്ന് നിരഞ്ജൻ പറഞ്ഞു. എല്ലാം അവനോട് പറഞ്ഞ് ഒന്ന് പൊട്ടികരയണം ഒന്നുമല്ലെങ്കിൽ അവനും കുടെ ഉണ്ടായിരുനല്ലോ. പത്ത് നിമിഷങ്ങൽക്കകം അവൻ അവിടെ എത്തി. അവനെ കണ്ടതും രാകേഷ് ചോദിച്ചു, ഇതെന്താ നീ ഇങ്ങനെ നിനക്ക് എന്താ സംഭവിച്ചത് നിരഞ്ജൻ? അവൻ വിളറിയ ചിരി ചിരിച്ചു, നീ ഇരിക്ക് ഞാൻ എല്ലാം പറയാം. ശരി ഞാൻ നമുക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങി വരാം എന്നുപറഞ്ഞ് അവൻ വന്ന വണ്ടിയുടെ താക്കോലും അവന്റെ മൊബൈലും അവിടെ വച്ചിട്ട് പോയി. അൽപ്പം കഴിഞ്ഞപ്പോൾ രാകേഷിന്റെ മൊബൈൽ ശബ്ദിച്ചു അതിന്റെ പ്രൊഫൈൽ ചിത്രമായി അവൻ കണ്ടത് ഒരു പരിചിത മുഖം ആ നമ്പർ സൂക്ഷിചിരുന്നത് ബോസ്സ് എന്നപേരിൽ അവൻ കൌതകത്തോടെ ഫോണ് എടുത്തു, മറുതലക്കൽ ഘനഗംഭീരമായ അവൻ കേട്ട് മറന്ന ശബ്ദം മുഴങ്ങി. അത് ആ ഡോക്ടർ ആയിരുന്നു അമ്മയെ ചികിത്സിച്ച അവയവ ദാനം മഹാ ദാനം എന്ന് ഉപദേശിച്ച മഹാൻ അയാൾ ഇങ്ങനെ പറഞ്ഞു, രാകേഷ് റെഡി ആണോ നിന്റെ പുതിയ ലക്ഷ്യം ഇന്ന് വൈകിട്ട് നിശ്ചയിക്കും എല്ലാം റെഡി ആയാൽ സ്ഥലം ഞാൻ അറിയിക്കാം ഒപ്പം ഫോട്ടോയും അയക്കാം, നിനക്ക് വിജയാശംസകൾ അവൻ എല്ലാം മൂളികേട്ടു അയാൾക്ക് സംശയത്തിന് ഇട നൽകാതെ ഫോണ് വച്ചു. എന്നിട്ട് അവൻ ഫോണിൽ പരത്തി അതിന്റെ പിക്ചർ ഗാലറിയിൽ അവൻ കണ്ടു അവന്റെ അമ്മയുടെ അവസാന ചിത്രം തലയിൽ സ്കാർഫ് കെട്ടിയും കേട്ടതെയും. അതിന്റെ ഹിസ്റ്ററി പരതിയപ്പോൾ ആ നശിച്ച ദിവസവും സമയവും അവൻ കണ്ടു. അപ്പോൾ അതും അവർക്ക് ഒരു ഇര ആയിരുന്നു, താനന്ന് അവന്റെ കുടെ കാത്തിരുന്നത് തന്റെ അമ്മയെ കൊല്ലാൻ ആയിരുന്നു. അവന്റെ ശരീരം വിറച്ചു രാകേഷിന്റെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ഉള്ള ആവേശം അവനുണ്ടായിരുന്നു, എങ്കിലും അവൻ ക്ഷമിച്ചു,സത്യം അവനിൽ നിന്നും അറിയാൻ.
രാകേഷിന്റെ ബൈക്കിൽ അവർ യാത്രയായി, രാകേഷ് വളരെ സന്തോഷവാനായിരുന്നു, അവൻ പറഞ്ഞു ഇന്ന് നിനക്ക് ഒരു സർപ്രൈസസ് തരും അതിനായി അവൻ പറഞ്ഞ വഴി കളിൽ കുടി നിരഞ്ജൻ വണ്ടി ഓടിച്ചു. അവർ ചെന്നെത്തിയത് മനോഹരമായ ഒരു വില്ലയുടെ മുൻപിൽ ആയിരുന്നു കോടികൾ വിലമതിക്കുന്ന ആഡംഭര ഭവനം, അതിന്റെ ഗൈറ്റ് തുറന്ന് അകത്ത് കയറിയ അവൻ പോർച്ചിൽ മൂടി വച്ചിരുന്ന പുത് പുത്തൻ വിദേശ ബൈക്ക് കാണിച്ചു കൊടുത്തു ഇത് നിന്റെയാണ് എന്ന് പറഞ്ഞു അതിന്റെ താക്കോൽ അവന്റെ കൈയ്യിൽ കൊടുത്ത്, പക്ഷേ അവൻ വാങ്ങിയില്ല പകരം അവന്റെ കൈയിൽ നിന്നും അവന്റെ മൊബൈൽ പിടിച്ചു വാങ്ങി അതിൽ നിന്നും അവന്റെ അമ്മയുടെ ഫോട്ടോ എടുത്ത് കാണിച്ചു, ഈ സ്ത്രീയെ കൊന്നതിനുള്ള പ്രതിഫലമല്ലേ ഇത്? അവന്റെ ചോദ്യത്തിന് ഒന്ന് പകച്ചെങ്കിലും സമനില വീണ്ടെടുത്ത് രാകേഷ് പറഞ്ഞു, നിരഞ്ജൻ നീ എന്തിന് വെറുതെ ബേജാർ ആകുന്നു, എനിക്ക് ജീവിക്കാൻ പണം വേണം നിനക്ക് ലോക ജേതാവാകാൻ പണം വേണം അത് തരാൻ പണം ഉള്ളവർക്കെ കഴിയൂ അതിന് കുറച്ചു പാവങ്ങൾ മരിക്കണമെങ്കിൽ മരിക്കട്ടെ ഒന്നുമില്ലങ്കിലും കുറെ ആളുകളെ ജീവിപ്പിച്ചിട്ടല്ലേ അവർ മരിക്കുന്നത് അപ്പോൾ നമ്മൾ ചെയ്യുന്നത് ഒരു സൽപ്രവർത്തിയല്ലെ? നീ ഇത്ര ബേജാർ ആവാൻ അത് നിന്റെ അമ്മയോന്നും അല്ലല്ലോ? നിരഞ്ജൻ രണ്ട് കൈയും മുഖത്ത് പൊത്തി നിലത്തിരുന്നു. അവന്റെ തോളിൽ രാകേഷ് പതുക്കെ പിടിച്ചു കൈ തട്ടി മാറ്റി അവൻ ഉറക്കെ പറഞ്ഞു അതേടാ അതെന്റെ അമ്മയായിരുന്നു, ഈ പാപിയുടെ അമ്മ. അതുകേട്ട് ഞെട്ടിയത് ഇപ്പോൾ രാകേഷ് ആയിരുന്നു. അവനെ പിടിച്ചിരുത്തി രാകേഷ് പറഞ്ഞു, ഇല്ലടാ നിന്റെ അമ്മയാണെന്ന് അറിഞ്ഞാൽ പോലും എനിക്ക് രക്ഷിക്കാൻ കഴിയില്ല, കാരണം ഞാൻ ഒഴിഞ്ഞാൽ വേറൊരാൾ വരും, ഒരിക്കൽ അവരുടെ അടുത്ത് എത്തിപെട്ടാൽ പിന്നെ ആ ആളുടെ ജാതകം അവർ കുറിക്കും, അവരുടെ പിന്നാലെ കഴുകുകൾ വട്ടമിടും ആ സത്യം പുറത്തറിഞ്ഞാൽ പിന്നെ നിന്റെയും എന്റെയും ഗതി അത് തന്നെ പണത്തിനായി എന്തും ചെയ്യാൻ മനുഷ്യർ ഇവിടെ ഒള്ളോരുകാലം ഇവിടെ ഇത്തരം ഇറച്ചി കച്ചവടക്കാർ ഇങ്ങനെ തഴച്ചു വളരും. കണ്ണുകൾ തുടച്ചു നിരഞ്ജൻ ബൈക്കിന്റെ താക്കോൽ അവന്റെ കൈയ്യിൽ നിന്ന് വാങ്ങി, മൊബൈൽ ഒഫ് ചെയ്ത് രകേഷിനെയും കയറ്റി റോഡിൽ കുടി പാഞ്ഞു, ആ നക്ഷത്ര ആശുപത്രിക്ക് പിറ്റേന്നു ചാകരയായിരുന്നു രണ്ടു ചെറുപ്പക്കാരുടെ അവയവ ദാനം ആണ് പിറ്റേന്ന് നടന്നത് അതും ഒരുമരുന്നിന്റെ ചിലവും ഇല്ലാതെ.
Comments
Post a Comment